‘മോ​ദി​യു​ടെ കാ​ര്യം കു​ഴ​പ്പ​ത്തി​ലാ​ണ്’

ഏ​ക​ സി​വി​ൽ​കോ​ഡ്, പ്ര​തി​പ​ക്ഷ ഐ​ക്യം, ഇ​ന്ത്യ​യു​ടെ രാ​ഷ്ട്രീ​യ​ഭാ​വി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ക​പി​ൽ സി​ബ​ലുമായി ടൈം​സ് നൗ ​എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് ന​വി​ക കു​മാ​ർ ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്റെ സം​ഗ്ര​ഹം

 

ഏ​ക​സി​വി​ല്‍ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ ന​ട​ക്കു​ന്ന വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്തു തോ​ന്നു​ന്നു?

ഒ​രു ചി​ന്താ​ശൂ​ന്യ​മാ​യ പ്ര​വ​ര്‍ത്ത​ന​മാ​യാ​ണ് തോ​ന്നു​ന്ന​ത്.

എ​ന്താ അ​ങ്ങ​നെ പ​റ​ഞ്ഞ​ത്?

എ​ന്താ​ണ​തി​ലൂ​ടെ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യാ​ത്ത​തു​കൊ​ണ്ട്. നി​ങ്ങ​ള്‍ക്കു​പ​റ​യാ​മോ ഏ​ക സി​വി​ല്‍ കോ​ഡെ​ന്നാ​ല്‍ എ​ന്താ​ണെ​ന്ന്? എ​ന്താ​ണ് ഏ​കീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്? ആ​ചാ​ര​ങ്ങ​ളാ​ണോ? ആ​ചാ​ര​ങ്ങ​ള്‍ നി​യ​മ​മാ​ണെ​ന്ന് ഭ​ര​ണ​ഘ​ട​ന​യു​ടെ പ​തി​മൂ​ന്നാം അ​നുഛേ​ദ​ത്തി​ല്‍ പ​റ​യു​ന്നു​ണ്ടെ​ന്ന് അ​റി​യാ​മ​ല്ലോ. ഹി​ന്ദു​ക്ക​ള്‍ക്ക് മാ​ത്ര​മു​ള്ള ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബം (HUF) എ​ന്ന നി​യ​മം നി​ങ്ങ​ള്‍ എ​ടു​ത്ത് ക​ള​യു​മോ? ആ ​നി​യ​മ​പ്ര​കാ​രം ബി​സി​ന​സ് ചെ​യ്യു​ന്ന​വ​രും കൃ​ഷി ന​ട​ത്തു​ന്ന​വ​രും ഒ​ക്കെ​യാ​യ കോ​ടി​ക്ക​ണ​ക്കി​ന് ഹി​ന്ദു​ക്ക​ളു​ണ്ടി​വി​ടെ. ഗോ​വ​യു​ടെ കാ​ര്യ​ത്തി​ല്‍ എ​ന്താ​ണ് നി​ങ്ങ​ള്‍ ചെ​യ്യു​ക? ഗോ​വ​യി​ല്‍ പോ​ര്‍ച്ചു​ഗീ​സു​കാ​രു​ടെ കാ​ര്യ​ത്തി​ല്‍? 30 വ​യ​സ്സു​ള്ള ഒ​രു ഗോ​വ സ്വ​ദേ​ശി​ക്ക് കു​ട്ടി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് നി​യ​മ​മു​ണ്ട​ല്ലോ, അ​ത് നി​ങ്ങ​ള്‍ എ​ടു​ത്തു​ക​ള​യു​മോ? വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ എ​ന്താ​ണ് ചെ​യ്യു​ക? ഒ​രു ക​ര​ട് രേ​ഖ​യെ​ങ്കി​ലും കൈ​യി​ലു​ണ്ടോ?

ലിം​ഗ അ​സ​മ​ത്വം പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യും എ​ന്നാ​ണ് ക​രു​തു​ന്ന​ത്? ലോ ​ക​മീ​ഷ​ന്‍ ആ​ണ് അ​ത് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്?

2021 ലെ ​ലോ ക​മീ​ഷ​ന്‍ പ​റ​ഞ്ഞ​ത് ഏ​ക​സി​വി​ല്‍ കോ​ഡ് പ്രായോഗി​ക​മ​ല്ല എ​ന്നാ​യി​രു​ന്ന​ല്ലോ. പാ​ര്‍ട്ടി​യും പ​ദ​വി​യു​മെ​ല്ലാം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് മാ​റു​ന്ന​താ​ണ് ലോ ​ക​മീ​ഷ​ന്‍. ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി​യി​ല്‍ അം​ബേ​ദ്ക​ര്‍ പ​റ​ഞ്ഞ​തെ​ന്താ​ണെ​ന്ന​റി​യാ​മോ? ഹി​ന്ദു വി​വാ​ഹ നി​യ​മ​ത്തെ​ക്കാ​ളും ഹി​ന്ദു നി​യ​മ​ത്തെ​ക്കാ​ളും മു​മ്പ് 1937 ല്‍ ​ന​ട​പ്പി​ലാ​ക്കി​യ ഒ​ന്നാ​ണ് ശ​രീ​അ​ത്ത് ആ​ക്ട്. സ്വ​മേ​ധ​യാ അം​ഗീ​ക​രി​ക്കു​ന്ന​വ​ര്‍ക്കു മാ​ത്ര​മേ ആ ​ആ​ക്ട് ബാ​ധ​ക​മാ​വൂ എ​ന്നാ​യി​രു​ന്നു അ​തി​ന്റെ മാ​ന​ദ​ണ്ഡം. നി​ങ്ങ​ള്‍ക്ക് ഏ​ക​സി​വി​ല്‍ കോ​ഡ് വേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തു​ത​ന്നെ​യാ​യി​രി​ക്ക​ണം മാ​ന​ദ​ണ്ഡം. ആ​ദ്യം പൊ​തു​സ​മ്മ​തി തേ​ട​ണം. മ​ത-​മ​തേ​ത​ര സ​മു​ദാ​യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളു​മാ​യി, ആ​ദി​വാ​സി​ക​ളു​മാ​യെ​ല്ലാം ച​ര്‍ച്ച​ക​ളു​ണ്ടാ​വ​ണം. ആ​രും ഒ​ന്നും ച​ര്‍ച്ച ചെ​യ്യു​ന്നി​ല്ല​ല്ലോ. ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ര്‍ഷ​മാ​യി ച​ര്‍ച്ച​യു​ണ്ടാ​യി​ല്ല. ഇ​ല്ലാ​ത്ത വി​ഷ​യ​ത്തെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ കോ​ലാ​ഹ​ല​ങ്ങ​ളെ​ല്ലാം. പ്ര​തി​പ​ക്ഷ​വും തോ​ക്കി​ല്‍ ക​യ​റി​വെ​ടി​വെ​ക്കു​ക​യാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. നി​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ ഇ​ല്ലാ​ത്ത ഒ​ന്നി​നെ എ​ങ്ങ​നെ​യാ​ണ് അ​നു​കൂ​ലി​ക്കാ​നും പ്ര​തി​കൂ​ലി​ക്കാ​നും ക​ഴി​യു​ക?

ഏ​ക​സി​വി​ല്‍ കോ​ഡ് അ​തി​ന്റെ ശൈ​ശ​വ ദ​ശ​യി​ലാ​ണെ​ന്നാ​ണോ?

അ​ല്ല. ഇ​ത് ഒ​രു രാ​ഷ്ട്രീ​യ ല​ക്ഷ്യം മു​ന്‍നി​ർ​ത്തി ഉ​യ​ര്‍ത്തു​ന്ന വി​ഷ​യം മാ​ത്ര​മാ​ണ്. ല​വ്ജി​ഹാ​ദും, അ​യോ​ധ്യ​യു​മെ​ല്ലാം കൂ​മ്പൊ​ടി​ഞ്ഞ​പ്പോ​ള്‍ പൊ​ക്കി​യെ​ടു​ത്ത ഒ​ന്ന്. ഇ​ല​ക്ഷ​നു മു​മ്പ് ഇ​തി​ന്റെ ബ​ഹ​ളം ന​ട​ക്കാ​നും അ​തി​ന്റെ പേ​രി​ല്‍ കൂ​ടു​ത​ല്‍ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​നും വേ​ണ്ടി​യു​ള്ള​ത്. അ​ല്ലെ​ങ്കി​ല്‍ ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ര്‍ഷം ഇ​ല്ലാ​ത്ത ച​ര്‍ച്ച​യെ​ന്താ​കാ​നാ​ണ് ഇ​പ്പോ​ള്‍? ക​ര​ട് രേ​ഖ​യെ​വി​ടെ എ​ന്നാ​ണ് എ​നി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യോ​ടും മ​റ്റു മ​ന്ത്രി​മാ​രോ​ടും ചോ​ദി​ക്കാ​നു​ള്ള​ത്.

ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ക്കു​ന്ന ഒ​രു പെ​ണ്‍കു​ട്ടി, അ​വ​ള്‍ ഒ​രു സ​മു​ദാ​യ​ത്തി​ലാ​ണെ​ങ്കി​ല്‍ 18 വ​യ​സ്സ് തി​ക​ഞ്ഞാ​ല്‍ മാ​ത്ര​മേ വി​വാ​ഹി​ത​യാ​കാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ എ​ന്നും മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ലാ​ണെ​ങ്കി​ല്‍ ഋ​തു​മ​തി​യാ​യ ഉ​ട​ന്‍ വി​വാ​ഹം സാ​ധു​വാ​കു​ന്നു എ​ന്നും ര​ണ്ടു നി​യ​മം നി​ല​നി​ല്‍ക്കു​ന്നു. വി​വാ​ഹം ക​ഴി​ച്ച​യ​ക്ക​പ്പെ​ടാ​നു​ള്ള പ​ക്വ​ത ര​ണ്ടാ​മ​തു പ​റ​ഞ്ഞ പെ​ണ്‍കു​ട്ടി​ക്ക് ഉ​ണ്ടാ​കു​മെ​ന്ന് താ​ങ്ക​ള്‍ ക​രു​തു​ന്നു​ണ്ടോ?

ഹി​ന്ദു സ​മു​ദാ​യ​ത്തി​ല്‍ ഇ​തെ​ല്ലാം 17 വ​യ​സ്സി​നു മു​മ്പേ ന​ട​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം നി​ങ്ങ​ള്‍ക്ക​റി​യാ​മോ? നി​യ​മ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും അ​തി​നെ​യാ​ണ് ആ​ചാ​രം എ​ന്നു വി​ളി​ക്കു​ന്ന​ത്. അ​തി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് അ​വി​ടെ കൊ​ണ്ടു​വ​ര​ണം. നോ​ക്കൂ, ഈ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളൊ​ക്കെ ന​മു​ക്ക​റി​യാം. ഞാ​ന്‍ ഏ​ക​സി​വി​ല്‍ കോ​ഡി​ന് അ​നു​കൂ​ല​മ​ല്ല, എ​തി​രു​മ​ല്ല, എ​ന്താ​ണ് ഏ​ക​സി​വി​ല്‍ കോ​ഡ് എ​ന്നു മാ​ത്ര​മാ​ണ് എ​നി​ക്ക​റി​യേ​ണ്ട​ത്. ഈ ​രാ​ജ്യം പ​ല​വി​ധ വി​ള​ക​ള്‍ സ​മൃ​ദ്ധി​യാ​യി വി​ള​യു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു പാ​ട​മാ​ണ്. ആ ​വി​ള​ക​ള്‍ക്കി​ട​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​യെ മാ​ത്രം പി​ഴു​തെ​റി​യു​ക​യാ​ണ് വേ​ണ്ട​ത്.

സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് 75 വ​ര്‍ഷം പി​ന്നി​ടു​ന്ന ഈ ​രാ​ജ്യ​ത്ത് സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ര​ണം സം​ഭ​വി​ക്ക​ണ​മെ​ന്ന് നി​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലേ?

തീ​ര്‍ച്ച​യാ​യും. ഒ​രു ച​ര്‍ച്ച കൊ​ണ്ടു​വ​രൂ. ഞാ​നെ​ന്തി​ന് നോ ​പ​റ​യ​ണം. പ്ര​ധാ​ന​മ​ന്ത്രി​യോ അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ര്‍ട്ടി​യോ നി​ങ്ങ​ളോ എ​ന്നോ​ട് ഇ​തി​ന്റെ ഇ​തി​വൃ​ത്തം പ​റ​ഞ്ഞു ത​രു​ന്നി​ല്ല. ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ഏ​ക​സി​വി​ല്‍ കോ​ഡി​ന്റെ ക​ര​ടെ​ന്ന പേ​രി​ല്‍ കൊ​ണ്ടു​വ​ന്ന​തി​ന് ഇ​തു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. കാ​ര​ണം, അ​തു​ണ്ടാ​ക്കി​യ​വ​ര്‍ക്ക് ഭ​ര​ണ​ഘ​ട​ന അ​റി​യി​ല്ല. 44ാം അ​നുഛേ​ദ​ത്തി​ല്‍ പ​റ​യു​ന്ന​ത് ഏ​ക​സി​വി​ല്‍ കോ​ഡെ​ന്ന​ത് രാ​ജ്യ​മൊ​ട്ടു​ക്ക് ന​ട​പ്പി​ലാ​ക്കേ​ണ്ട​താ​ണ് അ​ല്ലാ​തെ ഒ​രു സം​സ്ഥാ​ന​ത്ത് മാ​ത്ര​മാ​യി വേ​ണ്ട​ത​ല്ല എ​ന്നാ​ണ്. ബി.​ജെ.​പി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​ക​സി​വി​ല്‍ കോ​ഡും മ​റ്റു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ സി​വി​ല്‍ കോ​ഡു​മെ​ന്നാ​ണോ പ​റ​യു​ന്ന​ത്? ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ രേ​ഖ കൃ​ത്യ​മാ​യി ല​ഭ്യ​വു​മ​ല്ല. സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം എ​ന്നു​പ​റ​യു​ന്ന പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളോ​ട് സി​ഖ് സ​മു​ദാ​യം എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്നെ​നി​ക്ക​റി​യി​ല്ല. പൊ​തു സ​മ്മ​തി വേ​ണം. ഒ​രു കാ​ര്യം കേ​ന്ദ്ര​ത്തി​ല്‍ തീ​രു​മാ​നി​ച്ച് മ​റ്റു​ള്ള​വ​രോ​ട് പ​റ​യ​ല​ല്ല പൊ​തു​സ​മ്മ​തി​യെ​ന്ന​തി​ന്റെ അ​ര്‍ഥം. അ​തി​ന് പ​ര​സ്പ​ര കൂ​ടി​യാ​ലോ​ച​ന ന​ട​ക്ക​ണം.

ക​പി​ല്‍ സി​ബ​ല്‍ ഒ​രു കോ​ണ്‍ഗ്ര​സു​കാ​ര​നാ​ണെ​ന്നാ​ണ് എ​നി​ക്ക് ഓ​ര്‍മ​യു​ള്ള കാ​ലം മു​ത​ലു​ള്ള ധാ​ര​ണ. ഇ​പ്പോ​ഴ​ത​ല്ല...

എ​ന്റെ ഹൃ​ദ​യ​ത്തി​ല്‍ ഞാ​ന്‍ കോ​ണ്‍ഗ്ര​സു​കാ​ര​നാ​ണ്. ആ ​ആ​ശ​യ​ധാ​ര​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. വ്യ​ക്തി​ക​ളോ​ടേ പ്ര​ശ്‌​ന​മു​ള്ളൂ, ആ​ശ​യ​ത്തോ​ടി​ല്ല. ആ ​ആ​ശ​യം പ്ര​തി​പ​ക്ഷ​മാ​ണ്. ആ ​ആ​ശ​യം ഭ​ര​ണ​ഘ​ട​ന​യാ​ണ്. അ​തി​ല്‍ വ്യ​തി​ച​ല​ന​മു​ണ്ടെ​ങ്കി​ല്‍ തി​രു​ത്ത​പ്പെ​ടു​ക​യും വേ​ണം. കോ​ണ്‍ഗ്ര​സ് വി​ട്ടെ​ങ്കി​ലും ഇ​ന്നും എ​നി​ക്ക് അ​തി​ലു​ള്ള​വ​രോ​ട് വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. അ​വ​ര്‍ക്കെ​തി​രെ ഒ​രു അ​നീ​തി​യു​ണ്ടാ​കു​മ്പോ​ള്‍ അ​വ​രോ​ടൊ​പ്പം ഞാ​ന്‍ നി​ല്‍ക്കു​ക​യും ചെ​യ്യും.

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​ത്തി​ന് കാ​ര്യ​മാ​യ പ്ര​ശ്‌​ന​മു​ണ്ട്. നി​ങ്ങ​ളൊ​രു പാ​ര്‍ട്ടി​യി​ലാ​ണെ​ങ്കി​ല്‍- അ​ത് ഏ​തു പാ​ര്‍ട്ടി​യാ​ണെ​ങ്കി​ലും- ആ ​പാ​ര്‍ട്ടി നി​ഷ്‌​ക​ര്‍ഷി​ക്കു​ന്ന പ​രി​ധി​ക്ക​പ്പു​റ​ത്തേ​ക്ക് നി​ങ്ങ​ള്‍ക്ക് അ​ഭി​പ്രാ​യ, ആ​ശ​യ​പ്ര​ക​ട​ന സ്വാ​ത​ന്ത്ര്യ​മി​ല്ല. അ​ത് ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ​വൃ​ത്ത​ത്തി​ന്റെ പ്ര​ധാ​ന പോ​രാ​യ്മ​യാ​ണ്, ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും. ഇ​ന്ന് ഞാ​ന്‍ സ​ന്തോ​ഷ​വാ​നാ​ണ്. കാ​ര​ണം, ഒ​രു പാ​ര്‍ട്ടി​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ പ​റ​യാ​നാ​വാ​ത്ത കാ​ര്യ​ങ്ങ​ള്‍ ഇ​ന്നെ​നി​ക്ക് പ​റ​യാ​ന്‍ ക​ഴി​യു​ന്നു.

എ​ങ്കി​ല്‍ താ​ങ്ക​ള്‍ എ​ന്തി​നാ​ണ് ‘കേ​ര​ള സ്റ്റോ​റി’ നി​രോ​ധ​ന​ത്തി​നു​വേ​ണ്ടി കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്?

‘കേ​ര​ള സ്‌​റ്റോ​റി’​യി​ലെ ഡ​യ​ലോ​ഗ് എ​ന്താ​ണെ​ന്ന​റി​യു​മാ​യി​രു​ന്നെ​ങ്കി​ല്‍ നി​ങ്ങ​ളും നി​രോ​ധ​ന​ത്തി​ന് വാ​ദി​ച്ചേ​നെ. അ​തു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി അ​ന്തി​മ​വാ​ദ​ത്തി​ന് കേ​സ് നീ​ക്കി​യ​ത്. ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യം എ​ന്നു പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി പ​രി​ധി​യു​ള്ള ഒ​ന്നാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​ണ്. മാ​ന​ന​ഷ്ട​ക്കേ​സി​ന്റെ പേ​രി​ല്‍ പാ​ര്‍ല​മെ​ന്റ് അം​ഗ​ത്വം ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​വി​ടെ നി​യ​മ​മി​ല്ലേ?

പ്ര​തി​പ​ക്ഷ സ​ഖ്യം എ​ന്ന ആ​ശ​യ​ത്തോ​ട് യോ​ജി​പ്പു​ണ്ടോ?

ജ​നാ​ധി​പ​ത്യ​ത്തി​ന് ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​ത്തോ​ടു കൂ​ടി മാ​ത്ര​മേ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി ഇ​ന്ന​ത്തെ സ്ഥി​തി​യി​ല്‍ ദു​ര്‍ബ​ല​മാ​ണ്. ഒ​രു പു​തി​യ വി​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് പ്ര​സ​ക്തി​യു​ണ്ടാ​കൂ. ആ ​വി​ഷ​ന്‍ ഈ ​സ​ര്‍ക്കാ​റി​ന്റേ​തി​ൽ നിന്നു വ്യ​ത്യ​സ്ത​മാ​യി​രി​ക്ക​ണം. ജ​ന​ങ്ങ​ള്‍ക്ക് മ​ന​സ്സി​ലാ​വ​ണം ഇ​വ​രു​ടെ കൈ​യി​ല്‍ ഒ​രു ബ​ദ​ല്‍ പ​ദ്ധ​തി​യു​ണ്ടെ​ന്ന്. അ​തി​ല്ലാ​തെ കേ​വ​ല​മാ​യ പ​രി​പാ​ടി​ക​ള്‍ കൊ​ണ്ടു കാ​ര്യ​മു​ണ്ടെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​തി​നു​ള്ളി​ല്‍ ഭി​ന്നി​പ്പു​ണ്ടാ​ക​രു​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന നി​യ​മം 12ാം ക്ലാ​സ് വ​രെ​യാ​ക്കു​ന്ന ആ​ലോ​ച​ന അ​വ​ത​രി​പ്പി​ച്ചാ​ല്‍, അ​തി​ല്‍ ആ​ര്‍ക്കും വി​യോ​ജി​പ്പു​ണ്ടാ​കാ​നി​ട​യി​ല്ല. അ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​ദ്ധ​തി ത​യാ​റാ​ക്ക​ണം. രാ​ജ്യ​ത്തെ യു​വ​ത​ല​മു​റ​ക്ക് വേ​ണ്ട​ത് അ​വ​ത​രി​പ്പി​ക്ക​ണം. അ​പ്പോ​ള്‍ മാ​ത്ര​മാ​ണ് സ​ഖ്യ​ത്തി​ന് വി​ജ​യ​മു​ണ്ടാ​കുക.

സ​ഖ്യ​ത്തി​ലെ പാ​ര്‍ട്ടി​ക​ളി​ല്‍ പ​ല​തും സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ മ​റു​പ​ക്ഷ​ത്തു​ള്ള​വ​രാ​ണെ​ന്ന കാ​ര്യം സ​ഖ്യ​ത്തെ ബാ​ധി​ക്കി​ല്ലേ?

ഓ​രോ​ന്നാ​യി നോ​ക്കാം. രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്. ഇ​വി​ടെ​യൊ​ന്നും പ്ര​ശ്‌​ന​മി​ല്ല. ഡ​ല്‍ഹി​യി​ലെ കാ​ര്യം ക​ര്‍ണാ​ട​ക​യി​ലേ​ക്ക് നോ​ക്കി​യാ​ല്‍ മ​ന​സ്സി​ലാ​കു​മ​ല്ലോ. കേ​ര​ള​ത്തി​ലാ​ക​ട്ടെ, എ​ൽ.​ഡി.​എ​ഫ് ജ​യി​ച്ചാ​ലും യു.​ഡി.​എ​ഫ് ജ​യി​ച്ചാ​ലും ബി.​ജെ.​പി​ക്ക് എ​തി​രാ​ണ​ല്ലോ. തെ​ല​ങ്കാ​ന​യി​ലും പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് എ​നി​ക്കു തോ​ന്നു​ന്നി​ല്ല. പ​ഞ്ചാ​ബി​ല്‍ പ​ക്ഷേ, പ്ര​ശ്‌​ന​മു​ണ്ടാ​കും. മൊ​ത്ത​ത്തി​ല്‍ നോ​ക്കി​യാ​ല്‍ 90 ശ​ത​മാ​നം സ്ഥ​ല​ത്തും പ്ര​ശ്‌​ന​ത്തി​ന് വ​ക​യി​ല്ല. പ്ര​ശ്‌​ന​മു​ള്ളി​ട​ത്ത് അ​വ​ര​ത് പ​രി​ഹ​രി​ക്ക​ട്ടെ.

രാ​ഹു​ല്‍ ഗാ​ന്ധി അ​മേ​രി​ക്ക​യി​ല്‍ പോ​വു​ക​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യ​ട​ക്ക​മു​ള്ള ദേ​ശ​വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ പു​ല​ര്‍ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തു​ക​യും ചെ​യ്യു​ന്ന​ത് ശ​രി​യാ​ണോ?

ദേ​ശീ​യ​ത​യാ​ണ് നി​ങ്ങ​ളെ​ക്കൊ​ണ്ട് ഈ ​ചോ​ദ്യം ചോ​ദി​പ്പി​ക്കു​ന്ന​ത്. രാ​ഹു​ലി​ന്റെ ദേ​ശീ​യ​ത വേ​റെ​യാ​യി​രി​ക്കും. ദേ​ശ​സ്‌​നേ​ഹ​വും ദേ​ശീ​യ​ത​യും വ്യ​ത്യ​സ്ത​മാ​ണ്. രാ​ഹു​ല്‍ ആ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്നു എ​ന്ന​ത് എ​ന്റെ വി​ഷ​യ​മ​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്റെ ദേ​ശ​സ്‌​നേ​ഹ​ത്തി​ല്‍ എ​നി​ക്ക് സം​ശ​യ​മേ​തു​മി​ല്ല.

പ​ഞ്ചാ​ബി​യാ​യ താ​ങ്ക​ള്‍ക്ക് വി​ഭ​ജ​ന​ത്തി​ന്റെ മു​റി​വു​ക​ള്‍ പ​രി​ചി​ത​മ​ല്ലേ? നി​ങ്ങ​ള്‍ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി പോ​ലു​ള്ള​വ​രു​മാ​യി സ​ഹ​ക​രി​ക്കു​മോ?

ഞാ​ന്‍ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് സു​പ്രീം​കോ​ട​തി​യി​ല്‍ വാ​ദി​ച്ച വ​ക്കീ​ലാ​ണ്. അ​നീ​തി​യാ​ണെ​ന്ന് എ​നി​ക്കു ബോ​ധ്യ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ക്കെ​തി​രെ ഞാ​ന്‍ നി​ല​കൊ​ള്ളും. രാ​ഹു​ലി​ന്റെ കാ​ര്യം പ​റ​യേ​ണ്ട​ത് ഞാ​ന​ല്ല.

യ​ഥാ​ര്‍ഥ​ത്തി​ല്‍ നി​ങ്ങ​ളു​ടെ നി​ല​പാ​ട് ഇ​ന്ന് എ​വി​ടെ​യാ​ണ്?

മോ​ദി​യു​ടെ കാ​ര്യം കു​ഴ​പ്പ​ത്തി​ലാ​ണെ​ന്നാ​ണ് രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രോ​ട് ഇ​ട​പ​ഴ​കു​മ്പോ​ള്‍ എ​നി​ക്ക് ബോ​ധ്യ​പ്പെ​ട്ട​ത്. ബി.​ജെ.​പി​യോ​ട് അ​നു​ഭാ​വ​മു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ ഇ​ന്ന് മാ​റ്റ​ങ്ങ​ള്‍ പ്ര​ക​ട​മാ​ണ്. ഏ​ക​സി​വി​ല്‍കോ​ഡ് വി​വാ​ദം അ​തി​ല്‍ നി​ന്നും ശ്ര​ദ്ധ തെ​റ്റി​ക്കാ​നു​ള്ള ഉ​പാ​ധി​യ​ല്ലേ?.

കോ​ണ്‍ഗ്ര​സി​ന്റെ നി​ല​വി​ലെ പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്താ​മോ?

മു​മ്പ​ത്തേ​തി​നേ​ക്കാ​ളും ന​ന്നാ​യി അ​വ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ആ​കെ​യു​ള്ള ബ​ദ​ല്‍ കോ​ണ്‍ഗ്ര​സാ​ണെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞു വ​രു​ന്നു. വ്യ​ക്തി​ക​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ഞാ​ന്‍ ആ​ള​ല്ല.

സ്വ​ത​ന്ത്ര വി​വ​ര്‍ത്ത​നം: റ​മീ​സു​ദ്ദീ​ന്‍ വി.​എം

Tags:    
News Summary - Kapil Sibal, Senior Advocate and Member of Parliament, on uniform Civil Code,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT