‘നമസ്തേ ട്രംപി’ന് പിന്നിലെ ഇടപാട്

അഹ്​മദാബാദ് വിമാനത്താവളത്തിൽ നിന്ന് മൊട്രോ സ്​റ്റേഡിയത്തിലേക്കുള്ള റോഡ് ഷോയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്​റ്റേഡിയത്തിൽ നടത്തുന്ന റാലിയും ഡോണൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പി​​​െൻറ പ്രചാരണപരിപാടിയാണ്. തന്നെ കാത്തുനിൽക്കുന്ന ജനക്കൂട്ടത്തെക്കുറിച്ചാണ് അമേരിക്കയിൽ ട്രംപ് ആവേശപൂർവം പറഞ്ഞു ക ൊണ്ടിരിക്കുന്നത്. ഒരു ലക്ഷം പേരെയാണ് അഹ്​മദാബാദിൽ പ്രതീക്ഷിക്കുന്നതെന്ന് മുനിസിപ്പൽ കമീഷണർ പറയുമ്പോഴും ഒര ു കോടി ജനം അഹ്​മദാബാദിൽ കാണാനെത്തുമെന്നാണ് ട്രംപ് സ്വന്തം അണികളോട് വെച്ചുകാച്ചുന്നത്. ആത്യന്തികമായി ഇൗ സന് ദർശനത്തിനായി ഇന്ത്യ പൊടിക്കുന്ന കോടികളുടെ ഗുണഭോക്താവ് ട്രംപ് തന്നെ. 24 ലക്ഷം ഇന്ത്യൻ അമേരിക്കക്കാരിൽ എട്ടു ലക്ഷത്തോളവും ഗുജറാത്തികളാണെന്നാണ് കണക്ക്. ന്യൂയോർക്കിൽതന്നെയാണ് അവരുടെ ഏറ്റവും വലിയ സാന്നിധ്യം. അതിനാൽ ഇന ്ത്യക്കാരുടെ, വിശിഷ്യ ഗുജറാത്തികളുടെ വോട്ടുറപ്പിക്കുന്നതിനുള്ള വരവാണിത് ട്രംപിന്. സന്ദർശനത്തി​​​െൻറ ഏറ്റ വും പ്രധാന ചടങ്ങായി അഹ്​മദാബാദിലെ ‘നമസ്തേ ട്രംപ്’ മാറിയതും അതുകൊണ്ടാണ്.

കള്ളം പറയുന്നതാര്?
അേമര ിക്കയിലെ ഹ്യൂസ്​റ്റനിൽ ‘ഹൗഡി മോദി’ പരിപാടിയിൽ ട്രംപ് പ​െങ്കടുത്തതി​​​െൻറ തുടർ പ്രവർത്തനമാണ് അഹ്​മദാബാദിലേ ത്​. ‘ഹൗഡി മോദി’യെ പോലെ ‘നമസ്തേ ട്രംപി’നും പിന്നിലെ പ്രചോദനം വിദേശ സെക്രട്ടറി ഹർഷ് ശൃംഗാലയാണ്. ഹ്യൂസ്​റ്റനിലെ ഹൗഡി മോദിയുടെ തനിയാവർത്തനമായിരിക്കും അഹ്​മദാബാദ് ചടങ്ങെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാർ മാധ്യമപ്രവർത്തകരോട് തുറന്നുപറയുകയും ചെയ്തു. ഇൗ പരിപാടിയാണ്​ അമേരിക്കൻ പ്രസിഡൻറി​​​െൻറ സന്ദർശനത്തി​​​െൻറ പ്രധാന സവിശേഷതയായി തുടക്കം മുതൽ വിദേശ മന്ത്രാലയം മാധ്യമങ്ങളുമായി പങ്കുവെക്കുന്നത്.

2015ൽ റിപ്പബ്ലിക് ദിന പരേഡിനുള്ള അതിഥിയായി ഡമോക്രാറ്റായ മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയെ ഇതേ മോദി തന്നെ ക്ഷണിച്ചത് മറച്ചുപിടിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടിനുള്ള അംഗീകാരമായാണ് ട്രംപ് ത​​​​െൻറ ഇന്ത്യ സന്ദർശനത്തെ അമേരിക്കയിൽ ആഘോഷിക്കുന്നത്. ഇൗ വർഷത്തെ റിപ്പബ്ലിക് ദിന പ​േരഡിൽ മുഖ്യാതിഥിയാകാനുള്ള ക്ഷണം നിരസിച്ച ട്രംപിനെ ലോകത്തെ ഏറ്റവും വലിയ സ്​റ്റേഡിയത്തിൽ ഒരു കോടി ആളുകളെ അണിനിരത്താമെന്ന് വ്യാമോഹിപ്പിച്ചാണ് നരേന്ദ്ര മോദി കൊണ്ടുവരുന്നത്. ട്രംപിനു മുന്നിൽ ചെലവാകുന്ന വാഗ്ദാനമായിരുന്നു അത്. 70 ലക്ഷം പേർ അഹ്​മദാബാദിലെ സ്വീകരണത്തിനുണ്ടാകുമെന്ന് മോദി പറഞ്ഞുവെന്ന ട്രംപി​​​െൻറ വിഡിയോ വലിയ ചർച്ചയായപ്പോഴാണ്, ഒരു ലക്ഷം പേരാണ് പരിപാടിക്ക് എത്തുകയെന്ന് അഹ്​മദാബാദ് കമീഷണർ വ്യക്തത വരുത്തിയത്. എന്നാൽ, അതിനുശേഷം ഒരു കോടി ജനങ്ങൾ തന്നെ കാണാൻ വരുമെന്ന്​ ട്രംപ് തിരുത്തി. ലക്ഷങ്ങളാണ് അഹ്​മദാബാദിലെ ആകെ ജനസംഖ്യ എന്നറിഞ്ഞിട്ടും മോദി ഇക്കാര്യം പറഞ്ഞുവെന്ന് ട്രംപ് പറയുേമ്പാൾ അവരിലൊരാൾ കള്ളം പറഞ്ഞുവെന്ന് ഇന്ത്യ മനസ്സിലാക്കേണ്ടി വരും.

പ്രതിപക്ഷത്തിന് അയിത്തം
ചേരികൾ മറച്ച്​ മതിലുകൾ പണിതും വല്ലായ്മകൾക്കുമേൽ ചായംപൂശിയും ഗുജറാത്ത് സർക്കാർ 120 കോടി രൂപ ചെലവഴിച്ച് നഗരം മോടി പിടിപ്പിക്കുന്നത് അന്ത്യഘട്ടത്തിലെത്തിയ ശേഷമാണ് അഹ്​മദാബാദിലേത് ഒൗദ്യോഗിക ചടങ്ങല്ല എന്ന വിശദീകരണം വിദേശ മന്ത്രാലയത്തി​​​െൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. ‘ഡോണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ സമിതി’ എന്ന പേരിൽ തട്ടിക്കൂട്ടിയ സംഘടനയുടെ പേരാണ് സംഘാടകരെന്ന നിലയിൽ വിദേശമന്ത്രാലയ വക്താവ് പറഞ്ഞത്. അഹ്​മദാബാദിലെ ചടങ്ങിൽ പ്രതിപക്ഷത്തെ പ​െങ്കടുപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ ഗുജറാത്ത് സർക്കാറല്ല പരിപാടിയുടെ സംഘാടകർ എന്നും ‘ഡോണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ സമിതി’യാണെന്നും അവരാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും സംഘാടകരോടാണ് അത് ചോദിക്കേണ്ടതെന്നുമാണ് മന്ത്രാലയത്തി​​​െൻറ മറുപടി. അത്തരമൊരു അവകാശവാദം ചോദ്യംചെയ്ത് കോൺഗ്രസ് രംഗത്തെത്തി. ഇൗ സമിതിക്കു പിന്നിൽ ആരാണെന്നും ഇൗ സംഘടന എന്നാണ് അമേരിക്കൻ പ്രസിഡൻറിന് ക്ഷണം അയച്ചതെന്നും അമേരിക്കൻ ഭരണകൂടം എന്നാണ് അത് സ്വീകരിച്ചതെന്നുമുള്ള കോൺഗ്രസി​​​െൻറ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിദേശമന്ത്രാലയം തയാറായിട്ടില്ല. ഒരു സ്വകാര്യ ഏജൻസിക്കുവേണ്ടി ഗുജറാത്ത് സർക്കാർ 120 കോടി ചെലവഴിക്കുന്നതെന്തിനാണെന്ന കോൺഗ്രസി​​​െൻറ ചോദ്യത്തിനും മറുപടിയില്ല.

എന്നാൽ, അതിന് പിറകെ ഡൽഹി സ്കൂളുകളിലെ ഹാപ്പിനസ് കോഴ്സ് നേരിട്ട് അനുഭവിച്ചറിയാൻ മെലനിയ ട്രംപ് വരുേമ്പാൾ ആ കോഴ്സ് നടപ്പാക്കിയ ഡൽഹി സർക്കാറി​​​െൻറ മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിനെയും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയയെയും മാറ്റിനിർത്തി. അതേക്കുറിച്ച് ചോദിച്ചപ്പോൾ ബി.ജെ.പി നൽകിയ മറുപടി അമേരിക്കയാണ് പരിപാടിയിൽ പ​െങ്കടുക്കേണ്ടവരെ തീരുമാനിച്ചത് എന്നാണ്.

ജനത്തി​​​െൻറ ചെലവിൽ മോദിക്ക് രാഷ്്ട്രീയം
എന്നാൽ, വൈറ്റ് ഹൗസ് സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ ട്രംപും മോദിയും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നുവെന്നതാണ് സത്യം. അഹ്​മദാബാദ് റാലി സ്വകാര്യ പരിപാടിയാണെന്ന് പ്രഖ്യാപിച്ചശേഷവും സന്ദർശനം ഒൗദ്യോഗികമായിതന്നെ ഏറ്റെടുത്തിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. അമേരിക്കൻ പ്രസിഡൻറ് ന്യൂഡൽഹിയിൽ പോലും വരാതെ നേരിട്ട് അഹ്​മദാബാദിൽ വന്നിറങ്ങുന്നതി​​​െൻറ നിർവൃതിയിലാണ് മുഖ്യമന്ത്രി വിജയ് രൂപാണി.
അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപ് മോദിയെ ഉപയോഗിക്കുന്ന പോലെ തിരിച്ച് ത​​​​െൻറ രാഷ്​​ട്രീയ എതിരാളികളെ നിഷ്പ്രഭമാക്കാൻ ട്രംപിനെ ഉപയോഗപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. രണ്ടു നാളത്തെ മാധ്യമശ്രദ്ധയിൽ താനല്ലാതെ പ്രതിപക്ഷത്തുനിന്ന് ഒരാളും ഉണ്ടാകരുതെന്ന് മോദി കണിശത പുലർത്തുന്നത് അതിനാണ്. അതെല്ലാം പൗരന്മാരുടെ ചെലവിലാണെന്നു മാത്രം. അമേരിക്കയുടെ ആയുധവ്യാപാരത്തിന് പറ്റിയ കരാർ ഇൗ സന്ദർശനത്തിലുണ്ടാകുമെന്നുകൂടി വാഗ്ദാനം ചെയ്ത​േപ്പാഴാണ് ട്രംപ് സന്ദർശനം ഉറപ്പിക്കുന്നത്. 2.6 ബില്യൺ ഡോളറി​​​െൻറ 24 എം.എച്ച്-60 ആർ ഹെലികോപ്​ടറുകൾ ഇന്ത്യയുടെ നാവിക സേനക്കായി വാങ്ങാനുള്ള കരാറാണ് അതിലൊന്ന്. ആറ് അപാചെ ഹെലികോപ്​ടറുകൾ കരസേനക്കായി വാങ്ങാനുള്ള കരാർ അതിനുപുറമെയാണ്.

സ്വന്തം രാഷ്​ട്രീയനേട്ടത്തിനുവേണ്ടി മാത്രം ട്രംപി​​​െൻറ സമ്മർദങ്ങൾക്ക് വഴങ്ങി അമേരിക്കൻ പൗൾട്രി ഉൽപന്നങ്ങൾക്ക് വഴിയൊരുക്കി ഇന്ത്യയുടെ ലക്ഷം കോടി രൂപയുടെ പൗൾട്രി വ്യവസായം തകർക്കരുതെന്ന് അസോസിയേഷൻ പ്രധാനമന്ത്രിക്ക് നിേവദനം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയിലെ രണ്ടുകോടി തൊഴിലാഴികളെ ബാധിക്കുന്നതാണ് ഇൗ നീക്കമെന്നും പൗൾട്രി ഫെഡറേഷൻ ഒാഫ് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം അപശബ്​ദങ്ങൾ ഇതിനകം ഉയർന്നുകഴിഞ്ഞതുകൊണ്ടാണ് ഉഭയകക്ഷി കരാറുകളുടെ ചർച്ച പുരോഗമിക്കാത്തതിനാൽ മറ്റൊരു പ്രത്യാഘാതവും ട്രംപി​​​െൻറ സന്ദർശനംകൊണ്ട് രാജ്യത്തിനുണ്ടാകില്ല എന്ന് വരുത്താൻ വിദേശ മന്ത്രാലയം കിണഞ്ഞുപരിശ്രമിക്കുന്നത്.

ആവേശത്തിനിടയിൽ ഇന്ത്യയിലെ ആശങ്ക
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും സംബന്ധിച്ച് മോദിയുമായി ട്രംപ് ചർച്ചചെയ്യുമോ എന്ന് വാഷിങ്​ടണിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നിങ്ങളുയർത്തിയ വിഷയങ്ങളിൽ തങ്ങൾക്ക് ധാരണയുണ്ട് എന്ന മറുപടിയാണ് ഒൗദ്യോഗികവൃത്തങ്ങൾ നൽകിയത്. മതസ്വാതന്ത്ര്യവും ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മോദി^ട്രംപ് കൂടിക്കാഴ്ചയിൽ വിഷയമാകുമെന്ന് അമേരിക്ക ഒൗദ്യോഗികമായി തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു. മതന്യൂനപക്ഷങ്ങളോടുള്ള ആദരവും ജനാധിപത്യ പാരമ്പര്യങ്ങളും ഉയർത്തിപ്പിടിക്കുമോ എന്ന് ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കിയിരിക്കുന്നു. മതപരമായ വിവേചനം അടങ്ങുന്നതാണ് പൗരത്വ േഭദഗതി നിയമം എന്നാണല്ലോ പ്രധാന വിമർശനം. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തോടും സ്ഥാപനങ്ങളോടും അമേരിക്കക്ക് ആദരവുെണ്ടന്നും ആ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ തങ്ങൾ പ്രോത്സാഹനം തുടരുമെന്നുമാണ് ഒൗദ്യോഗിക വക്താവ് പറഞ്ഞത്.

ഇന്ത്യക്കും അമേരിക്കക്കുമിടയിലുള്ള വിഷയങ്ങൾ വിശാലമായതിനാലും അമേരിക്കയുടെ മാത്രം താൽപര്യത്തിനാണ് ത​​​​െൻറ മുൻഗണന എന്ന് ട്രംപ് പരസ്യമായി പറയുന്നതിനാലും ഇൗ സന്ദർശനം തിരിച്ചടിയാകരുതെന്ന കരുതലോടെയാണ് വിദേശ മന്ത്രാലയത്തി​​​െൻറ പ്രതികരണങ്ങൾ. ത​​​​െൻറ താൽപര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യയുമായുള്ള പല ഇടപാടുകളും ഉറപ്പിക്കാൻ മാത്രമല്ല, അവ റദ്ദാക്കാനും ത​​​​െൻറ അധികാരം ഉപയോഗിക്കാൻ ട്രംപിന് കഴിയുമെന്ന ആശങ്കയും അവർക്കുണ്ട്.

Tags:    
News Summary - namaste trump programme-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.