ഏക സിവിൽ കോഡ്; ക​ര​ട് ക​ണ്ണി​ലാ​യാ​ൽ

സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ ബി.​ജെ.​പി​യെ സ​ഹാ​യി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട്ടി​ലെ എ.​ഐ.​എ.​ഡി.​എം.​കെ​യും ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സും പ​ഞ്ചാ​ബി​ലെ ശി​രോ​മ​ണി അ​കാ​ലി​ദ​ളും നാ​ഗാ​ലാ​ൻ​ഡി​ലെ എ​ൻ.​ഡി.​പി.​പി​യും മേ​ഘാ​ല​യ​യി​ലെ എ​ൻ.​പി.​പി​യും മി​സോ​റ​മി​ലെ എം.​എ​ൻ.​എ​ഫു​മെ​ല്ലാം ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രെ പ​ര​സ്യ​നി​ല​പാ​ടെ​ടു​ത്ത​ത് ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ധ്യ​പ്ര​ദേ​ശ് പ്ര​സം​ഗ​ത്തി​നു ശേ​ഷ​മാ​ണ്. ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കി​യാ​ൽ എം.​എ​ൽ.​എ​മാ​രു​ടെ വീ​ടു​ക​ൾ ക​ത്തു​മെ​ന്നാ​ണ് നാ​ഗാ​ലാ​ൻ​ഡ് ഭ​രി​ക്കു​ന്ന സ​ഖ്യ​ക​ക്ഷി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ നേ​രി​ൽ​ക​ണ്ട് ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്

ഏ​ക സി​വി​ൽ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്സ്ആ​പ് വ​ഴി പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ത​ങ്ങ​ൾ​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച കേ​ന്ദ്ര നി​യ​മ ക​മീ​ഷ​നെ​​​ക്കൊ​ണ്ട് പ​റ​യി​പ്പി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്നു. ക​മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചി​ല സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​യി​ൽ പ​രാ​മ​ർ​ശി​ച്ച ന​മ്പ​റു​ക​ൾ ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്നും ഏ​ക സി​വി​ൽ കോ​ഡ് സം​ബ​ന്ധ​മാ​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ളെ​ല്ലാം ഔ​ദ്യോ​ഗി​ക വി​ലാ​സം വ​ഴി​യോ, ഇ-​മെ​യി​ൽ വ​ഴി​യോ നേ​രി​ട്ട​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​യും​മു​മ്പെ സം​ഘ്പ​രി​വാ​റും ഗോ​ദി മീ​ഡി​യ​യും ആ​ഘോ​ഷം തു​ട​ങ്ങി​യ​ത് രാ​ജ്യ​​ത്തെ മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തി​ന് ‘മു​ട്ട​ൻ പ​ണി’ കി​ട്ടാ​ൻ പോ​കു​ന്നു എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ക​ര​ടി​ല്ലാ​ത്ത കോ​ഡി​ൽ അ​ഭി​പ്രാ​യം​തേ​ടി നി​യ​മ ക​മീ​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​പ്പോ​ഴേ​ക്കും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​മീ​ഷ​ന് അ​യ​ക്കേ​ണ്ട സ​ന്ദേ​ശ​ത്തി​ന്റെ ‘ക​ര​ട്’ വാ​ട്സ് ആ​പ് വാ​ഴ്സി​റ്റി​ക​ൾ പു​റ​ത്തു​വി​ട്ടു.

ഏ​കീ​കൃ​ത കോ​ഡ് ന​ട​പ്പാ​ക്കി രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​വും അ​ഖ​ണ്ഡ​ത​യും സം​ര​ക്ഷി​ക്കാ​ൻ നി​യ​മ ക​മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​മ്പ​യി​നും അ​വ​ർ തു​ട​ങ്ങി. ഉ​ള്ള​ട​ക്കം എ​ന്താ​ണെ​ന്ന​റി​യാ​ത്ത കോ​ഡ് ന​ട​പ്പാ​ക്കാ​തെ ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​രോ​ധ സ​ന്ദേ​ശ​ങ്ങ​ളു​ടെ ‘ക​ര​ടു’​മി​റ​ങ്ങി. അ​നു​കൂ​ലി​ക​ളു​ടെ​യും പ്ര​തി​കൂ​ലി​ക​ളു​ടെ​യും ‘ക​ര​ട്’ യു​ദ്ധ​ത്തി​നി​ട​യി​ലാ​ണ് ഒ​രു ക​ര​ടു​മി​റ​ക്കാ​ത്ത കോ​ഡി​ൽ ഇ​വ​രൊ​ന്നും പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്ക​രു​തെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ക​മീ​ഷ​ൻ വ​രു​ന്ന​ത്.

ക​ര​ട് ആ​രു​ടെ​യെ​ല്ലാം ക​ണ്ണി​​ലെ ക​ര​ടാ​കും?

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്റെ മ​ന​സ്സി​ലി​രി​പ്പ് അ​പ്പാ​ടെ ശി​പാ​ർ​ശ​യാ​യി സ​മ​ർ​പ്പി​ച്ച ഒ​രു നി​യ​മ ക​മീ​ഷ​ൻ ഏ​ക സി​വി​ൽ കോ​ഡ് അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന​തി​ൽ വി​ല​ങ്ങു​ത​ടി​യാ​കി​ല്ലെ​ന്ന് ബി.​ജെ.​പി​ക്ക് ഉ​റ​പ്പാ​ണ്. എ​ന്നാ​ൽ, മു​സ്‍ലിം​ക​ളെ അ​പ​ര​വ​ത്ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച സ്വ​ന്തം പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വും ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്ക​ലും​പോ​ലെ അ​നാ​യാ​സം പ്ര​യോ​ഗി​ക്കാ​വു​ന്ന അ​ജ​ണ്ട​യ​ല്ല ഏ​ക സി​വി​ൽ കോ​ഡ് എ​ന്ന് ബി.​ജെ.​പി തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു; ​സ്വ​ന്തം സ​ഖ്യ​ക​ക്ഷി​ക​ളും സ​ഹ​യാ​ത്രി​ക​രും അ​വ​ർ​ക്ക് തി​രി​ച്ച​റി​വു​ണ്ടാ​ക്കി കൊ​ടു​ത്തു​വെ​ന്ന് പ​റ​യു​ന്ന​താ​വും നേ​ര്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലു​മു​ള്ള ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി​ക​ളും സ​ഹ​കാ​രി​ക​ളും മാ​ത്ര​മ​ല്ല, വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ ഒ​ന്ന​ട​ങ്ക​വും ഏ​ക സി​വി​ൽ കോ​ഡി​ന് ഇ​രു​ത​ല മൂ​ർ​ച്ച​യു​ണ്ടെ​ന്നു ക​ണ്ട് അ​ത് ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ സം​ഘ് പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ ബി.​ജെ.​പി​യെ സ​ഹാ​യി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട്ടി​ലെ എ.​ഐ.​എ.​ഡി.​എം.​കെ​യും ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സും പ​ഞ്ചാ​ബി​ലെ ശി​രോ​മ​ണി അ​കാ​ലി​ദ​ളും നാ​ഗാ​ലാ​ൻ​ഡി​ലെ എ​ൻ.​ഡി.​പി.​പി​യും മേ​ഘാ​ല​യ​യി​ലെ എ​ൻ.​പി.​പി​യും മി​സോ​റ​മി​ലെ എം.​എ​ൻ.​എ​ഫു​മെ​ല്ലാം ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രെ പ​ര​സ്യ​നി​ല​പാ​ടെ​ടു​ത്ത​ത് ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ധ്യ​പ്ര​ദേ​ശ് പ്ര​സം​ഗ​ത്തി​നു ശേ​ഷ​മാ​ണ്.

ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കി​യാ​ൽ എം.​എ​ൽ.​എ​മാ​രു​ടെ വീ​ടു​ക​ൾ ക​ത്തു​മെ​ന്നാ​ണ് നാ​ഗാ​ലാ​ൻ​ഡ് ഭ​രി​ക്കു​ന്ന സ​ഖ്യ​ക​ക്ഷി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ നേ​രി​ൽ​ക​ണ്ട് ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്.

ഇ​ല്ലാ​ത്ത ‘സി​വി​ൽ കോ​ഡി’​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​ത്തു​ട​ങ്ങി​യാ​ൽ

ഐ​ക്യ പ്ര​തി​പ​ക്ഷ​ത്തെ ഏ​ക സി​വി​ൽ കോ​ഡി​ൽ ശി​ഥി​ല​മാ​ക്കാ​മെ​ന്ന ബി.​ജെ.​പി ക​ണ​ക്കു​കൂ​ട്ട​ലാ​ണ് സ്വ​ന്തം പ​ക്ഷ​ത്തു​ള്ള​വ​ർ​ത​ന്നെ എ​തി​രാ​യ​തോ​ടെ പൊ​ളി​ഞ്ഞു​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ര​ട് പോ​ലു​മാ​കാ​ത്ത ഒ​രു കോ​ഡി​ൽ​നി​ന്ന് ക്രൈ​സ്ത​വ​രെ​യും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​​ളെ​യും ഒ​ഴി​വാ​ക്കി​ത്ത​രാ​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞെ​ന്ന് ഡ​ൽ​ഹി​യി​ൽ അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​റ​ങ്ങി​വ​ന്ന നാ​ഗാ​ലാ​ൻ​ഡ് നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​മ്പാ​കെ വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ നി​ഷേ​ധി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നോ ക​ഴി​ഞ്ഞി​ല്ല. ബി.​ജെ.​പി എ​ത്തി​പ്പെ​ട്ട നി​സ്സ​ഹാ​യാ​വ​സ്ഥ​യു​ടെ നേ​ർ​കാ​ഴ്ച​യാ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്ച.

ക​ശ്മീ​രി​ന്റെ പ്ര​​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​ല​ട​ക്കം സം​ഘ് പ​രി​വാ​റി​ന്റെ പ​ല അ​ജ​ണ്ട​ക​ളോ​ടും പ്ര​തി​പ​ത്തി കാ​ണി​ച്ച ആം ​ആ​ദ്മി പാ​ർ​ട്ടി എ​ടു​ത്തു​ചാ​ടി പ്ര​ഖ്യാ​പി​ച്ച താ​ത്വി​ക പി​ന്തു​ണ​പോ​ലും മാ​റ്റേ​ണ്ട സ്ഥി​തി​യി​ലാ​യി. സി​ഖ് മ​ത വേ​ദി​യും ശി​രോ​മ​ണി അ​കാ​ലി​ദ​ളും പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണി​പ്പോ​ൾ പ​ഞ്ചാ​ബി​ലെ ആ​പ് മു​ഖ്യ​മ​ന്ത്രി.

ബി.​ജെ.​പി അ​ജ​ണ്ട പൊ​ളി​യു​ന്ന കാ​ഴ്ച

ഗോ​ത്ര വ​ർ​ഗ​ക്കാ​രെ​യും ക്രൈ​സ്ത​വ​രെ​യും സി​ഖു​കാ​രെ​യും ഒ​ഴി​വാ​ക്കി ഏ​ക സി​വി​ൽ കോ​ഡ് ഉ​ണ്ടാ​ക്കു​ന്ന​ത് പ​ഠി​ക്കാ​ൻ നി​യ​മ ക​മീ​ഷ​നെ ശ​ട്ടം​കെ​ട്ടി​യാ​ലും പ​രി​ഹാ​ര​മാ​വി​ല്ല. കാ​ര​ണം ന്യൂ​ന​പ​ക്ഷ മാ​ള​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​ച്ച​തി​ലും വ​ലു​ത് ഭൂ​രി​പ​ക്ഷ മാ​ള​ത്തി​ൽ​നി​ന്ന് ക​പി​ൽ സി​ബ​ലി​നെ​പ്പോ​ലു​ള്ള നി​യ​മ​ജ്ഞ​ർ പി​ടി​ച്ച് പു​റ​ത്തി​ട്ടി​രി​ക്കു​ന്നു.

ഏ​ക സി​വി​ൽ കോ​ഡ് ആ​ദ്യം ന​ട​പ്പാ​ക്കേ​ണ്ട​ത് ഹി​ന്ദു​ക്ക​ളി​ലാ​ണെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ് ത​മി​ഴ്നാ​ട് ഭ​രി​ക്കു​ന്ന ഡി.​എം.​കെ​യാ​ണ് ഇ​ത്ത​ര​മൊ​രു ദി​ശ​യി​ലേ​ക്ക് ഏ​ക സി​വി​ൽ കോ​ഡ് ച​ർ​ച്ച കൊ​ണ്ടു​പോ​യ​ത്. ആ​ചാ​ര​ങ്ങ​ൾ നി​യ​മ​മാ​യ ഇ​ന്ത്യ​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ആ​ചാ​ര​ങ്ങ​ളു​ള്ള ഹി​ന്ദു സ​മു​ദാ​യ​ത്തി​ലെ വ്യ​ക്തി​നി​യ​മ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ഏ​ക​രൂ​പ​ത്തി​ലാ​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന സി​ബ​ലി​ന്റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​ൻ മോ​ദി സ​ർ​ക്കാ​റി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഹി​ന്ദു കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്രം കോ​ടി​ക​ളു​ടെ നി​കു​തി ഇ​ള​വ് ന​ൽ​കു​ന്ന​തി​ന് ആ​ധാ​ര​മാ​ക്കു​ന്ന ഹി​ന്ദു സി​വി​ൽ നി​യ​മ​മൊ​ക്കെ ബി.​ജെ.​പി റ​ദ്ദാ​ക്കു​മോ എ​ന്ന സി​ബ​ലി​​ന്റെ ചോ​ദ്യ​വും കു​റി​ക്ക് കൊ​ണ്ടി​ട്ടു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ൽ ച​ർ​ച്ച ആ ​നി​ല​ക്ക് പു​രോ​ഗ​മി​ച്ച​തോ​ടെ ഏ​ക സി​വി​ൽ കോ​ഡി​നെ മു​സ്‍ലിം​ക​ളു​ടെ മാ​ത്രം പ്ര​ശ്ന​മാ​ക്കി ധ്രു​വീ​ക​ര​ണ അ​ജ​ണ്ട സൃ​ഷ്ടി​ക്കാ​നു​ള്ള ബി.​ജെ.​പി നീ​ക്കം പൊ​ളി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് കാ​ണാ​നാ​വു​ന്ന​ത്.

ഹി​ന്ദു​ക്ക​ളി​ൽ ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​മോ​​യെ​ന്ന് ചോ​ദി​ച്ച് ഡി.​എം.​കെ ഈ ​മ​റു​ചോ​ദ്യ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട ത​മി​ഴ്നാ​ട്ടി​ൽ എ.​ഐ.​ഡി.​എം.​കെ എ​തി​ർ​പ​ക്ഷ​ത്താ​യി. സി​ഖു​കാ​ർ​ക്ക് ബാ​ധ​ക​മാ​ക്കാ​നാ​വി​ല്ലെ​ന്ന ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന്റെ നി​ല​പാ​ട് അ​വ​രു​മാ​യി 2024ൽ ​സ​ഖ്യം പ്ര​തീ​ക്ഷി​ച്ച ബി.​ജെ.​പി​യെ മാ​ത്ര​മ​ല്ല, ഏ​ക സി​വി​ൽ കോ​ഡി​നെ പി​ന്തു​ണ​ച്ച ആ​പ്പി​നെ​ക്കൂ​ടി​യാ​ണ് പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ജ്‍ലി​സും സി.​പി.​എ​മ്മും കാ​ണി​ക്കു​ന്ന അ​ത്യാ​വേ​ശം

ഇ​ട​തു​പ​ക്ഷം അ​ട​ക്ക​മു​ള്ള​വ​ർ വ​ള​രെ അ​വ​ധാ​ന​ത​യോ​ടെ മു​സ്‍ലിം​ക​ളു​ടേ​ത​ല്ലാ​ത്ത ഒ​രു പൊ​തു​വി​ഷ​യ​മാ​യി ഉ​ന്ന​യി​ച്ച് ദേ​ശീ​യ​ത​ല​ത്തി​ൽ ബി.​ജെ.​പി​യു​ടെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട​യെ പ​രാ​ജ​യ​​​പ്പെ​ടു​ത്താ​ൻ പ​ണി​യെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ സി.​പി.​എ​മ്മും ഹൈ​ദ​രാ​ബാ​ദി​ലെ മ​ജ്‍ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്‍ലി​മൂ​നും ഇ​തൊ​രു മു​സ്‍ലിം വി​ഷ​യ​മാ​ക്കി ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​നു​ള്ള അ​ത്യാ​വേ​ശ​ത്തി​ലാ​ണ്.

ഏ​ക സി​വി​ൽ കോ​ഡ് വി​വാ​ദം എ​ടു​ത്തി​ട്ട ബി.​ജെ.​പി പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ഭൂ​രി​പ​ക്ഷ വോ​ട്ടാ​ണെ​ങ്കി​ൽ ഈ ​ര​ണ്ട് അ​ത്യാ​വേ​ശ​ക്കാ​രു​ടെ​യും ക​ണ്ണ് ന്യൂ​ന​പ​ക്ഷ വോ​ട്ടി​ലാ​ണ്. മ​ത​സം​ഘ​ട​ന​ക​ളി​ലെ ആ​വേ​ശ ക​മ്മി​റ്റി​ക്കാ​രെ​പ്പോ​ലും തോ​ൽ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മു​സ്‍ലിം​ക​ളെ ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രെ അ​ണി​നി​ര​ത്താ​ൻ ഈ ​ര​ണ്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ കാ​ണി​ക്കു​ന്ന അ​ത്യാ​വേ​ശം.

Tags:    
News Summary - Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT