‘നിങ്ങൾക്കും ഡോക്ടറാകാം’. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ മതിലിൽ പതിച്ച പോസ്റ് ററിെൻറ തലക്കെട്ടാണിത്. മാരകരോഗങ്ങൾ ഭേദമാക്കാൻ അഞ്ചു ദിവസത്തെ കോഴ്സിന് ആളെക്കൂട്ടാനുള്ള പരസ്യം. പ് രായം, വിദ്യാഭ്യാസ യോഗ്യത ഒന്നും പ്രശ്നമല്ല. ആർക്കും ചേരാം. ഫീസ് 7000 രൂപ. നാട്ടിൽ പലയിടത്തും കാണാം ഇത്തരം പരസ്യ ങ്ങൾ. ലോകത്തിനു തന്നെ മാതൃകയായ കേരള ആരോഗ്യ മോഡലിന് സമാന്തരമായി, വലിയൊരു വ്യാജ ചികിത്സാ േലാബി ഇവിടെ എത്രമാത്രം പിടിമുറുക്കിയിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ‘പാർശ്വഫ ല’ങ്ങളില്ലാത്ത മാന്ത്രിക മരുന്നുകളുപയോഗിച്ച് പ്രമേഹം മുതൽ എയ്ഡ്സ് വരെ ഏതു രോഗവും മാറ്റാമെന്നാണ് അവകാശവാദം. ഇൗ പ്രചാരണത്തിൽ വീഴുന്നവർ ആധുനിക ചികിത്സാ രീതികൾ ഉപേക്ഷിച്ച് അപകടങ്ങൾ വരുത്തിവെക്കുന്നു. കേരളത്തിൽ വ്യാപകമാകുന്ന ‘മാന്ത്രിക മരുന്നു’കളെക്കുറിച്ച് മാധ്യമം ലേഖകൻ നടത്തുന്ന അന്വേഷണം. മരുന്നിനും വേണം ചികിത്സ
അർബുദം ഏതുമാകെട്ട, ‘ഫലപ്രദ’മായ തുള്ളി മരുന്ന് ചികിത്സ കേരളത്തിൽ തന്നെയുണ്ട്; അതും കുറഞ്ഞ ചെലവിൽ! കൊല്ലം ജില്ലയിെല മാറനാട് കേന്ദ്രീകരിച്ച് ഇൗ ചികിത്സ തുടങ്ങിയിട്ട് വർഷം കുറെയായി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകളുമുണ്ട്. അങ്ങനെയിരിക്കെ പത്രത്തിൽ വന്ന ഇവരുടെയൊരു പരസ്യം ഇൗയിടെ പൊല്ലാപ്പായി. പരസ്യത്തിലെ അവകാശവാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമീഷൻ, സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ആയുർവേദ ഡ്രഗ് കൺട്രോളർ എന്നിവർ കേസെടുത്തിരിക്കുകയാണ്.
‘പ്രമേഹം, തൈറോയിഡ്, കാൻസർ തുടങ്ങിയ എല്ലാ മാറാരോഗങ്ങൾക്കും ആയുർവേദ തുള്ളിമരുന്ന് ചികിത്സ’ എന്ന തലക്കെട്ടിലാണ് അരപ്പേജ് പരസ്യം വന്നത്. കരൾ രോഗങ്ങൾക്ക് വേറെ തുള്ളിമരുന്നുള്ളതായി പ്രത്യേകം പറയുന്നുമുണ്ട്. ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിെൻറ രേഖകൾ പ്രകാരം പരസ്യത്തിൽ പറയുന്ന ഡോക്ടർ പാരമ്പര്യ ആയുർവേദ ചികിത്സകനാണ്. പരസ്യം കണ്ട് കൗൺസിൽ രജിസ്ട്രാർ ഇദ്ദേഹത്തെ വിളിച്ചുവരുത്തി; ഇത്തരം ചികിത്സ തുടർന്നാൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഡോക്ടർ അടവ് മാറ്റി, പരസ്യത്തിൽനിന്ന് കാൻസർ മാത്രം മാറ്റി; പരസ്യം വീണ്ടും ഇതേ പത്രം തന്നെ പ്രസിദ്ധീകരിച്ചു. കാൻസർ ഉൾപ്പെടെ 21 രോഗങ്ങൾക്കാണ് ഇദ്ദേഹത്തിെൻറ തുള്ളിമരുന്ന്. ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ 60ൽ താഴ്ന്നാൽ രോഗി ബോധരഹിതനാകുമെന്നാണ് അടിസ്ഥാന വൈദ്യശാസ്ത്രം. 40ൽ എത്തിയാൽ അടിയന്തരചികിത്സ നൽകിയിെല്ലങ്കിൽ മരണം വരെ സംഭവിക്കാം. എന്നാൽ, ഇദ്ദേഹത്തിെൻറ തുള്ളി മരുന്നു കഴിച്ചാൽ ഗ്ലൂക്കോസ് ലെവൽ 40ൽ താഴ്ന്നാലും പ്രശ്നമില്ലെന്നാണ് അവകാശവാദം. സംശയമുള്ളവർക്ക് തുള്ളിമരുന്നിലൂടെ രോഗ മുക്തി നേടിയവരെ വിളിച്ചു ചോദിക്കാം. ആയുർവേദവിധി പ്രകാരം 20 തരം പ്രമേഹത്തിനും വെവ്വേറെ മരുന്ന് ഉപയോഗിക്കുമ്പോൾ, എല്ലാ തരം പ്രമേഹത്തിനും ഒരൊറ്റ തുള്ളി മരുന്ന് എങ്ങനെ എന്നൊന്നും ചോദിക്കരുത്. രേഖകൾ പ്രകാരം പേറ്റൻറ് -പ്രൊപ്രൈറ്ററി ഡ്രഗ്സ് വിഭാഗത്തിൽ പെട്ട മരുന്നാണ് പരസ്യത്തിൽ പറയുന്നതിനൊപ്പം ഉള്ള 21 രോഗങ്ങൾക്ക് നൽകുന്നത്. മരുന്ന് നൽകുന്നതിന് മുമ്പ് നിർബന്ധമായും നടത്തേണ്ട ക്ലിനിക്കൽ, പ്രീ ക്ലിനിക്കൽ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വ്യക്തം. 18 വർഷമായി തുള്ളിമരുന്ന് വിതരണം നടക്കുന്നുണ്ട്. എത്രപേർ ഇവിടെ ‘ചികിത്സ’ തേടിയിട്ടുണ്ടാകും? എന്തുകൊണ്ടാകും ഇങ്ങനെയൊരു മരുന്നും ചികിത്സയും ഇത്രയും കാലം പിടിക്കപ്പെടാതിരുന്നത്? ഇത്തരത്തിലുള്ള നൂറു കണക്കിന് മാന്ത്രിക ചികിത്സകർ കേരളത്തിൽ വിഹരിക്കുന്നുവെന്ന് മാധ്യമങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.
ഇപ്പോൾ, ഇൗ വൈദ്യനെതിരായ കേസിെൻറ പശ്ചാത്തലത്തിൽ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ നടപടിക്കൊരുങ്ങിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങൾ നൽകരുതെന്ന് ആയുർവേദ ചികിത്സകർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ആയുർവേദത്തിെൻറയും പ്രകൃതി ചികിത്സയുടെയും പേരിൽ നടക്കുന്ന അത്ഭുത, -വ്യാജ ചികിത്സകരെ പിടികൂടാൻ കേരള െപാലീസും രംഗത്തിറങ്ങിയിട്ടുണ്ട്. തങ്ങളുടെ അറിവിൽ വ്യാജന്മാർ ആരെങ്കിലുമുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 30,000 അംഗീകൃത ഡോക്ടർമാർക്കും 100ലധികം സ്ഥാപനങ്ങൾക്കും ഇൻറലിജൻസ് വിഭാഗം ഏതാനും മാസങ്ങൾക്ക് മുമ്പ് കത്തയച്ചിരുന്നു. അടിസ്ഥാന യോഗ്യതയില്ലാതെ ചികിത്സ നടത്തുകയും പലരും മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് കത്തിലുണ്ട്. ഇതിനെ തുടർന്ന് ഏതാനും വ്യാജന്മാരെ പിടികൂടിയെങ്കിലും തുടർച്ച ഉണ്ടായില്ല.
കോടികൾ വെട്ടിച്ച ഫെയർഫാർമ
ലോകത്തിന് തന്നെ മാതൃകയായ കേരള ആരോഗ്യ മോഡലിന് സമാന്തരമായി, വലിയൊരു വ്യാജ ചികിത്സാ േലാബി വർഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 20 വർഷം മുമ്പ്, ഇതുപോലെ വിലസിയ ഫെയർ ഫാർമ മജീദിനെ ആരും മറന്നിട്ടുണ്ടാകില്ല. എയ്ഡ്സിനെതിരെയുള്ള മരുന്നാണ് മജീദ് ‘വികസിപ്പിച്ച്’ മലയാള മാധ്യമങ്ങളിൽ വൻതോതിൽ പരസ്യം ചെയ്തത്. ഇമ്യൂണോ ക്യുർ (Immuno QR) എന്ന പച്ചമരുന്നാണ് ഇയാൾ കോടിക്കണക്കിന് രൂപക്ക് വിറ്റത്. അത്ഭുതമരുന്നുകളുടെ വിപണന തന്ത്രങ്ങൾ എക്കാലത്തും ഒന്നു തന്നെയാണ്. ആദ്യം പരസ്യം, പിന്നെ അനുഭവസ്ഥരുടെ വിവരണം, അതിനുശേഷം സമൂഹത്തിൽ അത്യാവശ്യം അറിയപ്പെടുന്ന പ്രമുഖരുടെ ‘ആധികാരിക’ അഭിപ്രായ പ്രകടനം. ഇത്രയുമായാൽ കച്ചവടം പൊടിപൊടിക്കും. 23 പച്ച മരുന്നുകൾ (അതിൽ നാലെണ്ണം അതിരഹസ്യം) ഉപയോഗിച്ചാണത്രെ ഇമ്യൂണോ ക്യുർ തയാറാക്കിയത്. 1994ൽ എച്ച്.െഎ.വി പോസിറ്റിവായ ഒരാളെ മൂന്നു വർഷത്തിനുള്ളിൽ നെഗറ്റിവ് ആക്കി രോഗമുക്തി നൽകിയെന്നായിരുന്നു പരസ്യത്തിലെ പ്രധാന അവകാശവാദം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി ആളുകളാണ് അന്ന് മജീദിെൻറ കൊച്ചിയിലെ ക്ലിനിക്കിൽ ചികിത്സക്കെത്തിയത്. അതുവഴി ഇദ്ദേഹം കോടികൾ സമ്പാദിച്ചു. 1998ൽ, കേരളത്തിലെ ഏറ്റവും വലിയ ആദായ നികുതി ദാതാവ് മജീദായിരുന്നുവെന്ന വാർത്തയും വന്നു. 70 ലക്ഷമാണ് ഇമ്യൂണോ ക്യൂർ വഴി ആദായനികുതി വകുപ്പിന് ലഭിച്ചത്. ആ വർഷം പരസ്യത്തിനായി മാത്രം മജീദ് നീക്കിവെച്ചത് മുക്കാൽ കോടി രൂപയാണ്. 100 ദിവസത്തെ കോഴ്സിന് 8400 രൂപയാണ് ഇൗടാക്കിയിരുന്നത്. മജീദിനെ പ്രകീർത്തിച്ച് മാധ്യമങ്ങളിൽ അഭിമുഖങ്ങളും ഫീച്ചറുകളും വന്നു. ആഗോളതലത്തിൽ എയ്ഡ്സ് ഗവേഷണം പ്രാഥമികഘട്ടത്തിൽ എത്തിയിരിക്കുന്ന കാലത്താണ് ഇതെന്നോർക്കണം. സ്വഭാവികമായും മജീദിനെതിരെ അന്വേഷണം വന്നു. അതോടെ സംഗതി പൊട്ടി. ഇതിനിടെ, അയാൾ കൊണ്ടുനടന്ന ‘എയ്ഡ്സ് മുക്ത’ മരണത്തിന് കീഴ്പ്പെടുകയും ചെയ്തു. മരുന്നു കഴിച്ച് പണംപോയ പലരും പരാതിയുമായി രംഗത്തെത്തി. കൂടുതൽ നടപടി വരുമെന്ന ഘട്ടത്തിൽ മജീദിന് നാടുവിടേണ്ടി വന്നു. വർഷങ്ങൾക്കിപ്പുറവും മജീദിെൻറ മരുന്ന് രഹസ്യമായി വിൽക്കപ്പെടുന്നുണ്ട്.
ജീവനെടുക്കും രഹസ്യക്കൂട്ടുകൾ
കർണാടകയിലെ ഷിമോഗയിലേക്ക് അടുത്തിടെയായി നിരവധി മലയാളികളാണ് കാൻസർ ചികിത്സക്ക് പോയിരുന്നത്. ഷിമോഗയിലെ വൈദ്യരുടെ മാന്ത്രിക ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന് അവകാശപ്പെട്ട് പലരും സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. പക്ഷേ, ഇൗ ‘ഷിമോഗ ജ്വര’വും അധികകാലം നീണ്ടില്ല. വൈദ്യരുടെ ചികിത്സ ഫലിക്കാതെ വന്നപ്പോൾ വീണ്ടും അലോപ്പതി ഡോക്ടറെ സമീപിച്ച ഒരു വയോധികെൻറ പക്കൽനിന്നും ഷിമോഗ മരുന്നിെൻറ കൂട്ട് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പ്രശസ്ത കരൾരോഗ വിദഗ്ധനും കൊച്ചിൻ ഗാസ്ട്രോ എൻേട്രാളജി ഗ്രൂപ് അംഗവുമായ ഡോ. സിറിയക് അബി ഫിലിപ്പാണ് ഷിമോഗ മരുന്ന് രാസ പരിശോധനക്ക് വിധേയമാക്കിയത്. അപ്പോഴേക്കും രോഗിയിൽ ചികിത്സ ഫലിക്കാത്ത അവസ്ഥ വന്നിരുന്നു. വൈദ്യരുടെ മരുന്നിൽ കൊബാൾട്ട്, െമർക്കുറി, മാംഗനീസ് തുടങ്ങി കരളിനെ നശിപ്പിക്കാൻ കഴിവുള്ള രാസപദാർഥങ്ങളായിരുന്നു കണ്ടെത്തിയത്. ഇതിനുപുറമെ, ഉത്കണ്ഠ കുറക്കാൻ കൊടുക്കുന്ന പൈറോൺ എന്ന മറ്റൊരു പദാർഥവും.
വ്യാജചികിത്സകരും മാന്ത്രിക മരുന്നുകാരും കൂടുതലായും ആയുർവേദത്തെയാണ് കൂട്ടുപിടിക്കുന്നത്. മേൽ സൂചിപ്പിച്ച മൂന്നു ‘മാന്ത്രികരും’ മരുന്നിനൊപ്പം ‘ആയുർവേദ’ എന്നോ ‘ഹെർബൽ’ എന്നോ പ്രയോഗിച്ചിരുന്നു. ഇതിെൻറ കാരണങ്ങൾ പലതാണ്. കേരളത്തിെൻറ ആയുർേവദ പാരമ്പര്യത്തിെൻറ പേരിൽ ജനങ്ങളുടെ അജ്ഞതയെ മുതലെടുക്കുന്നുവെന്നതാണ് അതിൽ ഏറ്റവും പ്രധാനം. പച്ചമരുന്നുകൾക്ക് പാർശ്വഫലങ്ങളില്ലെന്ന പൊതുബോധവും ഇക്കൂട്ടർ ചൂഷണം ചെയ്യുന്നു. നിലവിൽ അംഗീകൃത ആയുർവേദ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളുടെ കൂടെ ചേർക്കുന്ന ചില ‘രഹസ്യക്കൂട്ടു’കളാണ് തങ്ങളുടെ മരുന്നുകളെ വ്യതിരിക്തമാക്കുന്നതെന്ന അവകാശവാദവും ജനസമ്മിതി നേടിയിട്ടുണ്ട്. എന്നാൽ, ഇൗ ‘രഹസ്യക്കൂട്ടുകൾ’ ജീവൻ വരെ അപഹരിക്കത്തക്ക വിധം അപകടകരമാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു.
നാളെ: വൃക്ക തകർക്കുന്ന ഇരുമ്പൻ പുളിയും; സർവ്വരോഗ സംഹാരിയായ അലോ വിരയും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.