പത്താം ക്ലാസ്, പ്ലസ് ടു, വിവിധ എൻട്രൻസ് പരീക്ഷകൾ എന്നിവയുടെ റിസൽട്ട് പുറത്തുവരു ന്ന ഈ സമയത്ത് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവരും റാങ്ക് ലഭിച്ചവരും ഉയർന്ന മാർ ക്ക് ലഭിച്ചവരുമെല്ലാം വിജയാഘോഷത്തിലായിരിക്കും. എല്ലാം ആഘോഷം അർഹിക്കുന്ന വിജയം ത ന്നെ. എങ്കിലും, വലിയൊരു വിഭാഗം കുട്ടികളും അത്രയും മാർക്ക് ലഭിക്കാത്തവരാണ്. കുറച്ചു പേർക്ക് പ്രതീക്ഷിച്ചത്ര മാർക്ക് നേടാനും കുറച്ചുപേർക്ക് പരീക്ഷ പാസാവാനും കഴിഞ്ഞിട് ടുണ്ടാവില്ല. പരീക്ഷാഫലം എന്തായാലും അവരെ ശാന്തരാക്കുകയും മുന്നോട്ടുപോകാൻ ധൈര്യം ക ൊടുക്കുകയും ചെയ്യേണ്ട സമയമാണിത്. ഒരു വിദ്യാർഥിക്ക് പത്താംക്ലാസ്, പ്ലസ് ടു പരീക്ഷ കൾ ജീവിതത്തിലെ വഴിത്തിരിവാണെന്നതിൽ സംശയമില്ല.
എന്നാലും, ഈ പരീക്ഷകളിൽ മികച് ച വിജയം കൈവരിച്ചില്ലെങ്കിൽ ജീവിതം തകർന്നു എന്ന രീതിയിൽ പരിഭ്രാന്തരാകേണ്ട കാര്യമൊന്നും ഇല്ല. ഫലം എന്തുതന്നെയായാലും അതിനെ ധൈര്യപൂർവം നേരിടാൻ അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. പരീക്ഷാഫലം രക്ഷിതാക്കളുടെ പ്രതീക്ഷക്കൊത്തു വന്നില്ലെങ്കിൽ അവരെ ചീത്ത പറയാതിരിക്കുക. കുട്ടിയുടെ കൂട്ടുകാരുടെയോ മറ്റു ബന്ധുക്കളുടെയോ കുട്ടികളുടെ മാർക്കുമായോ താരതമ്യം ചെയ്ത് സംസാരിക്കാതിരിക്കുക. ഏറ്റവും പ്രധാനം മറ്റുള്ളവരുടെ മുന്നിൽ കുട്ടിയെ കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുകയും അനാവശ്യ ഉപദേശം ഒഴിവാക്കുകയും വേണം. സാരമില്ല, അടുത്ത പ്രാവശ്യം ഒന്നുകൂടി നന്നായി പഠിച്ച് ഇതിലും നല്ല വിജയം നേടാൻ കഴിയും എന്നു കുട്ടിക്ക് ആത്്മവിശ്വാസം നൽകുന്ന രീതിയിൽ സംസാരിക്കണം. എന്നിട്ടും കുട്ടി വൈകാരികമായി ബുദ്ധിമുട്ട് കാണിക്കുന്നുവെങ്കിൽ കൗൺസലിങ്ങിന് വിധേയമാക്കുക. പരീക്ഷാഫലം എന്തായാലും അച്ഛനും അമ്മയും ഒരു മുൻവിധിയുമില്ലാതെ ആത്മാർഥമായി ഒന്നു മുറുക്കി കെട്ടിപ്പിടിച്ചാൽ തന്നെ കുട്ടിയുടെ പകുതി സംഘർഷങ്ങളും മാറും.
മാനസിക ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും കൗൺസിലർമാരും ഇന്ന് വിദ്യാർഥികളുടെ ഇടയിൽ കൂടിവരുന്ന വിഷാദം, ഉത്കണ്ഠ, സംഘർഷങ്ങൾ, അപകർഷത, ആത്്മഹത്യ എന്നിവയെക്കുറിച്ച് ആശങ്കാകുലരാണ്. അനുദിനം വർധിച്ചുവരുന്ന മത്സരമാണ് പരീക്ഷാഫലം പുറത്തുവരുമ്പോൾ ഇത്തരം നെഗറ്റീവ് വികാരങ്ങൾക്ക് നിദാനമായി ചൂണ്ടിക്കാണിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രശസ്ത കോളജുകളിൽ പ്രവേശനം കിട്ടാനുള്ള പ്രതിബന്ധവും ഇത്തരം സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നു. പഠനമേഖലയിൽ മത്സരം വർധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒട്ടുമിക്ക മാതാപിതാക്കളും മക്കളുടെ പഠനനിലവാരത്തിൽ സംതൃപ്തരല്ല.
മക്കളുടെ പഠിക്കാനുള്ള പരിമിതമായ കഴിവിനെ അംഗീകരിക്കാനുള്ള പ്രയാസമാണ് ഇവരുടെ സംഘർഷങ്ങളുടെ പ്രധാന കാരണം. മാതാപിതാക്കളുടെ മനഃസംഘർഷം സാവധാനം ആ കുടുംബത്തിെൻറ തന്നെ സംഘർഷമായി മാറുന്ന സ്ഥിതിവിശേഷമാണിപ്പോൾ നിർഭാഗ്യവശാൽ നടന്നുകൊണ്ടിരിക്കുന്നത്. പലപ്പോഴും നാം ആർജിക്കുന്ന ബിരുദവും ഭാവിയിൽ ചെയ്യാൻ പോകുന്ന തൊഴിലും തമ്മിൽ ഒരു സാമ്യവും ഉണ്ടാകണമെന്നില്ല. ഉദാ. ചെറുപ്പത്തിൽ കമ്പ്യൂട്ടർ ഗെയിമിൽ വിദഗ്ധനായ ഒരാൾ ഭാവിയിൽ കമ്പ്യൂട്ടർ എൻജിനീയർ ആയി മാറണം എന്നില്ല. ചെറുപ്പത്തിൽ തോന്നിയ പല താൽപര്യങ്ങളും വലുതായി വരുമ്പോൾ മാറിയെന്നിരിക്കാം.
ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ മാതാപിതാക്കളിൽനിന്നും സഹപാഠികളിൽനിന്നും എല്ലാം പുറത്തേക്കുകാണാനാകാത്ത വിധത്തിൽ പലവിധ സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പഠനത്തിൽ മോശമായ കുട്ടികൾ മാത്രമാണ് സംഘർഷം അനുഭവിക്കുന്നത് എന്നത് ശരിയല്ല. അതിമിടുക്കന്മാരായ വിദ്യാർഥികൾ പോലും അവരുടെ മാതാപിതാക്കളുടെയോ അധ്യാപകരുടേയോ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയാതെ സംഘർഷം അനുഭവിക്കുന്നു. മാതാപിതാക്കൾ അവരുടെ മനസ്സിൽ പ്ലാൻ ചെയ്ത ലക്ഷ്യത്തിൽ കുട്ടിക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ അതിന് ബദലായുള്ള മറ്റു ലക്ഷ്യങ്ങളും മുൻകൂട്ടി തയാറാക്കി വെക്കുകയും അതിനനുസരിച്ച് കുട്ടിയെ തയാറാക്കുകയുമാണ് ഇത്തരത്തിലൂള്ള സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള വഴി. സ്കൂളിൽ മാനസികസംഘർഷങ്ങൾ കുറക്കാനുള്ള സ്െട്രസ് മാനേജ്മെൻറ് െട്രയിനിങ്ങിലൂടെ, ശരിയായ മാനസികാരോഗ്യം കെട്ടിപ്പടുക്കുന്നതിലൂടെ പരിശീലനം ആരംഭിക്കണം. പലപ്പോഴും മാതാപിതാക്കൾ കുട്ടിയുടെ മാനസികാരോഗ്യത്തെപ്പറ്റി ചിന്തിക്കാറില്ല. ഒരുപക്ഷേ, അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.
പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് സ്കൂളിലും കോളജിലുമൊക്കെ നിർണായകഘടകമാണെങ്കിലും ജീവിതത്തിൽ അതിന് കാര്യമായ പ്രസക്തിയൊന്നുമില്ല. നിർഭാഗ്യവശാൽ പരീക്ഷക്കും മാർക്കിനുമൊക്കെ മുന്തിയ വിലകൽപിക്കുന്ന കാലമാണിത്. മിടുക്കരായ പല കുട്ടികളും ഉന്നത ബിരുദങ്ങളെടുത്ത് അത്രയൊന്നും ആകർഷകമല്ലാത്ത ജോലിചെയ്ത് ജീവിതം തള്ളിനീക്കുന്നത് കാണാറുണ്ട്. അതേസമയം, ചെറുപ്പം മുതൽ സ്പോർട്സിലോ മറ്റു കളികളിലോ താൽപര്യം കാണിക്കുകയും അതിനുവേണ്ടി കഠിനപ്രയത്നം ചെയ്ത് ഭാവിയിൽ ആ മേഖലകളിൽ മുടിചൂടാമന്നനായി വിലസുന്നതും കാണാം. സചിൻ ടെണ്ടുൽകർ തന്നെ ഇതിന് ഒരു ഉദാഹരണമാണ്. ഇവരുടെ മാർക്കിനെ പറ്റിയോ േഗ്രഡിനെപ്പറ്റിയോ ആരും ചിന്തിക്കാറില്ല, ചോദിക്കാറില്ല.
അതുകൊണ്ട് പരീക്ഷാഫലം പുറത്തുവന്നശേഷം ആഗ്രഹിച്ച കോളജിലോ, കോഴ്സിനോ അഡ്മിഷൻ കിട്ടാത്തവർ നിരാശരാകരുത്. ഒരു സ്ഥലത്ത് കിട്ടിയില്ലെങ്കിൽ വേറൊരു സ്ഥലത്ത് അഡ്മിഷന് ശ്രമിക്കുക. അതുപോലെതന്നെ ഒരു കോഴ്സ് നല്ലത്, മറ്റൊന്ന് ചീത്ത എന്നില്ല. വിചാരിച്ച കോഴ്സിന് പ്രവേശനം കിട്ടിയില്ലെങ്കിൽ കിട്ടാവുന്ന അടുത്ത കോഴ്സിന് ശ്രമിക്കുക. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ അത്തരത്തിൽ ചിന്തിക്കാൻ മാനസികമായി സജ്ജരാക്കുക. മാത്രമല്ല, പ്രതിസന്ധികളെ നേരിടാനുള്ള പരിശീലനവും കൊടുക്കുക. ഇത്തരത്തിൽ മുന്നേറാൻ കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ നിരാശരാകാതെ പ്രതിസന്ധിയിൽ കാലിടറി വീഴാതെ ആത്മവിശ്വാസത്തോടെ അവരുദ്ദേശിക്കുന്ന ലക്ഷ്യത്തിൽ മുന്നേറും, വിജയം കൈവരിക്കും, മറ്റു കുട്ടികൾക്ക് മാതൃകയാകും. മാതാപിതാക്കളും സംതൃപ്തരാകും. അങ്ങനെ എല്ലാംകൊണ്ടും ആരോഗ്യപൂർണമായ, സംതൃപ്തമായ ഒരു ദേശം നമുക്ക് കെട്ടിപ്പടുക്കാം.
(കോഴിക്കോട് കെ.എം.സി.ടി. മെഡിക്കൽ കോളജ് മനഃശാസ്ത്രവിഭാഗം പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.