ആക്രമികൾ തീവെച്ചു നശിപ്പിച്ച പാസ്റ്ററൽ ട്രെയ്നിങ് സെന്ററിൽ ലേഖകനും സംഘവും

വീ​ണ്ടെ​ടു​ക്ക​ണം ഇ​ന്ത്യ​യു​ടെ മാ​ണി​ക്യം

ക​ലാ​പ​ഭൂ​മി​യാ​യി മാ​റി​യ മ​ണി​പ്പൂ​ർ സ​ന്ദ​ർ​ശി​ച്ച കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ (സി.​ബി.​സി.​ഐ) പ്ര​സി​ഡ​ന്റ് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ്​ താ​ഴ​ത്ത് ത​ന്റെ നേ​ർ​ക്കാ​ഴ്ച​ക​ൾ പ​ങ്കു​വെ​ക്കു​ന്നു

2023 മേ​യ് മൂ​ന്നി​ന് തു​ട​ങ്ങി​യ ക​ലാ​പം മ​ണി​പ്പൂ​രി​ൽ ഇ​പ്പോ​ഴും കെ​ട്ട​ട​ങ്ങാ​തെ ക​ന​ലു​ക​ളാ​യി നി​ൽ​ക്കു​ക​യാ​ണ്. അ​വി​ട​ത്തെ ജ​ന​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നും ഭാ​ര​ത​സ​ഭ കാ​രി​ത്താ​സ്​ ഇ​ന്ത്യ​യി​ലൂ​ടെ​യും സി.​ആ​ർ.​എ.​സി​യി​ലൂ​ടെ​യും ചെ​യ്ത സേ​വ​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഈ ​മാ​സം 23,24 തീ​യ​തി​ക​ളി​ൽ ഞാ​ൻ മ​ണി​പ്പൂ​ർ സ​ന്ദ​ർ​ശി​ച്ച​ത്.

സി.​ബി.​സി.​ഐ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ജ​ർ​വി​സ്​ ഡി​സൂ​സ​യും കാ​രി​ത്താ​സ്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇം​ഫാ​ൽ ആ​ർ​ച്ച് ബി​ഷ​പ്സ്​ ഹൗ​സി​ലെ​ത്തി മ​ണി​പ്പൂ​ർ അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡൊ​മി​നി​ക് ലു​മോ​ൺ പി​താ​വി​നെ​യും വി​കാ​രി ജ​ന​റ​ൽ ഫാ. ​വ​ർ​ഗീ​സ്​ വേ​ലി​യ്ക്ക​ക​ത്തി​നെ​യും ഭാ​ര​ത​സ​ഭ​യു​ടെ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വു​മ​റി​യി​ച്ചു, മ​ണി​പ്പൂ​ർ ജ​ന​ത​യോ​ടു​ള്ള സ​ഹാ​നു​ഭൂ​തി​യും പ്ര​ക​ടി​പ്പി​ച്ചു.

മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ൽ 160ൽ ​കൂ​ടു​ത​ൽ പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ടു, 60,000ത്തി​ൽ​പ​രം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യി. എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട്, നി​രാ​ശ​രാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും, ഇം​ഫാ​ലി​ലും ചു​ര​ചാ​ന്ദ്പൂ​രി​ലും കാം​ഗ്പോ​ക്പി​യി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലും ക​ഴി​യു​ന്ന മ​ണി​പ്പൂ​ർ നി​വാ​സി​ക​ളു​ടെ വി​വ​രം ഇം​ഫാ​ൽ ആ​ർ​ച്ച് ബി​ഷ​പ് സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഒ​ട്ടേ​റെ കു​ട്ടി​ക​ൾ ഇ​പ്പോ​ഴും വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന കാ​ര്യം അ​വ​ർ വി​വ​രി​ച്ചു. ഭാ​ര​ത ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ഭാ​ഗ​മാ​യ ക​മി​ല്ല​ൻ ടാ​സ്​​ക് ഫോ​ഴ്സി​ന്റെ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളെ​ക്കു​റി​ച്ചും സി.​എം.​ഐ, വി.​സി, സി.​എം.​സി, എ​ഫ്.​സി.​സി സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ലൂ​ടെ മ​റ്റു സ​ഭാ​വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ശാ​രീ​രി​ക-​മാ​ന​സി​ക-​ആ​ത്മീ​യ പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ചും അ​വ​ർ വി​വ​രി​ച്ചു.

സുഗ്നു സെന്റ് ജോസഫ്സ് ഇടവക ദേവാലയം നശിപ്പിക്കപ്പെട്ട നിലയിൽ

ഇ​ത്ത​രം സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ മ​ണി​പ്പൂ​രി​ലെ സ​ഭ ഏ​തെ​ങ്കി​ലും ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടി​ല്ല; മ​റി​ച്ച്, ഇം​ഫാ​ൽ താ​ഴ്വ​ര​യി​ലും ചു​ര​ചാ​ന്ദ്പൂ​ർ, കാം​ഗ്പോ​ക്പി തു​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും മ​റ്റ് സ്​​ഥ​ല​ങ്ങ​ളി​ലു​മു​ള്ള ഏ​വ​ർ​ക്കു​മാ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. സ​മാ​ധാ​നം സം​സ്​​ഥാ​പി​ത​മാ​യി, സ​ർ​ക്കാ​റി​ന്റെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളും വ്യ​ക്ത​മാ​യ തീ​രു​മാ​ന​വും വ​ന്നെ​ങ്കി​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ ശാ​ശ്വ​ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ഇ​നി നീ​ങ്ങാ​നാ​വൂ​വെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ആ​ർ​ച്ച് ബി​ഷ​പ് ഡൊ​മി​നി​ക് ലൂ​മോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഞ​ങ്ങ​ൾ യാ​ത്ര​തി​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ സെ​ക്ര​ട്ട​റി ഫാ. ​സാ​മു​വേ​ൽ, ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ എ​ന്നി​വ​രും അ​നു​ഗ​മി​ച്ചു.

കാ​ക്ചി​ങ്ങി​ലെ സ്നേ​ഹം

കാ​ക്ചി​ങ് ജി​ല്ല​യി​ലെ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് സ്​​കൂ​ൾ സ​ന്ദ​ർ​ശി​ച്ച് അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ. ​സി​ജോ ഒ​ഴ​ല​ക്കാ​ട്ട്, എ​സ്.​എം.​എം.​ഐ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ സി​സ്റ്റ​ർ​മാ​ർ, അ​വി​ട​ത്തെ ബോ​ർ​ഡി​ങ്ങി​ലെ കു​ട്ടി​ക​ൾ എ​ന്നി​വ​രോ​ട് ക​ലാ​പം സൃ​ഷ്ടി​ച്ച മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ചു.

ക​മ്മി​റ്റി ഫോ​ർ പീ​സ്​ ഹാ​ർ​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ക്ചി​ങ്ങി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട് എ​ത്തി​യ മെ​യ്തേ​യി കു​ടും​ബ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ഭ​ക്ഷ്യ-​സാ​നി​റ്റ​റി-​ജീ​വ​നോ​പാ​ധി കി​റ്റു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. റി​ലീ​ഫ് ക്യാ​മ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശൈ​ലേ​ന്ദ്ര സി​ങ് നേ​രി​ട്ട് ന​ന്ദി​യും സ്​​നേ​ഹ​വും അ​റി​യി​ച്ച​ത് ഹൃ​ദ​യ​സ്​​പ​ർ​ശി​യാ​യി. അ​വ​ർ അ​ണി​യി​ച്ച ഷാ​ൾ അ​വി​ട​ത്തെ ഒ​രു ബാ​ല​നെ തി​രി​ച്ച​ണി​യി​ച്ച് നാ​മെ​ല്ലാ​വ​രും ഒ​രേ മാ​ന​വ​രാ​ശി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യാ​ണ് മ​ട​ങ്ങി​യ​ത്.

സു​ഗ്നു​വി​ലെ കാ​ഴ്ച​ക​ൾ

മ​ണി​പ്പൂ​രി​ലെ പ്ര​ഥ​മ ഇ​ട​വ​ക​യാ​യി​രു​ന്നു ച​ന്ദേ​ൽ ജി​ല്ല​യി​ലു​ള്ള സു​ഗ്നു. നാ​ഗ​ന്മാ​രും മെ​യ്തേ​യി​ക​ളും കു​ക്കി​ക​ളും ഇ​ട​ക​ല​ർ​ന്ന് സാ​ഹോ​ദ​ര്യ​ത്തോ​ടെ ഏ​റെ​ക്കാ​ല​മാ​യി വ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു ഇ​വി​ടെ. ഇ​ന്ന് ജ​ന​മൊ​ഴി​ഞ്ഞ്, ക​ത്തി​ക്ക​രി​ഞ്ഞ വീ​ടു​ക​ളും ക​ട​ക​ളും നി​റ​ഞ്ഞ ആ ​ഗ്രാ​മ​ത്തി​ന്റെ​യും ഇ​ട​വ​ക​യു​ടെ​യും സ്​​ഥി​തി അ​തീ​വ ദുഃ​ഖ​ക​ര​മാ​ണ്.

ഏ​റ്റ​വും ഹൃ​ദ​യ​ഭേ​ദ​ക​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ത്തി​ക്ക​രി​ഞ്ഞ് നാ​മാ​വ​ശേ​ഷ​മാ​യ സെ​ന്റ് ജോ​സ​ഫ്സ്​ ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ന്റെ​യും പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ട സെ​ന്റ് ജോ​സ​ഫ്സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ന്റെ​യും അ​വ​സ്​​ഥ​യാ​ണ്.

എ​ഫ്.​സി.​സി സ​ന്യാ​സി​നി​മാ​രു​ടെ സെ​ന്റ് അ​ൽ​ഫോ​ൻ​സ മ​ഠം പ​ട്ടാ​ള ക്യാ​മ്പാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ട​വ​ക പ​ള്ളി​യി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ നാ​ലു​വ​ർ​ഷ​ത്തോ​ളം അ​വി​ടെ വി​കാ​രി​യാ​യി​രു​ന്ന ആ​ർ​ച്ച് ബി​ഷ​പ് ഡൊ​മി​നി​ക് ലു​മോ​ൺ വി​കാ​ര​ഭ​രി​ത​നാ​യി. ഏ​ക​ദേ​ശം ആ​യി​ര​ത്തി​ൽ​പ​രം ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ൾ (അ​തി​ൽ 600ൽ ​അ​ധി​കം ക​ത്തോ​ലി​ക്ക കു​ടും​ബ​ങ്ങ​ൾ) ഈ ​ഗ്രാ​മ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് അ​വി​ടം ഒ​രു ശ​വ​പ്പ​റ​മ്പി​ന് സ​മാ​ന​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്നു.

മ​ണി​പ്പൂ​രി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്​​ടം നേ​രി​ട്ടു. എ​ല്ലാം ഉ​പേ​ക്ഷി​ച്ച് ജീ​വ​ൻ മാ​ത്രം കൈ​യി​ലെ​ടു​ത്ത മെ​യ്തേ​യി വി​ഭാ​ഗ​ക്കാ​രെ കാ​ക്ചി​ങ്ങി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലും കു​ക്കി​ക​ളെ ചു​ര​ചാ​ന്ദ്പൂ​രി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലും ക​ണ്ടു. ഇ​നി എ​ന്നെ​ങ്കി​ലും അ​വ​ർ​ക്ക് ഒ​ന്നി​ച്ചു വ​സി​ക്കാ​നാ​കു​മോ എ​ന്ന ചോ​ദ്യം ഉ​ത്ത​ര​മി​ല്ലാ​തെ നി​ൽ​ക്കു​ന്നു.

കാ​ഞ്ചി​പ്പൂ​രി​ന്റെ വേ​ദ​ന

കാ​ഞ്ചി​പ്പൂ​രി​ലെ ക​ത്തി​യ​മ​ർ​ന്ന ഹോ​ളി റി​ഡീ​മ​ർ ഇ​ട​വ​ക പ​ള്ളി​യെ​ക്കു​റി​ച്ചും വൈ​ദി​ക മ​ന്ദി​ര​ത്തെ​ക്കു​റി​ച്ചും വേ​ദ​ന​യോ​ടെ​യാ​ണ് അ​വി​ടെ​യു​ള്ള​വ​ർ സം​സാ​രി​ച്ച​ത്. ഇം​ഫാ​ലി​ലെ​മ്പാ​ടും പ്ര​സി​ദ്ധ​മാ​ണ് കാ​ഞ്ചി​പ്പൂ​ർ കാ​ത്ത​ലി​ക് സ്​​കൂ​ൾ. കു​ക്കി​യാ​യ പ്രി​ൻ​സി​പ്പ​ലി​നെ തേ​ടി ആ​യി​ര​ക്ക​ണ​ക്കി​ന് ക​ലാ​പ​കാ​രി​ക​ൾ എ​ത്തി​യ​തും പ​ള്ളി ക​ത്തി​ച്ച​തും സ്​​കൂ​ൾ ത​ക​ർ​ത്ത​തു​മൊ​ക്കെ നാ​ഗ​വ​ർ​ഗ​ക്കാ​ര​നാ​യ ഫാ. ​ടൈ​റ്റ​സ്​ വി​കാ​രോ​ദ്ദീ​പ​ക​മാ​യി വി​വ​രി​ച്ചു.

വി​രോ​ധ​ത്തി​ന്റെ പ്ര​ക​ട​നം

മ​ണി​പ്പൂ​ർ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ ഇം​ഫാ​ലി​ലെ സാം​ഗ​യി​പ്രൂ​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റീ​ജ​ന​ൽ പാ​സ്റ്റ​റ​ൽ ട്രെ​യി​നി​ങ് സെ​ന്റ​റും സെ​ന്റ് പോ​ൾ പ​ള്ളി​യും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കോ​ഹി​മ മു​ൻ മെ​ത്രാ​ൻ മ​ല​യാ​ളി​യാ​യ മാ​ർ ജോ​സ്​ മു​കാ​ല​യും പ​ള്ളി​വി​കാ​രി​യും അ​സി​സ്റ്റ​ന്റും ക​ഷ്​​ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ​ള്ളി​യും ട്രെ​യി​നി​ങ് സെ​ന്റ​റും പൂ​ർ​ണ​മാ​യും ത​ക​ർ​ക്ക​പ്പെ​ട്ടു.

പ​ള്ളി​യു​ടെ മു​ഖ​വാ​ര​ത്തി​ലു​ള്ള ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​രൂ​പ​ത്തി​ന്റെ വ​ല​തു​ക​രം മു​ഴു​വ​നാ​യും ഇ​ട​തു കൈ​പ്പ​ത്തി​യും ന​ശി​പ്പി​ച്ചി​രി​ക്കു​ന്നു. ക്രൈ​സ്​​ത​വ​ർ​ക്കെ​തി​രെ ചി​ല​രു​ടെ ഇ​ട​യി​ൽ പ​ത​ഞ്ഞു​നി​ൽ​ക്കു​ന്ന വി​രോ​ധ​ത്തി​ന്റെ അ​ന്ത​രീ​ക്ഷ​മാ​ണ് ഈ ​നാ​ശ​ന​ഷ്​​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

സാം​ഗ​യി​പ്രൂ​വി​ലെ ട്രെ​യി​നി​ങ് സെ​ന്റ​റും ചു​റ്റു​മു​ള്ള കു​ക്കി​ക​ളു​ടെ മ​നോ​ഹ​ര വ​സ​തി​ക​ളും ഫെ​യ്ത് സ്​​കൂ​ളും ത​ക​ർ​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്ന​തും കാ​ണാ​നാ​യി.

പാ​സ്റ്റ​റ​ൽ ട്രെ​യി​നി​ങ് സെ​ന്റ​റി​നോ​ട​നു​ബ​ന്ധി​ച്ച സെ​ന്റ് ജോ​സ​ഫ്സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന എ​സ്.​എ.​ബി.​എ​സ്​ സ​ഭാം​ഗ​ങ്ങ​ളാ​യ സി​സ്റ്റേ​ഴ്സി​നെ സ​ന്ദ​ർ​ശി​ച്ച് ആ​ശ്വ​സി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ മു​ന​യി​ൽ​നി​ന്ന് സം​ഘ​ർ​ഷ​ഭ​രി​ത​വും ആ​ശ​ങ്ക​ജ​ന​ക​വു​മാ​യ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കി​യ​തി​നെ​പ്പ​റ്റി സ​ഹോ​ദ​രി​മാ​ർ വേ​ദ​ന​യോ​ടെ വി​വ​രി​ച്ചു.

ച​ന്ദേ​ലി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ പാ​ട്ട്

ച​ന്ദേ​ലി​ലെ ആ​ർ​ച്ച് ബി​ഷ​പ്പി​ന്റെ ജ​ന്മ​സ്​​ഥ​ല​മാ​യ മോ​ൺ​സാ​ങ്പ​യി​ലു​ള്ള സെ​ന്റ് പീ​റ്റേ​ഴ്സ്​ പ​ള്ളി സ​ന്ദ​ർ​ശി​ക്കാ​നും അ​വി​ട​ത്തെ ഇ​ട​വ​ക വി​കാ​രി ഫാ. ​മൈ​ക്കി​ൾ കൊ​ച്ചു​പ​റ​മ്പി​ൽ, എ​സ്.​എ.​ബി.​എ​സ്​ സ​ഭാം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി സം​സാ​രി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി.

സെ​ന്റ് പീ​റ്റേ​ഴ്സ്​ സ്​​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ സ്വീ​ക​ര​ണ​ഗാ​നം വേ​ദ​ന​ക​ൾ​ക്കി​ട​യി​ലും ഹൃ​ദ​യാ​ക​ർ​ഷ​ക​മാ​യി​രു​ന്നു. വി​ഭി​ന്ന നാ​ഗ​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഈ ​ഹോ​സ്റ്റ​ൽ കു​ട്ടി​ക​ൾ അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത വ​സ്​​ത്ര​രീ​തി​ക​ള​ണി​ഞ്ഞ് മ​നോ​ഹ​ര​മാ​യി പാ​ടി​യ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​യും ഏ​ക​ത്വ​വു​മൊ​ക്കെ മ​ന​സ്സി​ലൂ​ടെ ക​ട​ന്നു​പോ​യി.

മാ​ന​വി​ക​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി

2023 ജൂ​ലൈ 24ാം തീ​യ​തി തി​ങ്ക​ളാ​ഴ്ച ഞ​ങ്ങ​ൾ ആ​ർ​ച്ച് ബി​ഷ​പ്സ്​ ഹൗ​സി​ന​ടു​ത്തു​ള്ള എ​ഫ്.​സി.​സി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്​ സ​ന്ദ​ർ​ശി​ച്ചു. ഇ​പ്പോ​ഴും മ​ല​യാ​ളി​ക​ൾ ത​ന്നെ​യാ​ണ് അ​വി​ടെ നേ​തൃ​നി​ര​യി​ലു​ള്ള​ത്. 1960 മു​ത​ൽ മ​ണി​പ്പൂ​രി​ൽ എ​ഫ്.​സി.​സി സി​സ്റ്റേ​ഴ്സ്​ ചെ​യ്ത സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ർ വി​വ​രി​ച്ചു.

തു​ട​ർ​ന്ന് മ​നോ​ഹ​ര​മാ​യ ഇം​ഫാ​ൽ ക​ത്തീ​ഡ്ര​ൽ ഞ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാ​തി​ർ​ത്തി​യി​ലു​ള്ള കു​ക്കി വീ​ടു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി ഞ​ങ്ങ​ൾ ക​ണ്ടു. വ​ള​രെ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇം​ഫാ​ൽ സോ​ഷ്യ​ൽ സ​ർ​വി​സ്​ സൊ​സൈ​റ്റി​യു​ടെ ഓ​ഫി​സി​ൽ പോ​യി അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ടു മ​ന​സ്സി​ലാ​ക്കി. മ​ല​യാ​ളി​യാ​യ ഫാ. ​സോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും റി​ലീ​ഫ് ക്യാ​മ്പു​ക​ളും ന​ട​ക്കു​ന്ന​ത്.

പോ​ക്കാ​വോ​യി​ലെ റി​ലീ​ഫ് സെ​ന്റ​റി​ൽ പോ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് കാ​ണാ​ൻ ഞ​ങ്ങ​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും ക​ർ​ഫ്യൂ ആ​യി​രു​ന്ന​തി​നാ​ൽ സാ​ധ്യ​മാ​യി​ല്ല. മ​ണി​പ്പൂ​രി​ൽ ന​ട​മാ​ടി​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ല്ലാം മാ​ന​വി​ക​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

ഭ​വ​ന​ര​ഹി​ത​രാ​യ​വ​രും അ​ര​ക്ഷി​ത​രാ​യി പ​ലാ​യ​നം ചെ​യ്യ​പ്പെ​ട്ട​വ​രും എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ണ്ടെ​ങ്കി​ലും ഏ​റെ​പ്പേ​ർ ക്രൈ​സ്​​ത​വ​രാ​ണെ​ന്ന് സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കി​ൽ​നി​ന്ന് വ്യ​ക്തം.

ഇ​ന്ത്യ​യു​ടെ മാ​ണി​ക്യം എ​ന്ന് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു വി​ശേ​ഷി​പ്പി​ച്ച മ​ണി​പ്പൂ​ർ ഇ​ന്ന് തി​ള​ക്കം ന​ഷ്​​ട​പ്പെ​ട്ട അ​വ​സ്​​ഥ​യി​ലാ​ണ്. എ​ങ്ങ​നെ​യാ​ണ് പ​ഴ​യ മ​നോ​ഹാ​രി​ത മ​ണി​പ്പൂ​രി​ന് വീ​ണ്ടെ​ടു​ക്കാ​നാ​വു​ക? ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലേ സ​മാ​ധാ​നം തി​രി​കെ കൊ​ണ്ടു​വ​രാ​നാ​കൂ എ​ന്ന നി​ഗ​മ​ന​മാ​ണ് ച​ർ​ച്ച​ക​ളി​ൽ മു​ഖ്യ​മാ​യും പ്ര​ക​ട​മാ​യ​ത്.

സ​മ​ഗ്ര​വി​ക​സ​നം ഉ​ണ്ടാ​യെ​ങ്കി​ലേ ക​ലാ​പ​മു​ഖ​രി​ത​മാ​യ മ​ണി​പ്പൂ​ർ മാ​ണി​ക്യ​ത്തി​ന് പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​കൂ. ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​രു​ടെ മാ​ന​സാ​ന്ത​രം അ​നി​വാ​ര്യ​മാ​ണ്. മാ​ന​വ​സൗ​ഹാ​ർ​ദ​ത​യും സ​മാ​ധാ​ന​വും പു​രോ​ഗ​തി​യും കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ച് പ​ര​സ്​​പ​ര​വി​ദ്വേ​ഷ​ങ്ങ​ൾ മ​റ​ന്ന് സ​മാ​ധാ​നം ന​ട​പ്പാ​ക്കി സ​മ​ഭാ​വ​ന​യോ​ടെ മു​ന്നേ​റ​ണം. പു​ന​രു​ദ്ധാ​ര​ണ​ത്തി​നും ന​വ​മാ​ന​വ സ​മൂ​ഹ നി​ർ​മി​തി​ക്കാ​യും ജാ​തി​മ​ത ഭേ​ദ​മ​ന്യേ ഏ​വ​രും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴാ​ണ് മ​ണി​പ്പൂ​ർ മാ​ണി​ക്യ​മാ​വു​ക.

Tags:    
News Summary - Manipur violence-The ruby ​​of India should be recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT