ആരോടുള്ള പക തീർക്കാനാണ് കേന്ദ്ര സർക്കാർ വിമാന വിലക്ക് ഇനിയും തുടരുന്നത്?

ജീവിച്ചിരിക്കുന്നവർ മാത്രമല്ല, മരിച്ച ഇന്ത്യാക്കാരോടും കേന്ദ്രസർക്കാർ കാണിക്കുന്നത് കടുത് ത അനീതിയാണ്. ഗൾഫ് രാജ്യങ്ങളിലെ മോർച്ചറികളിൽ കിടക്കുന്ന ഇന്ത്യക്കാരുടെ ആത്മാക്കൾ പ്രധാനമന്ത്രിയോട് പൊറുക്കു മോ എന്ന കാര്യം സംശയമാണ്

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ജന്മ നാട്ടിലേക്ക് പറന്നുപോവാനാശിക്കുന്നവരുടെ എണ് ണം നാൾക്കുനാൾ കൂടുകയാണ്. ഈ മാസം കൂടി കഴിയുന്നതോടെ നല്ലൊരു ശതമാനത്തിനും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാകും. പലർക്കും ജോലി നഷ്ടപ്പെട്ടു. ചിലരുടെ കാര്യം ഇന്നോ നാളെയോ ജോലി പോകും എന്ന മട്ടിലാണ്.

ജീവിച്ചിരിക്കുന്നവരേക് കാൾ കഷ്ടമാണ് പലവിധ രോഗങ്ങളാൽ മരിച്ചവരുടേത്. നാട്ടിലേക്ക് പറക്കാനുള്ള ഊഴം കാത്തു മോർച്ചറിയിൽ കിടക്കുകയാണ് അവ ർ. പിറന്ന മണ്ണിലെ അന്ത്യനിദ്രയാണ് അവർക്ക് നിഷേധിക്കപ്പെടുന്നത്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പ്രവാസി കളെല്ലാം ഈ തീച്ചൂടിൽ കഴിയുമ്പോഴും ഇന്ത്യൻ സർക്കാർ അവർക്ക് സമ്മാനിക്കുന്നത് ഒരു പ്രതികാര പുഞ്ചിരി മാത്രമാണ്. അടിയന്തിര സാഹചര്യമാണെന്ന് എല്ലാവരും ആവർത്തിക്കുമ്പോഴും അത്യാവശ്യ സർവീസ് പോലും അനുവദിക്കാതെ, സ്വന്തം പൗരന്മ ാരെ തിരിച്ചെത്തിക്കണമെന്ന ഒരു നിലപാടുമില്ലാതെ മുഖം തിരിഞ്ഞിരിക്കുന്ന കേന്ദ്രസർക്കാറിന്‍റെ മുഷ്കാണ് ഓരോ അപേ ക്ഷകൾക്കും തിരിച്ചുകിട്ടുന്നത്.

കോവിഡ് 19 ബാധിച്ചവരല്ല നാട്ടിൽ പോകാൻ കൊതിക്കുന്നത്. മാധ്യമങ്ങളും ഗൾഫ് വ ിരോധികളുമടക്കം അങ്ങനെ പ്രചരിപ്പിക്കുന്നവരുമുണ്ടല്ലോ. ആരൊക്കെയാണ് തിരിച്ചു വരണമെന്ന് ആവശ്യപ്പെടുന്ന, ആഗ്രഹി ക്കുന്ന മനുഷ്യരെന്നത് വളരെ പ്രധാനമാണ്.

ഹൃദ്രോഗം, കിഡ്നി സംബന്ധമായ അസുഖങ്ങൾ, രക്ത സമ്മർദ്ദം തുടങ്ങിയ രോഗങ്ങളുമായ ി കഴിയുന്ന ധാരാളം പ്രവാസികളുണ്ട്. പലരും നാട്ടിൽ നിന്ന് മരുന്ന് കൊണ്ടുവന്നു അത് കഴിച്ചു പോകുന്നവരാണ്. അവരുടെ മ രുന്ന് തീർന്നിരിക്കുന്നു. കൃത്യമായി ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ അവർക്കിവിടെ നിന്നും മരുന്ന് ലഭിക്കില്ല. പ ലരുടെയും സാമ്പത്തിക നില ഇവിടെ നിന്നും മരുന്ന് വാങ്ങാനുള്ള അവസ്ഥയിലുമല്ല.

വർഷങ്ങളായി നാട്ടിലെ ഡോക്ടർമാരെയ ും അവിടുത്തെ മരുന്നുകളുമാണ് ഇവർ ആശ്രയിക്കുന്നത്. ഇത് ലഭിക്കാതായതോടെ പലരുടെയും രോഗം മൂർച്ഛിച്ചു. കൂട്ടത്തിൽ ക ോവിഡ് 19 ബാധിക്കുമോ എന്ന ആധി അവരുടെ ആരോഗ്യത്തെ കൂടുതൽ തളർത്തുന്നു. ഇങ്ങനെ നാട്ടിലെ തുടർചികിത്സയും മരുന്നുകളും കിട്ടാതെയും മാനസികപിരിമുറുക്കത്താലെയും ഒട്ടേറെ മരണങ്ങൾ, ആത്മഹത്യ വരെ, ഇതിനകം ഗൾഫ് നാടുകളിൽ ഉണ്ടായി.

ഇതിനു പുറമെ നാട്ടിൽ നിന് നും സന്ദർശന വിസയിൽ എത്തിയ ഒട്ടേറെ പ്രായമായവരുണ്ട്. പ്രിയപ്പെട്ടവനെയും മക്കളെയും മരുമക്കളെയും പേരക്കുട്ടികള െയുമൊക്കെ കാണാൻ എത്തിയ അവരിപ്പോൾ തിരിച്ചുപോകാനാവാതെ ഇവിടെ കുടുങ്ങി കിടക്കുകയാണ്. കോവിഡ് ചികിത്സ നടക്കുന്നതി നാൽ ഗർഭിണികളായവർക്ക് ആശുപത്രികളിലേക്ക് അടുക്കാൻ പറ്റാത്ത അവസ്ഥയാണ്. രോഗം പകരാനുള്ള സാഹചര്യവും നിയന്ത്രണങ്ങ ളും അവർക്ക് വേണ്ട അത്യാവശ്യ ചികിത്സ പോലും കൃത്യമായി കിട്ടാതിരിക്കാൻ കാരണമാവുന്നു.

ഇവരോടൊപ്പം തന്നെ ജോലി ന ഷ്ടപ്പെട്ട് പെരുവഴിയിലായവരുണ്ട്, ഭക്ഷണംപോലും ശരിയായി കിട്ടാത്തവർ. റൂമുകൾക്ക് വാടക കൊടുക്കാൻ ഇല്ലാത്തവർ, വാർധ ക്യ സഹജമായ അസുഖം ഉള്ളവർ, എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയായിരുന്നു എന്ന് സാഹചര്യങ്ങൾ കൊണ്ട് ആഗ്രഹിക്കേ ണ്ടിവരുന്നവർ. ഇവരെയാണ് ആദ്യമായി നാട്ടിൽ എത്തിക്കേണ്ടത്. വർധിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും മരണങ്ങളും അനി ശ്ചിതത്വത്തോടൊപ്പം ഇവരുടെ ആശങ്ക വർധിപ്പിക്കുകയാണ്.

രോഗികളായ പ്രവാസികളെ പോലും നാട്ടിലെത്തിക്കാൻ തയാറാകാത്ത കേന്ദ്രനടപടിയുടെ ഇരകളിൽ ഒരാളാണ് മസ്കത്തിൽ മരിച്ച തൃശൂർ സ്വദേശി ജോയൽ ജോസ്. അർബുദത്തെ തുടർന്ന് മൂന്ന് വർഷത്തിലധികമായി നാട്ടിൽ ചികിത്സയിലുള്ള ജോയൽ ഏപ്രിലിൽ തുടർ ചികിത്സക്കായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിൽ ലോക്ഡൗണും വിദേശ വിമാന സർവിസുകൾക്ക് വിലക്കും വന്നത്. അർബുദത്തിനൊപ്പം ചികിത്സ മുടങ്ങുമോയെന്ന മാനസിക സമ്മർദവും കൂടിയായതോടെ ജോയൽ അതിവേഗം രോഗക്കിടക്കയിലേക്ക് വീണു. ജോയലിനെ തുടർ ചികിത്സക്ക് നാട്ടിലെത്തിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ശ്രമിച്ചിരുന്നു. പ്രയോജനമുണ്ടായില്ല. തുടർന്നാണ് മസ്കറ്റിൽ തന്നെ ചികിത്സ തുടർന്നത്. എന്നാൽ വൈകാതെ അദ്ദേഹം വിധിക്ക് കീഴടങ്ങി.

ഗൾഫിലെ കോവിഡ് ചികിത്സ:
ഗൾഫ് നാടുകൾ കൂടുതൽ ഐസൊലേഷൻ ക്യാമ്പുകൾ തുറന്നതോടെ രോഗം വന്നാൽ എന്തുചെയ്യുമെന്ന പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമായിട്ടുണ്ട്. ഗൾഫ് ഭരണകൂടങ്ങൾ മികച്ച ആരോഗ്യപ്രവർത്തനങ്ങളും നടത്തുന്നു. പ്രത്യേകിച്ചും യു.എ.ഇ യും സൗദി അറേബ്യയും ഖത്തറും. ഇവിടങ്ങളിലെ രോഗബാധിതർക്കായുള്ള ഐസൊലേഷൻ സൗകര്യങ്ങൾ ഏറെ മികച്ചതാണ്. യു.എ.ഇ റോഡുകൾ അടക്കം ഓരോ മുക്കും മൂലയും പലതവണകളായി അണുനശീകരണം നടത്തി കഴിഞ്ഞു.

മലയാളി സന്നദ്ധസംഘടനകൾ, പ്രത്യേകിച്ചും കെ.എം.സി.സി വളരെ സജീവമാണ്. സർക്കാർ തലത്തിൽ പോലും അവർ ശ്രദ്ധിക്കപ്പെട്ടു. രാവും പകലും വ്യത്യാസമില്ലാതെ ദുബായിലടക്കം അധികൃതരുമായി ചേർന്ന് അവർ സേവനം ചെയ്യുന്നു. അതേസമയം നയതന്ത്ര കാര്യാലയങ്ങൾ പാതി മയക്കത്തിലാണ്. അവർ കൊടുത്തുകൊണ്ടിരുന്ന പാസ്പോർട്ട് സേവനങ്ങൾ തന്നെ നിറുത്തലാക്കി. അഞ്ചു ദിവസം മുമ്പ് അടിയന്തര പാസ്പോര്ട്ട് പുതുക്കൽ മാത്രം തുടങ്ങിയിട്ടുണ്ട്. എങ്കിലും മറ്റു കോൺസുലാർ സേവനങ്ങൾ ഒന്നുമില്ല.

കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ പ്രവാസികളുടെ തിരിച്ചുവരവിന് ആത്മാർത്ഥമായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നില്ല എന്ന ആരോപണം പ്രവാസികളിൽ വർധിക്കുന്നുണ്ട്. രണ്ടുപേരും ചേർന്ന് വെറും പത്രപ്രസ്താവനകൾ നടത്തി തങ്ങളെ പൊട്ടൻ കളിപ്പിക്കുകയാണ് എന്നവർ പറയുന്നു. കേന്ദ്ര സർക്കാർ ആകട്ടെ, ഇവരൊന്നും തങ്ങളുടെ വോട്ട് ബാങ്കിന് ശക്തി പകരുന്നവരല്ല, അതിനാൽ അവിടെ കിടന്നു നരകിക്കെട്ടെ എന്ന മട്ടിൽ ഒരു പ്രതികാര പുഞ്ചിരിയിലാണ്. ഇപ്പോൾ ഇളിഭ്യരാളാകുന്നവർ ഇതുവരെ ഇവിടെ നാട്ടിൽ നിന്നെത്തിയ നേതാക്കൾക്ക് പരവതാനി വിരിച്ചു സ്വീകരിച്ചവരാണ് . അവരിൽ ബിജെപി ക്കാരും കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്സും മുസ്ലിം ലീഗുമൊക്കെ പെടും.

അവരൊക്കെ പോകുന്നു, നമ്മൾ ബാക്കിയാവുന്നു:
ഗൾഫിൽ നിന്നും ഫിലിപ്പൈൻസ്, പാക്കിസ്താൻ, ലെബനൻ, ഈജിപ്ത് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനങ്ങൾ പറന്നു തുടങ്ങിക്കഴിഞ്ഞു. അവരൊക്കെ അവരുടെ പൗരന്മാരുടെ കാര്യത്തിൽ ആണത്വം കാട്ടി. ഇതുവരെ ഇന്ത്യക്കാരൻ എന്ന് പറഞ്ഞു നെഞ്ച് വിരിച്ചു നടന്നവർ ഇന്ന് പാക്കിസ്ഥാനികളുടെ മുമ്പിൽ പോലും നാണം കെട്ടു മാനം നോക്കി നിൽക്കുന്ന അവസ്ഥയാണ്. അവർ പ്രത്യേക വിമാനം ഒരുക്കുമ്പോൾ നമ്മുടെ കോടതി പറയുന്നു, പ്രവാസികളെ കൊണ്ടുവരണ്ട എന്ന്!

പല യൂറോപ്യൻ രാജ്യങ്ങളും ഗൾഫിലെ അവരുടെ പൗരന്മാരെ ചാർട്ടർ ചെയ്ത വിമാനങ്ങളിൽ കടത്തിക്കൊണ്ടുപോയി. എന്തിനേറെ, ഇന്ത്യയിൽ നിന്ന് തന്നെ ഒട്ടേറെ രാജ്യങ്ങൾ സ്വന്തം പൗരന്മാരെ തങ്ങളുടെ വിമാനങ്ങളയച്ച് കൊണ്ടുപോയത് നാം കണ്ടില്ലേ? ഇന്ത്യയിൽ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ വിമാനമയാക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ. യിപ്പോൾ. വിദേശത്ത് കുടുങ്ങിയ പൗരന്മാരുടെ കാര്യത്തിൽ ചില ഇളവുകൾ എല്ലാ രാജ്യങ്ങളും നൽകിവരുന്നുണ്ട്. എന്നാൽ നമ്മുടെ കാര്യത്തിൽ എന്തോ ഒരു എനക്കെടുപോലെ.

കുവൈത്ത് അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച്, സൗജന്യ യാത്ര വരെ വാഗ്ദാനം ചെയ്തിട്ടും അതുപയോഗപ്പെടുത്താൻ വിമാന വിലക്ക് കാരണം ഇന്ത്യക്കാരന് സാധിച്ചിട്ടില്ല. അനധികൃതമായി താമസിച്ചതിന്‍റെ പിഴ പൂർണമായി ഒഴിവാക്കിയാണ് ഏപ്രിൽ ഒന്നുമുതൽ 30 വരെ തിരിച്ചുപോവാൻ അനുമതി നൽകിയിട്ടുള്ളത്. 4500 ഓളം ഇന്ത്യക്കാർ ഈ അവസരം ഉപയോഗപ്പെടുത്താൻ മുന്നോട്ട് വന്നിട്ടുള്ളതായി അറിയുന്നു. കുവൈറ്റ് സർക്കാരിന്റെ സൗജന്യ യാത്ര തരപ്പെട്ടാലും ആകാശ വാതിലുകൾ കൊട്ടിയടച്ച ഇന്ത്യയിലേക്ക് എങ്ങിനെയാണ് അവർ പറന്നിറങ്ങുക ?

ബഹ്റൈനും അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക് പൊതുമാപ്പ് അനുവദിച്ചിട്ടുണ്ട് . ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കും. പക്ഷേ ഇതൊന്നും ഉപയോഗപ്പെടുത്താൻ ഇന്ത്യക്കാരന് കഴിയുന്നില്ല, കാരണം ഇന്ത്യൻ സർക്കാർ പ്രത്യേകവിമാനത്തെക്കുറിച്ച് ആലോചിക്കാൻ തയാറല്ല എന്നത് തന്നെ.
ഗൾഫിലെ വിമാനകമ്പനികളാകട്ടെ, ഇന്ത്യയിലേക്ക് പറക്കാൻ എന്നോ റെഡി ആയി നിൽക്കെയാണ്. പക്ഷെ ഇന്ത്യയിൽ നിന്നും അനുമതി കിട്ടുന്നില്ല.

ഒരാഴ്ചക്കുള്ളിൽ ഗൾഫ് മേഖല ചൂട് കാലത്തേക്ക് കടക്കും. അതോടെ ആളുകളുടെ പ്രശ്നങ്ങൾ കൂടും. ചൂട് കനക്കുന്നതിനു മുമ്പ് ഒഴിപ്പിക്കൽ തുടങ്ങുന്നതാണ് ബുദ്ധി. ഗൾഫ് രാജ്യങ്ങളിൽ നിന്നായി അത്യാവശ്യക്കാരായ ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ട അവസ്ഥയെ ഇപ്പോൾ ഉള്ളൂ. അതാകട്ടെ, ക്ര്യത്യമായി പ്ലാൻ ചെയ്താൽ രണ്ടാഴ്ച്ചകൊണ്ട് തീർക്കാവുന്നതുമാണ്.

ഗൾഫ് രാജ്യങ്ങളുമായുള്ള കോവിഡാനന്തര ബന്ധം:
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകാത്ത രാജ്യങ്ങളുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന കുവൈത്തിന്‍റെയും യു.എ.ഇ.യുടെയും മുന്നറിയിപ്പിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ തണുപ്പൻ സമീപനം കോവിഡാനന്തര തൊഴിൽ കരാറുകളിൽ നിഴലിക്കുമെന്നത് ഉറപ്പാണ്. ഇത് ലക്ഷകണക്കിന് ഇന്ത്യക്കാരെ, പ്രവാസികളെ ബാധിക്കും.

കൊറോണ പ്രതിസന്ധിയിൽ തങ്ങളുമായി സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കുവൈത്ത്‌ തയാറെടുക്കുന്നതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ അൽ റായ്‌ അറബി ദിനപത്രം ‌ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. കോറോണ കാലത്തെ പ്രതിസന്ധിയിൽ തങ്ങളുമായി സഹകരിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക്‌ കോവിഡ് കാലശേഷം തിരിച്ചുള്ള പ്രവേശന അനുമതി നൽകുന്നത്‌ ഏതെങ്കിലും ഗൾഫ് രാജ്യം കുറച്ചു മാസങ്ങൾ വൈകിപ്പിച്ചാൽ നിലവിൽ ഇന്ത്യയിൽ കഴിയുന്ന ലക്ഷകണക്കിന് പ്രവാസികൾ വെള്ളം കുടിക്കും. ഇതിനു പുറമേ പുതിയ വിസകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുക കൂടി ചെയ്താൽ ഇത്രയും പേരുടെ തിരിച്ചു വരവ്‌ അസാധ്യമാകും.

മരിച്ചവരെ മറക്കുന്ന ഇന്ത്യ:

ജീവിച്ചിരിക്കുന്നവർ മാത്രമല്ല, മരിച്ച ഇന്ത്യാക്കാരോടും കേന്ദ്രസർക്കാർ കാണിക്കുന്നത് കടുത്ത അനീതിയാണ്. ഗൾഫ് രാജ്യങ്ങളിലെ മോർച്ചറികളിൽ കിടക്കുന്ന ഇന്ത്യക്കാരുടെ ആത്മാക്കൾ പ്രധാനമന്ത്രിയോട് പൊറുക്കുമോ എന്ന കാര്യം സംശയമാണ്. മരണമടഞ്ഞ അമുസ്ലിം സുഹൃത്തുക്കളുടെ കാര്യമാണ്. കഷ്ടം. നാട്ടിൽ എല്ലാ ആചാരങ്ങളോടെയും പൂജകളോടെയും നടത്തേണ്ട അന്ത്യകർമങ്ങൾ ചെയ്യാനാവാത്ത സാഹചര്യം. ആത്മാവിന് മോക്ഷം കിട്ടാനുള്ള അവരുടെ അന്ത്യാഭിലാഷം പോലും ആരുടെയൊക്കെയോ വാശിപ്പുറത്ത്​ ഹനിക്കപ്പെടുന്നു.

ഭർത്താവിന്‍റെയും അച്ഛന്‍റെയും മൃതദേഹം ചരക്ക് വിമാനത്തിലേക്ക് കയറ്റിവിടുന്നത് വേദനയോടെ നോക്കിനിൽകേണ്ടി വന്നവരും ഭർത്താവു നാട്ടിൽ മരിച്ചപ്പോൾ ഗൾഫിൽ കുടുങ്ങിപ്പോയ ഭാര്യയും, അങ്ങനെ ഈ കോവിഡ് കാലത്ത് മരണത്തിന്റെ വേദന കൂട്ടുന്ന ധാരാളം അനുഭവങ്ങളുണ്ട്. വേറെ മാർഗമില്ലാത്തതിനാൽ ഗൾഫിൽ മരിക്കുന്നവരിൽ പലരുടെയും മൃതദേഹങ്ങൾ ഇവിടെ തന്നെ സംസ്കരിക്കുകയാണിപ്പോൾ. മൃതദേഹം നാട്ടിലെത്തിക്കാനോ ഉറ്റവരുടെ മരണമറിഞ്ഞ് അവസാനമായി ഒരു നോക്കുകാണാനോ മരിച്ചവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനോ പ്രിയപ്പെട്ടവർക്ക് ആകാത്ത അവസ്ഥ.

ഒരുദിവസം 20 ഓളം ഇന്ത്യക്കാർ ഗൾഫിൽ മരിക്കുന്നുണ്ട് എന്നാണ് കണക്ക്. സാധാരണഗതിയില്‍ യാത്രാവിമാനങ്ങളില്‍ത്തന്നെ മൃതദേഹങ്ങളും ഇവിടെനിന്ന് നിത്യേന കൊണ്ടുപോകുമായിരുന്നു. കൊറോണ ഭീഷണിയുയര്‍ന്നതോടെ ഇന്ത്യ നടപ്പാക്കിയ പ്രവേശനവിലക്ക് കാരണം പ്രവാസലോകത്ത് മരിച്ചവരുടെ ഭൗതികശരീരങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാവില്ല. മറ്റു രാജ്യങ്ങൾ എമർജൻസി കേസുകളിൽ നടപടിയെടുത്തു അവരുടെ പൗരന്മാരെയും മൃതദേഹങ്ങളും കൊണ്ടുപോകുമ്പോഴും നമ്മുടെ സർക്കാർ അങ്ങനെയൊന്നും ചെയ്യുന്നില്ല.

മകളെ കാണാന്‍ സന്ദര്‍ശക വിസയില്‍ റാസല്‍ഖൈമയിൽ എത്തിയ തലശ്ശേരി കൊപ്പരക്കളത്തിലെ മാധവി നിവാസില്‍ രതി ബാലന്റെ മൃതദേഹം നാട്ടിലേക്ക് വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ ഷാര്‍ജയില്‍ തന്നെ അടക്കേണ്ടിവന്നു. പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ.ജി.ജോമെയുടെ മൃതദേഹം അഷ്‌റഫ് താമരശ്ശേരിയുടെ നിരന്തര ശ്രമഫലമായി ചരക്ക് വിമാനത്തിലെങ്കിലും നാട്ടിലെത്തിക്കാനായി.

എപ്പോഴും അച്ഛനെ മാത്രം ചുറ്റിപ്പറ്റി കഴിഞ്ഞ ജുവലിന്റെ ജീവനെ അര്‍ബുദം കവർന്നെടുത്തത് കഴിഞ്ഞച്ചയാണ്. സ്വന്തം മകന്റെ സംസ്കാര ചടങ്ങുകൾ ഫെയ്സ് ബുക്കിലൂടെ തത്സമയം കാണേണ്ടി വന്ന ഈ കുടുംബത്തിന്റെ കണ്ണീരിന് ആരാണ് മറുപടി പറയുക?

കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ച കടയിക്കാട് രഞ്ജു സിറിയക് (38), മകനെ അവസാനമായി ഒരുനോക്കുകാണാൻ കൂടി അവസരമില്ലല്ലോ എന്നോർത്തു നാട്ടിലെ ഹൃദയം പൊട്ടി മരിച്ച സിറിയക്കിന്റെ മാതാവ്, ബഹ്റൈനിൽ നിര്യാതയായ വടകര മണിയൂർ വാപ്പുറത്ത് വീട്ടിൽ മനോജന്‍റെ മകൾ മാളവിക മനോജൻ (16), ഹമദ് ടൗണിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തിരുന്ന കൊല്ലം പേരയം സ്വദേശി സതീഷ് കുമാർ (41), സന്ദർശനത്തിനിടെ ബഹറിനിൽ മരിച്ച മായഞ്ചേരി കുഞ്ഞമ്മദ് (82) ഒമാനിൽ മരിച്ച ബിജീഷും സുജിത്തും...അങ്ങനെ എത്ര ആത്മാക്കളുടെ നൊമ്പരമുണ്ട് ഈ കോവിഡ് കാലത്ത്.

കുവൈത്തിൽ മരിച്ച കോട്ടയം വിജയപുരം സ്വദേശി പാറയിൽ വിനീത്കുമാറിന്റെ ഭാര്യ ഹരിതയും മകൾ അവനികയും വിനീത്കുമാറിന്റെ ചേതനയറ്റ ശരീരം അവസാനമായി കണ്ടത് വിഡിയോയിലൂടെയാണ്. ഇരുപത് വർഷത്തിലേറെ സൗദിയിലെ ജിസാനിൽ ജോലി ചെയ്ത മണ്ണാർക്കാട് സ്വേദേശി ചന്ദ്രനെ ജിസാനിൽ തന്നെ അടക്കുകയിരുന്നു. കേന്ദ്രസർക്കാരിന്റെ അലംഭാവം ഈ മനുഷ്യരുടെയൊക്കെ ജീവിതത്തിൽ തിരുത്താനാവാത്ത വേദനയാണുണ്ടായിക്കിയിരിക്കുന്നത്. അവരുടെ ശാപത്തിൽ നിന്ന് കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.

കോടികൾ ചെലവിട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി മാർക്കറ്റിംഗ് തന്ത്രത്തിലൂടെ മാനം മുട്ടെ വളർത്തിയെടുത്ത തന്റെ ഇമേജ് ഇപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ തുടങ്ങിയിട്ടുണ്ട്. എത്രയും വേഗം നടപടിയെടുത്താൽ മുഖം അല്പമെങ്കിലും മിനുങ്ങി കിട്ടും. ഇല്ലെങ്കിൽ പ്രവാസികളുടെ വേദന തുടരുന്നതോടൊപ്പം വരുംകാലങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് ഗൾഫിൽ അത്ര ശോഭനമായിരിക്കില്ല കാര്യങ്ങൾ എന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT