എ. ​വാ​സു

ചോദിക്കാനുള്ളത് ഈച്ചരവാര്യർ ചോദിച്ച അതേ ചോദ്യം -ഗ്രോ വാസു

‘കുറ്റം ചെയ്യാത്ത ഞാൻ എന്തിന് പിഴയടക്കണം...?’
എ. വാസു എന്ന ഗ്രോ വാസു കുന്ദമംഗലം കോടതിയോട് ഉന്നയിച്ചത് സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ ചോദ്യമായിരുന്നു. അതിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. സുപ്രീംകോടതി വിലക്കിയിട്ടുള്ള, സകല മനുഷ്യാവകാശങ്ങളെയും ഹനിക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊല നടത്തിയ കുറ്റവാളികൾക്കെതിരെ കോടതിയിൽ താനുയർത്തിയ ചോദ്യം സമൂഹം ഇനിയും ചർച്ചചെയ്യുമെന്നാണ് വാസുവി​ന്റെ വിശ്വാസം. ജാമ്യമെടു​ത്തോ, ചെറിയൊരു പിഴയടച്ചോ കോടതിയിൽ നിന്ന് ഇറങ്ങിപ്പോരാമായിരുന്ന കേസിൽ 46 ദിവസമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ ഓരോ അവസരവും തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ മുദ്രാവാക്യങ്ങളാൽ
സംഭവബഹുലമാക്കി. ഒടുവിൽ കോടതി അദ്ദേഹത്തെകുറ്റമുക്തനാക്കി. മോചനപ്പിറ്റേന്ന് കോഴിക്കോട് പൊറ്റമ്മലിലെ വാടക മുറിയിലിരുന്ന് 94കാരനായ വാസുവേട്ടൻ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു...
  •  20 പേ​​ർ പ്ര​​തി ചേ​​ർ​​ക്ക​​പ്പെ​​ട്ട കേ​​സി​​ൽ താ​​ങ്ക​​ൾ മാ​​ത്ര​​മാ​​ണ് ജാ​​മ്യ​​മെ​​ടു​​ക്കാ​​തെ കോ​​ട​​തി​​യി​​ൽ സ്വ​​യം വാ​​ദി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. എ​​ന്തു​​കൊ​​ണ്ടാ​​യി​​രു​​ന്നു ഇ​​ങ്ങ​​നെ​​യൊ​​രു തീ​​രു​​മാ​​നം?

പ​​ശ്ചി​​മ​​ഘ​​ട്ട മ​​ല​​നി​​ര​​ക​​ളി​​ൽ എ​​ട്ടു​​പേ​​രെ​​യാ​​ണ് ഈ ​​സ​​ർ​​ക്കാ​​ർ വെ​​ടി​​വെ​​ച്ചു​​കൊ​​ന്ന​​ത്. അ​​തേ​​ക്കു​​റി​​ച്ച് ചോ​​ദി​​ക്കാ​​നോ പ​​റ​​യാ​​നോ, അ​​തൊ​​രു മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​ശ്ന​​മാ​​ണെ​​ന്ന് ഉ​​ന്ന​​യി​​ക്കാ​​നോ ആ​​രും മു​​ന്നോ​​ട്ടു​​വ​​ന്ന​​തു​​മി​​ല്ല. പ്ര​​ബു​​ദ്ധ​​മെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ട കേ​​ര​​ളം അ​​ത് മ​​റ​​ന്നു​​ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു.2016 ന​​വം​​ബ​​ർ 26ന് ​​വെ​​ടി​​വെ​​ച്ചു കൊ​​ന്ന കു​​പ്പു ദേ​​വ​​രാ​​ജി​​ന്റെ​​യും അ​​ജി​​ത​​യു​​ടെ​​യും മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​ക്കു മു​​ന്നി​​ലെ റോ​​ഡി​​ൽ ഞ​​ങ്ങ​​ൾ ത​​ട​​സ്സ​​മു​​ണ്ടാ​​ക്കി​​യെ​​ന്നാ​​ണ് കേ​​സ്. ഒ​​റ്റ നോ​​ട്ട​​ത്തി​​ൽ​​ത​​ന്നെ മ​​ന​​സ്സി​​ലാ​​കും കെ​​ട്ടി​​ച്ച​​മ​​ച്ച കേ​​സാ​​ണെ​​ന്ന്. ഏ​​ഴു വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം ജൂ​​ലൈ 29നാ​​യി​​രു​​ന്നു കോ​​ട​​തി അ​​യ​​ച്ച സ​​മ​​ൻ​​സ് അ​​നു​​സ​​രി​​ച്ച് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. രാ​​ത്രി എ​​ന്റെ മു​​റി​​യി​​ൽ വ​​ന്ന പൊ​​ലീ​​സു​​കാ​​ർ അ​​റ​​സ്റ്റ് ചെ​​യ്യു​​ന്ന വി​​വ​​രം പ​​റ​​ഞ്ഞു. അ​​പ്പോ​​ൾ ത​​ന്നെ അ​​വ​​രോ​​ടൊ​​പ്പം പോ​​കാ​​ൻ ഞാ​​നൊ​​രു​​ങ്ങി​​യ​​താ​​ണ്. പ​​ക്ഷേ, രാ​​വി​​ലെ സ്റ്റേ​​ഷ​​നി​​ൽ ഹാ​​ജ​​രാ​​യാ​​ൽ മ​​തി​​യെ​​ന്ന് പൊ​​ലീ​​സു​​കാ​​ർ​​ത​​ന്നെ പ​​റ​​ഞ്ഞു.

പൊ​​ലീ​​സ് പോ​​യി​​ന്റ് ബ്ലാ​​ങ്കി​​ൽ വെ​​ടി​​വെ​​ച്ചു കൊ​​ന്ന​​വ​​ർ ഒ​​രു കേ​​സി​​ലും പ്ര​​തി​​ക​​ള​​ല്ല. അ​​വ​​ർ വി​​ശ്വ​​സി​​ച്ച ആ​​ദ​​ർ​​ശ​​ത്തി​​ന്റെ പേ​​രി​​ൽ മ​​റ്റു​​ള്ള മ​​നു​​ഷ്യ​​ർ​​ക്കു​​വേ​​ണ്ടി ഇ​​റ​​ങ്ങി​​പ്പു​​റ​​പ്പെ​​ട്ട​​താ​​ണ്. ആ ​​ആ​​ദ​​ർ​​ശം ശ​​രി​​യോ തെ​​റ്റോ ആ​​ക​​ട്ടെ. അ​​വ​​രെ വെ​​ടി​​വെ​​ച്ചു കൊ​​ല്ലു​​ക​​യാ​​ണോ വേ​​ണ്ട​​ത്..? ആ​​ധു​​നി​​ക ആ​​യു​​ധ​​ങ്ങ​​ളു​​മാ​​യി അ​​വ​​ർ പൊ​​ലീ​​സി​​നു​​നേ​​രെ വെ​​ടി​​യു​​തി​​ർ​​ത്തു എ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. എ​​ന്നി​​ട്ട് ഒ​​രു പൊ​​ലീ​​സു​​കാ​​ര​​നും ഒ​​രു ​പോ​​റ​​ൽ​​പോ​​ലു​​മേ​​റ്റി​​ട്ടി​​ല്ല. പ​​ക്ഷേ, എ​​ട്ടു മ​​നു​​ഷ്യ​​രു​​ടെ​​യും നെ​​ഞ്ചി​​ലാ​​ണ് വെ​​ടി​​യേ​​റ്റ​​ത്. അ​​ത് വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലാ​​ണ്. കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ക​​ണ​​ക്കി​​ല്ലാ​​തെ ത​​ണ്ട​​ർ​​ബോ​​ൾ​​ട്ട് സേ​​ന​​ക്ക് കൊ​​ടു​​ക്കു​​ന്ന കോ​​ടി​​ക​​ൾ അ​​ടി​​ച്ചു​​മാ​​റ്റാ​​ൻ ഒ​​രു ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​ർ ന​​ട​​ത്തി​​യ ആ​​സൂ​​ത്രി​​ത കൊ​​ല​​യാ​​ണ​​ത്. അ​​ത് കേ​​വ​​ലം ഒ​​രു​ പെ​​റ്റി കേ​​സാ​​യി ഒ​​തു​​ങ്ങി​​പ്പോ​​കാ​​ൻ പാ​​ടി​​ല്ല എ​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ഈ ​​വ​​യ​​സ്സി​​ലും പോ​​രാ​​ടാ​​ൻ ഞാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

  • ഈ ​​പോ​​രാ​​ട്ടം ഇ​​നി എ​​ങ്ങ​​നെ മു​​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​നാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.?

ഞാ​​ൻ ചെ​​റി​​യൊ​​രു മെ​​ഴു​​കു​​തി​​രി കൊ​​ളു​​ത്താ​​നാ​​ണ് ശ്ര​​മി​​ച്ച​​ത്. മാ​​ധ്യ​​മ​​ങ്ങ​​ൾ അ​​തൊ​​രു ഇ​​ടി​​മി​​ന്ന​​ലാ​​ക്കി മാ​​റ്റി. ഇ​​നി​​യ​​ത് പൊ​​തു​​സ​​മൂ​​ഹം ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്നു​​റ​​പ്പാ​​ണ്. കോ​​ട​​തി​​യി​​ൽ എ​​ന്റെ വാ​​യ മൂ​​ടി​​ക്കെ​​ട്ടാ​​നാ​​ണ് പൊ​​ലീ​​സ് ശ്ര​​മി​​ച്ച​​ത്. മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ മു​​ന്നി​​ല​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ അ​​വ​​ർ എ​​ന്റെ വാ​​യി​​ൽ പ​​ഴ​​ന്തു​​ണി തി​​രു​​കു​​മാ​​യി​​രു​​ന്നു.

പ്ര​​ബു​​ദ്ധ​​മാ​​ണ് കേ​​ര​​ള​​മെ​​ന്ന് അ​​വ​​കാ​​​ശ​​പ്പെ​​ടു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, തൊ​​ട്ട​​ടു​​ത്തു​​ള്ള ത​​മി​​ഴ്നാ​​ട്ടു​​കാ​​രു​​ടെ രാ​​ഷ്ട്രീ​​യ വി​​വേ​​കം​​പോ​​ലും ഇ​​വി​​ടെ ഭ​​രി​​ക്കു​​ന്ന ക​​മ്യൂ​​ണി​​സ്റ്റ് സ​​ർ​​ക്കാ​​റി​​നി​​ല്ല. കേ​​ന്ദ്രം ഭ​​രി​​ക്കു​​ന്ന ഫാ​​ഷി​​സ്റ്റ് സ​​ർ​​ക്കാ​​റി​​നെ​​തി​​രെ കൃ​​ത്യ​​മാ​​യ രാ​​ഷ്ട്രീ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച​​വ​​രാ​​ണ് ത​​മി​​ഴ്നാ​​ട് സർക്കാ​​ർ. എ​​ന്നാ​​ൽ, കേ​​ന്ദ്ര​​ ഫ​​ണ്ട് വാ​​ങ്ങി പാ​​വ​​ങ്ങ​​ളാ​​യ മ​​നു​​ഷ്യ​​രെ വെ​​ടി​​വെ​​ച്ചു കൊ​​ല്ലു​​ന്ന ഇ​​വി​​ടു​​ത്തെ സ​​ർ​​ക്കാ​​ർ പി​​ന്തു​​ട​​രു​​ന്ന​​ത് ഫാ​​ഷി​​സ​​മ​​ല്ലാ​​തെ മ​​റ്റെ​​ന്താ​​ണ്?

അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ കാ​​ല​​ത്ത് ക​​ക്ക​​യം ക്യാ​​മ്പി​​ൽ പൊ​​ലീ​​സ് ഉ​​രു​​ട്ടി​​ക്കൊ​​ന്ന രാ​​ജ​​ന്റെ അ​​ച്ഛ​​ൻ ഈ​​ച്ച​​ര വാ​​ര്യ​​ർ ചോ​​ദി​​ച്ച അ​​തേ ചോ​​ദ്യ​​മാ​​ണ് എ​​നി​​ക്കും ചോ​​ദി​​ക്കാ​​നു​​ള്ള​​ത്. വെ​​ടി​​വെ​​ച്ചു കൊ​​ന്നി​​ട്ടും ഈ ​​മ​​നു​​ഷ്യ​​രെ നി​​ങ്ങ​​ളെ​​ന്തി​​നാ​​ണ് മ​​ഴ​​യ​​ത്തു നി​​ർ​​ത്തു​​ന്ന​​ത്? ഈ ​​ഏ​​റ്റു​​മു​​ട്ട​​ൽ കൊ​​ല​​യെ കു​​റി​​ച്ച് ജു​​ഡീ​​ഷ്യ​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണം. എ​​നി​​ക്കൊ​​രു രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​യു​​ടെ​​യും പി​​ന്തു​​ണ​​യി​​ല്ല. ഈ ​​സ​​മൂ​​ഹ​​ത്തി​​ലെ മ​​നു​​ഷ്യ​​രോ​​ടാ​​ണ് എ​​നി​​ക്ക് പ​​റ​​യാ​​നു​​ള്ള​​ത്. ഒ​​രു കാ​​ര്യ​​മോ​​ർ​​ക്കു​​ക, സ​​ഖാ​​വ് എ. ​​വ​​ർ​​ഗീ​​സ് വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​​പ്പെ​​ട്ട് അ​​നേ​​ക വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് ശേ​​ഷ​​മാ​​ണ് അ​​തൊ​​രു കു​​റ്റ​​കൃ​​ത്യ​​മാ​​ണെ​​ന്ന് കേ​​ര​​ളീ​​യ സ​​മൂ​​ഹം തി​​രി​​ച്ച​​റി​​ഞ്ഞ​​തും കു​​റ്റ​​വാ​​ളി​​ക​​ൾ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​തും. അ​​തു​​പോ​​ലെ,കേ​​ന്ദ്ര​​ഫ​​ണ്ട് ത​​ര​​പ്പെ​​ടു​​ത്താ​​ൻ ന​​ട​​ത്തി​​യ ഈ ​​വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളും ​അ​​തി​​ഹീ​​ന​​മാ​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളാ​​യി​​രു​​ന്നു​​വെ​​ന്ന് എ​​ത്ര വൈ​​കി​​യാ​​ലും കേ​​ര​​ളം തി​​രി​​ച്ച​​റി​​യു​​മെ​​ന്നും കു​​റ്റ​​വാ​​ളി​​ക​​ൾ ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​മെ​​ന്നും എ​​നി​​ക്കു​​റ​​പ്പു​​ണ്ട്.

  • കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​വും ഭ​​രി​​ക്കു​​ന്ന​​ത് ഫാ​​ഷി​​സ്റ്റു​​ക​​ളാ​​ണ് എ​​ന്ന് താ​​ങ്ക​​ൾ പ​​റ​​യു​​ന്നു. അ​​ത് ര​​ണ്ടും ര​​ണ്ട് ഐ​​ഡി​​യോ​​ള​​ജി​​യാ​​ണ്. എ​​ങ്ങ​​നെ​​യാ​​ണ് അ​​വ​​രെ സ​​മീ​​ക​​രി​​ക്കാ​​നാ​​വു​​ക?

പ​​ഴ​​യ​​കാ​​ല ഫ്യൂ​​ഡ​​ൽ സം​​വി​​ധാ​​ന​​ത്തെ​​യും യാ​​ഥാ​​സ്ഥി​​തി​​ക​​ത്വ​​ത്തെ​​യും അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ളെ​​യും ആ​​ചാ​​ര​​ങ്ങ​​ളെ​​യും മു​​റു​​കെ പി​​ടി​​ച്ചി​​രി​​ക്കു​​ന്ന ഭ​​ര​​ണ​​സം​​വി​​ധാ​​ന​​മാ​​ണ് കേ​​ന്ദ്രം ഭ​​രി​​ക്കു​​ന്ന​​ത്. വ​​ർ​​ഗീ​​യ​​ത​​യാ​​ണ് അ​​തി​​ന്റെ അ​​ടി​​ത്ത​​റ. ഭി​​ന്നി​​പ്പി​​ക്ക​​ലാ​​ണ് അ​​തി​​ന്റെ ത​​ന്ത്രം. ആ ​​ഭ​​ര​​ണ​​ത്തി​​ന്റെ ഗു​​ണ​​ഭോ​​ക്താ​​വ് കോ​​ർ​​പ​​റേ​​റ്റു​​ക​​ളാ​​ണ്.

തൊ​​​ഴി​​ലാ​​ളി വ​​ർ​​ഗ​​ത്തി​​ന്റെ പേ​​രി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലേ​​റി​​യ പാ​​ർ​​ട്ടി​​യാ​​ണ് കേ​​ര​​ളം ഭ​​രി​​ക്കു​​ന്ന​​ത്. ക​​മ്യൂ​​ണി​​സ​​ത്തി​​ന്റെ വ​​ഴി​​വി​​ട്ട് റി​​വി​​ഷ​​നി​​സ്റ്റ് പാ​​ത​​യാ​​ണ് അ​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. റി​​വി​​ഷ​​നി​​സ്റ്റ് ഭ​​ര​​ണ​​കൂ​​ടം ഫാ​​ഷി​​സ്റ്റാ​​കു​​മെ​​ന്ന് ലെ​​നി​​ൻ​​ത​​ന്നെ​​യാ​​ണ് പ​​റ​​ഞ്ഞ​​ത്.

കേ​​ന്ദ്രം ഫ​​ണ്ട് കൊ​​ടു​​ക്കു​​ന്നു. അ​​തു വാ​​ങ്ങി സം​​സ്ഥാ​​നം നി​​ര​​പ​​രാ​​ധി​​ക​​ളെ വെ​​ടി​​വെ​​ച്ചു കൊ​​ല്ലു​​ന്നു. 1948ൽ ​​ഞ​​ങ്ങ​​ൾ വാ​​ങ്ങി​​യ ത​​ല്ലി​​ന്റെ​​കൂ​​ടി പേ​​രി​​ലാ​​ണ് പി​​ണ​​റാ​​യി​​യൊ​​ക്കെ അ​​ധി​​കാ​​ര​​ക്ക​​സേ​​ര​​യി​​ലി​​രി​​ക്കു​​ന്ന​​ത്. 44 പേ​​രെ​​യാ​​ണ് സേ​​ലം ജ​​യി​​ലി​​ൽ വെ​​ടി​​വെ​​ച്ചു കൊ​​ന്ന​​ത്. പു​​ന്ന​​പ്ര-​​വ​​യ​​ലാ​​റും കാ​​വു​​മ്പാ​​യി, ക​​രി​​വെ​​ള്ളൂ​​ർ, ഒ​​ഞ്ചി​​യം ഒ​​ന്നും ഇ​​വ​​ർ ക​​ണ്ടി​​ട്ടി​​ല്ല. കു​​റ​​ച്ച് പ​​ണം സ​​മ്പാ​​ദി​​ക്കു​​ക എ​​ന്ന​​തി​​ന​​പ്പു​​റം ഒ​​ന്നു​​മി​​ല്ല. എ​​ല്ലാ​​വ​​രും അ​​ത് തി​​രി​​ച്ച​​റി​​ഞ്ഞു തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. അ​​തൊ​​ന്നും മ​​ന​​സ്സി​​ലാ​​കാ​​ത്ത​​ത് അ​​വ​​രു​​ടെ പാ​​ർ​​ട്ടി​​ക്കാ​​ർ​​ക്കു​​​മാ​​ത്ര​​മാ​​ണ്.

  • ഗ്രാ​​സിം സ​​മ​​ര​​കാ​​ല​​ത്തി​​നു ശേ​​ഷം ഇ​​പ്പോ​​ഴാ​​ണ് വീ​​ണ്ടും ജ​​യി​​ലി​​ൽ കി​​ട​​ക്കു​​ന്ന​​ത്. പ​​ണ്ട​​ത്തെ ജ​​യി​​ൽ​​പോ​​ലെ​​യാ​​ണോ ​ഇ​​പ്പോ​​ൾ?

പ​​ല ത​​വ​​ണ​​യാ​​യി ഒ​​രു​​പാ​​ട് വ​​ർ​​ഷം ഞാ​​ൻ ജ​​യി​​ലി​​ൽ കി​​ട​​ന്നി​​ട്ടു​​ണ്ട്. തൃ​​ശ്ശി​​ലേ​​രി സം​​ഭ​​വ​​ത്തി​​നു ശേ​​ഷം അ​​ഞ്ചു വ​​ർ​​ഷ​​മാ​​ണ് ക​​ണ്ണൂ​​ർ സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​ൽ കി​​ട​​ന്ന​​ത്. പൊ​​ലീ​​സു​​കാ​​രു​​ടെ​​യും ജ​​യി​​ൽ വാ​​ർ​​ഡ​​ന്മാ​​രു​​ടെ​​യു​​മൊ​​ക്കെ സ​​മീ​​പ​​ന​​ത്തി​​ൽ പ​​ണ്ട​​ത്തെ​​ക്കാ​​ൾ മാ​​റ്റം വ​​ന്നി​​ട്ടു​​ണ്ട്. പ​​ണ്ട് ഒ​​രു കു​​റ്റി​​ബീ​​ഡി​​ക്കു​​പോ​​ലും ഇ​​ര​​ക്കേ​​ണ്ടി​​വ​​ന്നി​​ട്ടു​​ണ്ട്.

ഇക്കുറി എ​​ന്നെ ജ​​യി​​ലി​​ൽ കാ​​ണാ​​ൻ സം​​സ്ഥാ​​ന​​ത്തി​​ന്റെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നും പ​​ല​​രും വ​​ന്നു. ചി​​ല​​രെ മാ​​ത്ര​​മേ കാ​​ണാ​​ൻ അ​​നു​​വ​​ദി​​ച്ചു​​ള്ളു. കാ​​ണാ​​ൻ അ​​നു​​വ​​ദി​​ക്കാ​​തെ ഒ​​രു​​പാ​​ടു​​പേ​​രെ തി​​രി​​ച്ച​​യ​​ച്ചു. ആദ്യമാദ്യം ഒ​​ന്നി​​ച്ചു വ​​ന്ന ചി​​ല​​രെ ഒ​​ന്നി​​ച്ചു കാ​​ണാ​​ൻ അ​​നു​​വ​​ദി​​ച്ചു. പിന്നീട്, ആ​​​ഴ്ച​​യി​​ൽ ര​​ണ്ടു​​പേ​​രെ മാ​​ത്ര​​മേ അ​​നു​​വ​​ദി​​ക്കൂ എ​​ന്ന വി​​ചി​​ത്ര​​ ക​​ല്പ​​ന​​യാ​​ണ് ജ​​യി​​ല​​ധി​​കൃ​​ത​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

Tags:    
News Summary - to ask Echara Warrier asked Same question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.