മോദിയുടെ ജനത കർഫ്യൂ; ട്രംപിെൻറ അടിയന്തരാവസ്​ഥ

ഏറെ വൈകിയാണെങ്കിലും ആഗോള മഹാമാരി കൊറോണ വൈറസിനെതിരെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് ആശ്വാസമാ യി. രാജ്യം നേരിടുന്ന അടിയന്തര പരിതഃസ്​ഥിതിയിൽ ജനങ്ങൾക്കൊപ്പം നിൽക്കുകയും നയിക്കുകയും ചെയ്യേണ്ട ഭരണാധികാരി യാണല്ലോ നരേന്ദ്ര മോദി. രണ്ടാം ലോകയുദ്ധ ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് രാജ്യം എത്തിയേക്കുമെന്ന സൂചന പ്രധാനമന്ത്രി നൽകുന്നു. വികസിത രാജ്യങ്ങൾപോലും മഹാമാരിയുടെ വ്യാപക പ്രത്യാഘാതം നേരിടുമ്പോൾ 130 കോടി ജനങ് ങളുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പ്രതിസന്ധി സാധാരണമായ ഒന്നല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം ഏറെ പ്രതീക്ഷയോടെ കാതോർത്ത പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചത് ജാഗ്രതയും ഏകോപനവും പ്രഖ്യാപിക്കുന്ന ജനത കർഫ്യൂ ഞായറാഴ്ച നടപ്പാക്കാനും വരും ആഴ്ചകളിലും സാമൂഹിക അകലം പാലിക്കാനുമാണ്. പക്ഷേ, രാജ്യം നേരിടുന്ന ആഗോളമാന്ദ്യത്തിനു പിറകെ വൈറസ്​ ഭീഷണികൂടി സാമ്പത്തികവ്യവസ്​ഥയെ പിടിച്ചുലക്കുന്ന ഘട്ടത്തിൽ രൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് ഒരു പദ്ധതിയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചില്ല. സമ്പദ് വ്യവസ്​ഥക്ക്​ ഏൽക്കുന്ന ആഘാതം നേരിടാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്​കരിച്ചിട്ടുണ്ടെന്നു മാത്രമാണ് പ്രധാനമന്ത്രി അറിയിച്ചത്.

കൊറോണ വൈറസ്​ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്​ഥ സൃഷ്​ടിച്ചിരിക്കുകയാണെന്ന് നേരിട്ടുപറയാതെ വ്യക്തമാക്കിയ പ്രധാനമന്ത്രി അതിനെ സാമ്പത്തികമായി പ്രതിരോധിക്കാനുള്ള ചുമതല സംസ്​ഥാന സർക്കാറുകളുടെയും സ്വകാര്യ ബിസിനസ്​–വ്യാപാര ഉടമകളുടെയും തലയിൽ കെട്ടിവെക്കുന്നതാണ് കണ്ടത്. പുതിയ സാഹചര്യത്തിൽ ജോലിക്കെത്താൻ കഴിയാത്ത താഴേക്കിടയിലുള്ള ജീവനക്കാർക്ക് വേതനം തടയരുതെന്നും വെട്ടിക്കുറക്കരുതെന്നും സ്വകാര്യ സ്​ഥാപനങ്ങളും വാണിജ്യ–വ്യാപാര മേഖലകളും ശ്രദ്ധിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ആരോഗ്യമേഖലയിലെ ഗവേഷണ സ്​ഥാപനങ്ങളുമായോ വിദഗ്ധരുമായോ സർക്കാറിനു കീഴിലുള്ള സംവിധാനങ്ങളുമായോ മന്ത്രിസഭയിൽപോലുമോ ആലോചിച്ച് രൂപംകൊടുത്ത പദ്ധതിയല്ല പ്രധാനമന്ത്രി രാജ്യത്തിനുമുമ്പിൽ വെച്ചത്. ലോകം അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ധനും രണ്ടുതവണ മോദിക്കുമുമ്പ് പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻ സിങ്​ കൊറോണ മഹാമാരി സൃഷ്​ടിക്കാൻ പോകുന്ന ഇന്ത്യയുടെ സാമൂഹിക–ആരോഗ്യ–സാമ്പത്തിക പ്രതിസന്ധിയുടെ അപകടത്തെക്കുറിച്ച് മോദി ഗവൺമ​​െൻറിനു മുന്നറിയിപ്പു നൽകിയിരുന്നു.

രണ്ടുമാസമായി ലോകരാഷ്​ട്രങ്ങളെ തീ തീറ്റുന്ന കോവിഡിനെക്കുറിച്ച് പ്രധാനമന്ത്രി എന്തുകൊണ്ട് ഇതുവരെ തീർത്തും നിശ്ശബ്​ദനായി? പെട്ടെന്നിപ്പോൾ മൗനം ഭഞ്ജിച്ചതി​​​െൻറ കാരണമെന്താണ്? എന്നിട്ടും ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തിയിട്ടുള്ള രാജ്യത്തെ അവസ്​ഥക്ക്​ പരിഹാരം നിർദേശിക്കാതെയും സാമ്പത്തികപ്രതിവിധി കാണാതെയും അദ്ദേഹം പാതിചുട്ട നിർദേശവുമായി വന്നതെന്തുകൊണ്ട്? പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം പ്രകടിപ്പിച്ച ഉത്​കണ്ഠയോട് നന്ദിപറഞ്ഞുകൊണ്ടുതന്നെ ഒരു ഒറ്റയാനായി പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്​ പരിശോധിക്കാതെ വയ്യ.

ചൈനയിൽനിന്നുള്ള കൊറോണ വൈറസ്​ ബാധ ഇന്ത്യയിൽ ആദ്യമായി കണ്ടത് കേരളത്തിൽ ജനുവരി 30നായിരുന്നു. അതു ബോധ്യപ്പെട്ടതോടെ മറ്റു രാജ്യങ്ങൾ ചെയ്തതുപോലുള്ള അടിയന്തര പ്രതിരോധ നീക്കങ്ങൾക്കും ഇടപെടലിനും പ്രധാനമന്ത്രി മുതിർന്നില്ല. കേരളം അതി​​െൻറ പ്രത്യേക പരിതഃസ്​ഥിതിവെച്ച് പ്രവർത്തിച്ചതും സാധാരണഗതിയിലുള്ള കേന്ദ്രതല ബന്ധങ്ങൾ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് പതിവുപോലെ സഹായകമായിട്ടുണ്ട്. എന്നാൽ, ഇതൊരു ദേശീയ മഹാദുരന്തമാണെന്നും ഇന്ത്യ ഒറ്റക്കല്ല, സാർവദേശീയ സഹകരണത്തോടെ ഇടപെടേണ്ട കാര്യമാണെന്നും പ്രധാനമന്ത്രിക്ക് തോന്നിയില്ല. ഹോ​േങ്കാങ്ങും തായ്​വാനും സിങ്കപ്പൂരും പോലുള്ള കൊച്ചുരാജ്യങ്ങൾ അന്നേ അപകടം മനസ്സിലാക്കി സ്വീകരിച്ച നടപടികൾ പരിശോധിച്ചാലേ നമ്മുടെ വീഴ്ച മനസ്സിലാകൂ. വൈറസ് ​രാജ്യാതിർത്തികളില്ലാതെ, രാഷ്​ട്രീയം നോക്കാതെ ലോകത്തിനുമുമ്പിൽ പുതുതായി ഇറങ്ങിയ, മരുന്നും പ്രതിവിധിയും കണ്ടുപിടിക്കാത്ത ഒരു മഹാമാരിയാണ്. അതിൽനിന്ന് 130 കോടി ജനങ്ങളെ സംരക്ഷിക്കുന്നതിന്​ പ്രധാനമന്ത്രി മോദി കഴിഞ്ഞ രണ്ടുമാസക്കാലം എന്തുചെയ്തു എന്നതാണ് യഥാർഥപ്രശ്നം. അമേരിക്കൻ പ്രസിഡൻറ്​ ട്രംപും അദ്ദേഹത്തി​​െൻറ ഏറ്റവും വിശ്വസ്​ത സുഹൃത്തായ പ്രധാനമന്ത്രി മോദിയും മാരകമായ കൊറോണ വൈറസിനോടുള്ള സമീപനത്തിൽ ഒരേ മനസ്സാണോ പുലർത്തിയിരുന്നത് എന്ന് ഇപ്പോൾ തോന്നുന്നു.

കോവിഡ്​ മൂലം ഏതാനും പേർ മരിച്ചതിൽ എന്തിനാണിത്ര വേവലാതി എന്നാണ് യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് ആദ്യം പ്രതികരിച്ചത്. കഴിഞ്ഞവർഷം അമേരിക്കയിൽ ഇതി​​െൻറ എത്രയോ ഇരട്ടി പനിപിടിച്ച് മരിച്ചിട്ടും അമേരിക്ക മുന്നോട്ടുപോയി എന്നായിരുന്നു ജനത്തെ അമ്പരപ്പിച്ച്​ ട്രംപ് ആദ്യം എടുത്ത നിലപാട്. എന്നാൽ, മാർച്ച് 13ന് ട്രംപിന് ദേശീയ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കുകയും അയ്യായിരം കോടി ഡോളർ കോവിഡിനെ ചെറുക്കാൻ നീക്കിവെക്കുകയും ചെയ്യേണ്ടി വന്നു. അമേരിക്ക മാന്ദ്യം നേരിടുകയാണെന്ന സത്യം ട്രംപ് ആദ്യമായി അംഗീകരിച്ചതും മാർച്ച് 13നാണ്. തൊട്ടുപിറകെ ജി-ഏഴ്​ രാജ്യങ്ങളിലെ പ്രമുഖരായ ജർമനിയും ഫ്രാൻസും കൊറോണ മഹാമാരിക്കെതിരെ യുദ്ധകാലാടിസ്​ഥാനത്തിലുള്ള ഇടപെടലുമായി രംഗത്തുവന്നു. മാർച്ച് 16ന് രാത്രി എട്ടിന്​ ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാേക്രാൺ ടെലിവിഷനിൽ വന്ന്​, സമാധാനകാലത്ത് സ്വീകരിക്കാത്ത അസാധാരണ നടപടികൾ കോവിഡ്​ വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ടി വന്നിരിക്കുന്നുവെന്നും 15 ദിവസത്തേക്ക് അടിയന്തര കാര്യങ്ങൾക്കല്ലാതെ ജനസഞ്ചാരം നിയന്ത്രിച്ചിരിക്കുന്നുവെന്നും മാർഗനിർദേശങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുമെന്നും അറിയിച്ചു. ഞായറാഴ്ച നടക്കാനിരുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളും എല്ലാ സാമ്പത്തിക പരിഷ്​കരണ നടപടികളും നിർത്തിവെച്ചു. കൂടുതൽ രോഗബാധയുണ്ടായ അൽസാസിൽ ഒരു ആശുപത്രി അടിയന്തരമായി നിർമിക്കാനും രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽനിന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാനും ഫ്രഞ്ച് പ്രസിഡൻറ്​ സൈന്യത്തിന് ഉത്തരവു നൽകി. ബിസിനസിനെ​ അടിയന്തരമായി സഹായിക്കാൻ ഐക്യദാർഢ്യ ഫണ്ടും പ്രഖ്യാപിച്ചു.

ലക്ഷക്കണക്കിന്​ പൗരന്മാർക്ക്​ കൊറോണ ബാധിച്ചതിനെ തുടർന്ന്​ ​ൈക്രസിസ്​ മാനേജ്മ​​െൻറ്​ സംഘങ്ങളുമായും രണ്ട് മുൻ പ്രസിഡൻറുമാരുമായും സർക്കാറി​​​െൻറ നേതൃത്വത്തിലുള്ളവരുമായുമൊക്കെ അടിയന്തര ചർച്ച നടത്തിയശേഷമാണ് ഫ്രഞ്ച് പ്രസിഡൻറ്​ നടപടികൾ ഉൗർജിതപ്പെടുത്തിയത്. രണ്ടുദിവസം കഴിഞ്ഞ് മാർച്ച് 18ന് ജർമൻ ചാൻസലർ അംഗലാ മെർകലും ജനതയെ അഭിസംബോധനചെയ്തു. ബർലിനിലെ റോബർട്ട് കോച്ച് ഇൻസ്​റ്റിറ്റ്യൂട്ടെന്ന ഗവേഷണ സ്​ഥാപനവുമായും ശാസ്​ത്രജ്ഞരുമായും ആലോചിച്ചശേഷം മെർകൽ രോഗപ്രതിരോധ പദ്ധതി പ്രഖ്യാപിച്ചു. പുതിയ വാക്സിനോ മരുന്നോ കണ്ടെത്താനുള്ള അടിയന്തരശ്രമങ്ങൾ തുടരുന്നതിനിടെ പ്രതിരോധ നടപടികളിലൂടെ സമയം നീട്ടിക്കൊണ്ടുപോകാനാണ് ജർമനി തീരുമാനിച്ചത്. പരമാവധി പൊതുജീവിതം അടച്ചിടാൻ നിർബന്ധിതമാണ്. സർക്കാർ പ്രവർത്തിക്കും. അവർ ഉറപ്പുനൽകി.സാമ്പത്തികക്രമവും വിതരണവും ഉറപ്പുവരുത്തും. നാടകീയമായ ഈ നിയന്ത്രണങ്ങളെ സ്വീകരിക്കാനും എല്ലാ മേളകളും ജനംകൂടുന്ന പരിപാടികളും നിർത്തിവെക്കാനും അവർ ആവശ്യപ്പെട്ടു. വൻ സാമ്പത്തിക പ്രതിസന്ധിക്കിടയിലും വൻകിട കമ്പനികളും കച്ചവട സ്​ഥാപനങ്ങളും ഭക്ഷണശാലകളും രാജ്യത്തു പ്രവർത്തിക്കുമെന്നും ജോലികൾ സർക്കാർ സംരക്ഷിക്കുമെന്നും ജനങ്ങൾക്കുണ്ടായ സാമ്പത്തിക പ്രത്യാഘാതത്തിന് പരമാവധി തടയിടുമെന്നും അവർ ഉറപ്പുനൽകി. ജർമൻ ചാൻസലറുടെ ചാനൽ അഭിസംബോധനയുടെ തൊട്ടുപിറ്റേന്ന് വൈകീട്ട്​ എട്ടിനാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യത്തിനുമുമ്പിൽ പ്രത്യക്ഷപ്പെടുന്നത്​. ആ പ്രസംഗത്തി​​െൻറ പൂർണരൂപം വായിച്ചാൽ അതിൽ പലതും ഫ്രഞ്ച് പ്രസിഡൻറി​​​െൻറയും ജർമൻ ചാൻസലറുടെയും പ്രസംഗത്തിൽനിന്ന് കടമെടുത്തതാണെന്നു ബോധ്യപ്പെടും; എന്നാൽ, നയവും നിലപാടും യു.എസ്​ പ്രസിഡൻറ്​ ട്രംപ് എടുത്ത പഴയ നിലപാടി​​െൻറ തുടർച്ചയാണെന്നും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT