പൗരൻ അപ്രസക്തമാകുന്ന വികസനവും ജനാധിപത്യവും

ഇന്ത്യൻ രാഷ്​ട്രീയത്തിൽ പ്രത്യകിച്ചും തെരഞ്ഞെടുപ്പ് രാഷ്​ട്രീയത്തിൽ വലിയ തോതിൽ മാറ്റങ്ങൾ കൊണ്ടുവന്നതാണ് ഈ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ്. ഒരു രാഷ്​ട്രീയ പാർട്ടിയും വ്യക്തമായ ഒരു അജണ്ടയോ പദ്ധതിയോ ജനങ്ങളുടെ മുന്നിൽെവച ്ചില്ല അഥവാ അത്തരം പ്രാഥമിക ജനാധിപത്യരീതികൾ അപ്രസക്തമായ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു കഴിഞ്ഞുപോയത്. കോൺ ഗ്രസ് പാർട്ടി നേരിട്ടുള്ള പണവിതരണം പോലെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചു എങ്കിലും അടിത്തട്ടിൽനിന്നും ബി.ജെ.പിയെ രാഷ്​ട്രീയമായി ചെറുക്കാനുള്ള പദ്ധതികളോ സമരങ്ങളോ ഒന്നും തന്നെ അവർ മുന്നോട്ടു​െവച്ചില്ല. തെരഞ്ഞെടുപ്പിലെ സാധ ്യതകൾ മാത്രമായിരുന്നു കോൺഗ്രസ് മുന്നിൽകണ്ടിരുന്നത്. മോദി എന്ന വ്യക്തിയിൽ മാത്രം രാഷ്​ട്രീയം കേന്ദ്രീകരിക് കുക എന്ന ബി.ജെ.പി കെണിയിൽ കോൺഗ്രസ് വീണു എന്ന് പറയുന്നതാവും ശരി. മറ്റ് രാഷ്​ട്രീയ പാർട്ടികളുടെ അജണ്ട നിശ്ചയിക്ക ുക എന്ന വലിയ രാഷ്​ട്രീയ ലക്ഷ്യത്തിനാണ് ബി.ജെ.പി മുൻതൂക്കം നൽകിയത് അതിൽ അവർ വിജയിക്കുകയും ചെയ്തു. അതോടൊപ്പം അവരുടെ ഭരണം ഉണ്ടാക്കിയ എല്ലാ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളും അവഗണിക്കപ്പെട്ടു.

ബി.ജെ.പി സർക്കാർ ഭരിച്ച അഞ്ചുവർഷമാണ് രാജ്യത്തെ അസംഘടിത മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ നഷ്​ടം ഉണ്ടായത്. വർധിച്ചുവരുന്ന തൊഴിലില്ലായ്​മ കൂടി കണക്കിലെടുത്താൽ തൊഴിൽ മേഖല പൂർണമായും തകർന്നു, നോട്ട് നിരോധനം, ചരക്കു സേവന നികുതി നടപ്പാക്കിയതിലെ രീതിയും ചെറുകിട തൊഴിൽ മേഖലയിലും കാർഷിക രംഗത്തും ഉണ്ടാക്കിയ തകർച്ചയൊന്നും പൊതു വിഷയമല്ലാതാക്കി തീർക്കുന്നതിൽ ബി.ജെ.പി വലിയ വിജയം തന്നെയായിരുന്നു.

തൊണ്ണൂറുകൾ മുതൽ കോൺഗ്രസ് നടപ്പിലാക്കിവരുന്ന സ്വകാര്യവത്​കരണമല്ല ബി.ജെ.പി നടപ്പാക്കുന്നത്. ഭരിക്കുന്ന രാഷ്​ട്രീയ പാർട്ടിക്ക് സാമ്പത്തിക നേട്ടം കിട്ടുന്ന ഹിറ്റ്​ലറുടെ കാലത്തു നടപ്പാക്കിയ രീതിയിലാണ് ഈ സർക്കാർ സ്യകാര്യവത്​കരണം നടപ്പാക്കിയത്. (കൂടുതൽ വായനക്കായി Sweezy, Maxine Y. 1941. The Structure of the Nazi Economy. Cambridge (MA): Harvard University Press) കോൺഗ്രസ് സർക്കാർ തുടങ്ങി​െവച്ച സാമ്പത്തിക നയങ്ങൾ കൂടുതൽ ഉദാരവത്കരിക്കാനും അതിൽതന്നെ വളരെ ചുരുക്കം കോർപറേറ്റുകളിലേക്ക് ഈ നയങ്ങൾ ചുരുക്കാനും ബി.ജെ.പി സർക്കാറിന് കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് ഒരു വിപണി മത്സരം പോലും ഒഴിവാക്കിക്കൊണ്ട് ടെലിഫോൺ, ഖനി, അടിസ്ഥാന പശ്ചാത്തല വികസനം എന്നിവയിലെല്ലാം തന്നെ സർക്കാറിനോടും ബി.ജെ.പിയോടും അടുപ്പമുള്ള കമ്പനികൾക്ക് മാത്രമായി ചുരുക്കപ്പെടുന്നു. അത് കൂടാതെ പാർട്ടിക്ക് വലിയതോതിൽ കോർപറേറ്റ് ധനസഹായം കിട്ടുന്നു. ഇന്ത്യ ഒരു വിപണി അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥകൂടിയാണ് അതുകൊണ്ടുതന്നെ രാജ്യത്തെ സാമ്പത്തിക വളർച്ച നിർണയിക്കുന്നതിൽ മത്സര മുതലാളിത്തത്തിന് വലിയ പങ്കുണ്ട്. എന്നാൽ, വിപണിയിൽനിന്നും ഇത്തരം മത്സരം ഒഴിവാകുന്നതോടെ ഏതൊരു മുതലാളിത്ത വ്യവസ്​ഥിതിയിലും വളർച്ച മുരടിപ്പുണ്ടാകും ഇതി​​​െൻറ ഫലമായി വിപണി ഉറപ്പുനൽകുന്ന തൊഴിലവസരങ്ങൾപോലും കുറയും അതോടൊപ്പം സർക്കാറി​​​െൻറ ഭാഗമായി നിൽക്കുന്ന കമ്പനികളുടെ സമ്പത്തിക വളർച്ച ത്വരിതഗതിയിൽ ആകുകയും ചെയ്യും. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യ മഹാരാജ്യത്ത് സംഭവിച്ചത് ഇതാണ്.

ഒഴിവാക്കപ്പെടുന്ന പൗരാവകാശം

സർക്കാറിന് ഇത്തരത്തിൽ ഒരു നയം നടപ്പാക്കുന്നതിന് നിരവധി കടമ്പകൾ ഉണ്ട്. അതിൽ പ്രധാനം പൗരനെ സർക്കാർനയത്തി​​​െൻറ ഭാഗമാക്കിത്തീർക്കുക എന്നതാണ്. ഇത്തരം പങ്കാളിത്തമാണ് പലപ്പോഴും ജനാധിപത്യം പൗരജീവിതത്തിൽ ഇടപെടുന്നതും മാറ്റങ്ങൾ ഉണ്ടാകുന്നതും. ഇന്ത്യയെപ്പോലൊര​ു രാജ്യത്ത് സർക്കാർ വികസന പദ്ധതികൾക്ക് കിട്ടുന്ന സാമൂഹിക പ്രാധാന്യം ഇതാണ്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് സർക്കാർ വികസന പദ്ധതികൾ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് വിധേയമായി. വലിയതോതിൽ സാമൂഹിക മാറ്റം ഉണ്ടാക്കാൻ പര്യാപ്തമായ പദ്ധതികൾ എല്ലാം തന്നെ ഒഴിവാക്കപ്പെട്ടു. പകരം സന്നദ്ധ സംഘടനകൾ നടപ്പാക്കുന്ന രീതിയിൽ പരിമിതമായ വികസന പദ്ധതികൾക്കാണ് സർക്കാർ പ്രാധാന്യം നൽകിയത്. കക്കൂസ് നിർമാണം, പാചക വാതക വിതരണം, കർഷകർക്ക് ആറായിരം രൂപ തുടങ്ങിയ എല്ലാ പദ്ധതികളും സർക്കാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതൊന്നും ആയിരുന്നില്ല. എന്നാൽ, ഏതെല്ലാം തന്നെ വലിയ പദ്ധതികൾ ആയി ആഘോഷിക്കപ്പെട്ടു. എന്നിട്ടും ബി.ജെ.പിക്ക് വിജയിക്കാൻ കഴിഞ്ഞത് അവരുടെ രാഷ്​ട്രീയ തന്ത്രത്തി​​​െൻറ വിജയമാണ്. അത്തരത്തിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞത് അവർ പിന്തുടർന്ന രാഷ്​ട്രീയ നയവും തന്ത്രവുമായിരുന്നു. ഇതിന് വേണ്ടത് പൗരനിൽനിന്നും ഒരു വ്യക്തിയെ മറ്റൊരു കള്ളിയിലേക്ക് മാറ്റുക എന്നതാണ്.

കഴിഞ്ഞ അഞ്ചുവർഷം പ്രധാനമന്ത്രി അടക്കമുള്ളവർ നടത്തിയ രാഷ്​ട്രീയ സംവേദനങ്ങൾ പരിശോധിച്ചാൽ ഈ മാറ്റം മനസ്സിലാകും. ഇവർ രാഷ്​ട്രീയ സംവേദനം നടത്തിയത് രാജ്യത്തെ ‘പൗരനോടല്ല’ പകരം സമുദായങ്ങളോടാണ് പൗരത്വ ബില്ലിനെ ഭൂരിപക്ഷത്തി​​​െൻറ നിലനിൽപിനു വേണ്ടിയായി ചിത്രീകരിച്ചതും, രാജ്യസുരക്ഷ എന്നാൽ തീവ്രമായ ഒരു മതരാഷ്​ട്ര സുരക്ഷിതമായി വ്യഖ്യാനിക്കപ്പെട്ടു, മുസ്​ലിംകളുടെ പ്രശ്​നം വിവാഹ മോചനം മാത്രമായി ചുരുക്കപ്പെട്ടതും, ഹിന്ദു എന്നാൽ, ഒരു വിശ്വാസസമൂഹമായി മാത്രം ചിത്രീകരിച്ചതും, ഗോദ്​സെയെ വെറും കൊലപാതകി ആക്കി ചിത്രീകരിച്ചതും പ്രജ്ഞാ സിങ് ഠാകുറിനെ സ്ഥാനാർഥിയാക്കിയതും എല്ലാം തന്നെ ഈ സമുദായ രാഷ്​ട്രീയത്തി​​​െൻറ വിജയമാണ്.

ഇവിടെയെല്ലാം തന്നെ പൗരനും പൗരാവകാശവും അപ്രസക്തമാക്കപ്പെട്ടു മതം ദേശം എന്നീ കള്ളികളിലേക്ക്​ പൗരൻ ചുരുക്കപ്പെട്ടു. അത്തരം ചുരുക്കലുകൾ പൊതു ആവശ്യം എന്നതിനെ ഇല്ലാതാക്കുകയും അതോടൊപ്പം വികസനം എന്നത് പോലും ഒരുതരം മതാനുഭവമായി മാറും. മുദ്ര വായ്പയുടെ പരസ്യത്തിൽ കാണുന്ന പർദധരിച്ച സ്ത്രീയും, ഗംഗ ശുദ്ധീകരണ പദ്ധതിക്ക് നൽകിയ മതപരമായ വ്യാഖ്യാനവും ഒക്കെ സൂചിപ്പിക്കുന്നത് ഈ മാറ്റങ്ങൾ ആണ്.

ഈ കാര്യത്തിൽ ബി.ജെ.പിക്ക്​ ഇനി ഒരു പുനർചിന്തയുടെ ആവശ്യമില്ല കാരണം അവർക്ക് കിട്ടിയ ഭൂരിപക്ഷം ഒരു വലിയ ജനകീയ അംഗീകാരമാണ്. ഇനി വോട്ടുകിട്ടാൻ ജനകീയ വികസന നയങ്ങൾ ഒന്നും തന്നെ അവതരിപ്പിക്കേണ്ട ബാധ്യത ബി.ജെ.പിക്കില്ല.
ന്യൂനപക്ഷങ്ങളുടെ പ്ര​േത്യക വികസനാവശ്യങ്ങൾക്ക് ഇനി ജനാധിപത്യ സംരക്ഷണം ഉണ്ടാകുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. ബി.​െജ.പി ഇതര രാഷ്​ട്രീയപാർട്ടികൾക്കും ഈ കാര്യത്തിൽ കൂടുതലായി ഒന്നും ചെയ്യാനും കഴിയില്ല. ഭരണത്തിലും സാമ്പത്തിക നയത്തിലും നിന്ന് പൗരൻ ഒഴിവാക്കപ്പെടുകയും പകരം മത-സമുദായങ്ങൾ കടന്നുവരുകയും ചെയ്യുന്നതോടെ വികസനവും ജനകീയാവകാശവും പൗരാവകാശത്തി​​​െൻറ പരിധിയിൽനിന്നും ഒഴിവാക്കപ്പെടും. ഇനി വരാൻപോകുന്നത് അത്തരം ഒഴിവാക്കലി​​​െൻറ കാലമായിരിക്കും. ഒരു പക്ഷേ ഇന്ത്യയിലെ നവ-ഉദാരവത്​കരണവും രാഷ്​ട്രീയ പാർട്ടികളും തമ്മിൽ ഉണ്ടായ പുത്തൻ ബന്ധങ്ങളുടെ ഏറ്റവും വലിയ വിജയവും ഇതുതന്നെയായിരിക്കും.

(ലേഖകൻ ടാറ്റാ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, മുംബൈ അധ്യാപകനാണ്)

Tags:    
News Summary - Development and democracy - Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT