ലോക കേരളസഭ ഒരു വഴിത്തിരിവായിരുന്നു. ആശയം ഉരുത്തിരിഞ്ഞത് സംസ്ഥാന പ്ലാനിങ് ബോർഡിൽനിന്ന്. സംസ്ഥാനത്തിെൻറ വികസനപരിപാടികൾ നികുതിവരുമാനംകൊണ്ട് നടക്കിെല്ലന്നതിനാൽ പ്രവാസികളായ കേരളീയരുടെ സമ്പാദ്യം ആകർഷിച്ച് വികസനം സാധ്യമാക്കുകയെന്ന നല്ല ഉദ്ദേശ്യമാണ് ലോക കേരള സഭ എന്ന സങ്കൽപത്തിനുണ്ടായിരുന്നത്. എന്നാൽ, സംഘാടനത്തിൽ നിക്ഷിപ്ത താൽപര്യക്കാർ കയറിക്കൂടിയതോടെ തുടക്കത്തിൽതന്നെ പിഴച്ചു. നോർക്കയുടെ പൂർണനേതൃത്വത്തിൽ നടക്കുമെന്നു കരുതിയിരുന്ന ലോക കേരളസഭയുടെ മേൽനോട്ടം മുഖ്യമന്ത്രിയുടെ ഒാഫിസിലെ ചിലർ ഏറ്റെടുത്തു. അങ്ങനെയുള്ളവരിലൂടെ കയറിക്കൂടിയ പലരും അനഭിമതരോ മറ്റു താൽപര്യങ്ങളുള്ളവരോ ആയിരുന്നു. സ്വപ്ന സുരേഷിനെപ്പോലുള്ളവരും ലോക കേരളസഭയുടെ ആദ്യസമ്മേളനത്തിലൂടെയാണ് രംഗപ്രവേശം ചെയ്യുന്നത്. സ്വപ്നയും സരിത്തുമൊക്കെ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും മറ്റും ഒാഫിസിലേക്കുള്ള വഴി കണ്ടെത്തിയതും അങ്ങെനയായിരുന്നു.
സ്വപ്ന കടന്നുവന്ന വഴികളെല്ലാം അഴുക്കുചാലുകളായിരുന്നു എന്നറിയാമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഒാഫിസിലെ ചിലർ അവർക്ക് ഹൃദ്യമായ സ്വീകരണം നൽകി. ജോലി ചെയ്തിടത്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുകയും മേധാവികളെപ്പോലും വിരട്ടുകയും പലരെയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത പാരമ്പര്യമുണ്ടായിട്ടും ഇവർ മുഖ്യമന്ത്രിയുടെ ഒാഫിസിലെ പ്രമുഖർക്ക് സ്വീകാര്യയായി. യു.എ.ഇ കോൺസുലേറ്റിൽനിന്നു പുറത്തായ അവർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നറിയാവുന്ന ഉന്നതർ അവരെ കണ്ടത് ‘നയതന്ത്രജ്ഞ’ എന്ന നിലക്കായിരുന്നു എന്നു പറയുേമ്പാൾ അവരുടെ സ്വാധീനവും ഉണ്ടാക്കിയെടുത്ത സ്വീകാര്യതയും വ്യക്തമാകും. മുഖ്യമന്ത്രിയുടെ ഒാഫിസിലെഏറ്റവും പ്രമുഖരായ വ്യക്തികളെ കളിക്കൂട്ടുകാരാക്കിയ അവർക്ക് സെക്രേട്ടറിയറ്റ് എന്നല്ല, ഭരണകേന്ദ്രങ്ങളിലെല്ലാം സർവസ്വാതന്ത്ര്യം കിട്ടിയതിൽ അത്ഭുതപ്പെടേണ്ടതില്ല.
അങ്ങനെ ലോക കേരളസഭ ഒരു വഴിത്തിരിവായി. അതിെൻറ അംഗങ്ങളായി പുറത്തുനിന്നുള്ള പല പ്രമുഖരെയും ഉൾക്കൊള്ളിക്കാനുള്ള തത്രപ്പാടിൽ സംഘാടനത്തിൽ അനഭിമതരും കടന്നുകൂടി. അത് അറിയാതെ സംഭവിച്ചതാണോ എന്നത് ഇനിയും കണ്ടെത്തേണ്ടതാണ്. എന്തായാലും സ്വപ്ന സുരേഷിെൻറ രാജപാത അതായിരുന്നു. കേരളത്തിലും വിദേശത്തുമുള്ള നിരവധി പ്രമുഖരുമായി നേരിട്ടു ബന്ധമുണ്ടാക്കാൻ ഇതുവഴി അവർക്കു കഴിഞ്ഞു. മാത്രമല്ല, സരിത്ത് പോലെയുള്ള സിൽബന്തികളെയും അവർ താക്കോൽസ്ഥാനങ്ങൾക്കു പരിചിതരാക്കി.
ഭരണത്തിലിരിക്കുന്നവരുടെ ഒാഫിസുകളിൽ ചില അവതാരങ്ങൾ ഉണ്ടാകുമെന്നും അവർക്ക് പ്രവേശനം കിട്ടിയാൽ അതോടെ ഭരണസംവിധാനം തകരുമെന്നും പ്രവചിച്ചയാളാണ് പിണറായി വിജയൻ. സോളാർ കേസ് ഉണ്ടായപ്പോൾ ഇത്തരം അവതാരങ്ങൾക്ക് സ്വാതന്ത്ര്യവും അവസരവും ഉണ്ടാക്കിക്കൊടുത്ത അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ഉദ്യോഗസ്ഥരെയും പിണറായി കണക്കിന് കളിയാക്കിയതാണ്. ഇടതുമുന്നണിക്ക് ഭരണം കിട്ടിയപ്പോൾ ഇൗ വക വ്യക്തികളെ മാറ്റിനിർത്തുമെന്ന് പിണറായി പ്രതിജ്ഞ ചെയ്തത് പരസ്യമായാണ്. അവിഹിത സ്വാധീനത്തിനു വരുന്ന അവതാരങ്ങൾക്ക് തെൻറ ഒാഫിസ് വാതിൽ തുറക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല, സെക്രേട്ടറിയറ്റിൽ എത്തുന്ന ഒാേരാ ഫയലും ഒാരോ ജീവിതങ്ങളാണെന്നും അവ ആ രീതിയിൽ കൈകാര്യംചെയ്യണമെന്നും പിണറായി പറഞ്ഞത്, സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടു പിന്നാലെയാണ്. തുടക്കത്തിൽ ആ രീതിയിൽതന്നെയാണ് െസക്രേട്ടറിയറ്റും മുഖ്യമന്ത്രിയുടെ ഒാഫിസും മുന്നോട്ടുപോയതും. മുഖ്യമന്ത്രിയുടെ ഒാഫിസിൽ സാധാരണക്കാരുടെ നീണ്ട ക്യൂ കണ്ടപ്പോൾ സദ്ഭരണത്തിെൻറ ലക്ഷണമായി അത് വിലയിരുത്തെപ്പട്ടു.
ജനകീയാവശ്യങ്ങൾ കൂടിക്കൂടി വന്നപ്പോൾ ജനകീയനായ ഒരു സെക്രട്ടറിയെ വേണമെന്ന് പിണറായി വിജയന് തോന്നിയതിനാലാകാം, എം.വി. ജയരാജനെ ആ സ്ഥാനം ഏൽപിച്ചത്. അദ്ദേഹം ഉണ്ടായിരുന്ന കാലം മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ സുവർണകാലമായിരുന്നെന്നു പറയാം. അവതാരങ്ങൾക്കല്ല, പൊതുജനങ്ങൾക്കായിരുന്നു, അന്ന് അവിടെ പ്രാമുഖ്യം ലഭിച്ചത്. ആരുടെയും പരാതി കേൾക്കാൻ ഒരാൾ അവിടെയുണ്ടെന്നത് ജനങ്ങൾക്ക് ആശ്വാസദായകമായിരുന്നു. മുഖ്യമന്ത്രിയേക്കാൾ ജനങ്ങൾക്ക് പ്രാപ്യനായി മാറിയതിനാലാകാം, അദ്ദേഹത്തിന് പാർട്ടിനേതൃത്വത്തിലേക്ക് തിരിച്ചുപോകേണ്ടിവന്നതെന്ന് എതിരാളികൾ പിന്നീട് പറഞ്ഞു. ആദ്യ കാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മുൻ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ആയിരുന്നു. ഒരുവിധ സ്വാധീനങ്ങൾക്കും വഴങ്ങാത്ത അവർ പോരെന്നു തോന്നിയത് മുഖ്യമന്ത്രിയുടെ സ്റ്റാഫിൽതന്നെയുള്ള ചിലർക്കായിരുന്നുവത്രെ. അങ്ങനെയുള്ളവരുടെ സെലക്ഷനായിരുന്നു, കെ.എസ്.ഇ.ബി ചെയർമാനും പവർ സെക്രട്ടറിയുമായിരുന്ന ശിവശങ്കർ. അേദ്ദഹത്തിെൻറ വരവോടെയാണ് ഒാഫിസിെൻറ ശൈലിയിൽ പ്രകടമായ വ്യത്യാസം വന്നുതുടങ്ങിയത്. അതിനുശേഷമാണ് വിവിധ താൽപര്യക്കാരിലേക്ക് ഒാഫിസ് ആകർഷിതമാകുന്നത്.
ശിവശങ്കർ പദവിയേറ്റത് സീനിയർ െഎ.എ.എസ് ഉദ്യോഗസ്ഥരിൽ പലരും ആശങ്കയോടെയാണ് കണ്ടത്. ആ ആശങ്കകൾ ശരിയായിരുന്നു എന്ന് വ്യക്തമാകുന്നതാണ് പിന്നീട് കണ്ടത്. െഎ.എ.എസിലേക്ക് കൺഫർ ചെയ്യപ്പെട്ട അദ്ദേഹം നേരിട്ട് െഎ.എ.എസ് നേടി കേരള കേഡറിൽ എത്തിയ സീനിയറായ ഉദ്യോഗസ്ഥരെ പലരെയും ഗൗനിക്കുന്നില്ലെന്നു പരാതി ഉയർന്നു. ചീഫ് സെക്രട്ടറിയെപ്പോലും ഗൗനിക്കാത്തതിനാലാകാം സൂപ്പർ ചീഫ് സെക്രട്ടറിയെന്ന് അറിയെപ്പടാനും തുടങ്ങി. അദ്ദേഹത്തിന് ഒത്താശ നൽകിയ മറ്റൊരു ഉദ്യോഗസ്ഥന് അവിടെ സൂപ്പർ മുഖ്യമന്ത്രിയെന്നും പേരുവീണു. ഇൗ രണ്ടു ‘സൂപ്പർ’മാരുടെ കൈകളിലൂടെ പലതും കടന്നുപോയപ്പോൾ ചീഫ് സെക്രട്ടറിക്ക് പലതിലും ഇടപെടേണ്ടതായിവന്നു. അതിൽ അവസാനത്തേതാണ്, ഇ^മൊബിലിറ്റി പദ്ധതി. വിഴിഞ്ഞം തുറമുഖപദ്ധതിേയാളം വലുപ്പം വരുന്ന ഇൗ പദ്ധതി ഒരു നടപടിക്രമവും പാലിക്കാതെയാണ് മുന്നോട്ടുപോകുന്നതെന്നു കണ്ടപ്പോൾ ചീഫ് സെക്രട്ടറി അതിൽ സംശയമുന്നയിച്ചത് സ്വാഭാവികം. അതിനു മുന്നേതന്നെ, സെക്രേട്ടറിയറ്റിനെ ഞെട്ടിച്ചത്, സ്പ്രിൻക്ലർ കരാറായിരുന്നു. മന്ത്രിസഭയോഗംപോലും ചർച്ചചെയ്യാതെ, കേരളത്തിലെ മുഴുവൻ രോഗികളുടെയും വിവരങ്ങൾ (ഡേറ്റ) അമേരിക്കൻ കമ്പനിക്കു കൈമാറുന്ന പദ്ധതിയിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചപ്പോൾ ഘടകകക്ഷികളും അതേറ്റുപിടിച്ചു. അവസാനം, മുഖ്യമന്ത്രിപോലും അറിയാതെ താൻ ഒറ്റക്കു ചെയ്ത കാര്യമാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ മാധ്യമങ്ങളോട് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രിയുടെ തടി രക്ഷിച്ചു. ഇതിനിടെ നടന്ന വഴിവിട്ട നിയമനങ്ങൾക്ക് കണക്കില്ല. അവയിെലാന്നുമാത്രമാണ് സ്വപ്ന സുരേഷിേൻറത്.
ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയറിയാതെയാണ് നടന്നതെന്നു പറഞ്ഞാൽ മുഖ്യമന്ത്രി അത്ര മടയനാണോ എന്ന് ചോദ്യം വരും. അറിയാതെയാകാൻ വഴിയില്ല. മടയനല്ല, മുഖ്യമന്ത്രി. നടപടിക്രമങ്ങളെക്കാൾ, കാര്യനിർവഹണത്തിൽ മുൻതൂക്കം നൽകുന്നതിനാലാകാം, അദ്ദേഹത്തിെൻറ പല ഫയലുകളും ശരിയായ വഴിവിട്ട് സഞ്ചരിച്ചത്. തക്കംനോക്കിയിരുന്നവർ അത് അവസരമാക്കിയിരിക്കാം. പലയിടത്തും കരിമ്പട്ടികയിലുൾപ്പെട്ട കെ.പി.എം.ജി, പ്രൈസ്വാട്ടർ ഹൗസ്കൂപ്പർ തുടങ്ങിയ കമ്പനികൾ കൺസൽട്ടൻറുകളായി വന്നതും വൻതുകകൾ അവർക്കു നൽകേണ്ടിവന്നതും അങ്ങനെയാകാം. അവസാനം വന്ന കെ-േഫാൺ പദ്ധതിയും കേൾക്കുേമ്പാൾ കാതിന് ഇമ്പംനൽകുന്നതാണ്. കേരളത്തിലെ എല്ലാവർക്കും ഇൻറർനെറ്റ് സൗകര്യം നൽകുന്ന പദ്ധതി വളരെ നല്ലതുതന്നെ. പക്ഷേ, 2000 കോടിയാണ് അതിന് മതിപ്പുചെലവ്. ഇതിൽ 1000 കോടിയും ഒാപ്റ്റിക്കൽ ൈഫബർ കേബ്ൾ ഇടുന്നതിനാണ്. കെ.എസ്.ഇ.ബിയുടെ പോസ്റ്റുവഴി കേബ്ൾ വലിക്കാനാണ് പരിപാടി. ഇപ്പോൾതന്നെ കേരളത്തിൽ ബി.എസ്.എൻ.എല്ലും റിലയൻസുമടക്കം നാലു കമ്പനികൾ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ചിട്ടുണ്ട്. അവയെല്ലാം ഭൂഗർഭ ലൈനുകളാണ് എന്നതിനാൽ അറ്റകുറ്റപ്പണികൾ ഉണ്ടാകാൻ സാധ്യതയുള്ളതല്ല. ആ വക ലൈനുകൾ കെ-ഫോണിനായി ചെറിയ വാടകക്ക് ലഭ്യമാക്കാമെന്നിരിക്കെ, വൻതുക മുതൽമുടക്കുള്ള പദ്ധതിക്ക് ഇറങ്ങുന്നതെന്തിന് എന്ന് സെക്രേട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംശയമാണ്. പി.എസ്.സി നിയമനങ്ങൾ മുതൽ സെക്രേട്ടറിയറ്റിലെ ശീതീകരണികളുടെ അറ്റകുറ്റപ്പണികൾ നൽകുന്നതിൽ വരെ വഴിവിട്ട രീതി തെരഞ്ഞെടുക്കുന്നതിൽ അവർക്ക് അസ്വസ്ഥതയുമുണ്ട്. ആദ്യ പ്രളയകാലം വരെ സർക്കാർ ശരിയായ വഴിയിലായിരുന്നുവെന്ന് അവർ പറയുന്നു. അതിനുശേഷം....?^ അത് നിങ്ങൾ വിലയിരുത്തിക്കൊള്ളൂ എന്നാണ് അവരുടെ മറുപടി!
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.