ഇന്ത്യൻ സമ്പദ്വ്യവസ്ഥ സമാനതകളില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാഴാണ് ധനമന്ത്രി തോമസ് ഐസക് സം സ്ഥാന സർക്കാറിൻെറ നാലാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. ഗുരുതരമായ പ്രതിസന്ധി രാജ്യത്ത് നില നിൽക്കുന്നുവെ ന്ന മുഖവുരയോടെയാണ് ഐസക് ബജറ്റവതരണം തുടങ്ങിയത്. നേട്ടമാകുമെന്ന് പ്രതീക്ഷിച്ച ജി.എസ്.ടി തിരിച്ചടിയായെന് നും പ്രതീക്ഷിച്ച വരുമാന വർധനവ് ഉണ്ടായില്ലെന്നും ബജറ്റ് പ്രസംഗത്തിൽ ഐസക് സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ദിവസ ം സഭക്ക് മുമ്പാകെവെച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കേരള സമ്പദ്വ്യവസ്ഥ 7.5 ശതമാനം നിരക്കിൽ വളരുമെന്നാണ് പ്രവചനം. ജി.എസ്.ടി നടപ്പിലാക്കിയതോടെ കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ജി.എസ്.ടി ആദ്യം നടപ ്പിലാക്കുേമ്പാൾ 30 ശതമാനം നികുതി വരുമാന വർധനവാണ് കേരളം ലക്ഷ്യമിട്ടത്. എന്നാൽ, ഇത് 14 ശതമാനത്തിലേക്ക് എത്തിക ്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജി.എസ്.ടി നഷ്ടപരിഹാരം ഉൾപ്പടെ കേന്ദ്രസർക് കാർ നൽകാത്തത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ചെലവും വരവും തമ്മിലുള്ള അന്തരം കുറക്കുകയെന്നതാണ് ഐസക് അവതരിപ്പ ിച്ച ബജറ്റിൻെറ പ്രധാന ലക്ഷ്യം. ഇതിനുള്ള നിർദേശങ്ങളാണ് ബജറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. കിഫ്ബി വഴിയുള്ള പദ്ധ തികൾക്ക് അപ്പുറത്ത് വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ല. കേരളം എല്ലാ കാലത്തും പിന്തുടർന്ന് പോകുന്ന സാമൂഹിക സുര ക്ഷാ പദ്ധതികൾക്കുള്ള കരുതൽ ഈ ബജറ്റിലും കാണാം. വലിയ പ്രഖ്യാപനങ്ങളില്ലാതെ പ്രതിസന്ധികാലത്ത് ധനമാനേജ്മെൻറ ് എങ്ങനെ നടത്തികൊണ്ട് പോകാമെന്നതിൻെറ രൂപരേഖയാണ് ബജറ്റ്.
വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുക ലക്ഷ്യം
സംസ്ഥാന ബജറ്റിൻെറ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുകയെന്നതാണ്. അധിക ധനസമാഹരണത്തിനുള്ള മാർഗങ്ങൾ നിർദേശിക്കുന്നതിനൊപ്പം കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളിലുടെ ചെലവ് നിയന്ത്രിക്കാനുള്ള പദ്ധതികളും ബജറ്റിൽ കാണാം. വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് അധിക ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്കേഷൻ മാപ്പ്, തണ്ടപ്പേർ പകർപ്പ്, പോക്കുവരവ് നിരക്ക് എന്നിവയെല്ലാം വർധിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ ന്യായവില കൂട്ടിയും ആഡംബര വീടുകളുടെ നികുതി കൂട്ടിയും, വാഹനങ്ങളുടെ നികുതി കൂട്ടിയുമെല്ലാം അധിക ധനസമഹാരണം ബജറ്റ് ലക്ഷ്യം വെക്കുന്നു. ഡാമുകളിൽ നിന്ന് മണൽ വാരുന്നത് വഴിയും അധിക പണം ലഭിക്കുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നുണ്ട്. ജീവനക്കാരുടെ പുനർവിന്യാസമാണ് ചെലവ് കുറക്കുന്നതിനുള്ള പ്രധാന നിർദേശങ്ങളിലൊന്ന്. ഇതുവഴി 1500 കോടി ലാഭിക്കാമെന്നാണ് വിലയിരുത്തൽ. എയഡ്ഡ് സ്കൂളുകളിലെ നിയമനങ്ങൾ നിയന്ത്രിക്കുമെന്നുള്ള പ്രഖ്യാപനവും സർക്കാറിൻെറ ചെലവ് കുറക്കുന്നതിനുള്ള പ്രധാന നിർദേശമാണ്.
ഭൂമിയുടെ ന്യായവില ഉയർത്താനുള്ള തീരുമാനം റിയൽ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തലുകളുണ്ട്. വില്ലേജ് ഓഫീസുകളിൽ നിന്ന് നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് കൂട്ടിയത് ജനങ്ങൾക്ക് അധിക ബാധ്യതയാവും. വാഹനങ്ങളുടെ നികുതി കൂട്ടാനുള്ള തീരുമാനം പ്രതിസന്ധിയിലായ വാഹനമേഖലയിൽ വീണ്ടും തിരിച്ചടിയുണ്ടാക്കും. എയ്ഡഡ് മേഖലകളിലെ തസ്തിക നിയന്ത്രണം വരും ദിവസങ്ങളിൽ വലിയ കോലാഹലങ്ങൾക്ക് കാരണമാകും. എങ്കിലും തരേണ്ട പണം പോലും നൽകാതെ കേന്ദ്രം ബുദ്ധിമുട്ടിക്കുേമ്പാൾ ഇതല്ലാതെ മറ്റ് വഴികളില്ലെന്നാണ് തോമസ് ഐസക് പറയുന്നത്.
ക്ഷേമപദ്ധതികൾക്ക് ഊന്നൽ
കേന്ദ്രബജറ്റുകളിൽ നിന്ന് വിഭിന്നമായി ക്ഷേമ പദ്ധതികൾക്ക് കേരളം കൂടുതൽ പ്രാധാന്യം നൽകുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായുള്ള രീതിയാണ്. ഇക്കുറിയും ഒരു പരിധി വരെ അത് നില നിർത്താൻ ഐസകിന് സാധിച്ചിട്ടുണ്ട്. എല്ലാവരും പ്രതീക്ഷിച്ചത് പോലെ ക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ചു. സർക്കാറിൻെറ അഭിമാന പദ്ധതിയായ ലൈഫ് മിഷനിലൂടെ ഒരു ലക്ഷം വീടുകളാണ് അടുത്ത വർഷം നിർമ്മിക്കുക. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ ഭവനം, വിദ്യാഭ്യാസം എന്നിവക്കെല്ലാം ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. ആശ, പ്രീപ്രൈമറി ടീച്ചർമാർ എന്നിവരുടെ വേതനം വർധിപ്പിക്കാനും ബജറ്റിൽ തീരുമാനമായിട്ടുണ്ട്. 'വിശപ്പുരഹിത കേരളം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ശ്രദ്ധേയമാണ്. വരും വർഷങ്ങളുടെ തുടർച്ചയായി സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീക്കുള്ള പദ്ധതികളും ഉൾപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് നിലവിലുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കാനുള്ള നിർദേശങ്ങളാണ് ബജറ്റിൽ ഉൾപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം അതിരൂക്ഷമായ സാഹചര്യത്തിലും ജനങ്ങളിലേക്ക് പണമെത്തിക്കാനുള്ള വലിയൊരു പദ്ധതി ബജറ്റിൽ ഇടംപിടിച്ചിട്ടില്ല. ജനക്ഷേമത്തിനായി പുതിയ പദ്ധതികളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നതും പോരായ്മയാണ്.
വലിയ പദ്ധതികളില്ല
പുതുതായി വൻകിട പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള തുടരുക മാത്രമാണ് ചെയ്യുന്നത്. മെട്രോ റെയിലിൻെറ ദീർഘിപ്പിക്കലും അതിവേഗ റെയിൽവേയുമാണ് വൻ പദ്ധതികളെന്ന് പറയാവുന്നവ. കൊച്ചിയുടെ സമഗ്രവികസനത്തിനായി 6000 കോടി ചെലവഴിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ പര്യാപ്തമായ പദ്ധതികൾ ഇടംപിടിച്ചിട്ടില്ല. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ അത്തരമൊന്ന് ഉണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷച്ചിരുന്നു. എങ്കിലും പുതിയ സംരഭകർക്കുള്ള ഇളവുകളും ഈസ് ഓഫ് ഡുയിങ് ബിസിനസിനായുള്ള നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയായിരിക്കാം വലിയ പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് തോമസ് ഐസക്കിനെ പിന്നോട്ട് വലിക്കുന്നത്.
വയനാട്, കാസർകോഡ്, ഇടുക്കി, കുട്ടനാട്, തീരദേശ പാക്കേജുകളും ബജറ്റിൻെറ പ്രത്യേകതയാണ്. ഇതിൽ പലതും മുമ്പ് തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. അതിൻെറ തുടർച്ച മാത്രമാണ് 2020-21 ബജറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രീതിയിലുള്ള വിമർശനം പ്രതിപക്ഷത്തിൻെറ ഭാഗത്ത് നിന്ന് ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്.
കുതിപ്പിന് കിഫ്ബി
സംസ്ഥാനത്തിൻെറ വികസനത്തിന് ഇന്ധനമേകുന്നത് ഇക്കുറിയും കിഫ്ബിയാണ്. സാമ്പത്തിക മാന്ദ്യം അതിജീവിക്കാനുള്ള ഊർജം കിഫ്ബിയിൽ നിന്ന് സ്വരൂപിക്കുമെന്നാണ് ഐസക് വ്യക്തമാക്കുന്നത്. കിഫ്ബിയെ സംശയിച്ചവരെ പോലും മസാല ബോണ്ട് നിശബ്ദമാക്കിയെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. 85 ലക്ഷം ചതുരശ്രയടി കെട്ടിട നിർമ്മാണം കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയെന്നും 8000 കിലോ മീറ്റർ റോഡ് പാലം നിർമ്മാണം നടത്തിയെന്നുമാണ് ബജറ്റ് പറയുന്നത്. കിഫ്ബിയുടെ കാര്യത്തിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം തുടങ്ങിയെന്ന് ബജറ്റ് രേഖ വിശ്വാസത്തിലെടുക്കുകയെ തരമുള്ളു. വരും വർഷങ്ങളിൽ കിഫ്ബി പദ്ധതികൾ എത്രത്തോളം നടപ്പിലാകുമെന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിൻെറ വികസന കുതിപ്പ്.
നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിൻെറ പൊതുകടം 15 ശതമാനം വർധിപ്പിക്കുമെന്നാണ് ബജറ്റ് രേഖ വ്യക്തമാക്കുന്നത്. റവന്യു കമ്മി 1.5 ശതമാനവും ധനകമ്മി മൂന്ന് ശതമാനവുമാണ്. അനുദിനം വർധിച്ച് വരുന്ന ചെലവുകളും അതിന് ആനുപാതികമായി വർധിക്കാത്ത വരുമാനവും സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ഇതിനെ പരമാവധി കുറച്ച് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുകയെന്ന ദൗത്യമാണ് ധനമന്ത്രി തോമസ് ഐസക് ഏറ്റെടുത്തിട്ടുള്ളത്. 1703 കോടിയുടെ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്നതാണ് ബജറ്റ്. ഇതിൻെറ ബാധ്യതയിൽ വലിയൊരു ശതമാനവും ജനങ്ങളുടെ തലയിൽവെക്കാൻ തന്നെയാണ് ബജറ്റിൻെറ തീരുമാനം. മറ്റ് ധനസമാഹരണ മാർഗങ്ങൾക്ക് ബജറ്റ് ഊന്നൽ നൽകുന്നില്ല.
ജീവനക്കാരുടെ പുനർവിന്യാസവും എയ്ഡഡ് സ്കൂളിലെ നിയമനങ്ങളുടെ നിയന്ത്രണവും വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കും. തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ പുനർവിന്യാസം തസ്തികകൾ നഷ്ടപ്പെടുത്തുമോയെന്ന ആശങ്ക ഉദ്യോഗാർഥികളിൽ ഉയരുക സ്വാഭാവികമാണ്. ഉന്നത വിദ്യാഭ്യാസ 1000 അധ്യാപകരുടെ തസ്തിക സൃഷ്ടിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷക്ക് വക നൽകുന്നതാണ്. എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്നുള്ള ആവശ്യം കാലങ്ങളായി ഉള്ളതാണ്. ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് കടന്നില്ലെങ്കിലും നിയമനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വിവാദമാവുക ഈ തീരുമാനമായേക്കും.
ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പ്രയോഗമാവും തോമസ് ഐസക്കിൻെറ ബജറ്റ് ഏറ്റവും അനുയോജ്യമാവുക. സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രസർക്കാറിൻെറ ചിറ്റമ്മനയവും കേരളത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ പരിമിതമായ വിഭവങ്ങളുപയോഗിച്ച് തരക്കേടില്ലാത്ത സദ്യയൊരുക്കാനാണ് ബജറ്റ് ശ്രമിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ, ഉപഭോഗത്തിലുണ്ടാവുന്ന കുറവ് എന്നിവ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും കേരള ബജറ്റും നൽകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.