ബി.ജെ.പിയോട് കേമ്പാടുകമ്പ് കൊമ്പുകോർത്ത് തെരഞ്ഞെടുപ്പ് ജയിച്ചു; പുറത്തെന്ന പോലെ പാർട്ടിക്ക് അകത്തും പൊരുതി മുഖ്യമന്ത്രിപദമുറപ്പിച്ചു. എന്നിട്ടും കമൽനാഥിന ് അങ്കക്കലി അടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പിൽ വലിയ മാർജിനിൽ നേടേണ്ടിയിരുന്ന വിജയ ത്തിനു തടയിട്ടത് വോട്ടു യന്ത്രവുമായുള്ള ബി.ജെ.പിയുടെ കള്ളക്കളിയാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ട് അധികാരത്തിലേക്ക് കാലെടുത്തുവെക്കുേമ്പാൾ നാ ടിെൻറ വികസനത്തിനൊപ്പം രാഷ്ട്രീയപ്രതിയോഗിയുടെ വഞ്ചനസൂത്രങ്ങൾ അവസാനിപ്പി ക്കണമെന്നൊരു ദൃഢനിശ്ചയവുമുണ്ടെന്ന് മുഖ്യമന്ത്രിപദത്തിലേക്ക് തെരഞ്ഞെടുക്കപ്പെ ട്ടശേഷം ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ അേദ്ദഹം തുറന്നുപറയുന്നു...
സംസ ്ഥാനത്ത് താങ്കൾ എത്തുേമ്പാൾ താറുമാറായ നിലയിലായിരുന്നു കോൺഗ്രസ്. അവിടെനിന്ന് ഇൗ വിജയത്തിലേക്ക് എത്തിയത് എങ്ങനെ?
- നേതാക്കൾക്കിടയിൽ ഏകോപനവും രഞ്ജി പ്പും സാധ്യമാക്കിയാണ് മനോവീര്യം കെട്ട കോൺഗ്രസ് പ്രവർത്തകർക്കിടയിലേക്ക് വീണ്ട ും ഞങ്ങൾ കടന്നുചെന്നത്. അവരെ ആവേശഭരിതരും പ്രതീക്ഷാനിർഭരരുമാക്കി മാറ്റേണ്ടതുണ ്ടായിരുന്നു. ബി.ജെ.പിയുടെ സംഘടനാ ശക്തിയും സാമ്പത്തികശേഷിയുമായാണ് ഞങ്ങൾക്ക് ഏറ് റുമുേട്ടണ്ടിയിരുന്നത്. അതിൽ സംഘടന കരുത്തിനോടു മാത്രമേ ഞങ്ങൾക്ക് മത്സരിക്കാനാവുമായിരുന്നുള്ളൂ. മുൻഗാമികളെക്കുറിച്ച് ഒരു വിമർശനവും ഉന്നയിക്കാൻ ഞാനാളല്ല. ഇവിടെ വന്നുതുടങ്ങുേമ്പാൾ എല്ലാം കുഴഞ്ഞുമറിഞ്ഞ നിലയിലായിരുന്നു. എന്നല്ല, സീറോയിലായിരുന്നു ഞങ്ങൾ. ഒാേരാ ചുവടിനും ആസൂത്രണവും തന്ത്രവുമൊരുക്കേണ്ടിയിരുന്നു. ഒരു ഡ്രോയിങ് ബോർഡിലെന്ന പോലെ സ്ട്രാറ്റജിയെല്ലാം എെൻറ കൈയിലുണ്ടായിരുന്നു. കോൺഗ്രസിൽ വിശ്വാസം നഷ്ടെപ്പട്ട സർക്കാർ ഉദ്യോഗസ്ഥർ, വിവിധ സംഘടനകൾ, സമുദായങ്ങൾ, സാമൂഹികസംഘടനകൾ തുടങ്ങി എല്ലാം ബി.ജെ.പിയുടെ അധീനതയിലായിരുന്നു. അവരുടെ വിശ്വാസം ആർജിക്കേണ്ട വലിയ ബാധ്യതയുണ്ടായിരുന്നു ഞങ്ങൾക്ക്.
തൊഴിൽ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് പുതിയ കോൺഗ്രസ് ഗവൺെമൻറിൽ വമ്പിച്ച പ്രതീക്ഷയാണുള്ളത്. അതൊക്കെ എങ്ങനെ സാക്ഷാത്കരിക്കും?
- തൊഴിലവസരമൊരുക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഐ.ടി വ്യവസായം ഏതാണ്ട് എല്ലായിടത്തും ക്ഷയിച്ച മട്ടാണ്. എന്നാൽ, ഈ വിഷയത്തിൽ എന്തു ചെയ്യാനാവുമെന്ന് എച്ച്.സി.എൽ ചെയർമാൻ ശിവ് നാദിറുമായും ടാറ്റയിലെ പഴയ സുഹൃത്തുക്കളുമായും ചർച്ച ചെയ്തിട്ടുണ്ട്. വിവിധ വ്യവസായ സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളോട് മധ്യപ്രദേശിന് ഉതകുന്ന ഒരു നയപരിപാടി ഒരു മാസത്തിനകം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ഇപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ്. എന്നാൽ, സഹസ്രകോടികൾ ചെലവിട്ട് നിക്ഷേപക മാമാങ്കം നടത്താൻ പരിപാടിയില്ല.
ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെയും വിവിപാറ്റിലെയും അപാകങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചു എന്നു കരുതുന്നുണ്ടോ?
- വിന്ധ്യ മേഖലയിൽ ജനഹിതമല്ല ഫലപ്രഖ്യാപനത്തിൽ പ്രതിഫലിച്ചതെന്ന് ഞാനിപ്പോഴും കരുതുന്നു. അവിടെ വോട്ടിങ് മെഷീെൻറ കാര്യത്തിൽ സംശയമുണ്ട്. മേഖലയിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഞാൻ ഒരു ‘ഫോറൻസിക്’ അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. വോട്ടർമാരോട് നേരിട്ട് കാര്യം തിരക്കുന്ന എക്സിറ്റ് പോൾ പോലെയുള്ള ഒരു പരിശോധന. ഒരു സ്വതന്ത്ര ഏജൻസിയാകും അന്വേഷണം നടത്തുക. കോൺഗ്രസ് പ്രവർത്തകരെ അതിൽ ഉൾപ്പെടുത്തില്ല. തങ്ങൾ വോട്ടു ചെയ്തതിനു നേർവിപരീതമായാണ് ഫലങ്ങൾ വന്നതെന്ന് വിന്ധ്യ മേഖലയിലെ വോട്ടർമാർ സംഘടിതമായി വന്ന് പരാതിപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കൈയിൽ കിട്ടുന്ന മുറക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
തെരഞ്ഞെടുപ്പിൽ ഇ.വി.എം ആണോ അതോ സംസ്ഥാനത്തെ ഭരണസംവിധാനമാണോ പ്രശ്നമായത്?
- രണ്ടും. ഇരുപക്ഷത്തെ വീഴ്ചകളും അന്വേഷണ പരിധിയിൽ വരും. സംസ്ഥാനത്തെ ഔദ്യോഗിക ഭരണസംവിധാനവും ഇതിൽ പങ്കുവഹിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പിലെ കമീഷനിങ് നടപടിക്രമങ്ങളെ കുറിച്ച് വേണ്ടത്ര ധാരണയുള്ളവരല്ല. ഇക്കാര്യത്തിൽ അവർക്ക് വേണ്ടത്ര പരിശീലനവും കിട്ടിയിട്ടില്ല. പരിശീലനം നേടിയവർ കൃത്രിമം നടന്നയിടങ്ങളിൽ എത്തിയതുമില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിെൻറ സങ്കീർണതകൾ മനസ്സിലാക്കിയ കോൺഗ്രസ് പ്രവർത്തകരുടെ മികച്ചൊരു ടീമിനെ വളർത്തിയെടുക്കണം. 20 വർഷം മുമ്പ് വോട്ടിങ് മെഷീൻ നടപ്പാക്കിത്തുടങ്ങുമ്പോൾ എനിക്ക് അതേക്കുറിച്ച് ഒരു പിടിപാടും ഉണ്ടായിരുന്നില്ല. ഇപ്പോൾ വിവിപാറ്റ് ആണ് മറ്റൊരു കുഴപ്പം. സത്നയിൽ ഇ.വി.എം മാത്രമല്ല, വിവിപാറ്റും പ്രശ്നമുണ്ടാക്കി.
തുടക്കം തൊട്ടേ തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് താങ്കൾ വിമർശനമുന്നയിക്കുന്നുണ്ട്. ഇപ്പോൾ താങ്കൾ വിജയിച്ചിരിക്കുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ച് എന്തു പറയുന്നു?
- കേന്ദ്രത്തിലും ഇവിടെയും സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ ശ്രമങ്ങളെ ഞാൻ വിലമതിക്കുന്നു. എന്തെങ്കിലും വേണ്ടാതീനങ്ങൾക്ക് അവർ നേതൃത്വം കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുമെന്നു കരുതുന്നില്ല. എല്ലാം നടന്നത് പ്രാദേശിക തലത്തിലാണ് - അവിടെ ലോക്കൽ ഉദ്യോഗസ്ഥർക്ക് വിളികൾ വരുന്നതോടെ അവർ സമ്മർദത്തിലായി. ഇ.വി.എമ്മിലെ റൗണ്ട് അടിസ്ഥാനത്തിലുള്ള വോട്ടെണ്ണലിലും കൃത്രിമത്തിന് സാധ്യതയുണ്ടായിരുന്നു. ചില കേസുകളിൽ കിട്ടിയ വോട്ടുകൾ കുറച്ചു; ചിലതിൽ അധികം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ഒാരോ റൗണ്ട് ടാബുലേഷനിലും ഒപ്പുവെച്ച കോപ്പിയും ഫലം അപ്ലോഡ് ചെയ്യുന്നതിനുമുമ്പ് പ്രഖ്യാപനവും വേണമെന്നു ഞങ്ങൾ ശഠിച്ചത്. ഫലം നേരത്തേ പ്രഖ്യാപിക്കാതിരിക്കാൻ കമീഷൻ വൃത്തങ്ങൾക്കുമേൽ സമ്മർദമുണ്ടായിരുന്നു.
എന്തായിരിക്കും കോൺഗ്രസിെൻറ ഭരണ കാഴ്ചപ്പാട്?
- വ്യവസ്ഥ മാറ്റമാണ് മധ്യപ്രദേശ് ആഗ്രഹിക്കുന്നത്. നിയമവും ചട്ടവും പദ്ധതികളും പ്രഖ്യാപിച്ചതുകൊണ്ടു മാത്രമായില്ല. നമ്മുടെ പദ്ധതി നിർവഹണസംവിധാനങ്ങൾ സ്വതന്ത്രവും നീതിപൂർവകവും അഴിമതിമുക്തവുമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വ്യവസ്ഥ മാറണമെങ്കിൽ മനോഭാവം മാറിയേ തീരൂ. വാണിജ്യമന്ത്രിയായിരിക്കെ ഞാൻ കയറ്റിറക്കുമതി കൺട്രോളറുടെ തസ്തികയുടെ പേര് വിദേശവാണിജ്യ ഡയറക്ടർ ജനറൽ എന്നാക്കി.
കാർഷികവായ്പ എഴുതിത്തള്ളുന്നതിനായി കൃഷിഭൂമി അനുവദിക്കേണ്ടതില്ലെന്നാണല്ലോ രഘുറാം രാജെൻറ അഭിപ്രായം?
- രഘുറാം രാജന് ഗ്രാമങ്ങളെക്കുറിച്ചു വല്ലതും അറിയാമെങ്കിൽ മാത്രം അദ്ദേഹം അത് പറയെട്ട. എത്ര കൊല്ലം നാട്ടിൻപുറത്ത്, അല്ലെങ്കിൽ കൃഷിഭൂമിയിൽ കഴിച്ചുകൂട്ടിയിട്ടുണ്ടെന്നു രാജൻ വ്യക്തമാക്കണം. സ്വന്തം മുറിവട്ടത്തിലിരുന്ന് സാമ്പത്തികശാസ്ത്രജ്ഞർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ഞാൻ അത്ര ഗൗനിക്കുന്നില്ല. കർഷകർ ഇന്ന് കടത്തിൽ ജനിച്ച് കടത്തിൽ മരിച്ചുതീരുകയാണെന്ന് ഒാർമവേണം. മധ്യപ്രദേശിലെ സമ്പദ്വ്യവസ്ഥ പണത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെ കൂടി കണക്കിലെടുത്താണുള്ളത്. ഞങ്ങൾക്ക് ഇവിടെ വലിയ ബിസിനസുകളൊന്നുമില്ല. രഘുറാം രാജൻ അതേക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. കാർഷികവായ്പയുടെ 80 ശതമാനവും ഷെഡ്യൂൾഡ് ബാങ്കുകളിലാണ്. ബാക്കി 20 ശതമാനം സഹകരണബാങ്കുകളിലും.
നിയമസഭയിലേക്ക് ഏതു മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക?
- അക്കാര്യത്തിൽ ഞാൻ വിഷമത്തിലാണ്. ഞങ്ങൾക്ക് മൂന്നു സംവരണരഹിത സീറ്റുകളേയുള്ളൂ. ഛിന്ദ്വാരയിൽ എല്ലാ സീറ്റിലും ഞങ്ങൾ ജയിച്ചു. ഏറ്റവും നല്ല ജയസാധ്യതയുള്ള സീറ്റിൽനിന്നാവും മത്സരിക്കുകയെന്നു ഞാൻ പറഞ്ഞിരുന്നു. എന്നാൽ, എെൻറ വീട് ഛിന്ദ്വാര മണ്ഡല പരിധിയിലല്ല. അത് സോൻസർ മണ്ഡലത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.