രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ് എന്നിവർ പട്നയിൽ നടന്ന പ്രതിപക്ഷ ഐക്യ യോഗത്തിനിടയിൽ

ഐക്യപ്രതിപക്ഷം പാലിക്കേണ്ട അഞ്ചു കാര്യങ്ങൾ

ക​യ്പു​റ്റ ഭൂ​ത​കാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​വ​രെ ഒ​ന്നി​പ്പി​ക്കാ​ൻ ഒ​രു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ന് സാ​ധി​ക്കും. ഒ​രു അ​സ്തി​ത്വ പ്ര​തി​സ​ന്ധി പൂ​ർ​വ​വൈ​രി​ക​ളെ​പ്പോ​ലും ഒ​ന്നി​പ്പി​ച്ചു​ക​ള​യും. നി​തീ​ഷ് കു​മാ​റി​ന്റെ അ​ക്ഷീ​ണ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന പ​ട്‌​ന ഉ​ച്ച​കോ​ടി (ഈ ​സ​മ്മേ​ള​നം മാ​ന്യ​മാ​യ ഒ​രു പേ​ര് അ​ർ​ഹി​ക്കു​ന്നു) തി​ക​ച്ചും അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വ​മാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​ത്ത​ന്നെ, ഒ​രു കാ​ല​ത്ത് അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും പി​ന്നെ ത​ള​ർ​ന്നു​പോ​വു​ക​യും ചെ​യ്ത കു​ടും​ബ​വാ​ഴ്ച പാ​ർ​ട്ടി​ക​ൾ നി​ല​നി​ല്പി​നു​വേ​ണ്ടി ന​ട​ത്തി​യ നി​രാ​ശ​ജ​ന​ക​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്ന് ഭാ​ര​തീ​യ ജ​ന​ത പാ​ർ​ട്ടി പ​രി​ഹ​സി​ച്ചു,

ബി.​ജെ.​പി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര ജ​നാ​ധി​പ​ത്യം എ​ത്ര​മാ​ത്രം ശ​ക്ത​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം, ആ ​പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ശ​രി​യാം​വി​ധം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​ട്ട് കാ​ല​മെ​ത്ര​യാ​യി?പ​ട്ന ഉ​ച്ച​കോ​ടി ബി.​ജെ.​പി​യെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​വ​സാ​ന​ത്തെ പ​കി​ട​യേ​റാ​ണ്. അ​വ​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ്യം വേ​ണം. അ​ഞ്ച് അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളാ​ണ് അ​വ​ർ പ​രി​ശോ​ധി​ക്കേ​ണ്ട​ത്.

പ്ര​ഥ​മ​മാ​യി ബി.​ജെ.​പി​യെ അ​ടി​യ​റ​വു പ​റ​യി​ക്കാ​ൻ ത​ക്ക പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ അ​വ​ർ നി​ർ​വ​ചി​ക്ക​ണം. യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ, അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ വേ​ത​ന​വ​ർ​ധ​ന​യി​ല്ലാ​യ്മ, ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ധ്യ​വ​ർ​ഗം, അ​ദാ​നി​യു​ടെ ആ​രോ​പ​ണ​വി​ധേ​യ​മാ​യ ക​രാ​ർ പി​ടി​ച്ചെ​ടു​ക്ക​ൽ, ധ​നാ​ധി​പ​ത്യ​ത്തി​ന്റെ (plutocracy)ധി​ക്കാ​ര​പ​ര​മാ​യ ഉ​യ​ർ​ച്ച, ഭ​ര​ണ​ഘ​ട​ന​സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​ര്യാ​ദ​കെ​ട്ട ത​ക​ർ​ച്ച, ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​പ​ച​യം, എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി, ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ വി​ഷ​ലി​പ്ത​മാ​ക്കി​യ​ത് എ​ന്നി​ങ്ങ​നെ വി​ഷ​യ​ങ്ങ​ൾ​ക്ക് ഒ​രു പ​ഞ്ഞ​വു​മി​ല്ല. എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും തു​ട​ർ​ച്ച​യാ​യി ഈ ​സ​ന്ദേ​ശം എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ത​ങ്ങ​ളു​ടെ വോ​ട്ട​ർ​മാ​രോ​ട് ഒ​രേ സ​ന്ദേ​ശം ആ​വ​ർ​ത്തി​ച്ച് ത​റ​പ്പി​ച്ചു പ​റ​യാ​ൻ തു​ട​ങ്ങി​യാ​ൽ, അ​വ​രു​ടെ സം​ഘ​ടി​ത ശ​ബ്ദം കൊ​ണ്ട് വ​മ്പ​ൻ ഒ​ത്തു​തീ​ർ​പ്പു​കാ​രാ​യ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന നി​ശ്ശ​ബ്ദ​ത​യെ മ​റി​ക​ട​ക്കാ​നാ​വും.

ര​ണ്ടാ​മ​ത്, അ​വ​ർ നി​ർ​ബ​ന്ധ​മാ​യി ചി​ല നി​യ​ന്ത്ര​ണ രേ​ഖ​ക​ൾ വ​ര​ക്കേ​ണ്ട​തു​ണ്ട്. എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും അ​വ​ർ പ​ര​സ്പ​രം ബോ​ധ​പൂ​ർ​വ​മ​ല്ലാ​തെ​പോ​ലും പ​ര​സ്യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​ത് (കോ​ൺ​ഗ്ര​സും ടി.​എം.​സി​യും അ​വ​രു​ടെ മ​ണ്ട​ത്ത​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ട്). ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​തൊ​രു മു​ന്നു​പാ​ധി​യാ​ണ്. അ​ത് പാ​ലി​ക്കാ​ത്ത​പ​ക്ഷം

പ​ര​സ്‌​പ​രം പു​ച്ഛി​ക്കു​ന്ന അ​വ​സ​ര​വാ​ദി​ക​ളാ​യി അ​വ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ബി.​ജെ.​പി​ക്ക് അ​വ​സ​രം കൈ​വ​രും. കൊ​ളു​ത്തി​വ​ലി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം, പ​ക്ഷേ, 2024 വ​രെ അ​വ​യെ സൗ​ഹാ​ർ​ദ​പ​ര​മാ​യി മാ​റ്റി​വെ​ക്കാം. യ​ഥാ​ർ​ഥ ല​ക്ഷ്യം 2024 ആ​ണ്; മ​റ്റൊ​ന്നും ആ ​പ്ര​ധാ​ന ല​ക്ഷ്യ​ത്തി​ൽ​നി​ന്ന് വ്യ​തി​ച​ലി​ക്കാ​ൻ കാ​ര​ണ​മാ​ക​രു​ത്.

മൂ​ന്നാ​മ​ത്തെ കാ​ര്യം: ബി.​ജെ.​പി മു​ന്നോ​ട്ടു​വെ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട​യെ എ​വ്വി​ധം നേ​രി​ട​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​ന് കൃ​ത്യ​മാ​യ ഒ​രു ത​ന്ത്ര​പ​ദ്ധ​തി വേ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന് രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം (ഒ​രു സു​പ്രീം​കോ​ട​തി വി​ധി​യെ ത​ങ്ങ​ളു​ടെ ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​മെ​ന്ന മ​ട്ടി​ൽ ബി.​ജെ.​പി ഹൈ​ജാ​ക്ക് ചെ​യ്യു​ക​യ​ല്ലേ?), ക്ഷേ​മ സ​ബ്സി​ഡി​ക​ൾ (10 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കോ​ർ​പ​റേ​റ്റ് ക​ടം എ​ഴു​തി​ത്ത​ള്ള​ൽ, വ​ൻ​കി​ട ബി​സി​ന​സു​കാ​ർ​ക്ക് പ്ര​തി​വ​ർ​ഷം ന​ൽ​കു​ന്ന 1,45,000 കോ​ടി രൂ​പ​യു​ടെ നി​കു​തി ഇ​ള​വു​ക​ൾ, വാ​നോ​ള​മു​യ​രു​ന്ന എ​ണ്ണ​വി​ല, ദാ​രി​ദ്ര്യം, അ​സ​മ​ത്വം, തൊ​ഴി​ലി​ല്ലാ​യ്മ, ചെ​റു​കി​ട, സൂ​ക്ഷ്മ ബി​സി​ന​സു​ക​ളു​ടെ ത​ക​ർ​ച്ച എ​ന്നി​വ​യു​മെ​ല്ലാ​മാ​യി അ​തി​നെ​യൊ​ന്ന് താ​ര​ത​മ്യം ചെ​യ്തു നോ​ക്കൂ), പൊ​തു​സേ​വ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണം (സാ​​ങ്കേ​തി​ക​രം​ഗ​ത്തെ നൂ​ത​ന​ത്വ​വും ഉ​പ​ഭോ​ക്തൃ​സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​വ​യു​ടെ ഉ​പ​യോ​ഗ​വും ഏ​തൊ​രു ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന്റെ​യും പ​രി​ണാ​മ​ത്തി​ന്റെ ഭാ​ഗം മാ​ത്ര​മ​ല്ലേ?).

ചു​രു​ക്ക​ത്തി​ൽ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തും മി​ക​ച്ച രീ​തി​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നു​ത​കു​ന്ന​തു​മാ​യ മൂ​ർ​ച്ച​യു​ള്ള എ​തി​ർ​വാ​ദ​ങ്ങ​ൾ പ്ര​തി​പ​ക്ഷ ത​ന്ത്ര​ങ്ങ​ളി​ലെ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി​രി​ക്ക​ണം. ക​ർ​ണാ​ട​ക​യി​ലേ​റ്റ വ​ൻ ത​ക​ർ​ച്ച​ക്കും മ​ണി​പ്പൂ​ർ പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ നി​ന്ദ്യ​മാ​യ നി​സ്സം​ഗ​ത​ക്കും ശേ​ഷം, ബി.​ജെ.​പി​യു​ടെ സം​ശ​യാ​സ്പ​ദ​മാ​യ ഇ​ര​ട്ട എ​ൻ​ജി​ൻ പ​ദ്ധ​തി പൂ​ർ​ണ​മാ​യി പാ​ളം തെ​റ്റി​യ​മ​ട്ടാ​ണ്. ഇ​ത് പ്ര​തി​പ​ക്ഷ​ത്തി​ന് പു​തു വാ​തി​ലു​ക​ൾ തു​റ​ന്നു​കൊ​ടു​ക്കു​ന്നു.

നാ​ലാ​മ​ത്: ഒ​രു മ​ണ്ഡ​ല​ത്തി​ൽ ഒ​രു പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യെ​ന്ന​ത് ഗം​ഭീ​ര ഐ​ഡി​യ​യാ​ണെ​ങ്കി​ലും അ​തൊ​രു ഉ​ട്ടോ​പ്യ​ൻ നി​ർ​മി​തി​യാ​യി മാ​റി​യേ​ക്കാം. അ​തി​ന് ര​ണ്ട് പ്ര​തി​കൂ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​മു​ണ്ടാ​വും.ബി.​ജെ.​പി​യും മോ​ദി​യും ഇ​ര​വാ​ദ​മു​യ​ർ​ത്തു​ക​യും സ​ർ​വ ഭാ​ഗ​ത്തു​നി​ന്നും അ​സം​തൃ​പ്ത​രാ​യ, നി​സ്സം​ഗ​രാ​യ വോ​ട്ട​ർ​മാ​രെ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും. ര​ണ്ടാ​മ​താ​യി, വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ (പ​ണ​ത്തി​ന് ഒ​രു പ​ഞ്ഞ​വു​മി​ല്ലാ​ത്ത ബി.​ജെ.​പി​യു​ടെ പി​ന്തു​ണ​യി​ൽ) രം​ഗ​ത്തു​വ​ന്നാ​ൽ ഒ​രു ബ​ഹു​പാ​ർ​ട്ടി മ​ത്സ​ര​മെ​ന്ന മ​ട്ടി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ പോ​വു​ക​യും സ​ക​ല ത​ന്ത്ര​ങ്ങ​ളും ത​ക​രു​ക​യും ചെ​യ്യും.

ആ​ധി​കാ​രി​ക​മാ​യ ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ മാ​ത്രം പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ക എ​ന്ന​താ​വും മെ​ച്ച​പ്പെ​ട്ട ആ​ശ​യം. അ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​വ​രു​ടെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ന് വി​ട​ണം. രാ​ഷ്ട്രീ​യ നേ​തൃ​മി​ക​വി​ന്റെ അ​ഗ്നി​പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും ഇ​ത്.അ​വ​സാ​ന​മാ​യി, യു​ക്തി​സ​ഹ​മാ​യ സാ​മ്പ​ത്തി​ക​വാ​ദ​ങ്ങ​ൾ (തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ പെ​രു​ക്കം, വി​ല​ക്ക​യ​റ്റം, വ​ർ​ധി​ച്ചു​വ​രു​ന്ന അ​സ​മ​ത്വം), സ്ഥാ​പ​ന​പ​ര​മാ​യ ത​ള​ർ​ച്ച, ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ബൗ​ദ്ധി​ക സം​ഭാ​ഷ​ണ​ങ്ങ​ൾ, പ​ല​ർ​ക്കും എ​ന്തെ​ന്നു​പോ​ലു​മ​റി​യാ​ത്ത ഇ​ന്ത്യ എ​ന്ന ആ​ശ​യം പോ​ലു​ള്ള അ​മൂ​ർ​ത്ത മാ​തൃ​ക​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്നെ​ല്ലാം പ്ര​തി​രോ​ധം നേ​ടി​യ ഒ​രു വൈ​കാ​രി​ക വി​ഷ​യ​മാ​ണ് ഹി​ന്ദു​ത്വം. അ​തി​ഭൂ​രി​പ​ക്ഷ ദേ​ശീ​യ​ത​യു​ടെ യു​ദ്ധ​മു​റ​വി​ളി​ക്ക് മു​മ്പി​ൽ 2019ൽ ​ഇ​വ​യൊ​ന്നും ഫ​ല​പ്പെ​ട്ടി​ല്ല.

പ്ര​തി​പ​ക്ഷം ബി.​ജെ.​പി​യു​ടെ വ്യാ​ജ ദേ​ശീ​യ​ത​യെ വെ​ല്ലു​വി​ളി​ക്കു​ക​യും ഹി​ന്ദു​ത്വ​ത്തെ ഹൈ​ന്ദ​വ​ത​യി​ൽ​നി​ന്ന് വേ​ർ​തി​രി​ച്ചു കാ​ണി​ക്കു​ക​യും വേ​ണം. ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ജ​ന​ങ്ങ​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം മ​ത​വി​ശ്വാ​സി​ക​ളാ​ണെ​ന്നും എ​ന്നാ​ൽ, വ​ർ​ഗീ​യ​മാ​യി ചി​ന്തി​ക്കു​ന്ന​വ​ര​ല്ലെ​ന്നും പ്ര​തി​പ​ക്ഷം തി​രി​ച്ച​റി​ഞ്ഞാ​ൽ അ​തി​ന് സാ​ധി​ക്കും. അ​വ​രു​മാ​യി സം​വാ​ദ​വും ഇ​ട​പ​ഴ​ക​ലും ആ​വ​ശ്യ​മാ​ണ്. ബി.​ജെ.​പി​ക്ക് ഇ​തു​വ​രെ ല​ഭി​ച്ച​ത്. ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ എ​തി​രാ​ളി​ക​ളു​ടെ വെ​ല്ലു​വി​ളി​ക​ളേ​തു​മി​ല്ലാ​തെ, ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യം ഉ​പ​യോ​ഗി​ച്ചു​ള്ള വൃ​ത്തി​കെ​ട്ട ക​ളി​ക​ളി​ലൂ​ടെ ചു​മ​പ്പു പ​ര​വ​താ​നി വി​രി​ച്ചു​ള്ള വ​ഴി​യൊ​രു​ക്ക​മാ​ണ് ബി.​ജെ.​പി​ക്ക് ഇ​തു​വ​രെ ല​ഭി​ച്ചു​പോ​ന്ന​ത്.

ചു​രു​ക്ക​ത്തി​ൽ, ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​ത് വെ​റും തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം മാ​ത്ര​മ​ല്ല, മ​റി​ച്ച് നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​ന്റെ സ്വേ​ച്ഛാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ൾ ന​ൽ​കു​ന്ന അ​പ​ക​ട​ക​ര​മാ​യ സൂ​ച​ന​ക​ൾ വെ​ച്ചു​നോ​ക്കു​മ്പോ​ൾ ഒ​രു ദേ​ശീ​യ ഉ​ത്ത​ര​വാ​ദി​ത്തം ത​ന്നെ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം തി​രി​ച്ച​റി​യ​ണം. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വ​ഴി​തു​റ​ക്കു​ന്ന​ത് പ​ട്ന വ​ഴി​യാ​വ​ണം. ‘ഇ​ന്ത്യ പി​ള​രാ​ൻ തു​ട​ങ്ങും’ എ​ന്ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ബ​റാ​ക് ഒ​ബാ​മ പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ, ഇ​ത് തു​ന്നി​ക്കെ​ട്ടാ​ൻ തു​ട​ങ്ങേ​ണ്ട സ​മ​യ​മാ​ണ്. ജ​യി​ക്കു​ക എ​ന്ന​ത് ചി​ല ഘ​ട്ട​ങ്ങ​ളി​ലെ​ങ്കി​ലും ഒ​രു ക​ട​മ​ത​ന്നെ​യാ​ണ്.

(കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ വ​ക്താ​വാ​ണ് ലേ​ഖ​ക​ൻ)

Tags:    
News Summary - Five things that united opposition should follow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT