കണ്ണൂർ: പാർലമെൻറിലും ദേശീയ രാഷ്ട്രീയത്തിലും സ്വന്തം പാത വെട്ടിയ ഇ. അഹമ്മദിെൻറ പിൻഗാമിയാവാൻ നിയോഗിക്കപ്പെടുേമ്പാൾ തന്നെ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ തുടരാൻ കുഞ്ഞാലിക്കുട്ടിക്ക് നൽകിയ അനുവാദം പുതിയൊരു ‘യുഗ’പ്പിറിയായി. കേന്ദ്രത്തിൽ മന്ത്രിയായിരിക്കുേമ്പാൾ പോലും യു.ഡി.എഫ്. ലെയ്സൺ കമ്മിറ്റിയിലുൾെപ്പടെ പെങ്കടുക്കുകയും സംസ്ഥാന കാര്യങ്ങളിൽ ഇടപെടുകയും ചെയ്തിരുന്ന അഹമ്മദിെൻറ അനുഭവം തന്നെയാണ് കുഞ്ഞാലിക്കുട്ടിക്ക് തുണയായത്. അഹമ്മദിനെ കേന്ദ്ര/സംസ്ഥാന ഡബിൾറോൾ കളിക്കാരനായി ആഭ്യന്തര രംഗത്ത് വിമർശിച്ചിരുന്ന കുഞ്ഞാലിക്കുട്ടി തന്നെ അതേ റോളിലെത്തി എന്നതാണ് കൗതുകകരം.
പാർലമെൻറ് സ്ഥാനാർഥിയായി നിയോഗിക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടിയോട് സംസ്ഥാന മുന്നണി രാഷ്ട്രീയത്തിൽ തുടരാൻ നിർദേശിച്ചത് നിയമസഭാ നേതൃത്വത്തിൽ സമവായ തീരുമാനം വരുന്നത് വരെയാണ്. കുഞ്ഞാലിക്കുട്ടി പാർലമെൻറിലേക്ക് ജയിച്ചു കഴിഞ്ഞാൽ വേങ്ങര അസംബ്ലി മണ്ഡലത്തിൽ ആരെ സ്ഥനാർഥിയാക്കുമെന്നതിനെക്കാൾ നിയമസഭയിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനം ആര് പിന്തുടരുമെന്ന ചോദ്യത്തിന് നേതൃത്വത്തിൽ ഇതുവരെയും ഏക സ്വരമില്ല. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ആരായിരിക്കുമെന്ന് ചോദിച്ചാൽ, ‘അത് അപ്പോൾ തീരുമാനിക്കും’ എന്ന മറുപടിയിലൊതുങ്ങുന്നതാണ് ഇൗ അനിചിതത്വം.
കുഞ്ഞാലിക്കുട്ടി കേന്ദ്ര രാഷ്ട്രീയത്തിലേക്ക് പോകുന്നതിൽ യു.ഡി.എഫ്. നേതൃത്വം ആശങ്ക പങ്കുവെച്ചത് മുസ്ലിം ലീഗിലെ തന്നെ ചിലരുടെ മനസ് വായിച്ചായിരുന്നു. 2006ൽ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് തോറ്റ നിയമസഭയിൽ മുസ്ലിം ലീഗിെൻറ സഭാനേതാവ് സി.ടി. അഹമ്മദലിയായിരുന്നു. സഭയിലെ അന്നത്തെ അനുഭവം കോൺഗ്രസ് നേതൃത്വത്തിനറിയാം. കുഞ്ഞാലിക്കുട്ടിക്ക് പകരം സീനിയോറിറ്റി അനുസരിച്ച് ടി.എ. അഹമ്മദ് കബീറിനെയാണ് നിയോഗിക്കേണ്ടത്. 2006ൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കുഞ്ഞാലിക്കുട്ടി നിഷ്കാസിതനായ ശേഷം ഇ. അഹമ്മദ് ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് അഹമ്മദിെൻറ കാര്യദർശിത്വ ചുമതല സെക്രട്ടറിമാരിലൊരാൾ എന്ന നിലയിൽ അഹമ്മദ് കബീറിൽ ഏൽപിക്കപ്പെട്ടു.
പക്ഷെ, സംഘടനാ കാര്യങ്ങളിൽ കബീറിന് അന്ന് വല്ലാതെ തിളങ്ങാനായില്ല. നിയമസഭയിലും അദ്ദേഹത്തെ പാർട്ടി ലീഡറാക്കാനാവില്ല എന്ന നിലപാട് കുഞ്ഞാലിക്കുട്ടിക്ക് തന്നെ ഉണ്ടാവും. എം.കെ. മുനീറാണ് കുഞ്ഞാലിക്കുട്ടിക്ക് പകരം നിയസഭാ ലീഡർ ആവേണ്ട മറ്റൊരാൾ. സ്വാഭാവികമായും അങ്ങിനെയൊരു തീരുമാനം ഉണ്ടാവുന്നത് അപൂർവമായിരിക്കും. എന്നാൽ, വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ മൽസരിപ്പിച്ച് നിയസഭാ ലീഡറാക്കാമെന്ന് ചിലരുടെ മനസിലുണ്ട്. അതിപ്പോൾ പറഞ്ഞാൽ മലപ്പുറം പാർലമെൻറ് തെരഞ്ഞെടുപ്പിൽ എതിരടിയൊഴുക്കാവാം.
പാർലെമൻറ് ഉപതെരഞ്ഞെടുപ്പിൽ അഹമ്മദിനെക്കാൾ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടണമെന്നാണ് ലീഗ് നേതൃത്വം ആഗ്രഹിക്കുന്നത്. അതിനാൽ, പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേളയിൽ മജീദിെൻറ പേര് തന്നെ ഉയർത്തി കൊണ്ടു വരാനാണ് നീക്കം. അബ്ദുറഹിമാൻ രണ്ടത്താണിയോ, യൂത്ത്ലീഗ് മുൻ സാരഥി സാദിഖലിയോ ആവണമെന്ന തർക്കം ഒഴിവാക്കാനും മജീദിെൻറ പേര് ഉപകരിക്കും. ഇങ്ങിനെയൊരു സമവായമാവുന്നത് വരെയാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടുകയെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
അതേസമയം, കേന്ദ്ര രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടായിരിക്കെ ഇ. അഹമ്മദ് യു.ഡി.എഫ്. ലയ്സൺ കമ്മിറ്റിയിലും സംസ്ഥാനത്തെ പ്രധാന കാര്യങ്ങളിലും ഇടപെട്ടിരുന്നു. കുഞ്ഞാലിക്കുട്ടി അത്തരം റോൾ തുടരുകയും നിയമസഭയിൽ പുതില ലീഡറെ കണ്ടെത്തുകയുമാണ് നല്ലതെന്നാണ് ധാരണയായത്. എന്നാൽ, പാർട്ടിക്ക് പുതിയ കേന്ദ്ര ഒാഫീസ് ഡൽഹിയിൽ തുറക്കുകയും പ്രധാന ഭാരവാഹികളെല്ലാം ദേശീയതലത്തിൽ തന്നെ ടീമായി ചുമതലകൾ വഹിക്കുകയും വേണമെന്നാണ് കഴിഞ്ഞ ദേശീയ സമിതിയോഗത്തിൽ പുതിയ ദേശീയ പ്രസിഡൻറ് പ്രൊഫ. ഖാദർ മൊയ്തീൻ ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.