ഏ​ഴാം ദി​വ​സം മ​രി​ക്കാ​നാ​യി; ആ​റു​ദി​വ​സം ജീ​വി​ക്കു​ന്ന​ത് സ​ങ്ക​ൽ​പി​ച്ചുനോ​ക്കു​ക

ബോം​ബു​ക​ൾ ഞ​ങ്ങ​ളെ കൊ​ന്നി​ല്ലെ​ങ്കി​ൽ വി​ശ​പ്പ്, ദാ​ഹം, മ​രു​ന്നി​ന്റെ അ​ഭാ​വം, ത​ണു​പ്പ് എ​ന്നി​വ അ​ത് ചെ​യ്യും. ഈ ​താ​ൽ​ക്കാ​ലി​ക വി​രാ​മം അ​തി​നു മു​മ്പു​ള്ള 50 ദി​വ​സ​ത്തേ​ക്കാ​ൾ വേ​ദ​ന​ജ​ന​ക​മാ​ണ്. ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ അ​വ​രു​ടെ മു​റി​വി​ലേ​ക്കും ര​ക്ത​സാ​ക്ഷി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളി​ലേ​ക്കും നോ​ക്കു​ന്ന​ത് വെ​ടി​നി​ർ​ത്തി​യ​പ്പോ​ഴാ​ണ്

ഗ​സ്സ​യി​ലെ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പ​ടി​യു​ടെ ആ​ദ്യ ദി​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ഞ​ങ്ങ​ളി​ൽ പ​ല​ർ​ക്കും ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​വി​ല്ലെ​ന്ന് ഞ​ങ്ങ​ൾ ഭ​യ​പ്പെ​ട്ടു. ര​ണ്ടാ​മ​ത്തെ ദി​വ​സ​മാ​ണ് ധൈ​ര്യം സം​ഭ​രി​ച്ച് ഞ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.

ഏ​ഴാ​ഴ്ച തു​ട​ർ​ച്ച​യാ​യി ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ഭീ​ക​ര​ബോം​ബാ​ക്ര​മ​ണം വ​രു​ത്തി​വെ​ച്ച നാ​ശം പ​ക​ൽ​വെ​ട്ട​ത്തി​ൽ ഞ​ങ്ങ​ൾ ക​ണ്ടു. പ​ല തെ​രു​വു​ക​ളും തി​രി​ച്ച​റി​യാ​ൻ​പോ​ലും സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു. ന​ശി​പ്പി​ക്കു​മ്പോ​ൾ അ​വ​ർ ഒ​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല: വീ​ടു​ക​ൾ, താ​മ​സ കെ​ട്ടി​ട​ങ്ങ​ൾ, ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ക​ഫേ​ക​ൾ, സ്കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ലൈ​ബ്ര​റി​ക​ൾ, കു​ട്ടി​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ൾ, മ​സ്ജി​ദു​ക​ൾ, ച​ർ​ച്ചു​ക​ൾ... ഒ​ന്നി​നെ​യും. ഒ​രു കെ​ട്ടി​ടം​പോ​ലും അ​വ​ശേ​ഷി​ക്കാ​ത്ത ഇ​ട​ങ്ങ​ളും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. സ​ർ​വ​നാ​ശ​മാ​ണ് ആ​ദ്യം കാ​ണാ​നാ​യ​ത്, പി​ന്നാ​ലെ അ​തി​ന്റെ വേ​ദ​ന​യും.

ഭ​യ​ത്തി​നും ബോം​ബു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​രി​ഭ്രാ​ന്ത​മാ​യ നെ​ട്ടോ​ട്ട​ത്തി​നും ഇ​ട​യി​ൽ, പ്രി​യ​പ്പെ​ട്ട​വ​ർ ന​ഷ്ട​മാ​യ​തും ജീ​വ​നും സ്വ​പ്ന​ങ്ങ​ളും ത​ക​ർ​ന്ന​തും മു​റി​വേ​റ്റ​തു​മൊ​ന്നും ശ​രി​യാം​വി​ധം ഗ്ര​ഹി​ക്കാ​ൻ​പോ​ലും ഞ​ങ്ങ​ളി​ൽ പ​ല​ർ​ക്കും സാ​ധി​ച്ചി​രു​ന്നി​ല്ല. മ​രി​ച്ച​വ​രെ സം​സ്‌​ക​രി​ക്കാ​നോ വി​ല​പി​ക്കാ​നോ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഗ​സ്സ​യി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സ​ബ്രി ഫാ​റ ഒ​രു സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ൽ എ​ഴു​തി​യ​തു​പോ​ലെ: “ഇ​വി​ടെ സം​ഭ​വി​ച്ച​തി​നെ വി​വ​രി​ക്കാ​ൻ കൊ​ടും വി​പ​ത്ത് എ​ന്ന വാ​ക്ക് പ​ര്യാ​പ്ത​മ​ല്ല. ഫ​ല​സ്തീ​ൻ ജ​ന​ത​യെ ഉ​ന്മൂ​ല​നം ചെ​യ്യാ​നാ​യി തീ​ർ​ത്ത ന​ര​ക​മാ​ണി​ത്. യു​ദ്ധ​ത്തി​ന്റെ ആ​ദ്യ ആ​ഴ്ച​ത​ന്നെ ഞാ​ൻ ഗ​സ്സ സി​റ്റി​യി​ലെ എ​ന്റെ വീ​ട് വി​ട്ടു. അ​ത് സാ​ധി​ച്ച​ത് എ​ന്റെ ഭാ​ഗ്യ​മാ​ണ്. അ​തേ​ദി​വ​സം, ഇ​സ്രാ​യേ​ൽ സൈ​ന്യം പ​ലാ​യ​നം ചെ​യ്ത​വ​രു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ബോം​ബെ​റി​ഞ്ഞു, കു​റ​ഞ്ഞ​ത് 70 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

വ​ട​ക്കു​നി​ന്ന് തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് പ​ലാ​യ​ന​ത്തി​ന് സു​ര​ക്ഷി​ത പാ​ത​യാ​യി ഇ​സ്രാ​യേ​ൽ നി​ശ്ച​യി​ച്ച റോ​ഡ് സു​ര​ക്ഷി​ത​മാ​ണ്. ക​ഴി​ഞ്ഞ ഏ​ഴാ​ഴ്ച​യി​ലു​ട​നീ​ളം ദ​ക്ഷി​ണ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​വ​ർ എ​ല്ലാ​യി​ട​ത്തും സാ​ധാ​ര​ണ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ക്കു​ന്ന ഭ​യാ​ന​ക ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ​ക​ളി​ൽ ഈ ​ഭീ​ക​ര​ത വ്യ​ക്ത​മാ​ണ്. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​പ്പോ​ൾ കൂ​ടു​ത​ൽ ഫ​ല​സ്തീ​നി​ക​ൾ വ​ട​ക്കു​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ തീ​രു​മാ​നി​ച്ചു. അ​താ​വും സു​ര​ക്ഷി​ത​മെ​ന്ന് അ​വ​ർ പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ, തെ​ക്കോ​ട്ടു​പോ​കു​മ്പോ​ൾ ഇ​സ്രാ​യേ​ലി സൈ​നി​ക ചെ​ക്പോ​സ്റ്റു​ക​ളി​ൽ അ​വ​രെ ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച് സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ്വ​ർ​ണം പോ​ലും സൈ​ന്യം കൈ​ക്ക​ലാ​ക്കി​യെ​ന്ന് സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ളും എ​ന്നോ​ട് പ​റ​ഞ്ഞു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ​ല്ലാ​തെ ഒ​ന്നു​മി​ല്ലാ​തെ വെ​റും​കൈ​യോ​ടെ ന​ട​ക്കാ​ൻ അ​വ​ർ നി​ർ​ബ​ന്ധി​ത​രാ​യി. അ​തു​ത​ന്നെ സാ​ധ്യ​മാ​യ​വ​ർ ഭാ​ഗ്യ​വാ​ന്മാ​രാ​യി​രു​ന്നു. കാ​ര​ണം കു​ടി​യൊ​ഴി​യു​ന്ന​വ​രെ ഇ​സ്രാ​യേ​ൽ സൈ​ന്യം ആ​സൂ​ത്രി​ത​മാ​യി ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു.

‘സു​ര​ക്ഷി​ത പാ​ത’ വ​ഴി ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു​ശേ​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​വ​രും കാ​ണാ​താ​യ​വ​രു​മാ​യ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്റെ സു​ഹൃ​ത്തു​ക്ക​ളി​ലു​ണ്ട്. ഫ​ല​സ്തീ​നി ക​വി മു​സ്അ​ബ് അ​ബൂ​ത്വാ​ഹ​യെ പോ​ലും അ​റ​സ്റ്റ് ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ച​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രു​ടെ യ​ഥാ​ർ​ഥ എ​ണ്ണം ഞ​ങ്ങ​ൾ​ക്ക​റി​യി​ല്ല. നി​ൽ​ക്കാ​തെ ന​ട​ന്നാ​ൽ വ​ട​ക്കു​നി​ന്ന് തെ​ക്കോ​ട്ട് ഏ​ക​ദേ​ശം എ​ട്ടു​മ​ണി​ക്കൂ​റു​ണ്ട്. പ്രാ​യ​മാ​യ​വ​രും ക്ഷീ​ണി​ത​രും പ​ട്ടി​ണി​യും നി​ർ​ജ​ലീ​ക​ര​ണ​വും കാ​ര​ണം ത​ള​ർ​ന്ന​വ​രും പ​രി​ക്കേ​റ്റ​വ​രും അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രും യു​വാ​ക്ക​ളു​മെ​ല്ലാം പാ​ടു​പെ​ട്ടാ​ണ് ഈ ​യാ​ത്ര ന​ട​ത്തി​യി​രു​ന്ന​ത്. അ​പ​ക​ട​ക​ര​വും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന​തു​മാ​ണ് ഈ ​യാ​ത്ര. വി​പ​രീ​ത ദി​ശ​യി​ൽ പോ​കു​ന്ന​ത് ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കും. അ​ങ്ങ​നെ ചെ​യ്യ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ല​ഘു​ലേ​ഖ​ക​ൾ ഇ​സ്രാ​യേ​ൽ സൈ​ന്യം വി​ത​റി. വെ​ടി​നി​ർ​ത്ത​ലി​ന്റെ ആ​ദ്യ ദി​വ​സം വ​ട​ക്കോ​ട്ട് പോ​കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ​യെ​ങ്കി​ലും ഇ​സ്രാ​യേ​ൽ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി.

ല​ക്ഷ​ക്ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ളെ​പ്പോ​ലെ എ​നി​ക്കും ഗ​സ്സ സി​റ്റി​യി​ലെ എ​ന്റെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് വി​ല​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്റെ വീ​ട് അ​വി​ടെ​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​തി​ൽ എ​നി​ക്ക് വേ​ദ​ന​യു​ണ്ട്. നി​ര​വ​ധി പേ​രു​ടെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും തെ​രു​വി​ൽ വെ​ടി​യേ​റ്റ് വീ​ഴു​ക​യോ ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങു​ക​യോ ചെ​യ്തു. അ​വ​രു​ടെ മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ക്കാ​നോ ശ​രി​യാ​യ വി​ധ​ത്തി​ൽ സം​സ്ക​രി​ക്കാ​നോ ക​ഴി​യി​ല്ല. ഞ​ങ്ങ​ൾ എ​വി​ടെ പോ​വു​ന്നു, എ​ന്ത് ചെ​യ്യു​ന്നു. എ​ത്ര​ത്തോ​ളം തി​ന്നു​ക​യും കു​ടി​ക്കു​ക​യും ചെ​യ്യു​ന്നു തു​ട​ങ്ങി എ​ല്ലാം ഇ​സ്രാ​യേ​ൽ നി​യ​ന്ത്രി​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​രെ​യോ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ​യോ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മോ? മ​രി​ച്ച​വ​രോ​ട് ന​മ്മ​ൾ എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എ​ന്ന​തെ​ല്ലാം അ​വ​ർ തീ​രു​മാ​നി​ക്കു​ന്നു. വി​വേ​ച​ന​ര​ഹി​ത​മാ​യ ബോം​ബാ​ക്ര​മ​ണ​വും വം​ശ​ഹ​ത്യ​യും പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് സൈ​ന്യം കൂ​ടു​ത​ൽ ആ​ളു​ക​ളെ ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു. സ​ഹാ​യ ട്ര​ക്കു​ക​ൾ ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത് മാ​നു​ഷി​ക ദു​ര​ന്ത​ത്തെ ല​ഘൂ​ക​രി​ക്കു​ന്നി​ല്ല. ബോം​ബു​ക​ൾ ഞ​ങ്ങ​ളെ കൊ​ന്നി​ല്ലെ​ങ്കി​ൽ വി​ശ​പ്പ്, ദാ​ഹം, മ​രു​ന്നി​ന്റെ അ​ഭാ​വം, ത​ണു​പ്പ് എ​ന്നി​വ അ​ത് ചെ​യ്യും. ഈ ​താ​ൽ​ക്കാ​ലി​ക വി​രാ​മം അ​തി​നു മു​മ്പു​ള്ള 50 ദി​വ​സ​ത്തേ​ക്കാ​ൾ വേ​ദ​ന​ജ​ന​ക​മാ​ണ്. ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ അ​വ​രു​ടെ മു​റി​വി​ലേ​ക്കും ര​ക്ത​സാ​ക്ഷി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളി​ലേ​ക്കും കു​ടും​ബ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​യ​തി​ലേ​ക്കും ത​ക​ർ​ന്ന വീ​ടു​ക​ളി​ലേ​ക്കും ഉ​ട​ച്ചു​ക​ള​ഞ്ഞ ജീ​വി​ത​ത്തി​ലേ​ക്കും നോ​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഏ​ഴാം ദി​വ​സം മ​രി​ക്കാ​നാ​യി ത​യാ​റെ​ടു​ക്കാ​ൻ ആ​റു​ദി​വ​സം ജീ​വി​ക്കു​ന്ന​ത് സ​ങ്ക​ൽ​പി​ച്ചു നോ​ക്കു​ക.

Tags:    
News Summary - israel palestine conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT