അ​വ​സാ​നി​ക്കാ​ത്ത ഇ​ര​ജീ​വി​ത​ങ്ങ​ൾ

ഒ​​രാ​​ൾ​​ വേ​​ദ​​നകൊ​​ണ്ട്​ പി​​ട​​യു​േ​​മ്പാ​​ൾ ക​​ണ്ടു​​നി​​ൽ​​ക്കു​​ന്നയാൾക്ക്​ ഉ​​ള്ളി​െ​​ൻ​​റ​ ​യു​​ള്ളി​​ൽ അ​​ൽ​​പം ആ​​ന​​ന്ദം ഉ​​ണ്ടാ​​വു​​ന്നു​​ണ്ടോ. വ​​ന​​ത്തി​​ൽ ഒ​​രു സാ​​ധു​ മൃ​​ഗ​​ത്തെ ക​​ടു​​ വ പി​​ടി​​ക്കു​​ന്ന വീ​​ഡി​​യോ കാ​​ണു​​ന്ന​​തു മു​​ത​​ൽ പെ​​ൺ​​കു​​ട്ടി ഉ​​പ​​ദ്ര​​വി​​ക്ക​​പ്പെ​​ട്ട വ ാ​​ർ​​ത്ത കേ​​ൾ​​ക്കു​േ​​മ്പാ​​ൾ വ​​രെ ആ​​രു​​മ​​റി​​യാ​​തെ തു​​ള്ളി​​ത്തു​​ളു​​മ്പി പു​​റ​​ത്തെ​​ത്തു​ ​ന്ന​​ത്​ ഇൗ ​​ആ​​ഹ്ലാ​​ദ​​മാ​​ണോ. മ​​നു​​ഷ്യ​​രു​​ടെ ഉ​​ള്ളി​​ലെ മൃ​​ഗ​​ത്തി​​ന് അ​​ങ്ങ​​നെ​​യും ചി​​ല ര ീ​​തി​​ക​​ളു​​ണ്ടെ​​ന്നാ​​ണ്​ മ​​നഃ​​ശാ​​സ്​​​ത്ര​​ജ്ഞ​​രു​​ടെ നി​​ഗ​​മ​​നം. ഇ​​ര​​യോ​​ടു​​ള്ള​ അ​​നു ​​താ​​പ​​മാ​​യും അ​​നു​​ശോ​​ച​​ന​​മാ​​യു​​മൊ​​ക്കെ രൂ​​പം മാ​​റി​​യാ​​യി​​രി​​ക്കും അ​​ത്​ ​പ്ര​​ക​​ട ​​മാ​​വു​​ക​​യെ​​ന്നു​​മാ​​ത്രം. എ​​ത്ര​​യൊ​​ക്കെ പു​​രോ​​ഗ​​മി​​ച്ചാ​​ലും ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ത്തി​​ന്​ ഇ​​ര​​യാ​​യ ഒ​​രു സ്​​​ത്രീ​​യെ പ​​ഴ​​യ​​പോ​​ലെ അം​​ഗീ​​ക​​രി​​ക്കാ​​ൻ സ​​മൂ​​ഹ മ​​ന​​സ്സ്​​ ത​​യാ​​റാ​​വു​​ന്നി​​ല്ല. ഒ​​രി​​ക്ക​​ൽ പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ട്ടാ​​ൽ പി​​ന്നീ​​ടു​​ള്ള ഓ​രോ ദി​​വ​​സ​​വും ക​​ട​ന്നു​​പോ​​കാ​​ൻ ഇ​​ര​​ക​​ളും അ​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ളും കു​​റ​​ച്ചൊ​​ന്നു​​മ​​ല്ല പാ​​ടു​​പെ​​ടേ​​ണ്ടി​​വ​​രു​​ക. ഇ​​തി​​ന്​ ക​​ഴി​​വി​​ല്ലാ​​ത്ത​​വ​​ർ സ്വ​​യം ജീ​​വ​​നൊ​​ടു​​ക്കും. നീ​​തി​​കി​​ട്ട​​ണ​​മെ​​ന്ന്​ ദൃ​​ഢ​നി​​ശ്ച​​യം ചെ​​യ്​​​ത​​വ​​ർ ഏ​​ത്​ വി​​ധേ​​ന​​യും പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ ശ്ര​​മി​​ക്കും. പ​ക്ഷേ, സ​മൂ​ഹ​വും അ​തി​ലെ സ​ന്തോ​ഷ​ങ്ങ​ളും അ​വ​ർ​ക്ക്​ കൈ​യെത്താ​ദൂ​ര​ത്താ​യി​രി​ക്കും.ഈ ​ഗ​ണ​ത്തി​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​ൽ ന​ട​ന്ന കൂ​ട്ട ആ​ത്മ​ഹ​ത്യ. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത മ​​ക​​ൾ പീ​​ഡി​പ്പി​​ക്ക​​പ്പെ​​ട്ട​​തി​​ൽ മ​​നം​​നൊ​​ന്ത് മാ​​താ​​പി​​താ​​ക്ക​​ൾ വീ​​ട്ടി​​ൽ ജീ​​വ​​നൊ​​ടു​ക്കു​ക​യാ​യി​രു​ന്നു. പി​​ന്നാ​​ലെ, ഇ​​ര​​യാ​​യ പ്ല​​സ് വ​​ൺ വി​​ദ്യാ​​ർ​​ഥി​​നി​​യും ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു.

വ​​യ​​റു​​വേ​​ദ​​ന​​യെ ​​തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​പ്പോ​​ഴാ​​ണ് പെ​​ൺ​​കു​​ട്ടി ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​ത്. വീ​​ട്ടു​​കാ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ആ​​ശു​പ​​ത്രി അ​​ധി​​കൃ​​ത​​ർ പൊ​​ലീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. തു‍ട​​ർ​​ന്ന്, ക​​ടു​​ത്ത മ​​നോ​​വി​​ഷ​​മ​​ത്തി​​ലാ​​യി​​രു​​ന്നു കുടുംബം. കൊ​​​ല്ലം അ​​​ഞ്ച​​​ലി​​​ൽ പ്രാ​​​യ​​​പൂ​​​ര്‍ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍കു​​​ട്ടി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തി​ട്ട്​ അ​ധി​ക​കാ​ല​മാ​യി​ട്ടി​ല്ല. അ​വ​ൾ പ​​​ല​​​ത​​​വ​​​ണ ലൈം​​​ഗി​​​ക പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി​​​ട്ടു​​ണ്ടെ​​​ന്ന്​​ പോ​​​സ്​റ്റ്​മോ​​​ര്‍ട്ടം റി​​​പ്പോ​​​ര്‍ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ര​ക​ൾ സ​മൂ​ഹ​ത്തി​നു​മു​ന്നി​ൽനി​ന്ന്​ ഒ​ളി​ച്ചോ​ടു​ന്ന സ്​​ഥി​തി​യാ​ണ്​ ഇ​ന്ന്​ കേ​ര​ള​ത്തി​ലു​ള്ള​ത്. ഇ​ര​ക​ൾ​ക്കൊ​പ്പം എ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ ആ​ർ​പ്പു​വി​ളി​ക്കു​ന്ന​വ​ർപോ​ലും ഗൂ​ഢ​മാ​യ ചി​രി​യോ​ടെ​യാ​ണ്​ ഇ​ര​ക​ളെ​യും കു​ടും​ബ​ത്തെ​യും കാ​ണു​ന്ന​ത്. വാളയാറിലെ രണ്ടു പെൺകുട്ടികളുടെ ആത്മഹത്യയും നമ്മോട്​ പറയുന്നത്​ മറ്റൊന്നല്ല.

''അയൽവീടുകളിൽ ചട്ടിയും കലവും കഴുകിയാണ് ഞാനെ​​െൻറ മക്കളെ വളർത്തിയത്. അവൾ പോയതോടെ എ​​െൻറ ജീവ​​​െൻറ മുക്കാൽ ഭാഗവും നിലച്ചു. വിഷമിച്ചിരിക്കുേമ്പാൾ ആദ്യം മനസ്സിെലത്തുന്നത് മോളുടെ മുഖമാണ്. ചിലപ്പോഴൊക്കെ അടുത്തിരുന്ന് അമ്മ വിഷമിക്കല്ലേയെന്ന് ആശ്വസിപ്പിക്കുന്നതു പോലെ തോന്നും'' ^ ജോലിസ്ഥലത്തുനിന്ന് അമ്മയെ കാണാനുള്ള യാത്രക്കിടെ ഗോവിന്ദച്ചാമിയെന്ന നരാധമൻ കൊല്ലാക്കൊല ചെയ്ത പെൺകുട്ടിയുടെ അമ്മയുടെ വാക്കുകളാണിത്​. വാടകവീടുകളിലായിരുന്നു ഞങ്ങളുടെ ജീവിതം. അവളുടെ ജീവ​​​െൻറ വിലയായിക്കിട്ടിയ പണം ഉപയോഗിച്ച് സ്ഥലം വാങ്ങി വീടുവെച്ചു. കുറച്ചുകാലമേ അവിടെ താമസിച്ചുള്ളൂ. മകന് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. ഞങ്ങളുടെ വീട്ടിലേക്ക് മക്കളെ വിവാഹം കഴിച്ചയക്കാൻ പലരും മടിച്ചു. അങ്ങനെ വീട് വിൽക്കേണ്ടിവന്നു. ഞങ്ങളുടെ അവസ്ഥ ആരും വിശ്വസിക്കില്ല. അക്കാലത്ത് മോളുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയിറങ്ങിയിരുന്നു. ആ സിനിമയുടെ സംവിധായകൻ ഒരിക്കൽ കാണാനെത്തി. ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയായിരിക്കണം വീടു വിറ്റ പണം കൊണ്ട് സ്ഥലം വാങ്ങാൻ പറഞ്ഞു. വീട് അവരുണ്ടാക്കി തരാമെന്ന് ഉറപ്പുപറയുകയും ചെയ്തു. ആ ഉറപ്പിൽ മറ്റൊരിടത്ത്​ സ്ഥലംവാങ്ങി വീടിനു തറയിട്ടു. പിന്നീട് സംവിധായകനെ വിളിച്ചപ്പോഴൊക്കെ ഫോൺ സ്വിച്ച്ഡ് ഓഫ്. പറ്റിച്ചതാണെന്ന് മനസ്സിലായി. അപ്പോഴേക്കും റെയിൽവേയിൽനിന്ന് നഷ്​ടപരിഹാരമായി കുറച്ചു പൈസ കിട്ടി. ബാങ്കിൽനിന്ന് ലോണെടുത്തുമൊക്കെ വീടി​​െൻറ പണി പാതിപൂർത്തിയാക്കി. ഒരുപാട് ബുദ്ധിമുട്ടിയാണ് ഇത്രത്തോളം എത്തിച്ചത്.

എന്തുപറഞ്ഞാലും ആളുകൾ പറയും അവരിപ്പോഴും ദാരിദ്ര്യം പറയുകയാണെന്ന്. മോൾ മരിച്ചശേഷം ആരും ജോലിക്ക് വിളിക്കാറില്ല. നിങ്ങൾക്ക് കുറെ പൈസ കിട്ടിയില്ലേ? ഇനീം പൈസയെന്തിനാ എന്നാണ് ചോദ്യം. അതിനിടക്ക് മകന് ജോലി കിട്ടി. ജോലിയുടെ ഉറപ്പിൽ അവ​​​െൻറ വിവാഹവും ശരിയായി. മറ്റുള്ളവരുടെ കണ്ണിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുകളില്ല. എ​​െൻറ മകളെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ആളുടെ മരണം കണ്ടേ കണ്ണടക്കാവൂ എന്ന പ്രാർഥനയേ ബാക്കിയുള്ളൂ. ജീവിച്ചിരിക്കുന്നതുതന്നെ അതിനുവേണ്ടിയാണ്. അവൾ അനുഭവിച്ചതി​​െൻറ നൂറിരട്ടി വേദന അയാൾ അനുഭവിക്കണം... അത് കാണാൻ ബാക്കിയുണ്ടാകുമോ എന്നറിയില്ല. വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധി എല്ലാം തകർത്തു കളഞ്ഞു.''

തൊണ്ടയിടറിയും കണ്ണീർ തൂവിയുമാണ് ഈ അമ്മ സംസാരം പൂർത്തിയാക്കിയത്. പലപ്പോഴും വാക്കുകൾ മുറിഞ്ഞു. ശ്വാസം മുട്ടി. ഒച്ചയടഞ്ഞു.
ആ അമ്മ പറഞ്ഞതുപോലെ നമ്മുടെ രാജ്യത്ത്​ കുറ്റകൃത്യങ്ങൾക്ക് ഒരു കുറവുമില്ല. കുറ്റം ചെയ്യുന്നവർ സമൂഹത്തിൽ സ്വതന്ത്രരായി വിഹരിക്കുകയാണ്​. കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിയാത്തതിനാലാണ് കീഴ്കോടതി ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം ഗോവിന്ദച്ചാമിക്ക്​ വിധിച്ച വധശിക്ഷ ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാന സർക്കാറും കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹരജി 2017 ഏപ്രിലിൽ സുപ്രീംകോടതി തള്ളിയതോടെ നിയമപോരാട്ടം അവസാനിച്ചു.

സ്​ത്രീകൾക്കെതി​രായ
അതിക്രമങ്ങൾ കൂടിവരുന്നു

ഓരോ ആറു മണിക്കൂറിലും ഇന്ത്യയിൽ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നു. ദേശീയ തലത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 90 ബലാത്സംഗങ്ങളാണ്. കേരളത്തിൽ അഞ്ചും. ഇന്ത്യയിൽ ബലാത്സംഗക്കേസുകളിൽ നീതിതേടി കോടതിക്ക് മുന്നിലുള്ളത് 1.28 ലക്ഷം കേസുകളാണ്. 2017ൽ റിപ്പോർട്ട് ചെയ്ത 33,000 കേസുകളിൽ 30 ശതമാനത്തിലും ഇരകൾ കുട്ടികളാണ്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2016ൽ മാത്രം രാജ്യത്ത് 38,947 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി. ഓരോ കാലത്തും ഓരോ പീഡനങ്ങൾക്ക് നാം സാക്ഷികളായി. അവരെല്ലാം ഇപ്പോൾ നമ്മുടെ ഓർമകളിൽനിന്ന് മാഞ്ഞുതുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT