പിന്നെയും പിന്നെയും പ്രതിയാകുന്ന പൊലീസ്

പ്രണയവിവാഹത്തി​​​​​​​െൻറ പേരിൽ കോട്ടയം നട്ടാശേരി എസ്​.എച്ച്​ മൗണ്ട്​ സ്വദേശി കെവിൻ ജോസഫി​െന ഭാര്യസഹോദര​​​​​​​െൻറ നേതൃത്വത്തിലെത്തിയ പത്തംഗ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍  പോലീസിന് സംഭവിച്ചത് ഗുരുതരവീഴ്ച്ച. വരാപ്പു​ഴ പൊലീസ്​ സ്​റ്റേഷനിലെ കസ്​റ്റഡി മരണ കേസി​​​​​​​െൻറ കറയുണങ്ങും മുമ്പ്​ പൊലീസി​​​​​​​െൻറ വീഴ്​ച്ച​െകാണ്ടുണ്ടായ മറ്റൊരുദുരന്തം സംസ്​ഥാന ആഭ്യന്തര വകുപ്പി​​​​​​​െൻറ  പ്രവർത്തന വൈകല്യങ്ങളിലേക്കാണ്​ വിരൽ ചൂണ്ടുന്നത്​. ഒപ്പം സേനയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. ഒരുകാലത്ത്​ കേരള പൊലീസ്​  മറ്റ്​ സംസ്​ഥാനങ്ങളിലെ സേനകൾക്ക്​ എന്നും അനുകരണീയ മാതൃകയായിരുന്നു. എന്നാൽ ഞാറാഴ്​ച്ച പുലര്‍ച്ചെ സ്വന്തം സഹോദരനും ക്വ​േട്ടഷൻ സംഘങ്ങളും ​ചേർന്ന്​ തട്ടിക്കൊണ്ടുപോയ ഭർത്താവിനെ കണ്ടെത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന അപേക്ഷയുമായി മണിക്കൂറുകൾക്കകം ​ഗാന്ധിനഗർ പൊലീസ്​ സ്​റ്റേഷനിലെത്തിയ ഭാര്യ നീനുവി​ുനാട്​ എസ്​.​െഎയും എ.എസ്​.​െഎയും ഉൾപ്പെടുന്ന നിയപാലകർ കാണിച്ച നിഷ്​ക്രിയത്വം പൊലീസ്​സേനക്കുണ്ടാവേണ്ട ജനകീയ ഉത്തരവാദിത്വത്തേയും സാമൂഹിക പ്രതിബദ്ധതയേയുമാണ്​ ഇല്ലാതാക്കിയത്​.

കൊല്ലപ്പെട്ട കെവിൻ, ഭാര്യ നീനു
 


ഭാര്യ നീനു എത്തും മുമ്പ്​ മകനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമായി സ്​റ്റേഷനിൽ  എത്തിയ കെവി​​​​​​​െൻറ പിതാവ്​ ജോസഫ്​ ജേക്കബി​​​​​​​െൻറ പരാതിയും അവർ  സ്വീകരിച്ചില്ല. പരാതി സ്വീകരിക്കാതിരുന്നിട്ടും ആറുമണിക്കൂർ നീനു സ്​റ്റേഷനിൽ തന്നെ കുത്തിയിരുന്നു. എന്നിട്ടും ആ പെൺകുട്ടിയുടെ സങ്കടം കേൾക്കാനുള്ള ഹൃദയവിശലാത എസ്​.​െഎയും എ.എസ്​.​െഎയും ഉൾപ്പടെയുള്ളവർക്ക്​ ഉണ്ടായില്ല. പിതാവി​​​​​​​െൻറയും നീനുവി​​​​​​​െൻറയും പരാതി എസ്​.​െഎ സ്വീകരിച്ചിരുന്നെങ്കിൽ ഒരുപ​േക്ഷ ​െകവിനെ രക്ഷിക്കാൻ കഴിയുമായിരുന്നു. അല്ലെങ്കിൽ പരാതി സ്വീകരിച്ച്​ തുടർനടപടിയെടുക്കാൻ എസ്​.​െഎക്ക്​ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താമായിരുന്നു. കോട്ടയം ജില്ല പൊലീസ്​ മേധാവിയെയോ ഡിവൈ.എസ്​.പിയെയോ കാര്യങ്ങൾ വ്യക്​തമായി ധരിപ്പിച്ചതുമില്ല. 

ജില്ലയിൽ 33 വയർലെസ്​ സംവിധാനമുള്ള വാഹനങ്ങൾ ഉണ്ട്​. കൃത്യമായി വിവരം കൈമാറിയിരുന്നെങ്കിൽ കോട്ടയം മുതൽ തെന്മല വരെയുള്ള പത്തിലധികം സ്​റ്റേഷനുകളിൽ വിവരം അറിയിക്കാമായിരുന്നു. സമയം ഏറെയുണ്ടായിട്ടും മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ച അക്രമിസംഘത്തെ കുടുക്കാൻ പൊലീസിന്​ കഴിയാതെ പോയതും വീഴ്​ച്ച തന്നെ. തട്ടിക്കൊണ്ടുപോയ കാറി​​​​​​​െൻറ എല്ലാ വിവരങ്ങളും നീനു പൊലീസിന്​ കൈമാറിയിരുന്നു. എന്നാൽ ഇവിടെ ഇതൊന്നും ഉണ്ടായില്ലെന്ന്​ മാത്രമല്ല തെന്മല സ്​റ്റേഷനിലോ കൊല്ലം റൂറൽ എസ്​.പിയെയോ യഥാസമയം വിവരം അറിയിച്ചതുമില്ല. പുനലൂർ പൊലീസിനെ വിവരം അറിയിച്ചിരുന്നെങ്കിൽ തെന്മല ഭാഗത്ത് ​വെച്ചെങ്കിലും കാറുകൾ പിടികൂടാൻ കഴിയുമായിരുന്നു. ത​​​​​​​െൻറ സഹോദര​​​​​​​​െൻറ നേതൃത്വത്തിലുള്ളവരാണ്​ തട്ടിക്കൊണ്ടുപോകലിന്​ പിന്നിലെന്ന്​ വ്യക്​തമാക്കിയിട്ടും അതും പൊലീസ്​ ഗൗനിച്ചില്ല.

പൊലീസി​​​​​​​െൻറ വീഴ്​ച്ചയെ സംഭവം അറിഞ്ഞ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരും ശരിവെക്കുന്നു. ജില്ലയിൽ മുഖ്യമന്ത്രിയു​െട സന്ദർശനം നടക്കുന്നതിനാൽ അതുകഴിഞ്ഞ്​ അ​േന്വഷിക്കാമെന്ന എസ്​.​െഎയുടെ അഴ​െകാഴമ്പൻ മറുപടിയും പരാതിക്കാരിയെ പുറത്തുനിർത്തി പ്രതികളുമായി എസ്​.​െഎ സംസാരിച്ചിരുന്നുവെന്ന നീനയുടെ മൊഴിയും പ്രതിപ്പട്ടികയിൽ പൊലീസാണെന്നതി​​​​​​​െൻറ കൂടുതൽ തെളിവുകളാണ്​. ഫലത്തിൽ പൊലീസി​​​​​​​െൻറ അവഗണനയാണ്​ കെവി​​​​​​​െൻറ ജീവൻ നഷ്​ടപ്പെടുത്തിയതെന്ന്​ ബന്ധുക്കളും നാട്ടുകാരും ഒന്നുപോ​െല ആരോപിക്കുന്നു. ഇതെല്ലാം പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനങ്ങളുമാണ്​. സംഭവത്തില്‍ കെവി‍​​​​​​െൻറ ഭാര്യയുടെ ബന്ധുക്കളുമായി ചേര്‍ന്ന് ഗാന്ധിനഗര്‍ എസ്.ഐ ഒത്തുകളിച്ചെന്ന ഗുരുതര ആരോപണവും കെവി‍​​​​​​െൻറ ബന്ധുകള്‍  ഉന്നയിക്കുന്നുണ്ട്​.

എസ്​.​െഎയുടെ അറി​േവാടെയാണ്​ സഹോദര​​​​​​​െൻറ നേതൃത്വത്തിലുള്ള സായുധസംഘം കോട്ടയത്തെത്തിയതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. നീനയും കുമാരനല്ലൂര്‍ സ്വദേശി കെവിനും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹത്തിന് ശേഷവും ബന്ധുകളില്‍ നിന്ന് ഭീഷണി നേരിട്ടതിനാല്‍ നീനയെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ താമസിപ്പിച്ചു. ആക്രമണം മുന്നില്‍ കണ്ട് കെവിന്‍ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസവും മാറ്റി. ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നിന്​ മാന്നാനത്തെ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറുകളിലായി നീനയുടെ സഹോദരനും സംഘവും എത്തുന്നത്. നീന എവിടെ എന്നു ചോദിച്ച്​ വീട്ടിലേക്ക് കയറിയ സംഘം അവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു അനീഷിനേയും പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ്​ പിതാവും നീനയും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയത്​.അതിനിടെ കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച ശേഷം സംഘം വഴിയില്‍ ഉപേക്ഷിച്ചു.


നീനുവിനെ വിട്ടുതന്നാല്‍ കെവിനെ വിടാം എന്നും ഇവര്‍ അനീഷിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റു നീരുവീര്‍ത്ത മുഖവുമായി അനീഷും ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പോലീസിനെ അറിയിച്ചു. കോട്ടയത്തെ കോളജിൽ പഠിക്കുന്ന നീനു നഗരത്തിലെ ഒരു ഹോസ്റ്റലിൽ നിന്നും സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി എത്തി. ഇങ്ങനെ മൂന്ന് പരാതികള്‍ ഒരു സംഭവത്തില്‍ കിട്ടിയിട്ടും വൈകുന്നേരമാണ് കെവിനെ അ​േന്വഷിക്കാൻ പൊലീസ്​ തയാറായത്​. ത​​​​​​​െൻറ സുരക്ഷയുമായി ബന്ധപ്പെട്ടാണ്​ എസ്​.​െഎ പരാതി സ്വീകരിക്കാതിരുന്നതെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയെങ്കിലും ഗാന്ധിനഗര്‍ എസ്.ഐ ഷിബു പരാതി കൈപ്പറ്റാതെ അ​േന്വഷണം മനപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്ന്  ബന്ധുകള്‍ പറയുന്നു. അതിനിടെ രാവിലെ പതിനൊന്നരയോടെ പരാതിയിൽ എഫ്.ഐ.ആര്‍ ഇട്ടുവെന്നും പ്രചരിപ്പിക്കുന്നുണ്ട്​. എന്നാല്‍ അതിനപ്പുറം  കെവിനെ കണ്ടെത്താനുള്ള നടപടികളിലേക്ക് പോലീസ് പോയില്ല. 

പിന്നീട് വൈകുന്നേരത്തോടെ ജനങ്ങള്‍ സ്റ്റേഷനില്‍ മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയും, ജനപ്രതിനിധികളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ് സ്ഥിതി മാറിയത്​. തുടര്‍ന്ന് ഡിവൈ.എസ്.പി ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കേസന്വേഷണത്തി‍​​​​​​െൻറ മേല്‍നോട്ടം ഏറ്റെടുത്തു. വളരെ നിർണായകമായ ഒരുകേസി​​​​​​​െൻറ വിവരങ്ങൾ എസ്​.പി അറിയുന്നത്​ വൈകു​േന്നരം മാത്രമാണെന്ന ആരോപണവും വീഴ്​ച്ചയുടെ ഗൗരവം ഇരട്ടിപ്പിക്കുന്നു. ഉന്നത ഇടപെടൽ ഉണ്ടായതോടെയാണ്​ കാര്യങ്ങള്‍ വേഗത്തിലായത്​. തെന്മല ഭാഗത്തേക്കാണ് കെവിനെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. പുനലൂർ ഡിവൈ.എസ്​.പിയും രംഗത്തുവന്നു. ഇതോടെ ​കൊല്ലം റൂറൽ എസ്​.പിയും സി​.​െഎയും കൂടുതൽ പൊലീസ്​ ആ ഭാഗത്തേക്ക് തെരച്ചില്‍ ആരംഭിച്ചു.തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറി‍​​​​​​െൻറ ഉടമസ്ഥനെ കണ്ടെത്തി അറസ്റ്റ്​ ചെയ്തു. രാത്രിയോടെ അക്രമി സംഘത്തിലുണ്ടായിരുന്ന ഇശാല്‍ എന്നയാളേയും പോലീസ് പിടികൂടി. കോട്ടയം പൊലീസ്​ തെന്മലയിലെത്തി രണ്ടുപേരെ പിടികൂടി.എന്നാല്‍ യാത്രാമധ്യേ തങ്ങളില്‍ നിന്നും കെവിന്‍ രക്ഷപ്പെട്ടന്ന മൊഴിയാണ് ആദ്യം പിടിക്കപ്പെട്ടയാൾ പോലീസിന് നല്‍കിയത്. തുടര്‍ന്ന് കെവിനെ കണ്ടെത്താനായി രാത്രി വൈകിയും പുനലൂര്‍ തെന്മല ഭാഗത്ത് പോലീസ് തെരച്ചില്‍ നടത്തി. ഇതിന് ശേഷമാണ്​ തിങ്കളാഴ്​ച്ച പുലര്‍ച്ച തെന്മല ചാലിയേക്കരയിലെ പുഴയിൽ  കെവി‍​​​​​​െൻറ മൃതദേഹം കണ്ടെത്തിയത്. 



സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച്ചയെന്ന് ഗാന്ധിനഗര്‍ എസ്.ഐ ഷിബുകുമാറില്‍ നിന്നുണ്ടായതെന്ന് പുനലൂര്‍ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കാറിലെയെത്തിയ സംഘം വീടാക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. യുവാവി‍​​​​​​െൻറ ജീവന്‍ അപകടത്തിലാണെന്ന് വ്യക്തമായിട്ടും സമയബന്ധിതമായി അയാളെ പിന്തുടരാനോ കണ്ടെത്താനോ ഗാന്ധിനഗര്‍ പോലീസ് തയാറായില്ലെന്നത്​ ഗൗരവമായ അനാസ്​ഥായണെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്​.സംഭവത്തെ തുടർന്ന്​ കോട്ടയം എസ്​.പിയേയും സ്​ഥലംമാറ്റി.ഗാന്ധിനഗർ എസ്​.​െഎയും എ.എസ്​.​െഎയും സസ്​പെൻഷനിലാണ്​. കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന്​ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർ അറിയിച്ചു. എന്നാലും ഇതുകൊണ്ടൊന്നും ഇൗസംഭവത്തെ വെളളപൂശാൻ ആർക്കും കഴിയില്ല.

പ്രതികളുടെ രാഷ്ട്രീയ ബന്ധവും പരിശോധിക്കപ്പെടണം. പൊലീസ്​ നിഷ്​ക്രിയത്വം ഇൗരീതയിൽ മുന്നോട്ടുപോയാൽ പരാതിക്കാരു​െട അവസ്​ഥ ദയനീയമാവും. ഗാന്ധിനഗർ എസ്​.​െഎക്കെതിരെ ഇതിനുമുമ്പും ഗുരുതര ആരോപണങ്ങൾക്ക്​ വിധേയനാണ്​. എന്നിട്ടും സുപ്രധാന സ്​റ്റേഷനിൽ തന്നെ നിയമിക്കുകയായിരുന്നു. എസ്​.​െഎയുടെ രാഷ്​ട്രീയ ബന്ധവും ഉന്നത ഉദ്യോഗസ്​ഥരുമായുള്ള അടുപ്പവും ഇതിന്​ സഹായകമായി. നിരന്തരം ഉണ്ടാകുന്ന വീഴ്​ച്ചകളിൽ നിന്നും ഇനിയും ഉത്തരവാദിത്വപ്പെട്ടവർ പാഠം പഠിക്കുന്നില്ല. കേരള പൊലീസ്​ കൂടുതൽ വീഴ്​ച്ചകളിലേക്ക്​ അനുദിനം കൂപ്പുകുത്തുകയാണ്​. ഇൗപോക്ക്​ സാധാരണക്കാര​​​​​​​െൻറ നീതിനിഷേധത്തിലാവും അവസാനിക്കുക.


മുഖ്യമന്ത്രിയുടെ പൊലീസ്​ ഉപദേഷ്​ടാവ്​ മു​േമ്പ പ്രസിദ്ധനാണ്​. സംസ്​ഥാന പൊലീസിൽ സേവനം ചെയ്യവേ പാലക്കാട്​ സിറാജുന്നീസ വെടിയേറ്റ്​ മരിച്ച സംഭവം ഇന്നും ആരും മറന്നിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട്​ അദ്ദേഹത്തി​​​​​​​െൻറ ചിലനടപടികളും പ്രവർത്തനങ്ങളും പരാമർശങ്ങളും ഏറെ​ വിവാദം സൃഷ്​ടിച്ചിരുന്നു. അതേവ്യക്​തിയാണ്​ ഇപ്പോഴും ചീഫ്​സെക്രട്ടറിയുടെ പദവിയിൽ ഇരുന്ന്​ സേനയെ നിയ​ന്ത്രിക്കുന്നത്​. പൊലിസ്​ സ്​ഥലംമാറ്റം തീരുമാനിക്കുന്നത്​ പോലും അദ്ദേഹം തന്നെ. നിലവിൽ സേനയിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നതാണ്​ സ്​ഥിതി. 1200 ലധികം സേനാംഗങ്ങൾ നിലവിൽ ക്രമിനൽ കേസുകളിൽ പ്രതിയാണ്​. പ​െക്ഷ ഒരാൾക്കെതിരെ പോലും കാര്യമായ നടപടി ഇനിയും എടുത്തിട്ടില്ല. ഇത്​ പരിശോധിക്കാൻ അടുത്തിടെ രൂപവത്​ക്കരിച്ച ഉന്നത ഉദ്യോഗസ്​ഥരടങ്ങുന്ന സമിതി ഇതേ വരെ ഒരു സിറ്റിങ്​ പോലും നടത്തിയിട്ടില്ല. കുറ്റം എത്രവലുതായാലും ആരോപണവിധേയർ സംരക്ഷിക്കപ്പെടുമെന്നതാണ്​ നടപ്പ്​ പ്രക്രിയ. സംസ്​ഥാന പൊലീസ്​ സേനയുടെ കടിഞ്ഞാൺ വിരമിച്ച ഉന്നത​​​​​​​െൻറ കൈയിൽ ഇരിക്കുന്ന കാലത്തോളം രക്ഷപ്പെടില്ലെന്ന്​ സേനയുടെ തലപ്പത്തുള്ളവരും പറയുന്നു. സേനയിൽ വിഴുപ്പലക്കലും ശക്​തമാണ്​. ഉന്നത ഉദ്യോഗസ്​ഥർ തമ്മിലെ ചേരിപ്പോരും പ്രതിസന്ധി രൂക്ഷമാക്കുന്നു. അതുകൊണ്ടാണ്​ ഉന്നതരെ പോലും തള്ളി സേനയുടെ താഴെതലത്തിൽ കാര്യങ്ങൾ തീരുമാനിക്ക​െപടുന്നത്​.


 

Tags:    
News Summary - kevin murder case- opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.