ഇന്ത്യയിൽ നിലനിൽക്കുന്ന വിരോധാഭാസത്തെക്കുറിച്ച് കണ്ണോടിക്കാം. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവകാശത്തെക്കുറിച്ച് ആരെങ്കിലും ശബ്ദമുയർത്തിയാൽ അവരെ മതമൗലികവാദിയെന്ന് എളുപ്പത്തിൽ മുദ്രകുത്തും. അതേസമയം, പട്ടികവിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ പ്രശ്നമാണ് ഉന്നയിക്കുന്നതെങ്കിൽ ഇതില്ല. വിഷയം ഉന്നയിച്ചയാളുടെ ധൈര്യത്തെ പുകഴ്ത്തും. അവരെ എതിർക്കുന്നതിന് സമൂഹത്തിൽ അത്രപെെട്ടന്ന് ആരും മുന്നോട്ടു വരില്ല. ഭരണഘടനയെ ശക്തിപ്പെടുത്തുകയാണ് അവരെന്ന് പ്രകീർത്തിക്കപ്പെടും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നിലനിൽക്കുന്ന രണ്ടുതരം നിലപാടാണിതെന്ന് പറയാതെ വയ്യ.
ഗുജറാത്തിൽ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സംവിധാനവുമില്ലെന്ന് ഇൗ വിഷയവുമായി ബന്ധപ്പെട്ട് അവിടെ പ്രവർത്തിച്ചപ്പോൾ മനസ്സിലായി. സർക്കാർ തലത്തിൽ ന്യൂനപക്ഷ ക്ഷേമ വിഭാഗംതന്നെ അവിടെയില്ല. മത, ഭാഷ, ന്യൂനപക്ഷ വിഭാഗങ്ങൾക്കും പട്ടിക, പിന്നാക്ക വിഭാഗത്തിനും പ്രത്യേക പരിഗണന നൽകണമെന്നാണ് നമ്മുടെ ഭരണഘടനയിലുള്ളത്. വിവിധ വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനും സാമുദായിക സൗഹാർദം ഉൗട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണിത്.
ന്യൂനപക്ഷങ്ങൾക്കുവേണ്ടി പൊതുമണ്ഡലം, പ്രത്യേക മണ്ഡലം എന്നീ അവകാശ സംഹിതയാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്. പൊതുമണ്ഡലത്തിൽ എല്ലാ പൗരന്മാർക്കും ലഭിക്കേണ്ട അവകാശത്തെക്കുറിച്ചാണ് പറയുന്നത്. പ്രത്യേക മണ്ഡലത്തിലാകെട്ട ന്യൂനപക്ഷങ്ങളുടെ സ്വത്വപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയാണ് മുന്നോട്ടുവെക്കുന്നത്.
ഭരണഘടനയുടെ മൂന്നാം ഖണ്ഡികയിൽ സർക്കാറുകൾ നിയമപരമായി നടപ്പാക്കാൻ ബാധ്യതയുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയുന്നു. പൊതുമണ്ഡലത്തിൽ ഉൾക്കൊള്ളുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും താഴെ വിവരിക്കുന്നു.
1. നിയമത്തിനുകീഴിൽ ജനങ്ങൾക്കുള്ള സമത്വാവകാശവും നിയമം തുല്യമായി സംരക്ഷിക്കപ്പെടലും.
2. മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവേചനം തടയൽ (ആർട്ടിക്ക്ൾ 15-1&2).
3. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംനിൽക്കുന്ന വിഭാഗത്തിെൻറ ഉന്നമനത്തിന് പ്രത്യേക വ്യവസ്ഥ കൊണ്ടുവരൽ(ആർട്ടിക്ക്ൾ 15-4)
4. തൊഴിലവസരങ്ങളിൽ പൗരന്മാർക്ക് തുല്യ അവസരം ഉറപ്പുവരുത്തലും ഇൗ വിഷയത്തിൽ മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവേചനം തടയലും.
5. മതിയായ പ്രാതിനിധ്യമില്ലാത്ത വിഭാഗത്തിന് തൊഴിൽ സംവരണം ഏർപ്പെടുത്തൽ (ആർട്ടിക്ക്ൾ 16-4)
6. പൊതുക്രമം, ധാർമികത തുടങ്ങിയവയും മറ്റ് മൗലികാവകാശങ്ങളും അനുസരിച്ച് ഏത് മതത്തിൽ പ്രവർത്തിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം പൗരന്മാർക്ക് അനുവദിക്കൽ.
7. ജീവകാരുണ്യപ്രവർത്തനങ്ങൾ ഉൾപ്പെടെ നിയമപ്രകാരം മതസ്ഥാപനങ്ങൾ തുടങ്ങാനും സ്ഥാവരജംഗമ വസ്തുക്കൾ ആർജിക്കാനുമുള്ള അവകാശം.
8. ഒരു പ്രത്യേക മതത്തിെൻറ പ്രചാരണത്തിനുവേണ്ടി നികുതി ചുമത്തുന്നത് തടയൽ.
9. സർക്കാർ അംഗീകരിക്കുകയോ സഹായം നൽകുകയോ ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ മതചര്യ അനുസരിക്കുന്നതിനുള്ള പ്രേത്യക മണ്ഡലത്തിൽ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ താഴെ.
1. സ്വന്തം ഭാഷയും ലിപിയും സംസ്കാരവും സംരക്ഷിക്കുന്നതിനുള അവകാശം (ആർട്ടിക്ക്ൾ 29-1).
2. സർക്കാറുകളുടെ സഹായമുള്ള വിദ്യാഭ്യാസ സഥാപനങ്ങളിൽ മതത്തിെൻറയോ വംശത്തിെൻറയോ ജാതിയുടെയോ ഭാഷയുടെയോ പേരിൽ പ്രവേശനം നിഷേധിക്കുന്നത് നിയന്ത്രിക്കൽ (ആർട്ടിക്ക്ൾ 29-2).
3. മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഹിതപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാനുള്ള അവകാശം (ആർട്ടിക്ക്ൾ 30 -1)
4. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായങ്ങളിൽ വിവേചനം ഇല്ലാതിരിക്കൽ.
5. ഏത് സംസ്ഥാനങ്ങളിലെയും ഏത് വിഭാഗം ജനങ്ങൾക്കും സ്വന്തം ഭാഷ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക വ്യവസ്ഥ ഉറപ്പുവരുത്തൽ (ആർട്ടിക്ക്ൾ 34)
6. പ്രൈമറി തലത്തിൽ മാതൃഭാഷ പഠിപ്പിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തൽ (ആർട്ടിക്ക്ൾ 350എ)
7. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്പെഷൽ ഒാഫിസറെ നിയമിക്കൽ(ആർട്ടിക്ക്ൾ 350 ബി)
8. സിഖ് സമുദായങ്ങൾക്ക് തലപ്പാവ് ധരിക്കാനും കൃപാണം കൊണ്ടുനടക്കാനുമുള്ള അവകാശം.
ജനങ്ങളുടെ സാമൂഹിക, സാമ്പത്തികാവകാശങ്ങളുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ നാലാം ഖണ്ഡികയിൽ മറ്റ് അവകാശങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സർക്കാർ നയത്തിലെ അധികാര ഉത്തരവ് എന്നാണ് ഇത് അറിയപ്പെടുന്നത്.
അവ താെഴ ചേർക്കുന്നു.
1. രാജ്യത്തിലെ ഭരണനിർവഹണത്തിെൻറ അടിസ്ഥാന നയവും അതനുസരിച്ചുള്ള നിയമനിർമാണവും (ആർട്ടിക്ക്ൾ 37)
2. വിവിധ പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾക്ക് പദവിയിലോ സൗകര്യങ്ങളിലോ അവസരങ്ങളിലോ വിവേചനം ഉണ്ടാവുന്നത് തടയുന്നതിന് സർക്കാറിനുള്ള ബാധ്യത(ആർട്ടിക്ക്ൾ 38-2)
3. പട്ടികവർഗ ജാതിക്കാർക്ക് പുറമെയുള്ള ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക സംരക്ഷണത്തിന് സർക്കാറിനുള്ള ബാധ്യത(ആർട്ടിക്ക്ൾ 46) ജനങ്ങളിൽ സാഹോദര്യവും മതമൈത്രിയും ഉൗട്ടിയുറപ്പിക്കുന്നതിനും പൗരന്മാർക്ക് ബാധ്യതയുണ്ടെന്ന് ഭരണഘടനയുടെ നാല് എ ഖണ്ഡികയിൽ പറയുന്നു.
ഗുജറാത്തിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരിശോധിക്കുേമ്പാൾ ഇൗ വ്യവസ്ഥകളൊന്നും പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമാവുന്നു. സംസ്ഥാനത്ത് പ്രത്യേക ന്യൂനപക്ഷ മന്ത്രാലയമില്ല. അവരുടെ ഉന്നമനത്തിന് ബജറ്റിൽ വിഹിതമില്ല. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളും ഇവിടെ നടപ്പാക്കുന്നില്ല. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമീഷനുമില്ല.
ഗുജറാത്തിലെ ന്യൂനപക്ഷങ്ങളിൽ മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധ,ജൂത,പാഴ്സി, ജൈന വിഭാഗക്കാരും ഉൾപ്പെടുന്നു. 2011ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 11.5 ശതമാനം ന്യൂനപക്ഷമാണ്. ഡിസംബർ 18 അന്താരാഷ്ട്ര ന്യൂനപക്ഷാവകാശ ദിനമായി െഎക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. 1992ൽ ഇന്ത്യൻ പാർലമെൻറ് ന്യൂനപക്ഷ നിയമത്തിനായുള്ള ദേശീയ കമീഷൻ പാസാക്കുകയും 1993ൽ ഇത് പ്രാബല്യത്തിൽവരുകയും ചെയ്തു. ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് സർക്കാറിന് നിർദേശങ്ങൾ സമർപ്പിക്കുകയാണ് കമീഷെൻറ പ്രാഥമിക ദൗത്യം. സിവിൽ കോടതികളിൽ കമീഷൻ ന്യൂനപക്ഷത്തിെൻറ പരാതികൾ കേൾക്കണം.
ഗുജറാത്തിലെ ന്യൂനപക്ഷത്തിന് ഒേട്ടറെ ആവശ്യങ്ങൾ മുന്നോട്ടുവെക്കാനുണ്ട്. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം സ്ഥാപിക്കുകയാണ് അതിൽ പ്രധാനം. ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റ് വിഹിതം അനുവദിക്കുക, സംസ്ഥാന ന്യൂനപക്ഷ കമീഷൻ രൂപവത്കരിക്കുക, ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ സർക്കാർ ഇൻറർമീഡിയറ്റ് സ്കൂളുകൾ തുറക്കുക, ഗുജറാത്ത് വിദ്യാഭ്യാസ ബോർഡ് ബിരുദത്തിന് തുല്യമായി മദ്റസ ബിരുദങ്ങളും അംഗീകരിക്കുക, പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, സാമുദായിക കലാപം നടന്ന പ്രദേശങ്ങളിൽ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക, പ്രധാനമന്ത്രിയുടെ 15ഒാളം പരിപാടി പൂർണമായും നടപ്പാക്കുക എന്നിവയാണ് ഇതിൽ പ്രധാനം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.