അധിനിവേശം ഒടുങ്ങാതെ ഫലസ്തീൻ അടങ്ങില്ല

‘‘ഈ ​പേ​ക്കി​നാ​വി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ ഒ​രു വ​ഴി​യേ​യു​ള്ളൂ -ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ക, അ​വ​രു​ടെ അ​പാ​ർ​തൈ​റ്റ്​ സ്​​റ്റേ​റ്റി​ന്​ അ​ന്ത്യം​കു​റി​ക്കു​ക, ഗ​സ്സ​യു​ടെ ഉ​പ​രോ​ധം നീ​ക്കു​ക, ഫ​ല​സ്തീ​നി​ക​ളു​ടെ തി​രി​ച്ചു​ വ​രാ​നു​ള്ള അ​വ​കാ​ശ​ത്തെ  മാ​നി​ക്കു​ക, ശ​രി​യാ​യ സ​മ​ത്വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ക’’ -അ​മേ​രി​ക്ക​ൻ ദ്വൈ​വാ​രി​ക​യാ​യ ‘ദ ​നേ​ഷ​ൻ’ സീ​നി​യ​ർ എ​ഡി​റ്റ​റും ‘ഡി​സ്​​കോ​ഴ്​​സ്​ ​ബ്ലോ​ഗ്​’ സ്ഥാ​പ​ക​ പ​ത്രാ​ധി​പ​രു​മാ​യ ജാ​ക്​ മി​ൻ​കി​ൻ​സ​ൺ തു​റ​ന്നെ​ഴു​തു​ന്നു

ഫ​ല​സ്തീ​നി​ലെ​യും ഇ​സ്രാ​യേ​ലി​ലെ​യും സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക്​ ഇ​ന്ദ്രി​യാ​തീ​ത സം​ജ്ഞ​ക​ൾ​കൊ​ണ്ട്​ ച​ട്ട​ക്കൂ​ട്​ പ​ണി​യു​ന്ന​രീ​തി പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ണ്ടു​വ​രു​ന്ന​താ​ണ്​-​അ​റ്റ​മി​ല്ലാ​തെ ക​ല​ഹി​ക്കു​ന്ന ഗോ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ദാ നി​ല​നി​ൽ​ക്കു​ന്ന ‘അ​തി​ക്ര​മ ച​ക്ര’​മാ​യി സം​ഘ​ർ​ഷ​ത്തെ കാ​ണു​ന്ന​വ​രു​ണ്ട്. പ​ണ്ടു​തൊ​​ട്ടേ​യു​ള്ള ‘പു​രാ​ണ പീ​ഡ’​യാ​യും ‘വ​രു​തി​യി​​ലൊ​തു​ങ്ങാ​ത്ത’ പോ​രാ​യും അ​തി​നെ ചി​ത്രീ​ക​രി​ക്കു​ന്ന​വ​രു​മു​ണ്ട്.

ഈ ​വാ​ചാ​ടോ​പ​ങ്ങ​ൾ കൊ​ണ്ട് ര​ണ്ടു​ണ്ട്​ കാ​ര്യം. ഒ​ന്ന്, അ​ല​സ​മാ​യി കാ​ര്യ​ങ്ങ​ളെ​ഴു​തി​പ്പി​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ൽ അ​വ​ലം​ബി​ക്കാ​ൻ ഇ​തൊ​രു ക​ച്ചി​ത്തു​രു​മ്പാ​ണ്. ര​ണ്ടാ​മ​താ​യി-​അ​താ​ണ്​ പ്ര​ധാ​ന​വും-​മ​നു​ഷ്യ​നി​യ​ന്ത്ര​ണ​ത്തി​ന്​ അ​തീ​ത​മോ സം​ഭ​വ​ലോ​ക​ത്തി​ന്​ വ​ഴ​ങ്ങാ​ത്ത​തോ ആ​യ ര​ണ്ടു അ​ർ​ധാ​ത്മീ​യ​ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​മാ​യി ഈ ​പ്ര​ശ്ന​ത്തെ ചി​ത്രീ​ക​രി​ക്കാ​ൻ അ​ത്​ ആ​ളു​ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഒ​രു ‘നി​ഷ്പ​ക്ഷ’ നി​രീ​ക്ഷ​ക​ന്‍റെ മേ​ല​ങ്കി​യ​ണി​യാ​ൻ നോ​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ത്​ വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു ആ​ഖ്യാ​ന​മാ​ണ്.

എ​ന്നാ​ൽ, ഫ​ല​സ്തീ​നി​ലും ഇ​സ്രാ​യേ​ലി​ലും ന​ട​ന്നു​വ​രു​ന്ന അ​തി​ക്ര​മം -ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന്​ മേ​ഖ​ല​യെ വി​റ​പ്പി​ച്ച ഹ​മാ​സ്​ അ​തി​ക്ര​മം അ​ട​ക്കം-​ഖു​ർ​ആ​നി​ലോ ബൈ​ബി​ളി​ലോ തീ​ട്ടൂ​ര​മാ​യി ഇ​റ​ക്കി​യ​ത​ല്ല. ഏ​തോ പാ​വ​ക​ളി​ക്കാ​ര​ൻ ഇ​രു​വി​ഭാ​ഗ​ത്തെ​യും യു​ദ്ധ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​ന്ന​തു​മ​ല്ല. ഇ​ത്​ പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത വി​ഷ​യ​വു​മ​ല്ല.

ഈ ​അ​തി​ക്ര​മം ചി​ല അ​ടി​സ്​​ഥാ​ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ അ​വ​ശേ​ഷി​പ്പാ​ണ്. അ​താ​യ​ത്, ക​ഴി​ഞ്ഞ 75 വ​ർ​ഷ​മാ​യി ഫ​ല​സ്തീ​നെ കൈ​യ​ട​ക്കി​വെ​ച്ചി​രി​ക്കു​ക​യാ​ണ്​ ഇ​സ്രാ​യേ​ൽ. ദീ​ർ​ഘ​കാ​ല​മാ​യി അ​വ​ർ ഫ​ല​സ്തീ​നി​ക​ളെ​ കൊ​ല്ലു​ക​യും അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്യു​ന്നു. അ​ങ്ങ​നെ ലോ​ക​ത്ത്​ എ​ന്നെ​ന്നേ​ക്കു​മു​ള്ള വം​ശ​വി​വേ​ച​ന (അ​പാ​ർ​തൈ​റ്റ്) രാ​ഷ്ട്ര​മാ​യി അ​ത്​ മാ​റി​യി​രി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഇ​ക്ക​ണ്ട അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​ല്ലാം അ​ന്ത്യ​മാ​കും.

1948 മു​ത​ലു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ ഗ​തി​വി​ഗ​തി​ക​ൾ നി​ങ്ങ​ൾ​ക്ക്​ പ​രി​ശോ​ധി​ക്കാം. എ​ന്നാ​ൽ, നേ​ര​ത്തേ പ​റ​ഞ്ഞ അ​ടി​സ്ഥാ​ന​സ​ത്യ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക്​ യ​ഥാ​ർ​ഥ വി​ഷ​യ​ത്തി​ലേ​ക്ക് എ​ത്താ​നാ​വി​ല്ല. യു​ദ്ധം-​അ​തി​ന്‍റെ ക്രൂ​ര​ത​യി​ലും അ​തു​ണ്ടാ​ക്കു​ന്ന ദു​രി​ത​ത്തി​ലും ധാ​ർ​മി​ക​ബ​ല​ക്ഷ​യ​ത്തി​ലും-​മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം ക​ണ്ടു​പി​ടി​ത്ത​ത്തി​നു​ള്ള മി​ക​ച്ച ഉ​പാ​ധി​യാ​ണ്.

യു​ദ്ധ​ത്തെ മ​ഹ​ത്ത്വ​വ​ത്​​ക​രി​ക്കു​ന്ന​ത്, അ​തു ത​ട്ടി​​യെ​ടു​ക്കു​ന്ന മ​നു​ഷ്യ​ജീ​വി​ത​ത്തെ എ​ഴു​തി​ത്ത​ള്ളു​ന്ന​ത്​ അ​ത്ര സം​ഗ​ത​മാ​യി തോ​ന്നി​യി​ട്ടി​ല്ല. ഇ​ന്നു ന​മ്മ​ൾ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ക്കാ​തി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ണ്​ എ​ന്‍റെ ആ​ഗ്ര​ഹം. ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളും മ​ര​ണ​വു​മൊ​ക്കെ ഓ​ർ​ക്കു​മ്പോ​ൾ വാ​സ്ത​വ​ത്തി​ൽ എ​നി​ക്കു പേ​ടി​യാ​ണ്.

ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ പ്ര​ശ്നം സ​ത്യ​സ​ന്ധ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ ന​മ്മ​ൾ എ​വി​ടെ​യാ​ണെ​ന്നും എ​ങ്ങ​നെ ഇ​വി​ടെ എ​ത്തി എ​ന്നും ​ധാ​ര​ണ കി​ട്ടും. ഇ​സ്രാ​യേ​ൽ ഒ​രു കോ​ള​നി​ശ​ക്തി​യാ​ണ്. ഫ​ല​സ്തീ​നി​ക​ൾ കോ​ള​നി ആ​ധി​പ​ത്യ​ത്തി​ന്​ വി​ധേ​യ​രും അ​ധി​നി​വി​ഷ്ട ജ​ന​ത​യു​മാ​ണ്. കോ​ള​നി​വാ​ഴ്ച​യും അ​ധി​നി​വേ​ശ​വും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ്ര​തി​ക​ര​ണ​മാ​ണ്​ അ​വ​രു​ടേ​ത്.

ഇ​വി​ടെ അ​മേ​രി​ക്ക​യി​ൽ കോ​ള​നി​വാ​ഴ്​​ച​ക്കാ​ർ​ക്കെ​തി​രെ അ​ക്ര​മാ​സ​ക്ത​മാ​യി ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ് വ​ന്ന​വ​രെ ന​മ്മ​ൾ ആ​ദ​രി​ക്കു​ന്നു, അ​വ​ർ ഒ​രു​കൂ​ട്ടം അ​ടി​മ​മു​ത​ലാ​ളി​മാ​രാ​യി​രു​ന്നു​വെ​ന്നി​രി​ക്കി​ലും.

അ​പാ​ർ​തൈ​റ്റി​നു കീ​ഴി​ലെ ദു​രി​ത​മൊ​ന്നും അ​വ​ര​നു​ഭ​വി​ച്ചി​ട്ടി​ല്ല- എ​ന്ന​ല്ല, പ​ല​പ്പോ​ഴും അ​തി​ന്‍റെ പി​ണി​യാ​ളു​ക​ളാ​യി നി​ന്ന​വ​രാ​യി​രു​ന്നു അ​വ​ർ-​അ​വ​രു​ടെ വി​ഷ​യം നി​കു​തി കൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു എ​ന്ന​താ​യി​രു​ന്നു. ഒ​രു ചാ​യ വി​ല​യു​ടെ പേ​രി​ൽ അ​വ​ർ പ്ര​ക്ഷോ​ഭ​ത്തി​നു മു​തി​ർ​ന്നെ​ങ്കി​ൽ, ജോ​ർ​ജ്​ വാ​ഷി​ങ്​​ട​ണി​നു നേ​രി​ടേ​ണ്ടി​വ​ന്ന​തി​ലും വ​ള​രെ മോ​ശ​മാ​യ സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ടി​വ​രു​ന്ന ജ​ന​ത​യി​ൽ​നി​ന്ന് ന​മ്മ​ൾ എ​ന്താ​ണ്​ പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്​?

ഇ​സ്രാ​യേ​ൽ ഒ​രു വം​ശ​വി​വേ​ച​ന രാ​ഷ്ട്ര​മാ​ണെ​ന്ന്​ ​മാ​ന്യ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളെ​ല്ലാം പ​റ​ഞ്ഞു​ക​ഴി​ഞ്ഞ​താ​ണ്. തു​റ​ന്ന വം​ശ​ഹ​ത്യ​ശ​ക്തി​ക​ളാ​ണ്​ അ​തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ൽ മേ​ധാ​വി​ത്വം പു​ല​ർ​ത്തു​ന്ന​ത്. ഗ​സ്സ​യി​ൽ വൈ​ദ്യു​തി​യും വെ​ള്ള​വും ഇ​ന്ധ​ന​വും ഭ​ക്ഷ​ണ​വും നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ‘സ​മ്പൂ​ർ​ണ ഉ​പ​രോ​ധ’​ത്തെ​ക്കു​റി​ച്ചാ​ണ്​ ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത്. ‘‘മ​നു​ഷ്യ​മൃ​ഗ​ങ്ങ​ളോ​ടാ​ണ്​ ഞ​ങ്ങ​ളു​ടെ യു​ദ്ധം. അ​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും ഞ​ങ്ങ​ളു​ടെ നി​ല​പാ​ട്​’’. എ​ത്ര വി​ല​കു​റ​ഞ്ഞ നി​ര​ർ​ഥ​ക​പ്ര​യോ​ഗം!

മ​നു​ഷ്യ​രി​ലും താ​ഴ്ന്ന​നി​ല​യി​ൽ ഫ​ല​സ്തീ​നി​ക​ളെ പ​രി​ഗ​ണി​ക്കു​ക​യെ​ന്ന​ത്​ ഇ​സ്രാ​യേ​ലി​ന്‍റെ പ്ര​ഖ്യാ​പി​ത​നി​ല​പാ​ടാ​ണ്. ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ചി​രു​ന്ന ദ്വി​രാ​ഷ്ട്ര​പ​രി​ഹാ​രം എ​ന്ന നി​ർ​ദേ​ശം വ്യ​വ​സ്ഥാ​പി​ത​മാ​യും മ​നഃ​പൂ​ർ​വ​മാ​യും അ​വ​ർ വി​ട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു. അ​ത്​ ഗ​സ്സ​ൻ ജ​ന​ത​യെ ഭൂ​മി​യി​ലെ ഏ​റ്റ​വും നി​രാ​ർ​ദ്ര​മാ​യ ന​ര​ക​ത്തി​ൽ കൊ​ണ്ടു​ത​ള്ളി.

അ​ന്താ​രാ​ഷ്ട്ര​നി​യ​മ​ങ്ങ​ൾ​ക്കു​നേ​രെ കൊ​ഞ്ഞ​നം​കു​ത്തി അ​ധി​നി​വി​ഷ്ട വെ​സ്റ്റ്​​ബാ​ങ്കി​ലെ ജ​ന​ങ്ങ​ളു​ടെ ഭൂ​മി അ​വ​ർ പി​ടി​ച്ചെ​ടു​ത്തു. ഫ​ല​സ്തീ​നി​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്യാ​ൻ ഫാ​ഷി​സ്റ്റു​ക​ൾ​ക്ക്​ നി​ർ​ബാ​ധം അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഫ​ല​സ്​​തീ​നി​ക​ളെ അ​വ​രു​ടെ വി​ശു​ദ്ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ആ​ക്ര​മി​ക്കു​ന്നു.

ഒ​രു കു​റ്റ​വും ചു​മ​ത്താ​തെ ആ​യി​ര​ക്ക​ണ​ക്കി​ന്​ ഫ​ല​സ്തീ​നി​ക​ളെ ജ​യി​ലി​ലി​ടു​ന്നു. ഇ​തി​നെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി ആ​രെ​ങ്കി​ലും സ​മ​ര​ത്തി​നു മു​തി​ർ​ന്നാ​ൽ അ​വ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്നു. ഫ​ല​സ്തീ​നി​ക​ളെ കൊ​ല്ലു​ക​യെ​ന്നാ​ൽ സൂ​ര്യോ​ദ​യം​പോ​ലൊ​രു പ്ര​തി​ദി​ന ഏ​ർ​പ്പാ​ടാ​ണ് അ​വ​ർ​ക്ക്​.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യു​ടെ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത പി​ന്തു​ണ​യി​ലാ​ണ്​ ഇ​സ്രാ​യേ​ൽ ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ലെ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച്​ ജോ ​ബൈ​ഡ​ൻ ആ​ദ്യ പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ​പ്പോ​ൾ ബോ​ധ​പൂ​ർ​വം​ത​ന്നെ ഫ​ല​സ്തീ​നി​ക​ളു​ടെ മ​ര​ണ​ത്തെ ക​ണ​ക്കി​ലെ​ടു​ത്ത​തേ​യി​ല്ല.

അ​ങ്ങ​നെ, ഫ​ല​സ്തീ​ൻ ജീ​വി​ത​ങ്ങ​ൾ എ​ത്ര നി​സ്സാ​ര​മാ​ണ്​ എ​ന്ന സ​ന്ദേ​ശം അ​മേ​രി​ക്ക ലോ​ക​ത്തി​നു ന​ൽ​കു​ക​യാ​ണ്. അ​ങ്ങ​നെ​യാ​ണ്​ ഇ​സ്രാ​യേ​ലി​ന്​ എ​ത്ര​മേ​ൽ യു.​എ​സ്​ സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നു തെ​ളി​യി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ്​ ഈ ​സം​ഘ​ർ​ഷം ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റു​ന്ന​ത്.

ഫ​ല​സ്തീ​നി​ക​ൾ​ക്കു​നേ​രെ ക​ഴി​ഞ്ഞ കു​റേ ദ​ശ​ക​ങ്ങ​ളാ​യി പ്ര​തി​ദി​നം യു​ദ്ധം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ ഇ​സ്രാ​യേ​ൽ. ഈ ​അ​തി​ക്ര​മം എ​ങ്ങു​നി​ന്നെ​ന്നി​ല്ലാ​തെ പൊ​ട്ടി​വീ​ണ​താ​ണ്​ എ​ന്നോ, 75 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഇ​സ്രാ​യേ​ൽ രൂ​പ​മെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക്​ സം​ഭ​വ​ത്തി​ന്‍റെ വേ​രു​ക​ളെ​ത്തു​ന്നി​ല്ല എ​ന്നോ, ത​ല​മു​റ​ക​ളാ​യി ഫ​ല​സ്തീ​നി​ക​ൾ ദി​നം​തോ​റും മ​രി​ച്ചു​വീ​ഴു​ന്നി​ല്ല എ​ന്നോ, അ​വ​ർ​ക്കാ​ണ്​ ന​ട​ക്കാ​ൻ​പോ​കു​ന്ന ഏ​തു സം​ഭ​വ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നോ ആ​രെ​ങ്കി​ലും പ​റ​യാ​ൻ ശ്ര​മി​ക്കു​ന്നെ​ങ്കി​ൽ അ​വ​ർ നു​ണ പ​റ​യു​ക​യാ​ണ്.

പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​രം എ​ന്നും വ്യ​ക്ത​മാ​ണ്. ഈ ​പേ​ക്കി​നാ​വി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ ഒ​രു വ​ഴി​യേ​യു​ള്ളൂ-​ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ക, അ​വ​രു​ടെ അ​പാ​ർ​തൈ​റ്റ്​ സ്​​റ്റേ​റ്റി​ന്​ അ​ന്ത്യം​കു​റി​ക്കു​ക, ഗ​സ്സ​യു​ടെ ഉ​പ​രോ​ധം നീ​ക്കു​ക, അ​ന​ധി​കൃ​ത പാ​ർ​പ്പി​ട​​നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​ക, ഫ​ല​സ്തീ​നി​ക​ളു​ടെ തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​കാ​ശ​ത്തെ മാ​നി​ക്കു​ക, ശ​രി​യാ​യ സ​മ​ത്വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ക.

പ​രി​ഹാ​രം വ്യ​ക്ത​മാ​ണെ​ന്നു പ​റ​ഞ്ഞ​തി​ന​ർ​ഥം അ​ത്​ എ​ളു​പ്പ​മാ​ണ്​ എ​ന്ന​ല്ല. അ​ത്​ എ​ളു​പ്പ​മ​ല്ല​ത​ന്നെ. എ​ന്നാ​ൽ, അ​തു​മാ​ത്ര​മേ ശ​രി​യാ​യു​ള്ളൂ. അ​ധി​നി​വേ​ശം അ​വ​സാ​നി​ക്കാ​തെ, വം​ശ​വി​വേ​ച​നം അ​വ​സാ​നി​ക്കാ​തെ, ജൂ​ത ആ​ധി​പ​ത്യ​വും ജ​നാ​ധി​പ​ത്യ​വും ഒ​ന്നി​ച്ചു​പോ​കും എ​ന്ന ധാ​ര​ണ കൈ​യൊ​ഴി​യാ​തെ ഈ ​ദു​ര​ന്തം തീ​രാ​ൻ​ പോ​കു​ന്നി​ല്ല. അ​ത​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യി​ല്ല. 

Tags:    
News Summary - Palestine will not exist until the occupation ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT