ചെറുക്കണം, വംശഹത്യയുടെ ക്രൂര അജണ്ട

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന അ​തി​രൂ​ക്ഷ ആ​ക്ര​മ​ണം 44 നാ​ൾ പി​ന്നി​ടു​ന്നു. ഗ​സ്സ​യെ മു​ഴു​വ​നാ​യും അ​ധി​നി​വേ​ശ​ത്തി​ന് വി​ധേ​യ​മാ​ക്കി ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക എ​ന്ന ദീ​ർ​ഘ​കാ​ല അ​ജ​ണ്ട​യാ​ണ് ഇ​സ്രാ​യേ​ൽ ന​ട​പ്പാ​ക്കാ​ൻ മു​തി​രു​ന്ന​ത്. സ്വ​മേ​ധ​യാ പ​ലാ​യ​നം​ചെ​യ്യു​ക മാ​ത്ര​മാ​ണ് ഗ​സ്സ​യി​ലെ മ​നു​ഷ്യ​രു​ടെ മു​ന്നി​ലെ ഏ​ക വ​ഴി എ​ന്ന് തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വും ഇ​സ്രാ​യേ​ൽ ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യ ബെ​സ​ലേ​ൽ സ്മോ​ട്രി​ച് പ്ര​സ്താ​വി​ച്ചി​രു​ന്നു.

ഗ​സ്സ​ക്കാ​രെ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്റ് അം​ഗ​വും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ മു​ൻ ഇ​സ്രാ​യേ​ൽ സ്ഥി​ര പ്ര​തി​നി​ധി​യു​മാ​യ ഡാ​നി ഡാ​നോ​ൻ പ​റ​ഞ്ഞ​തി​ന്റെ​യും പൊ​രു​ൾ ഇ​തു​ത​ന്നെ. നാ​സി മാ​തൃ​ക​യി​ൽ കു​ഞ്ഞു​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കു​ക വ​ഴി ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ത​ല​മു​റ​യെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ക്രൂ​ര​ത​യാ​ണ് നെ​ത​ന്യാ​ഹു ന​ട​പ്പാ​ക്കു​ന്ന​ത്.

1990ക​ളി​ൽ ഇ​സ്രാ​യേ​ലി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട തീ​വ്ര​വം​ശീ​യ മു​ന്നേ​റ്റ​മാ​യ ക​ഹാ​നി​സ​ത്തെ പി​ന്തു​ട​രു​ന്ന മ​ന്ത്രി ഇ​ത്തെ​മാ​ർ ബെ​ൻ ഗ​വി​ർ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പ​തി​നാ​യി​രം തോ​ക്കു​ക​ളാ​ണ് വെ​സ്റ്റ് ബാ​ങ്കി​ലെ ജൂ​ത​കൈ​യേ​റ്റ​ക്കാ​ർ​ക്ക് ആ​ഘോ​ഷ​പൂ​ർ​വം വി​ത​ര​ണം ചെ​യ്‍ത​ത്. ഈ ​തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഫ​ല​സ്തീ​നി​യ​രെ ആ​ക്ര​മി​ക്കു​ന്ന​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. ഇ​ത്ത​രം പൈ​ശാ​ചി​ക​ത​യെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കു​മേ​ൽ സെ​മി​റ്റി​ക് വി​രു​ദ്ധ​ത എ​ന്ന ചാ​പ്പ കു​ത്തു​ന്നു.

ഇ​സ്രാ​യേ​ലി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളും അ​വ​രു​ടെ ക്രൂ​ര​ത​ക​ൾ​ക്കെ​തി​രെ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും സെ​മി​റ്റി​ക് വി​രു​ദ്ധ​ത​യാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മോ എ​ന്ന ഭ​യം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ​ല ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു​മു​ണ്ട്. ജൂ​ത​മ​ർ​ദ​ന​ത്തി​ന്റെ​യും ഹോ​ളോ​കോ​സ്റ്റി​ന്റെ​യും ഭൂ​ത​കാ​ല​മാ​ണ് ഈ ​ഭ​യ​ത്തി​ന്റെ കാ​ത​ൽ.

ഗ​സ്സ​യി​ലെ വം​ശ​ഹ​ത്യ​ക്ക് തീ​വ്ര​വാ​ദ​വി​രു​ദ്ധ​ത​യു​ടെ ഒ​രു ക​പ​ട മു​ഖം ന​ൽ​കാ​നാ​ണ് ഇ​സ്രാ​യേ​ൽ ശ്ര​മി​ക്കു​ന്ന​ത്. ന​വം​ബ​ർ 15ന് ​ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ന​ട​ത്തി​യ പ​ര​സ്യ​പ്ര​സ്താ​വ​ന​യി​ലെ ‘‘ഇ​ന്ന് ഇ​ത് ഇ​സ്രാ​യേ​ലാ​ണ്. നാ​ളെ​യി​ത് യൂ​റോ​പ്പി​ലും മ​റ്റ​ന്നാ​ൾ അ​മേ​രി​ക്ക​യി​ലു​മാ​യി​രി​ക്കും’’ എ​ന്ന വ​രി​യി​ൽ ആ ​ദു​ഷ്ട​ലാ​ക്ക് വ്യ​ക്ത​മാ​കു​ന്നു.

എ​ന്നാ​ൽ, 25 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ജ​ന​ങ്ങ​ളെ പ​രി​പൂ​ർ​ണ​മാ​യും ഉ​ന്മൂ​ല​നം​ചെ​യ്യു​ക​യെ​ന്ന അ​ജ​ണ്ട ന​ട​പ്പാ​ക്ക​ൽ ക്ഷി​പ്ര​സാ​ധ്യ​മ​ല്ല. ഇ​സ്രാ​യേ​ലി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം പ്ര​ധാ​ന​മ​ന്ത്രി​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന നെ​ത​ന്യാ​ഹു​വി​ന് രാ​ജ്യ​ത്തെ വെ​റും നാ​ലു ശ​ത​മാ​നം ജ​ന​ത​യു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് ബാ​ർ ഇ​ലാ​ൻ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ജ​ന അ​ഭി​പ്രാ​യ​സ​ർ​വേ പ​റ​യു​ന്നു, മാ​രി​വ് ദി​ന​പ​ത്ര​ത്തി​ന്റെ സ​ർ​വേ​യി​ൽ 22 ശ​ത​മാ​നം ജ​ന​ങ്ങ​ളാ​ണ് പി​ന്തു​ണ​ച്ച​ത്.

ത​ന്റെ പ​രാ​ജ​യ​ങ്ങ​ളെ​യും ദു​ഷ്‌​പേ​രി​നെ​യും മ​റ​ച്ചു​പി​ടി​ക്കാ​നും ആ​സ​ന്ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​റ​പ്പാ​യ തോ​ൽ​വി​യെ വൈ​കി​പ്പി​ക്കാ​നു​മാ​ണ് തീ​വ്ര ഫ​ല​സ്തീ​ൻ വി​രു​ദ്ധ​ത ആ​ളി​ക്ക​ത്തി​ക്കു​ന്ന വം​ശ​ഹ​ത്യാ തീ​രു​മാ​ന​ങ്ങ​ളു​മാ​യി നെ​ത​ന്യാ​ഹു മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

നി​ല​വി​ൽ ഒ​രു യു​ദ്ധ​കാ​ല കാ​ബി​ന​റ്റ് അ​ഥ​വാ വാ​ർ കാ​ബി​ന​റ്റാ​ണ് ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു, പ്ര​തി​രോ​ധ വ​കു​പ്പ് മ​ന്ത്രി യോ​വ് ഗാ​ല​ന്റ്, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളി​ലൊ​രു​വ​നാ​യ ബെ​ന്നി ഗാ​ന്റ്സ് എ​ന്നി​വ​രാ​ണ് കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ. എ​ന്നാ​ൽ, മ​റ്റു മ​ന്ത്രി​മാ​രും ചി​ല രാ​ഷ്ട്രീ​യ​ക്കാ​രും ഈ ​കാ​ബി​ന​റ്റി​ൽ ക​യ​റി​ക്കൂ​ടാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണ്.

ഗ​സ്സ വം​ശ​ഹ​ത്യ​യു​ടെ കു​പ്ര​സി​ദ്ധി അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നാ​ണ് ഇ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. അ​മേ​രി​ക്ക​ക്ക് ഗ​സ്സ​യി​ൽ​നി​ന്ന് ഒ​ന്നും നേ​ടാ​നി​ല്ലെ​ങ്കി​ലും നെ​ത​ന്യാ​ഹു​വി​ന്റെ കു​ത​ന്ത്ര​ത്തി​ൽ ബൈ​ഡ​ൻ അ​ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

ഏ​താ​നും ദി​വ​സം മു​മ്പേ നെ​ത​ന്യാ​ഹു ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ ഹ​മാ​സ് ആ​ധു​നി​ക​കാ​ല​ത്തെ അ​മോ​ലേ​ക്യ​ർ ആ​ണെ​ന്നും ഈ ​യു​ദ്ധം അ​മോ​ലേ​ക്യ​ർ​ക്ക് എ​തി​രാ​യി ന​ട​ന്ന യു​ദ്ധ​ത്തി​ന് സ​മാ​ന​മാ​ണ് എ​ന്നു​മാ​ണ് പ്ര​സ്താ​വി​ച്ച​ത്. ബൈ​ബി​ളി​ലെ പ​ഴ​യ നി​യ​മ​ത്തി​ൽ ശ​മു​വ​ലി​ന്റെ ഒ​ന്നാം പു​സ്ത​കം പ​തി​ന​ഞ്ചാം അ​ധ്യാ​യ​ത്തി​ലാ​ണ് അ​മോ​ലേ​ക്യ​രെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ള്ള​ത്.

ഗ​സ്സ​യി​ലെ പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ​യും സ്ത്രീ​ക​ളെ​യും കൊ​ല്ലു​ന്ന​തി​ന് ന്യാ​യീ​ക​ര​ണം ച​മ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഈ ​പ്ര​സ്താ​വ​ന വ​ഴി അ​മേ​രി​ക്ക​യി​ലെ ക്രി​സ്ത്യ​ൻ സ​യ​ണി​സ്റ്റു​ക​ളെ പ്രീ​തി​പ്പെ​ടു​ത്താ​മെ​ന്ന് നെ​ത​ന്യാ​ഹു​വി​ന​റി​യാം. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ വോ​ട്ടു​ബാ​ങ്ക് വെ​ളു​ത്ത​വ​ർ​ഗ​ക്കാ​രു​ടെ വം​ശീ​യ മേ​ൽ​ക്കോ​യ്മ​യി​ൽ വി​ശ്വ​സി​ക്കു​ന്ന ക്രി​സ്ത്യ​ൻ സ​യ​ണി​സ്റ്റു​ക​ളാ​ണ്.

ഒ​പ്പം​ത​ന്നെ ഇ​സ്രാ​യേ​ലി​ലെ ക​ഹാ​നി​സ്റ്റു​ക​ളെ​യും തീ​വ്ര​വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ യു​നൈ​റ്റ​ഡ് തോ​റ ജൂ​ദാ​യി​സം, ഷാ​സ്, സ്മോ​ട്രി​ച്ചി​ന്റെ റി​ലീ​ജി​യ​സ് സ​യ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ​യും മ​റ്റ്‌ തീ​വ്ര വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യാ​ർ​ജി​ക്കാ​നും ഈ ​പ്ര​സ്താ​വ​ന​ക്ക് സാ​ധി​ച്ചു.

അ​ഫ്ഗാ​നി​സ്താ​നി​ലും ഇ​റാ​ഖി​ലും അ​ധി​നി​വേ​ശം ന​ട​ത്താ​ൻ ‘ദൈ​വ​ത്തി​ന്റെ ഇ​ച്ഛ​യാ​ണ് താ​ൻ നി​റ​വേ​റ്റു​ന്ന​ത്’ എ​ന്ന​വ​കാ​ശ​പ്പെ​ട്ട് ജോ​ർ​ജ് ബു​ഷ് പ്ര​യോ​ഗി​ച്ച​തി​നു സ​മാ​ന​മാ​യ കു​ടി​ല​ത. ഇ​തി​നൊ​പ്പം യൂ​റോ​പ്പി​ലും ലോ​കം മു​ഴു​വ​നും ഇ​സ്‍ലാ​മോ​ഫോ​ബി​യ​യും കു​ടി​യേ​റ്റ വി​രു​ദ്ധ​ത​യും വീ​ണ്ടും ശ​ക്ത​മാ​കു​ന്നു.

അ​മേ​രി​ക്ക ഇ​തു​വ​രെ വെ​ടി​നി​ർ​ത്ത​ലി​ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. അ​വ​ർ പ​റ​യു​ന്ന ‘Humanitarian Pause’ ഒ​രു കാ​യി​ക​മ​ത്സ​ര​ത്തി​നി​ട​യി​ലെ ഇ​ട​വേ​ള​പോ​ലെ ഒ​ന്നാ​ണ്. നാ​ലു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ആ​ക്ര​മ​ണം നി​ർ​ത്തി​വെ​ച്ച് ജ​ന​ങ്ങ​ൾ ഒ​ഴി​യ​ണം, ശേ​ഷം വീ​ണ്ടും ആ​ക്ര​മ​ണം തു​ട​രാം എ​ന്ന​താ​ണ് അ​മേ​രി​ക്ക​ൻ നി​ല​പാ​ടി​ന്റെ സാ​രാം​ശം.

എ​വി​ടെ​യാ​ണ് ഈ ​ബോം​ബാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്? ജ​ബ​ലി​യ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ, ആ​ശു​പ​ത്രി​ക​ളി​ൽ, പ​രി​ക്കേ​റ്റ് ഈ​ജി​പ്തി​ലേ​ക്ക് അ​ഭ​യം​പ്രാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ നേ​രെ​യു​മാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ഇ​സ്രാ​യേ​ലി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും വം​ശീ​യ​വാ​ദി​ക​ളെ​ന്ന് വി​ളി​ക്കാ​നാ​വി​ല്ല. ബോ​ൾ​ഷെ​വി​ക് വി​പ്ല​വ​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച​ത് ജൂ​ത​ന്മാ​രാ​യി​രു​ന്നു. ആ​ഫ്രി​ക്ക​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ ത​ല​പ്പ​ത്ത് നെ​ൽ​സ​ൺ മ​ണ്ടേ​ല​യോ​ടൊ​പ്പം അ​നേ​കം ജൂ​ത​ന്മാ​ർ ഉ​ണ്ടാ​യി​രു​ന്നു.

അ​തു​പോ​ലെ ഇ​സ്രാ​യേ​ലി​ന്റെ ദ​ക്ഷി​ണ ഭാ​ഗ​ത്താ​യി കി​ബു​റ്റ്സ് അ​ഥ​വാ ഒ​രു ക​മ്യൂ​ൺ ജീ​വി​തം ന​യി​ക്കു​ന്ന ജൂ​ത​ന്മാ​രി​ൽ ഗ​ണ്യ​മാ​യ പ​ങ്ക് പു​രോ​ഗ​മ​ന​വാ​ദി​ക​ളാ​ണ്. ഫ​ല​സ്തീ​ന്റെ വി​മോ​ച​ന​ത്തി​നു​വേ​ണ്ടി പോ​രാ​ടു​ന്ന ജൂ​ത​ന്മാ​രാ​ണ് ഈ ​കി​ബു​റ്റ്സു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത്.

ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ ഇ​ട​തു​പ​ക്ഷം, മെ​റെ​റ്റ്‌​സ് എ​ന്ന ജൂ​ത ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യും ഇ​സ്രാ​യേ​ലി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യാ​യ ഹ​ഡാ​ഷും മ​തേ​ത​ര പു​രോ​ഗ​മ​ന പ​ക്ഷ​ത്ത് നി​ൽ​ക്കു​ന്ന​വ​യാ​ണ്. ഹ​ഡാ​ഷി​ൽ അ​റ​ബ് വം​ശ​ജ​ർ​ക്കാ​ണ് ഭൂ​രി​പ​ക്ഷ​മെ​ങ്കി​ലും ധാ​രാ​ളം ജൂ​ത​ർ ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. ഗ​സ്സ​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന കി​ബു​റ്റ്സ് ബേ​റി, കി​ബു​റ്റ്‌​സ് നേ​രി​യോ​സ്, കി​ബു​റ്റ്‌​സ് സ​ഫ തീ​വ്ര ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന് വ​ലി​യ സ്വാ​ധീ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്.

ഇ​വ​യൊ​ക്കെ പീ​സ് ക്യാ​മ്പു​ക​ൾ അ​ഥ​വാ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ക്യാ​മ്പു​ക​ൾ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം വേ​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന​വ​രു​മാ​യി ചേ​ർ​ന്നു​പോ​ക​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന മ​നു​ഷ്യ​രാ​ണ് ഇ​വി​ടെ വ​സി​ക്കു​ന്ന​ത്. 1993ൽ ​ഓ​സ്​​ലോ ക​രാ​റി​ന്റെ സ​മ​യ​ത്ത് ലേ​ബ​ർ പാ​ർ​ട്ടി​യും മെ​റെ​റ്റ്‌​സും അ​റ​ബ് പാ​ർ​ട്ടി​യും ചേ​ർ​ന്ന് ഇ​സ്രാ​യേ​ലി​ൽ 52 ശ​ത​മാ​നം വോ​ട്ട് നേ​ടി​യി​രു​ന്നു.

പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ ജൂ​ത​ന്മാ​ർ താ​മ​സി​ക്കു​ന്ന ദ​ക്ഷി​ണ ഇ​സ്രാ​യേ​ലി​ലെ കി​ബു​റ്റ്‌​സു​ക​ളും ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ഹ​മാ​സി​ന്റെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​യി. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ജൂ​ത സ​മാ​ധാ​ന​പ്ര​വ​ർ​ത്ത​ക​നും ഫ​ല​സ്തീ​ൻ അ​നു​കൂ​ലി​യു​മാ​യ ഹൈം ​കി​റ്റ്‌​സ്മാ​ൻ, ഫ​ല​സ്തീ​നി​യ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ദ്വി​ഭാ​ഷ സ്‌​കൂ​ൾ ന​ട​ത്തു​ന്ന ജൂ​ത​ദ​മ്പ​തി​ക​ളാ​യ ശ്ലോ​മി-​ഷ​ഹാ​ർ എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ടു.

കു​റ​ച്ചു ദി​വ​സം മു​മ്പ് ഇ​സ്രാ​യേ​ലി​ലെ ഏ​റ്റ​വും പ്ര​മു​ഖ ജൂ​ത സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ക​യും ഫ​ല​സ്തീ​ൻ അ​നു​കൂ​ലി​യു​മാ​യ വി​വി​യ​ൻ സി​ൽ​വ​റി​ന്റെ മൃ​ത​ദേ​ഹം അ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ർ മ​രി​ച്ച​ത് എ​ന്ന വ​സ്തു​ത ഇ​സ്രാ​യേ​ലി​ലെ ഇ​ട​തു​പ​ക്ഷ ജ​ന​ങ്ങ​ളെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. അ​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളും ഹ​മാ​സി​ന്റെ ആ​ക്ര​മ​ണ​ത്തി​ന് വ​ള​മി​ട്ട​വ​രെ​ന്നും സെ​മി​റ്റി​ക് വി​രു​ദ്ധ​രെ​ന്നും മു​ദ്ര​കു​ത്തി നെ​ത​ന്യാ​ഹു തീ​വ്ര വ​ല​തു​പ​ക്ഷ വി​കാ​രം ശ​ക്ത​മാ​ക്കി.

ഹൈം ​കി​റ്റ്സ്മാ​ന്റെ സ​ഹോ​ദ​ര​ൻ നോ​യി കി​റ്റ്‌​സ്മാ​ൻ പ​റ​ഞ്ഞ​ത് ഞ​ങ്ങ​ളു​ടെ വേ​ദ​ന​യു​ടെ പേ​രി​ൽ ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളെ കൊ​ന്നൊ​ടു​ക്ക​രു​ത് എ​ന്നാ​ണ്. നോ​യി മാ​ത്ര​മ​ല്ല, ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രു​ടെ കി​ബു​റ്റ്സി​ലെ ബ​ന്ധു​ക്ക​ളും പ​റ​യു​ന്ന​ത് ഞ​ങ്ങ​ളു​ടെ പേ​രി​ൽ ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ജ​ന​ങ്ങ​ളെ കൊ​ല്ല​രു​ത് എ​ന്നാ​ണ്.

വ​ലി​യൊ​രു ശ​ത​മാ​നം ജ​ന​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഹ​മാ​സു​മാ​യോ ഫ​ല​സ്തീ​ൻ ദേ​ശീ​യ അ​തോ​റി​റ്റി​യു​മാ​യോ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ്. ല​ബ​നാ​ന​ടു​ത്തു​ള്ള കി​രി​യാ​ത്ത്, സ്‌​മോ​നെ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ, ഒ​രു ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​സ്രാ​യേ​ലി ജൂ​ത​ന്മാ​രെ ഒ​ഴി​പ്പി​ച്ച് അ​വ​രെ ജ​റൂ​സ​ല​മി​ൽ ഹോ​ട്ട​ലു​ക​ളി​ലാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​സ്രാ​യേ​ലി​ൽ കൃ​ഷി​യി​ലും നി​ർ​മാ​ണ മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്തി​രി​ക്കു​ന്ന​ത് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ഫ​ല​സ്തീ​നി​ക​ളാ​ണ്. അ​വ​രെ പു​റ​ത്താ​ക്കി​യ​തോ​ടെ ഉ​ണ്ടാ​യ തൊ​ഴി​ലാ​ളി​ക്ഷാ​മ​ത്തെ നേ​രി​ടാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നും ശ്രീ​ല​ങ്ക​യി​ൽ​നി​ന്നും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ഇ​സ്രാ​യേ​ൽ ശ്ര​മി​ക്കു​ന്ന​ത്.

അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ ഉ​റ​പ്പാ​യും ല​ഭി​ക്കാ​വു​ന്ന ഒ​രു സ്ഥി​തി​യി​ലാ​ണ് നെ​ത​ന്യാ​ഹു. ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​ചാ​ര​ണ ആ​യു​ധ​വും രാ​ഷ്ട്രീ​യ​ത്തി​ലെ തു​റു​പ്പു​ശീ​ട്ടും. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഈ ​വാ​ദ​ത്തി​ലെ പൊ​ള്ള​ത്ത​രം ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ വെ​ളി​വാ​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ആ​ഴ്ച സൗ​ദി അ​റേ​ബ്യ ഗ​സ്സ വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​സ്‍ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​യി​ൽ ഇ​റാ​ന്റെ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം റ​ഈ​സി പ​ങ്കെ​ടു​ത്തു​വെ​ന്ന​ത് പ​ശ്ചി​മേ​ഷ്യ​യു​ടെ രാ​ജ്യാ​ന്ത​ര സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി​മ​റ​യു​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ്.

മ​ധ്യേ​ഷ്യ​യി​ലെ അ​റ​ബ്, ഇ​സ്‍ലാ​മി​ക രാ​ജ്യ​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തോ​ടെ പ​ര​സ്പ​ര ഐ​ക്യം ഊ​ഷ്മ​ള​മാ​ക്കി. ഈ ​രാ​ജ്യ​ങ്ങ​ൾ ഇ​നി​യും ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ഹാ​ര​മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. കൊ​ല്ല​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രാ​ണെ​ന്നും ഈ ​ശ​ത്രു​ത​യു​ടെ​യും അ​തു മൂ​ലം സം​ഭ​വി​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും ലാ​ഭം​കൊ​യ്യു​ന്ന​ത് സാ​മ്രാ​ജ്യ​ത്വ ശ​ക്തി​ക​ളും സ​യ​ണി​സ്റ്റു​ക​ളു​മാ​ണ് എ​ന്ന് രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ മ​ന​സ്സി​ലാ​ക്ക​ണം.

അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​മ്രാ​ജ്യ​ത്വം സൃ​ഷ്ടി​ച്ച അ​നൈ​ക്യം ഫ​ല​സ്തീ​ൻ മു​ന്നേ​റ്റ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തി. ഒ​പ്പം സോ​വി​യ​റ്റ് യൂ​നി​യ​ൻ ഇ​ല്ലാ​താ​യ​തും ഫ​ല​സ്തീ​ൻ വി​മോ​ച​ന​സ്വ​പ്ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​ഹ​ര​മാ​യി. ഇ​പ്പോ​ൾ തു​ട​രു​ന്ന ഈ ​വം​ശ​ഹ​ത്യ​ക്ക് അ​ന്ത്യം കു​റി​ക്കാ​ൻ ഇ​സ്രാ​യേ​ലി​ലെ ജ​ന​ത​ക്കും പ​ശ്ചി​മേ​ഷ്യ​യി​ലെ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കും മാ​ത്ര​മേ സാ​ധി​ക്കൂ.

(വി​ദേ​ശ​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പി.​എ​സ്.​സി അം​ഗ​വു​മാ​യ ലേ​ഖ​ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൈ​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റി​ൽ വി​സി​റ്റി​ങ് പ്ര​ഫ​സ​റാ​ണ്)

Tags:    
News Summary - The brutal agenda of genocide must be resisted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT