നഷ്ടദശകം ഏത്?

ഫെബ്രുവരി എട്ടിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുന്നതിനിടെ 2004-14ലെ യു.പി.എ ഭരണകാലത്തെ നഷ്ടദശകം എന്നാണ് വിശേഷിപ്പിച്ചത്. അതിന് മണിക്കൂറുകൾക്കുമുന്നേത്തന്നെ, കരിമ്പത്രത്തിലൂടെ പ്രതിപക്ഷം മോദി സർക്കാറിന്റെ 10വർഷത്തെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ദശകമായിഅവതരിപ്പിക്കുകയുണ്ടായി. കഴിഞ്ഞ 20 വർഷങ്ങൾ ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയുടെ ദിശയെങ്ങോട്ടായിരുന്നു? പൗരജനങ്ങളുടെവീക്ഷണകോണിൽ രാഷ്ട്രത്തെ സംബന്ധിച്ച് ഏതു കാലമാണ്യഥാർഥ നഷ്ടദശകം? -ഇരുപക്ഷവും മുന്നോട്ടുവെച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള വസ്തുതാന്വേഷണം. 

രാജ്യം അതിനിർണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, കേട്ടുകേൾവിയില്ലാത്ത നടപടിക്രമങ്ങളാണ് കേന്ദ്രഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. 1950 മുതൽ കേന്ദ്ര ബജറ്റിനൊപ്പവും 1964 മുതൽ ബജറ്റിനു മുന്നോടിയായും സാമ്പത്തിക സർവേ റിപ്പോർട്ടുകൾ സർക്കാർ പുറത്തുവിടാറുണ്ട്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തെ ​നേട്ടങ്ങളും കോട്ടങ്ങളും വിശദീകരിക്കുന്ന ഈ റിപ്പോർട്ടാണ് യഥാർഥത്തിൽ രാജ്യ​ത്തിന്റെ വികസനത്തെ കൃത്യമായി അടയാളപ്പെടുത്താറുള്ളത്. ചരിത്രത്തിലാദ്യമായി സാമ്പത്തിക സർവേ റിപ്പോർട്ടിന്റെ അഭാവത്തിൽ ഒരു ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു: രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്.

ഇടക്കാല ബജറ്റായതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ന്യായമെങ്കിലും ഇതിനുമുന്നേയുള്ള മുഴുവൻ ഇടക്കാല ബജറ്റുകൾക്കു മുന്നോടിയായും (17 എണ്ണം) സാമ്പത്തിക സർവേ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിനുപകരം, ‘ഇന്ത്യൻ ഇക്കോണമി: എ ഗ്രോത്ത്’ എന്ന പേരിൽ 74 പേജു​ള്ള മറ്റൊരു പഠനമാണ് ധനമ​ന്ത്രാലയം പുറത്തുവിട്ടത്. മോദി സർക്കാറിന്റെ 10 വർഷക്കാലത്തെ ‘നേട്ട’ങ്ങളെക്കുറിച്ച അവകാശവാദങ്ങളാണ് ഈ റിപ്പോർട്ടിന്റെ വലിയൊരു ഭാഗവും. മുൻകാലങ്ങളിൽനിന്ന് തീർത്തും വിഭിന്നമായി രാജ്യത്തിന് മോദി ഭരണം ‘നല്ലകാലം’ സമ്മാനിച്ചുവെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടി​ന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ്, മൻമോഹൻ സിങ് കാലത്തെ രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ധവള പത്രമിറക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.

ഒരാഴ്ചക്കുള്ളിൽ, അവർ അത് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കി. സമാന്തരമായി പ്രതിപക്ഷം, മോദി സർക്കാറിനെതിരെ പാർലമെന്റിനു പുറത്ത് കരിമ്പത്രം അവതരിപ്പിച്ചു. രണ്ടും പരസ്പര കുറ്റപത്രങ്ങളായി വിലയിരുത്താം. ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ട മൂന്നു രേഖകളിലെയും ആ​രോപണങ്ങളും അവകാശവാദങ്ങളുമിപ്പോൾ പുതിയൊരു രാഷ്ട്രീയസംവാദമായി ഉയർന്നു കഴിഞ്ഞു.

മോദി ധവളപത്രത്തിലെ യു.പി.എ കാലം

1. 10 വ​​ർ​​ഷം മു​​ര​​ടി​​ച്ചു​​നി​​ന്ന ദു​​ർ​​ബ​​ല സ​​മ്പ​​ദ്​​​വ്യ​​വ​​സ്ഥ​​. സാ​​മ്പ​​ത്തി​​ക അ​​ച്ച​​ട​​ക്ക​​മി​​ല്ലാ​​യ്മ, അ​​ഴി​​മ​​തി, ക​​ള്ള​​പ്പ​​ണം തുടങ്ങിയവയിൽ ഭരണം മുങ്ങി.

2. 1991ലെ ​​സാ​​മ്പ​​ത്തി​​ക ഉ​​ദാ​​രീ​​ക​​ര​​ണ ത​​ത്ത്വ​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ച്ച് പ്ര​​വ​​ർ​​ത്തി​​ച്ചു. നി​​ക്ഷേ​​പ​​ക വി​​ശ്വാ​​സം ചോ​​ർ​​ത്തി. വ​​ൻ​​തോ​​തി​​ൽ ക​​ടം വാ​​ങ്ങി ഉ​​ൽ​​പാ​​ദ​​ന​​ക്ഷ​​മ​​മ​​ല്ലാ​​ത്ത രീ​​തി​​യി​​ൽ ചെ​​ല​​വാ​​ക്കി.

3. അ​​ടി​​സ്ഥാ​​നസൗ​​ക​​ര്യ വി​​ക​​സ​​ന​​വും സാ​​മൂ​​ഹി​​ക​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളും മ​​റ​​ന്നു.

4. ബാ​​ങ്കി​​ങ്​ രം​​ഗം പ്ര​​തി​​സ​​ന്ധി​യിലാഴ്ത്തി. കി​​ട്ടാ​​ക്ക​​ടം പെ​​രു​​കി. 2008ലെ ​​ആ​​ഗോ​​ള സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി ഫ​​ല​​പ്ര​​ദ​​മാ​​യി കൈ​​കാ​​ര്യംചെ​​യ്യു​​ന്ന​​തി​​ൽ പി​​ഴ​​ച്ചു.

5. ഡി​​ജി​​റ്റ​​ൽ ശാ​​ക്തീ​​ക​​ര​​ണ​​ത്തി​​ൽ പ്ര​​ധാ​​ന​​മാ​​യ ആ​​ധാ​​ർ പ​​ദ്ധ​​തി​​യും യു.​​പി.​​എ സ​​ർ​​ക്കാ​​ർ മൂ​​ലം അ​​വ​​താ​​ള​​ത്തി​​ലാ​​യി.

മോദി സർക്കാറിന്റെ അവകാശവാദങ്ങൾ

1. സാമ്പത്തിക വളർച്ച ഏഴു ശതമാനത്തിലെത്തിക്കാൻ സാധിച്ചു. കോവിഡ് കാലത്ത് ജി.ഡി.പി 5.8 ശതമാനത്തിലേക്കു താഴ്ന്നതിനെയാണ് ഇവ്വിധം തിരിച്ചുപിടിച്ചത്. ഇ​തോടൊപ്പം, മുൻവർഷങ്ങളിൽ രൂക്ഷമായിരുന്ന തൊഴിലില്ലായ്മ നിരക്ക് പിടിച്ചുനിർത്തുകയും ചെയ്തു. 2028 വരെ പ്രധാനമന്ത്രി കല്യാൺ യോജന വഴി 80 കോടി ജനങ്ങൾക്ക് സൗജന്യ അരി നൽകാനുള്ള ഫണ്ടും നീക്കിയിരിപ്പായുണ്ട്.

2. റോഡുകളും റെയിൽ നെറ്റ്‍വർക്കുകളും വ്യാപിപ്പിച്ചു. 2014 വരെ രാജ്യത്ത് 74 വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 150ലധികമായി. 10 വർഷത്തിനിടെ, 400ലധികം സർവകലാശാലകൾ സ്ഥാപിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ സാന്നിധ്യം രണ്ടര മടങ്ങായി.

3. റഷ്യ-യു​ക്രെയ്ൻ യുദ്ധത്തിനിടയിലും ഇന്ധനവില പിടിച്ചുനിർത്താനായി. ഒന്നരവർഷമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.

4. സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക വിഹിതമായി കഴിഞ്ഞവർഷം ലക്ഷം കോടി രൂപ നൽകി. ഈ വർഷം അത് 1.3 ലക്ഷം കോടിയായി ഉയർത്തി.

5. ജി.എസ്.ടി ഉൾപ്പെടെ വിവിധ സാമ്പത്തിക പരിഷ്കാരങ്ങൾ; റിയൽ എസ്റ്റേറ്റ് ആക്ട് ഉൾപ്പെടെ നിരവധി നിയമനിർമാണങ്ങൾ.

6. സ്വകാര്യ മേഖലയുമായി ചേർന്നുള്ള വിവിധ വികസന പദ്ധതികൾ.

7. കാർഷികരംഗത്ത് വാർഷിക വളർച്ചനിരക്ക് 3.4ൽനിന്ന് 4.0ലേക്ക് ഉയർന്നു. ഭക്ഷ്യോൽപാദന നിരക്കിലും ഗണ്യമായ വർധന. 23 കോടി ടൺ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിച്ചിരുന്നത് 33 കോടി ടണ്ണിലേക്ക് ഉയർത്താൻ സാധിച്ചു.

8. വിവിധ പദ്ധതികളിലൂടെ കർഷകക്ഷേമം ഉറപ്പാക്കി; 2.8 ലക്ഷം കോടിയുടെ സാമ്പത്തികസഹായം.

9. വ്യവസായിക വളർച്ച രണ്ടു ശതമാനം. ‘മേക് ഇൻ ഇന്ത്യ’ വൻ വിജയം.

10. ഡിജിറ്റൽ സാ​ങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങളെ വിവിധ മേഖലകളിൽ ക്രയാത്മകമായി ഉപയോഗപ്പെടുത്തി.

നികുതി വരുമാനവും കോർപറേറ്റുകളും

യു.പി.എ കാലത്തെ നികുതി വരുമാനം മൂന്ന് ലക്ഷം കോടിയിൽനിന്ന് 11.5 ലക്ഷം കോടിയായി ഉയർന്നു. ഇതിൽ 40 ശതമാനവും കോർപറേറ്റ് നികുതിയായിരുന്നു. 25 ശതമാനം മാത്രമാണ് സാധാരണക്കാരിൽനിന്ന് പരോക്ഷ നികുതിയായി പിരിച്ചത്. മോദി സർക്കാറിന്റെ ഒമ്പത് വർഷക്കാലത്തിനുള്ളിൽ നികുതി വരുമാനം 35 ലക്ഷം കോടിയിലെത്തി.

എന്നാൽ, ഇതിൽ മുക്കാൽ ഭാഗവും പിരിച്ചത് മധ്യവർഗ വിഭാഗക്കാരിൽനിന്ന് ആദായനികുതിയായും സാധാരണക്കാരിൽനിന്ന് ജി.എസ്.ടി മുഖേനയുമാണ്. കോർപറേറ്റുകളിൽനിന്നുള്ള നികുതി വരുമാനം 25 ശതമാനത്തിനും താഴെയായി. കോർപറേറ്റ് നികുതി നിരക്ക് ഇക്കാലത്ത് ഗണ്യമായി കുറയുകയും ചെയ്തു.

കണക്കിലെ കളികളും നി​ർ​വ​ച​ന​ത്തി​ലെ കൃ​ത്രി​മ​ത്വവും

തങ്ങളുടെ അവകാശവാദങ്ങൾ സ്ഥാപിക്കാൻ കണക്കുകൾ പലപ്പോഴും ഊതിപ്പെരുപ്പിക്കുന്നതായി മോദി സർക്കാറിനെക്കുറിച്ച് ആക്ഷേപമുയർന്നിട്ടുണ്ട്. സാമ്പത്തിക വളർച്ചയുടെ കണക്കുതന്നെ നോക്കാം. മൻമോഹൻ കാലത്തിലേതിൽനിന്നും കാര്യമായ സാമ്പത്തിക വളർച്ചനേടി എന്നു സ്ഥാപിക്കാൻ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ (ജി.ഡി.പി) തന്നെ നിർവചനവും മാനദണ്ഡവും മാറ്റുകയായിരുന്നു. 

പ്രധാനമായും മൂന്നു മാറ്റങ്ങളാണ് വരുത്തിയത്: ഒന്ന്, ജി.​ഡി.​പി ക​ണ​ക്കാ​ക്കാ​ൻ ഫാ​ക്ട​റി​വി​ല​ക​ളു​ടെ സ്ഥാ​ന​ത്ത് മാ​ർ​ക്ക​റ്റ് വി​ല ഉ​പ​യോ​ഗി​ച്ചു. സ്വാഭാവികമായും അവിടെ വളർച്ചയാണല്ലോ ഉണ്ടാവുക. രണ്ട്, അ​ടി​സ്ഥാ​ന വ​ർ​ഷം 2004-2005 എ​ന്ന​ത് മാ​റ്റി 2011-12 ആ​ക്കി. മൂന്ന്, അ​ടി​സ്ഥാ​ന വി​ല​ക്കൊ​പ്പം ജി.​വി.​എ (​ഗ്രോ​സ് വാ​ല്യൂ) കൂ​ട്ടി​ച്ചേ​ർ​ത്ത് ജി.​ഡി.​പി ക​ണ​ക്കാ​ക്കു​ന്ന പു​തി​യ രീ​തി തു​ട​ങ്ങി.

ദാരിദ്ര്യമുക്തിയുടെ കാ​ര്യത്തിലും കാണാം ഈ കൃത്രിമത്വം. പ​ര​മ്പ​രാ​ഗ​ത​മാ​യി ദാ​രി​ദ്ര്യ​​ത്തെ നി​ർ​വ​ചി​ക്കു​ന്ന​ത് ഒ​രു വ്യ​ക്തി​യു​ടെ/​കു​ടും​ബ​ത്തി​ന്റെ സാ​മ്പ​ത്തി​ക വ​രു​മാ​നം ക​ണ​ക്കാ​ക്കി​യാ​ണ്. വ​രു​മാ​നം മാ​ത്ര​മാ​യി അ​ള​ക്കു​മ്പോ​ൾ ദാ​രി​ദ്ര്യം ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന​തി​നാ​ൽ ബ​ഹു​മു​ഖ ദാ​രി​ദ്ര്യ സൂ​ചി​ക (എം.​പി.​ഐ) ആ​ണ് അ​വ​ലം​ബി​ക്കാ​റു​ള്ള​ത്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ജീ​വി​തനി​ല​വാ​രം എ​ന്നീ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി പ​ത്ത് സൂ​ച​ക​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താണിത്. ഇ​തി​ൽ തീ​ർ​ച്ച​യാ​യും വ്യ​ക്തി​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും വ​രു​മാ​ന​വും ക​ണ​ക്കാ​ക്കും.

എ​ന്നാ​ൽ, നി​തി ആ​യോ​ഗി​ന്റെ നി​ർ​വ​ച​ന​ത്തി​ൽ മേ​ൽ​സൂ​ചി​പ്പി​ച്ച പ​ത്ത് സൂ​ച​ക​ങ്ങ​ൾ​ക്ക് പു​റ​മെ ര​ണ്ടെ​ണ്ണം​കൂ​ടി ചേ​ർ​ത്തി​ട്ടു​ണ്ട് -മാ​തൃ​ ആ​രോ​ഗ്യ​വും ബാ​ങ്ക് അ​ക്കൗ​ണ്ടും. രാ​ജ്യ​ത്ത് 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മാ​തൃ ആ​രോ​ഗ്യ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ട്; മോ​ദി​യു​ടെ ‘സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ’​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​രോ പൗ​ര​നും ബാ​ങ്ക് അ​ക്കൗ​ണ്ടു​മു​ണ്ടാ​കും. ഇ​ത് ര​ണ്ടും എം.​പി.​ഐ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​തോ​ടെ ദാ​രി​​​​ദ്ര്യ​മു​ക്തി​യു​ടെ സൂ​ചി​ക കു​ത്ത​നെ ഉ​യ​രും. 

രണ്ട് കാലം; ചില താരതമ്യങ്ങൾ

55.8 ലക്ഷം കോടി  പൊതുകടം  172.4 ലക്ഷം കോടി

58.63  ഡോളർ നിരക്ക്  83.12

66  പെട്രോൾ  108

52  ഡീസൽ  99

5.44  തൊഴിലില്ലായ്മ നിരക്ക്  8.70

63  ശതകോടീശ്വരന്മാരുടെ എണ്ണം  259

ധവള പത്രത്തിൽ ഇല്ലാത്തത്

2008ൽ ലോകത്താകമാനം അലയടിച്ച സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിൽ ബാധിക്കാത്തിന് പിന്നിൽ മൻമോഹനോമിക്സ് ആണെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയ കാര്യമാണ്. 2016ലെ നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ വല്ലാതെ പിന്നോട്ടടിച്ചെന്നും പൊതുവിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ വസ്തുത സാമ്പത്തിക അവലോകന റിപ്പോർട്ടിലോ ധവളപത്രത്തിലോ പരാമർശിക്കുന്നില്ല.

കരിമ്പത്രത്തിലെ വിമർശനങ്ങൾ

1. പ്ര​​തി​​വ​​ർ​​ഷം ര​​ണ്ടു കോ​​ടി തൊ​​ഴി​​ൽ, ക​​ർ​​ഷ​​ക വ​​രു​​മാ​​നം ഇ​​ര​​ട്ടി​​യാ​​ക്കും, കാ​​ർ​​ഷി​​ക ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ​​ക്ക്​ മി​​നി​​മം താ​​ങ്ങു​​വി​​ല നി​​യ​​മ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​മാ​​ക്കും തു​​ട​​ങ്ങി​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കിയില്ല.

2. വി​​ല​​ക്ക​​യ​​റ്റം, തൊ​​ഴി​​ലി​​ല്ലാ​​യ്മ എ​​ന്നി​​വ മു​​മ്പെ​​ന്ന​​ത്തേ​​ക്കാ​​ൾ വ​​ർ​​ധി​​ച്ചു. പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല സ​​ർ​​വ​​കാ​​ല റെ​​ക്കോ​​ഡി​​ൽ.

3. വ്യ​​വ​​സാ​​യി​​ക​​ൾ​​ക്ക്​ ഒ​​ത്താ​​ശ ചെ​​യ്ത്​ അ​​വ​​രി​​ൽ​​നി​​ന്ന്​ ഫ​​ണ്ട്​ സ​​മാ​​ഹ​​രി​​ക്കു​​ന്നു.

4. ഇ​​ല​​ക്​​​​ട​​റ​​ൽ ബോ​​ണ്ട്​ വ​​ഴി​​യു​​ള്ള ഫ​​ണ്ട്​ സ​​മാ​​ഹ​​ര​​ണ​​ത്തി​​ന്​ ഇ.​​ഡി, സി.​​ബി.​​ഐ തു​​ട​​ങ്ങി​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളെ ദു​​രു​​​പ​​യോ​​ഗി​​ച്ചു.

5. പ്രതിപക്ഷ സംസ്ഥാനങ്ങ​ൾക്കുനേരെ ‘സാമ്പത്തിക ഉപരോധം’.

6. ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​ൾ അരക്ഷിതാവസ്ഥയിൽ; ഭീകരമായി വേട്ടയാടപ്പെട്ടു.

7. പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ത്തു. ​തൊ​​ഴി​​ലു​​റ​​പ്പ്​ പ​​ദ്ധ​​തി ദു​​ർ​​ബ​​ല​​മാ​​ക്കി.

8. നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. കോവിഡ് കാല മാനേജ്മെന്റ് തികഞ്ഞ പരാജയം.

9. ചൈനയുമായുള്ള ബന്ധം വഷളായതും മറ്റും നയതന്ത്ര പരാജയം.

10. ഭരണകൂട ഒത്താശയോടെ വർഗീയ കലാപങ്ങൾ

ദാരിദ്ര്യമുക്തിയുടെ നിജസ്ഥിതി

10 വ​ർ​ഷംകൊണ്ട് രാ​ജ്യത്തെ 24.82 കോ​ടി ആ​ളു​ക​ളെ ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് ക​ര​ക​യറ്റിയെന്നാണ് നിതി ആയോഗ് റിപ്പോർട്ടും സാമ്പത്തിക അവലോകന റിപ്പോർട്ടും അവകാശപ്പെടുന്നത്. മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ദാ​രി​ദ്ര്യനി​ര​ക്ക് 29.11 ശ​ത​മാ​ന​മാ​യി​രു​ന്നു; അ​ത് 11.28 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​രി​ക്കു​ന്നു. ഇ​ക്കാ​ല​ത്തി​നി​ട​യി​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ദാ​രി​ദ്ര്യ​മു​ക്തി​ക്ക് കാ​ര​ണ​മാ​യെന്നുമാണ് സ​ർ​ക്കാ​റി​​ന്റെ അ​വ​കാ​ശ​വാ​ദം. പ്രധാനമായും ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലെ കണക്കിനെ ആസ്പദമാക്കിയാണ് സർക്കാർ ദാരിദ്ര്യമുക്തിയുടെ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ, ഇതേ റിപ്പോർട്ട് മാനദണ്ഡമാക്കുമ്പോൾ യു.പി.എ ഭരണകാലത്ത് 27.1 കോ​ടി ആ​ളു​ക​ൾ ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റി​. അഥവാ, 2.28 കോടി അധികം ജനങ്ങൾ മൻമോഹൻ കാലത്ത് ദാരി​ദ്ര്യമുക്തി നേടി. ആ​രോ​ഗ്യ മി​ഷ​ൻ, തൊ​ഴി​ലു​റ​പ്പ് നി​യ​മം, വി​ദ്യാ​ഭ്യാ​സ നി​യ​മം, രാ​ജീ​വ് ആ​​വാ​സ് യോ​ജ​ന, ഭ​ക്ഷ്യസു​ര​ക്ഷ നി​യ​മം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. എന്നാൽ, പദ്ധതികളൊന്നും കൃ​ത്യ​ത​യോ​ടെ തു​ട​രാ​ൻ മോ​ദി സ​ർ​ക്കാ​റി​നാ​യി​ട്ടി​ല്ലെന്ന് നിതി ആയോഗ് റിപ്പോർട്ടുതന്നെ വ്യക്തമാക്കുന്നുണ്ട്.

 

ഉ​ദാ​ഹ​ര​ണ​ത്തി​ന്, മ​ൻ​മോ​ഹ​ൻ അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ഭ​വ​ന​ര​ഹി​ത​ർ 55 ശ​ത​മാ​ന​മാ​യി​രു​ന്നു; 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 45 ശ​ത​മാ​ന​മാ​യി. എ​ന്നാ​ൽ, മോ​ദി​കാ​ല​ത്ത് അ​ത് നാ​ലു ശ​ത​മാ​നം മാ​ത്ര​മാ​ണ് താ​ഴ്ന്ന​ത്. അഥവാ, യു.പി.എ സർക്കാർ 10 ശതമാനം ദാരിദ്ര്യം കുറച്ചപ്പോൾ മോദി സർക്കാറിന് അതിന്റെ പകുതിപോലും കുറക്കാനായില്ല. ഈ നിരക്കുതന്നെ സാധിച്ചത് ‘ദാരിദ്ര്യമുക്തി’യുടെ നിർവചനത്തിൽ കൃത്രിമം സൃഷ്ടിച്ചതുമാണ്. 

രാ​ജ്യം ഇ​തു​വ​രെ ക​ണ്ട ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ചെ​റു​പ്പ​ക്കാ​ർ ക​ടു​ത്ത തൊ​ഴി​ലി​ല്ലാ​യ്മ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​ന​ക​ത്തെ ആ​ഭ്യ​ന്ത​ര വി​ൽ​പ​ന​യും കു​റ​വാ​ണ്, ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​ങ്ങ​ളും വ​ള​രെ​യ​ധി​കം കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. ഇ​ന്ന് ഇ​ന്ത്യ​യു​ടെ നി​ക്ഷേ​പ​ത്തി​ന്റെ തോ​ത് 19 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​രി​ക്കു​ന്നു. രാ​ജ്യ​ത്ത് നി​ക്ഷേ​പം ന​ട​ത്താ​ൻ നി​ക്ഷേ​പ​ക​ർ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. വ​ലി​യ​തോ​തി​ൽ ആ​സ്തി​യു​ള്ള സ​മ്പ​ന്ന​ർ ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പോ​കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ ആ​ഴ​മാ​ണ്.- പ​ര​കാ​ല പ്ര​ഭാ​ക​ർ

(സാമ്പത്തിക ശാസ്ത്രജ്ഞനും ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമാണ് പരകാല പ്രഭാകർ. മാധ്യമം ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്. അഭിമുഖത്തിന്റെ പൂർണരൂപം തിങ്കളാഴ്ച ഇറങ്ങുന്ന ആഴ്ചപ്പതിപ്പിൽ വായിക്കാം.)

Tags:    
News Summary - Economic Survey Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT