നവസാമൂഹിക മാധ്യമങ്ങളും ‘ആരോഗ്യ’വർത്തമാനങ്ങളും

ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗി​​​നി​​​യ​​​യി​​​ലെ ഒരു വനഗ്രാമമാണ്​ മി​​​ലി​​​യാ​​​ൻ​​​ഡോ എ​​​ ന്ന ഗ്രാ​​​മം. 31 വീ​​​ടു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ്​ ആ ​​​ഗ്രാ​​​മ​​​ത്തി​​​ലു​​​ള്ള​​​ത്. അ​​​വി​​​ടെ കൃ​​​ഷി ചെ​​​യ്​​​​തും വ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ചു​​​മാ​​​ണ്​ ആ ​​​നാ​​​ട്ടു​​​കാ​​​രു​​​ടെ ഉ​​​പ​​​ജീ​​​വ​​​നം.​ ആ ഗ്രാമത്തിൽനിന്നാണ്​ ഇബോള എന്ന വൈറസ്​ ബാധ ആദ്യമായി റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 2013 ഡിസംബറിലായിരുന്നു അത്​. എ​​​റ്റീ​​​നി ഒ​​​മു​​​നോ എ​​​ന്ന യുവാവി​​െൻറ ര​​​ണ്ടു വ​​​യ​​​സ്സു​​കാ​​​ര​​​ൻ മ​​​ക​​​ൻ എ​​​മി​​​ലി​​​യായിരുന്നു ആദ്യ ഇര. എമിലിക്ക്​ പനിയായിരുന്നു. പിന്നെയത്​ പ​​​നി മൂ​​​ർ​​​ച്ഛി​​​ച്ചു മരണത്തിന്​ കീഴടങ്ങി. അതൊരു സാധാരണ ശിശുമരണമാണെന്നാണ്​ ആദ്യം ധരിച്ചത്​. എ​​​ന്നാ​​​ൽ, ഏ​​​താ​​​നും ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ്​ എ​​​മി​​​ലി​​​യു​​​ടെ മൂ​​​ന്ന്​ വ​​​യ​​​സ്സു​​ള്ള സ​​​ഹോ​​​ദ​​​രി​​​യും ഇ​​​തേ രോ​​​ഗ​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ മ​​​ര​​​ണ​​​പ്പെ​​​ട്ടു; ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ അ​​​മ്മ​​​യും ഇ​​​തു​​​പോ​​​ലെ അ​​​തേ ആ​​​ഴ്​​​​ച​​​യി​​​ൽ മ​​​രി​​​ച്ചു. മ​​​റ്റു ചി​​​ല വീ​​​ടു​​​ക​​​ളി​​​ലും ഇൗ ​​​സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ ഇ​​​തേ അ​​​സു​​​ഖം പി​​​ടി​​​പെ​​​ടു​​​ക​​​യും ചി​​​ല​​​ർ മ​​​ര​​​ണ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്​​​​ത​​​പ്പോ​​​ഴാ​​​ണ്, ത​​​ങ്ങ​​​ളു​​​ടെ ഗ്രാ​​​മ​​​ത്തെ അ​​​ജ്ഞാ​​​ത​​​മാ​​​യ ഏ​​​തോ അ​​​സു​​​ഖം പി​​​ടി​​​കൂ​​​ടി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന്​ മി​​​ലി​​​യാ​​​ൻ​​​ഡോ വാ​​​സി​​​ക​​​ൾ മ​​​ന​​​സ്സി​​​ലാ​​​ക്കി​​​യ​​​ത്.

2014 മാ​​​ർ​​​ച്ച്​ വ​​​രെ മ​​​ര​​​ണ​കാ​​​ര​​​ണം എ​​​ന്താ​​​ണെ​​​ന്ന്​ കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സ്സി​​ലാ​​​ക്കാ​​​ൻ ആർക്കും സാ​​​ധി​​​ച്ചില്ല. അ​​​പ്പോ​​​ഴേ​​​ക്കും 60ഒാ​​​ളം പേ​​​ർ ആ ​​​രാ​​​ജ്യ​​​ത്ത്​ മ​​​ര​​​ണ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ലൈ​​​ബീ​​​രി​​​യ, സി​​​യേ​​​റ ലി​​​യോ​​​ൺ, നൈ​​​ജീ​​​രി​​​യ തു​​​ട​​​ങ്ങി​​​യ അ​​​യ​​​ൽ​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും വൈ​​​റ​​​സ്​ പ​​​ട​​​ർ​​​ന്നു​പി​​​ടി​​​ച്ചു. 2016 മേ​​​യി​​​ലെ കണക്കനുസരിച്ച്​, 28,616 പേ​​​ർ​​​ക്ക്​ ഇ​​​ബോ​​​ള വൈ​​​റ​​​സ്​ ബാ​​​ധ​​​യേ​​​ൽ​​​ക്കു​​​ക​​​യും 11,310 പേ​​​ർ മ​​​ര​​​ണ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്​​​​തി​​​ട്ടു​​​ണ്ട്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 900 പേ​​​രെ​​​ങ്കി​​​ലും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യി​​​രു​​​ന്നു​​​. അ​​​സു​​​ഖ ബാ​​​ധ​​​യേ​​​റ്റ 17,000 പേ​​​ർ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക്​ തി​​​രി​​​ച്ചു​​​വ​​​ന്നു. വ​​​ന്യ​ജീ​​​വി​​​ക​​​ളി​​​ൽ​നി​​​ന്നാ​​​കാം വൈ​​​റ​​​സ്​ പ​​​ട​​​ർ​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ആ ​​​​ഗ്രാ​​​മം സ​​​ന്ദ​​​​ർ​​​​ശി​​​ച്ച ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ​വ​​​വ്വാ​​​ലു​​​ക​​​ളി​​​ൽ​​​നി​​​ന്ന്​ നേ​​​രി​​​ട്ടും രോ​​​ഗം പ​​​ട​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും അ​​​വ​​​ർ മു​​​ന്നോ​​​ട്ടു​​​വെ​​​ച്ചി​​​രു​​​ന്നു. ഗ്രാ​​​മ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ ക​​​ളി​​​ച്ചി​​​രു​​​ന്ന മ​​​ര​​​പ്പൊ​​​ത്ത്​ ആ ​​​സ​​​മ​​​യ​​​ത്താ​​​ണ്​ അ​​​വ​​​ര​ു​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ട​​​ത്. അ​​​തി​​​നു​​​ള്ളി​​​ൽ, നി​​​റ​​​യെ വ​​​വ്വാ​​​ലു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട്​ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലാ​​​ണ്​ വ​​​വ്വാ​​​ലു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ്​ ​വൈ​​​റ​​​സ്​ എ​​​മി​​​ലി​​​യി​​​ലേ​​​ക്ക്​ പ​​​ട​​​ർ​​​ന്ന​​​തെ​​​ന്ന്​ വ്യ​​​ക്​​​​ത​​​മാ​​​യ​​​ത്. 2016 ജൂ​​​ൺ മാ​​​സ​​​ത്തോ​​​ടെ വൈ​​​റ​​​സി​​​നെ ഏ​​​റ​​​ക്കു​​​റെ നി​​​യ​​​ന്ത്ര​​​ണ​​​​വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇപ്പോൾ ചില രാജ്യങ്ങളിൽ ഇ​​​ബോ​​​ള​​​ക്കെ​​​തി​​​രാ​​​യ വാ​​​ക്​​​​സി​​​ൻ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്​​​​ഥാ​​​ന​​​ത്തി​​​ൽ പ്ര​​​യോ​​​ഗി​​​ച്ചു​തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​മു​​​ണ്ട്.

ഏ​​​താ​​​ണ്ട്​ ര​​​ണ്ട്​ വ​​​ർ​​​ഷ​​​ത്തോ​​​ളം പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​യെ​​​യും ലോ​​​കാ​​േ​​​രാ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യെ​​​യു​െ​​​മ​​​ല്ലാം മു​​​ൾ​​​മു​​​ന​​​യി​​​ൽ നി​​​ർ​​ത്തി​​​യ ഇ​​​ബോ​​​ള വൈ​​​റ​​​സ്​ ബാ​​​ധ​​​യെ​​​യും തു​​​ട​​​ർസം​​​ഭ​​​വ​​​ങ്ങ​​​ളെ​​​യും എങ്ങിനെയാണ്​ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്​​​​തത്​? വേ​​​ൾ​​​ഡ്​ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഒാ​​​ഫ്​ സ​​​യ​​​ൻ​​​സ്​ ജേ​​​​ണ​​​ലി​​​സ്​​​​റ്റും കാ​​​ന​​​ഡ​​​യി​​​ലെ കോ​​​ൺ​​​കോ​​​ർ​​​ഡി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​െ​​​ല ഗ​​​വേ​​​ഷ​​​ക​​​രും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ​​​ഠ​​​നം (An exploration of the lived experience of African journalists during the ebola crisis ) എന്തുപറയുന്നുവെന്ന്​ നോക്കാം. ഇ​​​ബോ​​​ള കേ​​​വ​​​ലം ആ​​​രോ​​​ഗ്യ പ്ര​​​തി​​​സ​​​ന്ധി​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും മ​​​റി​​​ച്ച്​ വി​​​വ​​​ര വി​​​നി​​​മ​​​യ​​​ത്തി​െ​​​ൻ​​​റ സ​​​ങ്കീ​​​ർ​​​ണ​​​ത​കൂ​​​ടി വെ​​​ളി​​​വാ​​​ക്കി​​​യ സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു​​​ം ഈ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. കൃ​​​ത്യ​​​വും ശാ​​​സ്​​​​ത്രീ​​​യ​​​വു​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്രം കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ചു​​​രു​​​ങ്ങി​​​യ​​​ത്​ ആ​​​യി​​​രം മ​​​ര​​​ണ​​​ങ്ങ​​​ളെ​​​ങ്കി​​​ലും ഒ​​​ഴി​​​വാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു​​​വത്രെ. ഇ​​​ബോ​​​ള​ബാ​​​ധി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും പ​​​ല​​​പ്പോ​​​ഴും തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ്​ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക്​ എ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്​. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ​​​യും മ​​​റ്റും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ലോ​​​ക​​​ത്തി​െ​​​ൻ​​​റ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നും വി​​​ദ​​​ഗ്​​​​ധ​​​രാ​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന്​ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​ബോ​​​ള ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും, 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും വി​​​വ​​​ര​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്​ ആ​​​ദ്യം സ​​​മീ​​​പി​​​ച്ച​​​ത്​ അ​​​വി​​​ട​​ത്തെ പാ​​​ര​​​മ്പ​​​ര്യ നാ​​​ട്ടു ചി​​​കി​​​ത്സ​​​ക​​​രെ​​​യും മ​​​ത പു​​​രോ​​​ഹി​​​ത​​​രെ​​​യു​​​മാ​​​യി​​​രു​​​ന്നു​​​വ​​​ത്രെ. ഇ​​​വ​​​ർ ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ്​ ആ​​​ദ്യ​​ഘ​​​ട്ട​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ത്തി​​​യ​​​ത്. കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യി​​​ല്ലാ​​​ത്ത ഇൗ ​​​രോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച്​ ഉൗ​​​ഹ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​ക്കാ​​​ൻ ഇ​​​ത്​ കാ​​​ര​​​ണ​​​മാ​​​യി. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ​​​യും വി​​​വി​​​ധ എ​​​ൻ.​​​ജി.​​​ഒ​​​​ക​​​ളു​​​ടെ​​​യും ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ൻ​​​റ​​​റു​​​ക​​​ൾ അ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​വെ​​​യാ​​​ണ്​ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​വ്വി​​​ധം പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.

ഇനി, ഒ​​​സോ​​​ഗ്​​േ​​​ബാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ പ​​​ഠ​​​നം ശ്ര​​​ദ്ധിക്കുക. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഇ​​​​ബോ​​​ള ‘ബോ​​​ധ​​​വ​​​ത്​​​​ക​​​ര​​​ണം’ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന 400 സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ്​ ഇൗ ​​​പ​​​ഠ​​​നം ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ കേ​​​വ​​​ലം 20 ശ​​​ത​​​മാ​​​നം പോ​​​സ്​​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു യാ​​​ഥാ​​​ർ​​​ഥ്യ​​​വു​​​മാ​​​യി എ​​​ന്തെ​​​ങ്കി​​​ലും ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ബോ​​​ള ‘പ്ര​​​തി​​​രോ​​​ധ’​​​ത്തി​​​നു​​​ള്ള നാ​​​ട്ടു ചി​​​കി​​​ത്സ​​​ക​​​ളാ​​​ണ്​ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​ച​​​രി​​​ച്ച​​​ത്. ചൂ​​​ടു​​​ള്ള ഉ​​​പ്പു​​​വെ​​​ള്ള​​​ത്തി​​​ൽ ന​​​ന്നാ​​​യി കു​​​ളി​​​ച്ചാ​​​ൽ ഇ​​​ബോ​​​ള​​​യി​​​ൽ​​​നി​​​ന്ന്​ മു​​​ക്​​​​തി നേ​​​ടാ​​​മെ​​​ന്ന നാ​​​ട്ടു​​​ചി​​​കി​​​ത്സാ വി​​​ധി​​​യാ​​​ണ്​ അ​​​തി​​​ലൊ​​​ന്ന്. ഇ​​​ത്​ 214 പേ​​​ർ പോ​​​സ്​​​​റ്റ്​ ചെ​​​യ്യു​​​ക​​​യും പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വെ​​​ക്കു​​​ക​​​യും ചെ​​​യ്​​​​തു​​​. ഇൗ ​​​വാ​​​ർ​​​ത്ത​​​ക​​​ളും ‘ചി​​​കി​​​ത്സാ രീ​​​തി’​​​ക​​​ളു​​​മെ​​​ല്ലാം അ​​​മേ​​​രി​​​ക്ക​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ക്കു​​​ക​​​യും അ​​​വി​​​ടെ​​​യും ചി​​​ല്ല​​​റ പ്ര​​​ശ്​​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്​​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്​​​​തു. ഇൗ ​​​സ​​​മ​​​യ​​​ത്ത്​ അ​​​മേ​​​രി​​​ക്ക​​​യി​​​ലും ഒ​​​രാ​​​ൾ ഇ​​​ബോ​​​ള ബാ​​​ധി​​​ച്ച്​ മ​​​രി​​​ച്ചി​​​രു​​​ന്നു. ഒ​​​ടു​​​വി​​​ൽ ഏ​​​താ​​​നും സ്​​​​റ്റേ​​​റ്റു​​​ക​​​ൾ ഇ​​​ത്ത​​​രം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്ക്​ വി​​​ല​​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേശവൻ മാമൻ (സ്​റ്റേറ്റ്​ സ്​പോൺസേർഡ്​)
ഇബോള പോലെയുള്ള ആരോഗ്യ അടിയന്തരാവസ്​ഥ വേളയിൽ ഇതുപോലെ മാധ്യമങ്ങൾ/ സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങൾ ഇപ്പോൾ സർവസാധാരണമായിരിക്കുന്നു. 2018ലെ നിപ കാലം ഓർമയില്ലെ? ‘നിപ’ എന്നൊരു രോഗമേ ഇല്ലെന്നും എല്ലാം മരുന്നുമാഫിയയുടെ ഗൂഢാലോചനയാണെന്നുമുള്ള തരത്തിൽ വലിയതോതിൽ പ്രാചരണങ്ങൾ അക്കാലത്ത്​ നടക്കുകയുണ്ടായി. ഈ വ്യാജപ്രചാരണങ്ങൾ നിറഞ്ഞുനിന്നത്​ കാര്യമായും സോഷ്യൽ മീഡിയയിലായിരുന്നു. പൊതുവിൽ വ്യാജ വാർത്തകൾകൊണ്ട്​ (ഫേക്​ ന്യൂസ്​)നിറഞ്ഞിരിക്കുകയാണ്​ നവസാമൂഹിക മാധ്യമങ്ങളെന്ന്​ പറഞ്ഞാൽ തെറ്റാവില്ല. വർഗീയ കലാപത്തിന്​ തിരികൊളുത്താനും പൊതുതെരഞ്ഞെടുപ്പിനെപ്പോലും തങ്ങളുടെ അജണ്ടക്കുള്ളിലാക്കാനുമൊക്കെ ഇത്തരം വ്യാജവാർത്തകൾകൊണ്ട്​ സാധിക്കുമെന്നതിന്​ ഏറ്റവും മികച്ച ഉദാഹരണം നമ്മുടെ രാജ്യം തന്നെയാണ്​. അതുകൊണ്ടുതന്നെ ‘രാഷ്​ട്രീയപരമായ’ വ്യാജവാർത്തകൾക്കെതിരായ ഒരു ജാഗ്രത പൊതുവിൽ സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമുകളിൽ രൂപപ്പെട്ടിട്ടുണ്ട്​; അത്തരം ശ്രമങ്ങൾക്ക്​ ഇവിടുത്തെ വ്യാജവാർത്ത ഫാക്​ടറികളെ എത്രമാത്രം പ്രതിരോധിക്കാൻ സാധിച്ചുവെന്നത്​ വേറെകാര്യം.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടും ഇതുപോലെ വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച്​ ശാസ്​ത്രീയ തെളിവുക​െളാന്നുമില്ലാത്ത കാര്യങ്ങൾ ശാസ്​ത്രത്തി​​െൻറയും സാ​ങ്കേതിക വിദ്യയുടെയും പദപ്രയോഗങ്ങളിലൂടെ സോഷ്യൽമീഡിയയിൽ അവതരിപ്പിക്കുന്നവർക്ക്​ നമ്മുടെ ​ട്രോൾ സമൂഹം നൽകിയ പേര്​ ‘കേശവൻ മാമൻ’ എന്നാണ്​. ‘ആരോഗ്യ ജാഗ്രത’യാണ്​ ആത്യന്തികമായി കേശവൻ മാമൻമാരുടെ ലക്ഷ്യം; പിന്നെ, കുത്തക മരുന്നുമാഫിയകൾക്കും മറ്റു​െമതിരായ സൈബർ പോരാട്ടവും. ‘ചൂ​​​ടു​​​ള്ള ഉ​​​പ്പു​​​വെ​​​ള്ള​​​ത്തി​​​ൽ ന​​​ന്നാ​​​യി കു​​​ളി​​​ച്ചാ​​​ൽ ഇ​​​ബോ​​​ള​​​യി​​​ൽ​​​നി​​​ന്ന്​ മു​​​ക്​​​​തി നേ​​​ടാ​​​മെ​​​’ന്നതുപോലെയുള്ള സർവരോഗ സംഹാരികളായ പൊടിക്കൈകൾ ഇക്കൂട്ടർ എത്രവേണമെങ്കിലും തരും. ഫേസ്​ബുക്കിലും വാട്​സ്​ആപുകളിലുമൊക്കെ കാണുന്ന ഇതുപോലുള്ള സന്ദേശങ്ങൾ ദുർബല മനസ്​കരായ പലരും ഒന്നു പരീക്ഷിച്ചുനോക്കുകയും ചെയ്യും. വയനാട്ടു ജില്ലക്കാരനായ ഒരു പ്രവാസിയുടെ കഥ കേൾക്കുക. പ്ര​​മേ​​ഹ രോ​​ഗിയായിരുന്നു ഇയാൾ നാട്ടുവൈദ്യ​നെ സമീപിച്ചപ്പോൾ ഇ​​രു​​മ്പ​​ൻ പു​​ളി ജ്യൂ​​സ്​ ദി​​വ​​സ​​വും ഒാ​​രോ ഗ്ലാ​​സ്​​​വീ​​തം കു​​ടി​​ക്കാനായിരുന്നു ഉപദേശം. വൈദ്യ​​െൻറ ഉപദേശം നേരാണോ എന്നറിയാൻ ഗൂഗ്​ളിൽ സേർച്ച്​ ചെയ്​തുനോക്കിയപ്പോൾ നിരവധി കേശവൻ മാമൻമാരുടെ സാക്ഷ്യവുമുണ്ട്​. പിന്നെ ‘മരുന്നുസേവ’ തുടങ്ങി. നാ​​ലാം നാ​​ൾ ഇയാൾക്ക്​ ശാ​​രീ​​രി​​കാ​​സ്വാ​​സ്​​​ഥ്യം തു​​ട​​ങ്ങി. കാര്യം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ ഇയാൾ ​ആശുപത്രിയിലെത്തി. ഇ​​രു​​മ്പ​​ൻ പു​​ളി​​യി​​ൽ ഒാ​​ക്​​​സാ​​ലി​​ക്​ ആ​​സി​​ഡി​െ​​ൻ​​റ അ​​ള​​വ്​ വ​​ള​​രെ കൂ​​ടു​​ത​​ലാ​​ണ്. നാ​​ലു​ദി​​വ​​സം ​അ​​തി​െ​​ൻ​​റ ജ്യൂ​​സ്​ ക​​ഴി​​ച്ച ആ​​ളു​​ടെ അ​​വ​​സ്​​​ഥ പി​​ന്നെ പ​​റ​​യാ​​നു​​ണ്ടോ? സ്വാ​​ഭാ​​വി​​ക​​മാ​​യും അ​​ത്​ അ​​യാ​​ളു​​ടെ കി​​ഡ്​​​നി​​യെ സാ​​ര​​മാ​​യി ബാ​​ധി​​ച്ചി​​രു​​ന്നു. ഭാ​​ഗ്യ​​ത്തി​​ന്​ തു​​ട​​ക്ക​​ത്തി​​ൽ​ത​​ന്നെ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞ​തി​നാ​ൽ 10​ ദി​​വ​​സ​​ത്തെ ഹി​​മോ​​ഡ​​യാ​​ലി​​സി​​സി​​നു ശേ​​ഷം അ​​ദ്ദേ​​ഹ​​ത്തി​​ന്​ ആ​​രോ​​ഗ്യം തി​​രി​​ച്ചു​കി​​ട്ടി. സംഗതി ഇങ്ങനെയൊക്കെ ആയിട്ടും കേശവൻമാമൻമാർ ഇപ്പോഴും ‘ഇരുമ്പൻ പുളി’ വിശേഷങ്ങളുമായി സൈബർലോകത്ത്​ അരങ്ങുതകർക്കുകയാണ്​.

ഇപ്പറഞ്ഞത്​ ചില വ്യക്​തിക​ളോ ഗ്രൂപ്പുകളോ നടത്തുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ചാണ്​. സർക്കാർ സ്​പോൺസേർഡ്​ കേശവൻമാമന്മാരും ഇവിടെയുണ്ട്​. ഇക്കഴിഞ്ഞ ജനുവരിയിൽ ഫേസ്​ബുക്കിൽ (സ്വാഭാവികമായും പിന്നീടും ഇ​പ്പോഴും വാട്​സാപ്പിലും )ഒരു പരസ്യം വരികയുണ്ടായി. ‘ആയുഷ്​-64’ എന്ന മരുന്നിനെക്കുറിച്ചായിരുന്നു പരസ്യം. കേന്ദ്ര ആയുഷ്​ മന്ത്രാലയത്തിന്​ കീഴിലുള്ള സി.സി.ആർ.എ.എസ്​(സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച്​ ഇൻ ആയുർവേദിക്​ സയൻസസ്​) വികസിപ്പി​ച്ചെടുത്ത മലേറിയ മരുന്നാണിത്​. നാല്​ ആയുർവേദിക്​ ഉൽപന്നങ്ങളുടെ കോമ്പിനേഷൻ. ഏതാണ്ട്​ മൂന്ന്​ പതിറ്റാണ്ടിന്​ മുമ്പ്​ കണ്ടെത്തിയ മരുന്നി​​െൻറ ക്ഷമത സംബന്ധിച്ച്​ ശാസ്​ത്രലോകത്ത്​ സംശയം നിലനിൽക്കുകയാണ്​. അതിനിടയിലാണ്​, ഡാബർ കമ്പനിയുമായി നാഷനൽ റിസേർച്ച്​ ഡെവലപ്പ്​മ​െൻറ്​ കോർപറേഷൻ (എൻ.ആർ.ഡി.സി) ഇതി​​െൻറ വിൽപന സംബന്ധിച്ച്​ കരാർ ഉറപ്പിച്ചത്​. അതി​​െൻറ പരസ്യമാണ്​ സർക്കാറി​േൻറതെന്ന വ്യാജേന വന്നുകൊണ്ടിരിക്കുന്നത്​.

സി.സി.ആർ.എ.എസി​​െൻറ അവകാശവാദം, തങ്ങൾ എല്ലാതരം മരുന്നുപരീക്ഷണങ്ങളും നടത്തിയതിനുശേഷമാണ്​ സാധനം വിപണിയിലിറക്കിയതെന്നാണ്​. ഈ പരീക്ഷണത്തി​​െൻറ പിന്നാമ്പുറ​ം ചികയു​േമ്പാൾ വാസ്​തവം പുറത്തുവരും. 1981ൽ നടത്തിയ മരുന്നു പരീക്ഷണത്തിൽ 80 ശതമാനമാണ്​ ക്ഷമത രേഖപ്പെടുത്തിയത്​. പക്ഷെ, ഒരു മരുന്നുപരീക്ഷണത്തി​​െൻറ മുൻകരുതലുകൾ സ്വീകരിക്കുകയോ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്​തിട്ടില്ലെന്ന്​ അതി​​െൻറ വിശദാംശങ്ങൾ തന്നെ വ്യക്​തമാക്കുന്നു. നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മലേറിയ റിസേർച്ചി​​െൻറ ഡയറക്​ടർ ഡോ.നീന, കറൻറ്​ സയൻസിൽ എഴുതിയ പ്രബന്ധത്തിൽ സി.സി.ആർ.എ.എസി​​െൻറ കണ്ടെത്തലുകളെ ഖണ്ഡിക്കുന്നുണ്ട്​. ആയുഷ്​ 64​​െൻറ ഫലപ്രാപ്​തി 50 ശതമാനത്തിൽ താഴെയാണെന്ന്​ അവർ സമർഥിക്കുന്നു. വാസ്​തവം ഇതായിരിക്കെയാണ്​ സോഷ്യൽ മീഡിയയിൽ ആയുഷ്​ 64നെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്​. മലേറിയക്ക്​ ഫലപ്രദമായ മരുന്നുള്ളപ്പോഴാണിതെന്ന്​ ഓർക്കുക. രസകരമായ മറ്റൊരു കാര്യം, ഈ ഫേസ്​ബുക്ക്​ പരസ്യങ്ങൾ മുഖ്യധാര മാധ്യമങ്ങളും ഏറ്റെടുത്തു എന്നതാണ്​. ദി ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ടിൽ ആയുഷ്​ 64നെ വിശേഷിപ്പിച്ചിരിക്കുന്നത്​ ‘അത്​ഭുത മരുന്ന്​’ എന്നാണ്​.

ഇത്തരത്തിൽ സ്​റ്റേറ്റ്​ സ്​പോൺസേർഡ്​ കേശവൻമാമൻമാർ നിറഞ്ഞാടുന്നുണ്ട്​ സോഷ്യൽ മീഡിയയിൽ. 2014ൽ, ​​​ആ​​​യു​​​ഷ്​ മ​​​ന്ത്രാ​​​ല​​​യം സി.​​​എ​​​സ്.​െ​​​എ.​​​ആ​​​ർ, സി.​​​സി.​​​ആ​​​ർ.​​​എ.​​​എ​​​സ്​ എ​​​ന്നീ സ്​​​​ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച്​ ത​​​യാ​​​റാ​​​ക്കി​​​യ ര​​​ണ്ട്​ പ്ര​​​മേ​​​ഹ മ​​​രു​​​ന്നു​​​ക​​​ൾ (ബി.​​​ജി.​​​ആ​​​ർ34, ആ​​​യു​​​ഷ്​ 82) ഒ​​രു​​ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള ക്ലി​​​നി​​​ക്ക​​​ൽ ട്ര​​​യ​​​ലു​​​ക​​​ളും ന​​​ട​​​ത്താ​​​തെ​​​യാ​​​യി​​​രു​​​ന്നു വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇൗ ​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​ണ​​ഫ​​​ല​​​ങ്ങ​​​ൾ വി​​​വ​​​രാ​​​വ​​​കാ​​​ശ​​പ്ര​​​കാ​​​രം ചോ​​​ദി​​​ച്ചി​​​ട്ടും അ​​​ധി​​​കാ​​​രി​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​കു​​ന്നി​​ല്ല. ഇ​​വ​​യു​​ടെ ദോ​​​ഷ​​​ഫ​​​ല​​​ങ്ങ​​​ൾ പ​​​ല​​​ത​​​വ​​​ണ റി​​​പ്പോ​​​ർ​​​ട്ട്​ ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടും അ​​​വ വി​​​പ​​​ണി​​​യി​​​ൽ തു​​​ട​​​രു​​​ന്നു. പ​​​ത​​​ഞ്​​​​ജ​​​ലി​​​യു​​​ടെ പ​​​ല ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ളും ‘പ്ര​​​മേ​​​ഹ മ​​​രു​​​ന്നു’​​​ക​​​ളാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. സോഷ്യൽ മീഡിയ വഴിയാണ്​ ഈ മരുന്നുകളെല്ലാം വിപണിയിലെത്തുന്നതെന്നാണ്​ ഏറെ വൈരുധ്യം. അപ്പോൾ ആർക്കാണ്​ വ്യാജപ്രാചരണങ്ങളെ തടയാനുള്ള ഉത്തരവാദിത്തം?

മാച്യൂപോ വൈറസും ഭാരതീയ സംസ്​കാരവും
ഈയടുത്താണ്​ സോഷ്യൽ മീഡിയയിൽ മാച്യൂപോ വൈറസിനെക്കുറിച്ച വാർത്ത പ്രചരിച്ചത്​. അതായത്​, പാരസെറ്റാമോൾ എന്ന പനിഗുളികയിൽ മാച്യൂപോ എന്ന വൈറസ്​ അടങ്ങിയിട്ടുണ്ടെന്നും അത്​ ജീവൻ അപകടത്തിലാക്കുമെന്നാണ്​ വാർത്തയുടെ ചുരുക്കം. ഈ സന്ദേശത്തിനൊപ്പം, മാച്യൂപോ ‘ബാധിച്ച’ രണ്ട​ുപേരുടെ ഫോ​ട്ടോയും കൊടുത്തിട്ടുണ്ട്​. മച്യൂപോ പൂർണമായും വ്യാജനാണെന്ന്​ പറയാനാകില്ല. കാരണം, അങ്ങനെയൊരു ​ൈവറസ്​ ഉണ്ട്​. ബൊളീവിയൻ ഹെമറേജ്​ ഫീവറിന്​ കാരണമാകുന്ന വൈറസ്​. അൽപം അപകടകാരിയുമാണ്​. പക്ഷെ, തെക്കെ അമേരിക്കൻ രാജ്യമായ ബൊളീവിയക്കപ്പുറത്ത്​ ഈ വൈറസി​​െൻറ സാന്നിധ്യം ഇതുവരെയും സ്​ഥിതീകരിച്ചിട്ടില്ല. അപ്പോഴാണ്​ മച്യൂപോ നമ്മുടെ നാട്ടിൽ പാരസെറ്റാമോൾ വഴി എത്തിയിരിക്കുന്നുവെന്ന വാർത്ത വരുന്നത്​. സേർച്ച്​ എൻജിനുകളിൽ തിരയു​​േമ്പാൾ ആദ്യം ഒരുപക്ഷെ ആരും അമ്പരന്നുപോകും. കാരണം, വ്യാജസന്ദേശത്തിലെ ചില സാ​ങ്കേതിക പദങ്ങളെല്ലാം അവിടെ കാണാം. ആ പദങ്ങൾ കൂട്ടിയോജിപ്പിച്ച്​ പുതിയൊരു ‘സിദ്ധാന്തം’ രൂപപ്പെടുത്തുന്നതിലെ അപകടം അത്ര പെ​ട്ടെന്ന്​ തിരിച്ചറിയാൻ സാധിക്കുകയുമില്ല.

കേരളത്തിൽ മാച്യൂപോ വൈറസ്​ പെ​ട്ടെന്ന്​ ക്ലച്ച്​ പിടിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സംസ്​ഥാനത്ത്​ പനി മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട്​ ചെയ്​തുകൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്​. ആ സമയത്ത്​, മറ്റൊരു ‘വാർത്ത’ പുറത്തുവന്നു. ആ സന്ദേശം ഇങ്ങനെയായിരുന്നു: ‘‘അഞ്ച്​ പാരസെറ്റാമോൾ കഴിച്ചാൽ എലി ചാവും. എലിയെ കൊല്ലുന്ന ഈ മരുന്ന്​ കഴിക്കുന്നതാണ്​ പനിരോഗികൾ മരിക്കാൻ കാരണം. പാരസെറ്റാമോൾ കഴിച്ചാൽ കരളിന്​ കേടുവരാം എന്ന്​ മോഡേൺ മെഡിസിൻ ഗ്രന്ഥങ്ങളിൽവരെയുണ്ട്​’’. ഇതി​​െൻറ വാസ്​തവം എന്താണ്​? ഏത്​ വസ്​തുവും ശരീരത്തിന്​ ദോഷകരമാകുന്നത്​ പല ഘടകങ്ങളെ അടിസ്​ഥാനമാക്കിയാണ്​. ഉപയോഗിക്കുന്ന വസ്​തുവി​​െൻറ അളവ്​ അതിൽ പ്രധാനമാണ്​. ശുദ്ധജലം പോലും ആറ്​ ലിറ്ററിൽ കൂടുതൽ കുടിക്കുന്നത്​ അപകടകരമാണ്​. അഞ്ച്​ പാരസെറ്റമോൾ കഴിച്ചാൽ ഒരുപക്ഷെ, എലി ചാവാൻ സാധ്യതയുണ്ട്​. അതി​​െൻറ ശരീരത്തിന്​ അത്രയും അളവിൽ പ്രസ്​തുത കെമിക്കൽ താങ്ങാനുള്ള ശേഷിയുണ്ടാവില്ല. എന്നാൽ, ഈ അപകടം മനുഷ്യനിൽ സംഭവിക്കണമെങ്കിൽ ഒരാൾ ഒറ്റനേരം ചുരുങ്ങിയത്​ 50 ടാബ്​ലെറ്റ്​ എങ്കിലും കഴി​ക്കണം. ഇക്കാര്യം ആധുനിക വൈദ്യശാസ്​ത്ര ഗ്രന്ഥങ്ങളിലുണ്ട്​. അതി​െന ദുർവ്യാഖ്യാനം ചെയ്​താണ്​ ഇത്തരം കഥകൾ സൃഷ്​ടിക്കുന്നത്​.

പക്ഷെ, ഇത്തരം സോഷ്യൽ മീഡിയ ‘വാർത്ത’കൾക്കൊന്നും ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്​ട്ര ജേർണലുകളുടെ പിൻബലം ഇല്ല. ഇപ്പോൾ വ്യാജവാർത്തകളുടെ ട്രെൻഡ്​ മാറിയിരിക്കുന്നു. വ്യാജസന്ദേശങ്ങൾ സൃഷ്​ടിക്കപ്പെടുന്നത്​ ഇപ്പോൾ ചില ‘അന്താരാഷ്​ട്ര ജേർണ’ലുകളിലാണ്​. ഒരു ഉദാഹരണം പറയാം. ഈയടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കാര്യമായ പ്രചാരം നേടിയ ഒരു സന്ദേശം ഇങ്ങനെ: ‘‘പ്രമേഹത്തിന്​ ആത്​മീയ ചികിത്സ; ഭഗവത്​ ഗീതയിലെ ചില വചനങ്ങൾ ഉരുവിടുന്നതിലൂടെ പ്രമേഹം എന്നെന്നേക്കുമായി മാറ്റിയെടുക്കാം. ഉസ്​മാനിയ ജനറൽ ആശുപത്രിയിലെ ഒരു സംഘം ഡോക്​ടർമാരാണ്​ ഇക്കാര്യം കണ്ടെത്തിയത്​. അവർ ഇപ്പോൾ ആധുനിക ചികിത്സക്ക്​ പകരം ഈ ആത്​മീയ ചികിത്സയാണ്​ നൽകുന്നത്​’’. ഇൗ സന്ദേശം ​ൈവറലായതോടെ ടൈംസ്​ ഓഫ്​ ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കി. ഒരർഥത്തിൽ സംഭവം ശരിയാണ്​. ഈ സോഷ്യൽ മീഡിയ സന്ദേശത്തി​​െൻറയും തുടർന്നുള്ള വാർത്തയുടെയും ഉറവിടം ‘ഇന്ത്യൻ ജേർണൽ ഓഫ്​ എൻഡോക്രിനോളജി ആൻഡ്​ മെറ്റബോളിസം’ എന്ന ജേർണലാണ്​. ഉസ്​മാനിയ ജനറൽ ആശുപത്രിയിലെ 16 ഡോക്​ടർമാർ ചേർന്നെഴുതിയ ‘കോപിങ്​ വിത്ത്​ ഇൽനെസ്​: ഇൻസൈറ്റ്​ ഫ്രം ഭഗവത്​ ഗീത’ എന്ന പ്രബന്ധമാണ്​ ഈ സന്ദേശങ്ങൾക്കാധാരം. ‘കേസ്​ ബേസ്​സ്​ഡ്​ മെത്തഡോളജി’ അവലംബിച്ചിട്ടുള്ള ഈ ‘പഠനം’ സയിൻറിഫിക്​ മെത്തഡോളജിയുടെ ഒറ്റമാനദണ്ഡം പോലും സ്വീകരിക്കാതെയാണ്​ ലേഖനം തയാറാക്കിയിരിക്കുന്നത്​. അതിനെയാണ്​ ശാസ്​ത്രീയ കണ്ടുപിടുത്തമായി അവതരിപ്പിച്ചിരിക്കുന്നത്​.

തമാശയെന്തെന്നാൽ, ഇത്തരം കോപ്രായങ്ങൾക്ക്​ നമ്മുടെ ഭരണകൂടം മികച്ച പിന്തുണ നൽകുന്നുവെന്നതാണ്​. ‘ഭാരതീയ സംസ്​കാര’ത്തി​​െൻറ പേരിൽ ഇത്തരം ഒരുപാട്​ വ്യാജശാസ്​ത്രങ്ങൾ പ്രചരിക്കുകയും ചെയ്യുന്നുണ്ട്​. ഭാ​​​ര​​​തീ​​​യ സം​​​സ്​​​​കാ​​​ര​​​ത്തി​െ​​​ൻ​​​റ പേ​​​രി​​​ൽ ഗോ​​​മൂ​​​​ത്ര മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​വും മോ​​​ദി​​സ​​​ർ​​​ക്കാ​​​റി​​​ന്​ കീ​​​ഴി​​​ൽ ​െപാ​​​ടി​െ​​​പാ​​​ടി​​​ക്കു​​​ന്നു​​​ണ്ട്. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന്​ രൂ​​​പ ഇ​​​തി​​നാ​​യി ചെ​​​ല​​വ​​​ഴി​​ക്കു​​​ന്നു. ഗോ ​​​മൂ​​​ത്ര​​​ത്തി​െ​​​ൻ​​​റ​​​യും ചാ​​​ണ​​​ക​​​ത്തി​െ​​​ൻ​​​റ​​​യും ഒൗ​​​ഷ​​​ധ​​ഗു​​​ണ​​​ങ്ങ​​​ള​​​റി​​​യാ​​​ൻ പ്ര​​​ത്യേ​​​ക​​സം​​​ഘ​​​​ത്തെ​​ത​​​ന്നെ ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഇൗ ​​​ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​പ​​​റ്റു​​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​ലെ ഏ​​​താ​​​നും ‘ശാ​​​സ്​​​​ത്ര​​​ജ്ഞ’​​രു​​ടെ ക​​ണ്ടെ​​ത്ത​​ൽ ഗോ​​മൂ​​​ത്രം അ​​​ർ​​​ബു​​​ദ​​​രോ​​​ഗ സം​​​ഹാ​​​രി​​​യാ​​​ണെ​​​ന്ന​​ത്രെ! രാ​​​മാ​​​യ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന ‘മൃ​​​ത​​​സ​​​ഞ്​​​​ജീ​​​വ​​​നി’ ക​​​ണ്ടെ​​​ത്താ​​​ൻ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്​ സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​ത്​ 25 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ചുരുക്കത്തിൽ, സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ വ്യാജസന്ദേശ പ്രചാരകർ ഇപ്പോൾ ഭരണകൂടം തന്നെയാണ്​. ഇക്കൂട്ടരെ ആര്​ തളക്കുമെന്നതാണ്​ വലിയ പ്രശ്​നം.

കുറിപ്പുകൾ:
1. മി​​​ലി​​​യാ​​​ൻ​​​ഡോ​​​യി​​​ലെ വ​​​വ്വാ​​​ലു​​​ക​​​ൾ പേ​​​രാ​​​​മ്പ്ര​​​യി​​​ലെ​​​ത്തു​േ​​​മ്പാ​​​ൾ; മാധ്യമം ആഴ്​ചപതിപ്പ്​ (ജൂലൈ 2018)
2. മരുന്നിനും വേണം ചികിത്സ; മാധ്യമം ദിനപത്രം (ഫെബ്രുവരി 28, 2019)
3. ‘ഇന്ത്യൻ ജേർണൽ ഓഫ്​ എൻഡോക്രിനോളജി ആൻഡ്​ മെറ്റബോളിസം’ (ജൂലൈ-ആഗസ്​റ്റ്​)
4. https://www.altnews.in/the-inefficacy-of-ayush-64-the-anti-malarial-ayurvedic-drug-developed-by-ministry-of-ayush/
5. https://www.poynter.org/fact-checking/2019/on-facebook-health-misinformation-is-king-and-its-a-global-problem/


Tags:    
News Summary - Social Media Hoax-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT