തെരഞ്ഞെടുപ്പ് കൺമുന്നിൽ എത്തിനിൽക്കെ ഗുജറാത്തിൽ പാർട്ടിയിലെയും സഖ്യകക്ഷികളിലെയും അന്തശ്ഛിദ്രം ബി.ജെ.പി അണികളിൽ ആശങ്ക വിതക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം മാത്രമാണ് ഇനി അവശേഷിക്കുന്ന ഏക തുറുപ്പുശീെട്ടന്ന സ്ഥിതിയിലേക്ക് ഗുജറാത്തിലെ പാർട്ടി ഭാഗധേയം കൂപ്പുകുത്തിയെന്നു പറയാം. സംസ്ഥാന നിയമസഭയിലേക്ക് ഡിസംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സമീപകാലത്തെ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും നിർണായകമാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്ത് ഫലം സ്വാധീനം ഉളവാക്കുമെന്നതിനാൽ ഗുജറാത്ത് ഇലക്ഷന് നിർണായക പ്രാധാന്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കൽപിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഗുജറാത്തിൽ ആവർത്തിച്ച് പര്യടനം നടത്തിവരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബറോടെ ഇൗ പര്യടനങ്ങളുടെ എണ്ണം വർധിച്ചു. ഇൗ മാസം അഞ്ചുതവണയാണ് മോദി ന്യൂഡൽഹിയിൽനിന്ന് ഗുജറാത്തിലേക്ക് പറന്നത്. പാർട്ടി അണികളെ പിടിച്ചുനിർത്തുന്നതിന് രണ്ട് ഡസനിലേറെ പരിപാടികളിൽ മോദി പ്രഭാഷണം നടത്തി. ജനങ്ങൾക്കിടയിൽ ബി.ജെ.പിക്ക് പഴയ സ്വാധീനമില്ലെന്ന ബോധ്യമാണ് മോദിയുടെ പര്യടനങ്ങൾക്കു പിന്നിലെ പ്രേരണ. കോൺഗ്രസിെൻറ ശക്തികേന്ദ്രമായ വഡോദരയിലെ റോഡ്ഷോയിൽ മോദി സംബന്ധിെച്ചങ്കിലും ആൾക്കൂട്ടം ശുഷ്കമായിരുന്നു. പാർട്ടി അണികളിൽ മോദിയുടെ സ്വാധീനത്തിനുപോലും ഇടിവു സംഭവിച്ചു എന്നു സൂചന നൽകുന്നതായിരുന്നു റോഡ്ഷോ. നവംബറിൽ മോദിക്കുവേണ്ടി അമ്പതോളം ചടങ്ങുകൾ പ്ലാൻ ചെയ്തുകഴിഞ്ഞു. അതേസമയം, രാഹുൽ ഗാന്ധി നടത്തിയ റോഡ്ഷോക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യത ബി.ജെ.പി വൃത്തങ്ങളിൽ അസ്വാസ്ഥ്യം സൃഷ്ടിച്ചിട്ടുണ്ട്.
15 ദിവസം നീണ്ട ഗൗരവ് യാത്രയുടെ സമാപന ചടങ്ങിൽ പ്രഭാഷണത്തിന് മോദി എത്തിയിരുന്നു. സംസ്ഥാനത്തെ 182 നിയോജകമണ്ഡലങ്ങളിൽ 149ലും പര്യടനം നടത്തിയ ഗൗരവ് യാത്ര, മുഖ്യമന്ത്രിയായിരിക്കെ 2002ൽ ഗോധ്ര സംഭവാനന്തരം മോദി ഗുജറാത്തിൽ നടത്തിയ ഗൗരവ് യാത്രയുടെ ചുവടുപിടിച്ച് സംഘടിപ്പിച്ചതായിരുന്നു. ഗുജറാത്തിനെ വർഗീയമായി ധ്രുവീകരിക്കുകയും ലഹളകൾക്ക് നിമിത്തമാവുകയും ചെയ്തു അന്നത്തെ ഗൗരവ്യാത്ര. പാർട്ടിയുടെ നിയമസഭയിലെ സ്കോർ 127 ആയി ഉയരാനും അത് സഹായകമായി. 2002ൽ ഹം പാഞ്ച് ഹമാരീ പച്ചീസ് (നാം അഞ്ച്, നമുക്ക് 25) എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം ജനസംഖ്യയെ മറികടക്കാൻ ആഹ്വാനം ചെയ്ത മോദി 2017ൽ മുദ്രാവാക്യം ഭേദഗതി ചെയ്തു. ഹം ചു ഗുജറാത്ത്, ഹം ചു വികാസ് (നാമാണ് ഗുജറാത്ത്, നമ്മളാണ് വികസനം) എന്നതായിരുന്നു പുതിയ മുദ്രാവാക്യം. സമൂഹമാധ്യമങ്ങൾ വഴി കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങൾക്കു തടയിടുകയായിരുന്നു പുതിയ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിട്ടത്. ‘വികാസ് ഗാേന്ധാ തായോ പേ’ (വികസനം ഗുജറാത്തിനെ ഭ്രാന്തമാക്കുന്നു) എന്ന കോൺഗ്രസ് പ്രചാരണവാക്യം മോദിയുടെ ഗുജറാത്ത് മോഡലിനെ പരിഹസിക്കുന്നതായിരുന്നു. എന്നാൽ, അണികളിൽനിന്ന് ആവേശപൂർവമായ വരവേൽപുകളല്ല ഗൗരവ് യാത്രക്കു ലഭിച്ചത്. യോഗി ആദിത്യനാഥ്, ഉമഭാരതി, രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖർ യാത്രയിൽ അണിനിരന്നെങ്കിലും പലേടത്തും പൊതുജനങ്ങൾ റാലി തടസ്സപ്പെടുത്തി.
182ൽ 150 സീറ്റുകൾ സ്വന്തമാക്കാനാകുമെന്ന അവകാശവാദത്തോടെയാണ് അമിത് ഷാ അണികളെ സമീപിക്കുന്നത്. എന്നാൽ, മോദിയുടെ ജനസമ്മതി ഏറ്റവും ഉയർന്ന 2002ൽ പോലും 127ൽ കൂടുതൽ സീറ്റുകൾ പാർട്ടിക്ക് ലഭ്യമായില്ലെന്നതിനാൽ ഇത്തരം അവകാശവാദങ്ങൾ നാട്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ബി.ജെ.പിയിലെ ഛിദ്രത, റാലികളിലെ ശുഷ്കമായ ജനപങ്കാളിത്തം, മുമ്പില്ലാത്തവിധം സഖ്യകക്ഷികൾ ഉയർത്തുന്ന എതിർപ്പുകൾ തുടങ്ങിയ ഘടകങ്ങൾ പാർട്ടിയുടെ വോട്ടുനിലയിൽ കാര്യമായ വിള്ളൽ വീഴ്ത്താതിരിക്കില്ല. സർദാർ വല്ലഭ ഭായി പേട്ടലിെൻറ ജന്മസ്ഥലത്ത് ബി.ജെ.പി ഇൗ മാസം രണ്ടാംവാരം സംഘടിപ്പിച്ച ചടങ്ങ് പൊതുജനങ്ങളുെട അഭാവംമൂലം റദ്ദാക്കുകയായിരുന്നു. സൂറത്തിൽ പേട്ടൽ സമുദായക്കാർ അലേങ്കാലപ്പെടുത്തിയതിനാൽ അമിത്ഷാക്ക് മിനിറ്റുകൾകൊണ്ട് പ്രസംഗം അവസാനിപ്പിച്ച് മടങ്ങേണ്ടിവന്നു.
പിന്നാക്ക സമുദായ നേതാവ് അൽപേഷ് താകോർ ഉയർത്തുന്ന ഭീഷണി ബി.ജെ.പിക്ക് കനത്ത പ്രഹരമാകാതിരിക്കില്ല. ഇൗ മാസം 23ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്ന അൽപേഷിെൻറ ഗാന്ധിനഗർ, അഹ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെയും സബർകാന്ത, പത്താൻ, അരാവല്ലി തുടങ്ങിയ ജില്ലകളിലെയും വോട്ട്ബാങ്കുകൾ അതിനിർണായകമാകും. പേട്ടൽ സമുദായത്തിനു വേണ്ടി 2015 മുതൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചുവരുന്ന ഹാർദിക് പേട്ടലിെൻറ വോട്ട്ബാങ്കുകളാകും ബി.ജെ.പി നേരിടുന്ന മറ്റൊരു വെല്ലുവിളി. തെൻറ സമുദായത്തിെൻറ പണവും ശക്തിയും ഉപയോഗിച്ച് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയും സംഘവും പേട്ടൽ വിഭാഗത്തിനു വേണ്ടി ചെറുവിരൽ അനക്കാൻ തയാറായില്ലെന്ന് ഹാർദിക് ആരോപിക്കുന്നു. ബി.ജെ.പിയെ മഹാചോർ (പെരുംകള്ളൻ) എന്നു വിശേഷിപ്പിക്കുന്ന ഹാർദിക് ബി.ജെ.പി നേതാക്കൾക്ക് വോട്ട് നൽകാതെ, കോൺഗ്രസിനെ വിജയിപ്പിക്കണമെന്ന് റാലികളിൽ അണികെള ആഹ്വാനം ചെയ്യുന്നു. ‘ബി.ജെ.പി നേതാക്കൾക്ക് പ്രവേശനമില്ല’ എന്ന് രേഖപ്പെടുത്തിയ ബാനറുകൾ പേട്ടൽ വിഭാഗത്തിനു മേധാവിത്വമുള്ള ഗ്രാമങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ ഹാർദികിെൻറ തീരുമാനം വ്യക്തമല്ല.
അതേസമയം, രാഹുൽ ഗാന്ധിയുമായി അദ്ദേഹം രഹസ്യ സംഭാഷണം നടത്തുകയും ചെയ്തു. വല്ലഭ ഭായി പേട്ടലിനു ശേഷം പേട്ടൽ സമുദായത്തിലെ ഏറ്റവും വലിയ ഹീറോയായി ജനഹൃദയങ്ങളിൽ ഇടംപിടിക്കുകയാണ് ഹാർദിക്. തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന രണ്ടു നേതാക്കളെ ചാക്കിട്ടുപിടിക്കുന്നതിനു വേണ്ടി ബി.ജെ.പി നൽകിയ ഒരുകോടി കോഴയുടെ കഥ പുറത്തുവന്നത് സംസ്ഥാനത്തുടനീളം വിവാദ കൊടുങ്കാറ്റുതന്നെ ഉയർത്തിയിരിക്കുന്നു. ഇരു നേതാക്കളുടെയും കോലങ്ങൾ കത്തിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും അരങ്ങേറി. ദലിത് ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് ജിഗ്നേഷ് മേവാനി നടത്തുന്ന പ്രക്ഷോഭങ്ങളം ബി.ജെ.പിയുടെ അങ്കലാപ്പ് വർധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീട്ടിവെച്ചതിനു പിന്നിെല ബി.ജെ.പിയുടെ കൗശലം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇൗ കാലവിളംബം പുതിയ പ്രോജക്ടുകൾ പ്രഖ്യാപിക്കാൻ സാവകാശം നൽകിയെന്ന് പ്രതിപക്ഷം കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.