മാന്ത്രികമരുന്നുകളുടെ പരസ്യങ്ങളും വിപണനവും പ്രതിരോധിക്കാനു ള്ള നിയമം ആറു പതിറ്റാണ്ടുമുമ്പുതന്നെ ഇവിടെ പ്രാബല്യത്തിലുണ്ട് -ഡ്ര ഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട്. രോഗശാന്തിക്കായി ആഭിചാരക്രി യകളോ തെളയിക്കപ്പെടാത്ത മരുന്നുകളോ പ്രയോഗിക്കുന്നതും പ്രചരിപ ്പിക്കുന്നതും ഇൗ നിയമപ്രകാരം കുറ്റകരമാണ്. പ്രമേഹം, ആസ്ത്മ തുടങ് ങി 54 രോഗങ്ങളുടെ മേൽ രോഗശാന്തി അവകാശവാദം ഉന്നയിക്കരുതെന്നാണ് ന ിയമം അനുശാസിക്കുന്നത്. ഇങ്ങനെയൊരു നിയമമുണ്ടായിട്ടും ഒരു വ്യാജ ൻപോലും അഴിയെണ്ണിയിട്ടില്ല. ഇവിടെയാണ് നമ്മുടെ ഒൗഷധനിയന്ത്രണ സംവി ധാനത്തിെൻറ പഴുതുകൾ വെളിപ്പെടുന്നത്.
മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും വിപണനവുെമല്ലാം സുതാര്യമാക്കുന്നതിന് ഒാരോ രാജ്യത്തിനും പ്രത്യേക സംവിധാനങ്ങളുണ്ടാകും. ഫലസിദ്ധി തെളിയിക്കപ്പെട്ടതും പ്രചാരത്തിൽവന്നതുമായ മരുന്നുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ‘ഒൗഷധരേഖ’ (ഫാർമക്കോപ്പിയ) ഒാരോ രാജ്യവും തയാറാക്കും. ഫാർമക്കോപ്പിയ അനുസരിച്ച് മാത്രമേ ഒൗഷധനിർമാണം സാധ്യമാകൂ. അതിനായി ലൈസൻസിങ് സമ്പ്രദായവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഡ്രഗ് കൺേട്രാളർമാരും ജില്ലതലത്തിൽ ഇൻസ്പെക്ടർമാരുമൊക്കെയുണ്ട്. ഫാർമക്കോപ്പിയയിലേക്ക് പുതിയ മരുന്നുകൾ അനുവദിക്കുന്നതിന് കൃത്യമായ മാനദണ്ഡമുണ്ടാകും. മരുന്നിെൻറ ഫലസിദ്ധി സംബന്ധിച്ച രേഖകൾ സമർപ്പിക്കണം. അന്തർദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട മരുന്നുപരീക്ഷണ കടമ്പകളൊക്കെ കടന്നിരിക്കണം. മറ്റൊരർഥത്തിൽ, ഫാർമക്കോപ്പിയയിൽ ഒരു മരുന്ന് കയറിപ്പറ്റാൻ ആറോ ഏഴോ വർഷം കാത്തിരിക്കണം. കയറിപ്പറ്റിയാലും നിശ്ചിത ഇടവേളകളിൽ ലൈസൻസ് പുതുക്കുകയും വേണം.
ആയുർവേദ മരുന്നുകളുടെ കാര്യത്തിലും ഇൗ നിയന്ത്രണമുണ്ടെങ്കിലും മാനദണ്ഡങ്ങളിൽ ചില്ലറ വ്യത്യാസമുണ്ട്. കേരളത്തിൽ ഡ്രഗ് കൺട്രോളറുടെ കീഴിൽ ആയുർവേദത്തിന് പ്രത്യേക ഡെപ്യൂട്ടി കൺേട്രാളർ തന്നെയുണ്ട്. ആയുർവേദ (പാരമ്പര്യ) മരുന്നുകളിൽ നിശ്ചിത രാസവസ്തുക്കളല്ല, മറിച്ച് പ്രകൃതി വസ്തുക്കളുടെ സത്തയാണ് ഉൾക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ നേരിട്ടുള്ള ഗുണപരിശോധന പ്രായോഗികമല്ല. പകരം, നിർമാണ ഘട്ടത്തിൽ പിഴവുകളില്ലെന്ന് സാക്ഷ്യപ്പെടുത്തുക മാത്രമാണ് ചെയ്യുക. ഗുഡ് മാനുഫാക്ചറിങ് പ്രാക്ടിസ് (ജി.എം.പി) എന്നാണ് സാേങ്കതികമായി പറയുക. ഇതുപ്രകാരമുള്ള ആയുർേവദ ഫാർമക്കോപ്പിയ ഇവിടെയുണ്ട്. ഇതിലേക്ക് പുതിയ മരുന്നുകൾ കടന്നുവരുന്നതിന് ഒരു പ്രയാസവുമില്ല. സഹസ്രയോഗം പോലുള്ള ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ ഫാർമക്കോപ്പിയയിൽ ഒട്ടുമിക്ക ഒൗഷധ സസ്യങ്ങളും പരാമർശിച്ചിട്ടുണ്ട്്. അതോടൊപ്പം, നിലവിലെ മരുന്നുകൂട്ടുകളിൽ അൽപം വ്യതിയാനം വരുത്തിയാലും പ്രശ്നമില്ല. ഇങ്ങനെ വ്യതിയാനം വരുത്തിയതാണ് പ്രൊപ്രൈറ്ററി മരുന്നുകൾ. ഫാർമക്കോപിയയിലുള്ള ഒരു മരുന്നിെൻറ കൂടെ, ചില രഹസ്യക്കൂട്ടുകൾ ചേർത്ത് പുതിയ മരുന്നെന്ന ലേബലിൽ അപേക്ഷിച്ചാലും ഡ്രഗ് കൺട്രോളർ അംഗീകാരം കൊടുക്കാൻ ബാധ്യസ്ഥനാണ്. ഇൗ പഴുതാണ് വ്യാജൻമാർ ദുരുപയോഗം ചെയ്യുന്നത്. നിലവിലെ ഒൗഷധരേഖയിൽ ഇല്ലാത്ത മരുന്നുകൂട്ടിെൻറ അംഗീകാരത്തിന് അപേക്ഷിക്കുേമ്പാൾ, ‘പാരമ്പര്യ മരുന്ന്’ എന്നതിനോടൊപ്പം പ്രൊപ്രൈറ്ററി എന്നുകൂടി ചേർത്താണ് ഇവരൊക്കെയും ലൈസൻസ് സമ്പാദിച്ചത്. ഇവരുടെ പരസ്യങ്ങളിൽ ‘പരീക്ഷിച്ചു തെളിയിച്ച മരുന്ന്’ എന്നും കാണാം. അത് മറ്റൊരു തട്ടിപ്പാണ്. എൽ.ഡി 50 ടെസ്റ്റ് എന്ന ‘പരീക്ഷണ’മാണിത്. ഒരു മരുന്നിെൻറ സത്ത എലികളിൽ കുത്തിവെച്ച് അവ ചാവുന്ന പരമാവധി ഡോസ് കണ്ടെത്തുന്ന പരീക്ഷണം മാത്രമാണിത്. ഇതിലൂടെ ഒരു പദാർഥത്തിെൻറ വിഷലിപ്തതയെക്കുറിച്ച സൂചന മാത്രമാണ് ലഭിക്കുക.
ഗോമൂത്ര ഗവേഷണത്തിന് കോടികൾ
ഫാർമക്കോപ്പിയയിലേക്ക് പുതിയ മരുന്നുകൾ വരുന്നതിനുള്ള മാനദണ്ഡങ്ങൾ ശാസ്ത്രീയവും കൂടുതൽ കർശനവുമാക്കുക വഴി മാന്ത്രിക മരുന്നുകളെ തടയാവുന്നതേയുള്ളൂ. സ്വാഭാവികമായും ഭരണകൂടത്തിൽനിന്ന് ഇത്തരമൊരു നീക്കമാണ് പ്രതീക്ഷിക്കേണ്ടത്. എന്നാൽ, ആയുർവേദ ഫാർമക്കോപ്പിയയെ കുടുതൽ ‘വിശാല’മാക്കുന്ന നടപടികളാണ് ഇപ്പോൾ സർക്കാറിെൻറ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. ആയുർവേദമെന്നോ ഹെർബൽ എന്നോ കേൾക്കുേമ്പാൾതന്നെ മറ്റൊന്നും നോക്കാതെ അതെല്ലാം വിപണിയിലെത്തിക്കാൻ സർക്കാർതന്നെ മുൻകൈയെടുക്കുകയാണ്. ഇപ്പോൾ ‘ആയുഷ്’ മന്ത്രാലയത്തിെൻറകൂടി ആശീർവാദത്തോടെയാണ് ഇത് നടന്നുകൊണ്ടിരിക്കുന്നത്.
2014ൽ, ആയുഷ് മന്ത്രാലയം സി.എസ്.െഎ.ആർ, സി.സി.ആർ.എ.എസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് തയാറാക്കിയ രണ്ട് പ്രമേഹ മരുന്നുകൾ (ബി.ജി.ആർ34, ആയുഷ് 82) ഒരുതരത്തിലുമുള്ള ക്ലിനിക്കൽ ട്രയലുകളും നടത്താതെയായിരുന്നു വിപണിയിലെത്തിയത്. ഇൗ മരുന്നുകളുടെ പരീക്ഷണഫലങ്ങൾ വിവരാവകാശപ്രകാരം ചോദിച്ചിട്ടും അധികാരികൾ നൽകാൻ തയാറാകുന്നില്ല. ഇവയുടെ ദോഷഫലങ്ങൾ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അവ വിപണിയിൽ തുടരുന്നു. പതഞ്ജലിയുടെ പല ഉൽപന്നങ്ങളും ‘പ്രമേഹ മരുന്നു’കളായി അവതരിപ്പിക്കുന്നുണ്ട്.
ഭാരതീയ സംസ്കാരത്തിെൻറ പേരിൽ ഗോമൂത്ര മരുന്നുകളുടെ ഗവേഷണവും മോദിസർക്കാറിന് കീഴിൽ െപാടിെപാടിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ഇതിനായി ചെലവഴിക്കുന്നു. ഗോ മൂത്രത്തിെൻറയും ചാണകത്തിെൻറയും ഒൗഷധഗുണങ്ങളറിയാൻ പ്രത്യേകസംഘത്തെതന്നെ കഴിഞ്ഞവർഷം കേന്ദ്രസർക്കാർ ചുമതലപ്പെടുത്തി. ഇൗ ഗവേഷണത്തിൽ പങ്കുപറ്റുന്ന ഗുജറാത്തിലെ ഏതാനും ‘ശാസ്ത്രജ്ഞ’രുടെ കണ്ടെത്തൽ ഗോമൂത്രം അർബുദരോഗ സംഹാരിയാണെന്നത്രെ! രാമായണത്തിൽ പ്രതിപാദിക്കുന്ന ‘മൃതസഞ്ജീവനി’ കണ്ടെത്താൻ ഉത്തരാഖണ്ഡ് സർക്കാർ ചെലവഴിക്കുന്നത് 25 കോടി രൂപയാണ്. ചുരുക്കത്തിൽ, ഗോമൂത്രത്തിൽനിന്നുള്ള അർബുദ മരുന്നും മൃതസഞ്ജീവനിയിൽനിന്നുള്ള ‘ചിരഞ്ജീവി മരുന്നും’ ഉടൻ വിപണിയിലെത്തും.
നേരേത്ത ഏതാനും വ്യാജന്മാർ നടത്തിയിരുന്ന മാന്ത്രിക മരുന്ന് കച്ചവടത്തിെൻറ മുഖ്യ പങ്കാളി ഇനി സർക്കാറും അവരുടെ സഖ്യകക്ഷികളുമാകാൻ പോവുകയാണ്. ഇൗ സാഹചര്യത്തിൽ, കേരള പൊലീസ് ഇവിടത്തെ അംഗീകൃത ഡോക്ടർമാരുമൊത്ത് തുടങ്ങിവെച്ച ‘മാന്ത്രിക മരുന്നുവേട്ട’യുടെ ഗതിയെന്താകുമെന്ന് കണ്ടുതന്നെ അറിയണം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.