2012ൽ സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചത് ‘മറന്നുവെച്ച വസ്തുക്കൾ’ എന്ന കാവ്യസമാഹാരത്തിനായിരുന്നു. സമകാലിക സമൂഹത്തെ കവി നിരന്തരം ഒാർമിപ്പിക്കുന്നതും നാം മറന്നുപോകുന്ന കാര്യങ്ങളെക്കുറിച്ചു തന്നെ, മനുഷ്യകുലത്തിെൻറ വൈവിധ്യത്തെ ഭയപ്പെടുത്തുന്ന യാതൊന്നിനോടും രാജിയാവാത്ത സച്ചിദാനന്ദൻ തീർച്ചയായും സർഗാത്മകതകൊണ്ട് സാമൂഹിക അനീതിക്കെതിരെ പ്രതിരോധം തീർക്കുകയാണ്. നാലു പതിറ്റാണ്ടായി മലയാള കാവ്യപ്രപഞ്ചത്തെ സമ്പുഷ്ടമാക്കിയ അദ്ദേഹത്തെ കേരളം എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിക്കുേമ്പാഴും സച്ചിദാനന്ദന് എഴുത്തിെൻറ വഴിയിൽ ഇനിയുമൊരുപാട് സഞ്ചരിക്കാൻ കർമശേഷിയുണ്ട്. പുരസ്കാരങ്ങളുടെ പൊലിമയിൽ അഭിരമിക്കുന്നതിനു പകരം സർഗാത്മകതകൊണ്ട് പ്രതിരോധം തീർക്കാനാണ് അദ്ദേഹത്തിന് എന്നുമിഷ്ടം.
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയ കെ. സച്ചിദാനന്ദൻ എന്ന പുല്ലൂറ്റുകാരനെ മനസ്സിൽതീപ്പൊരി സൂക്ഷിക്കുന്ന കവിയാക്കിയത് അടിയന്തരാവസ്ഥതന്നെ. കെ.ജി. ശങ്കരപ്പിള്ളയെപോലുള്ള സുഹൃത്തുക്കളുടെ സ്വാധീനം അദ്ദേഹത്തിന് നൽകിയ സ്വാതന്ത്ര്യബോധം ഒട്ടും ചെറുതായിരുന്നില്ല. പ്രക്ഷുബ്ധമായ എഴുപതുകളിൽ മറ്റു പല എഴുത്തുകാരെയുംപോലെ സച്ചിദാനന്ദൻ സഞ്ചരിച്ചതും തീവ്രവാദധാരയുടെ പാതയിൽതന്നെയായിരുന്നു. അതിെൻറ അണയാത്ത തീയാവാം പിന്നീട് അദ്ദേഹത്തിെൻറ ജീവിതത്തിലുടനീളം എഴുത്ത് അനന്യമായ സാംസ്കാരിക പ്രതിരോധമായി മാറ്റിയത്.
വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അേൻറാണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാര്‍വിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേല് തുടങ്ങിയവരുടെ രചനകളെ മലയാളത്തിന് അദ്ദേഹം പരിചയപ്പെടുത്തി. സച്ചിദാനന്ദെൻറ കവിതകൾ, ദേശാടനം, ഇവനെക്കൂടി, കയറ്റം, സാക്ഷ്യങ്ങൾ, വിക്ക്, മറന്നുെവച്ച വസ്തുക്കൾ, വീടുമാറ്റം, മലയാളം, കവിബുദ്ധൻ, സംഭാഷണത്തിനൊരു ശ്രമം, പീഡനകാലം, വേനല്‍മരം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയവയാണ് പ്രധാന കവിത സമാഹാരങ്ങൾ. ശക്തൻ തമ്പുരാൻ, ഗാന്ധി നാടകങ്ങൾ, കവിതയും ജനതയും, കുരുക്ഷേത്രം, പാബ്ലോ നെരൂദ, ബ്രെഹ്റ്റിൻകല, സംവാദങ്ങള്‍ സമീപനങ്ങൾ, സംസ്കാരത്തിെൻറ രാഷ്ട്രീയം, ഭാരതീയ കവിതയിലെ പ്രതിരോധ പാരമ്പര്യം, കവിത വിവർത്തനങ്ങൾ തുടങ്ങിയവ അദ്ദേഹത്തിെൻറ പ്രധാന കൃതികൾ.
സാഹിത്യത്തിലെ ആധുനികവാദ പ്രസ്ഥാനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന കാലത്തുതന്നെ ബന്ധമുണ്ടായിരുന്ന സച്ചിദാനന്ദനെ പിൽക്കാലത്തെ ഡൽഹിവാസം കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ഇംഗ്ലീഷിൽ വല്ലപ്പോഴും എഴുതുക പതിവാണെങ്കിലും ഇൗ ഭാഷയിൽ ലേഖനങ്ങൾ ധാരാളം എഴുതേണ്ടിവന്നത് ഡൽഹിയിലെ സംവേദനപരമായ അനിവാര്യതകൊണ്ടാണെന്ന് അദ്ദേഹംതന്നെ അഭിപ്രായെപ്പട്ടിട്ടുണ്ട്. ഒ.വി. വിജയനും സക്കറിയയും എം. മുകുന്ദനും ഒാംചേരിയുമൊക്കെയുണ്ടായിരുന്ന ഡൽഹിയിൽ സച്ചിദാനന്ദൻ സജീവസാന്നിധ്യമായിരുന്നു.
സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയും ഇന്ത്യൻ ലിറ്ററേച്ചറിെൻറ എഡിറ്ററുമൊക്കെയായിരുന്നപ്പോഴും എസ്റ്റാബ്ലിഷ്മെൻറിന് പൂർണമായി വഴങ്ങാൻ അദ്ദേഹം തയാറായില്ല. സാംസ്കാരിക സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കാനും വരേണ്യവത്കരിക്കാനുമുള്ള ഒാരോ നീക്കത്തെയും അദ്ദേഹം പ്രതിരോധിച്ചത് അതുകൊണ്ടുതന്നെയാണ്. കേന്ദ്ര സാഹിത്യ അക്കാദമിയിലെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കാൻ അദ്ദേഹം തയാറായത് രാജ്യം നേരിടുന്ന ഫാഷിസത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു.
ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തെ അമർച്ച ചെയ്യുന്നതിനേക്കാൾ ഭീതിജനകമായത് മറ്റൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സച്ചിദാനന്ദൻ ഗുജറാത്ത് വംശഹത്യയോട് സർഗാത്മകമായി പ്രതികരിച്ചത്. കീഴാളരാഷ്്ട്രീയം ഉയർന്നുവരണമെന്ന് വ്യക്തമാക്കുന്നവയായിരുന്നു സച്ചിദാനന്ദെൻറ പ്രഭാഷണങ്ങൾ. സമ്പൂർണ ഫാഷിസത്തെ എതിർത്ത പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് കൊല്ലപ്പെട്ടതിനെ ഫാഷിസ്റ്റുകൾ ജനാധിപത്യത്തിെൻറ ഇടം തകർക്കുന്നതിനോടാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്. അടിയന്തരാവസ്ഥയെക്കാൾ വലിയ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്ന് കവി ഉറക്കെ വിളിച്ചുപറയുേമ്പാൾ അലോസരപ്പെടുത്തുന്നത് ഫാഷിസ്റ്റുകളെയാണ്. എതിർശബ്ദങ്ങൾ ഇല്ലാതാക്കാൻ വെമ്പുന്ന ഒരു രാജ്യത്ത് ദേശീയതയും ദേശീയവാദവും രണ്ടായിതന്നെ കാണണമെന്ന് പറയുന്നവർ ചുരുങ്ങിവരുകയാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.