ബ്രക്​സിറ്റടിക്കാതെ തെരേസ മേയും മടങ്ങുമ്പോൾ

2016 ജൂലൈ 13നാണ്​​ ബ്രക്​സിറ്റ്​ വാഗ്​ദാനങ്ങളുടെ ചിറകിലേറി തെരേസ മേയ്​ എന്ന കൺസർവേറ്റീവ്​ നേതാവ്​ ബ്രിട്ട​​​െൻ റ പ്രധാനമന്ത്രി പദത്തിലേ​റുന്നത്​. അഞ്ചു വർഷവും അതിലേറെയും രാജ്യം ഭരിക്കുമെന്നും ബ്രക്​സിറ്റ്​ വിഷയത്തിൽ ‘ഇ പ്പം ശരിയാക്കിത്തരാമെന്നും’ പറഞ്ഞായിരുന്നു ആഘോഷങ്ങളോടെ അധികാരാരോഹണം. പക്ഷേ, ഒരു നാൾ പോലും സ്വസ്​ഥത ലഭിക് കാതെ, മുൾക്കിരീടം ഇതാ എടുത്തോളൂ എന്ന്​ വിതുമ്പി അവർ പടിയിറങ്ങു​േമ്പാൾ ബ്രിട്ടനും ബ്രക്​സിറ്റും തുടങ്ങിയേട ത്തുതന്നെ നിൽക്കുകയാണ്​. അവധികൾ പലതു ലഭിച്ചിട്ടും രാഷ്​ട്രീയം കളിച്ച്​ ബ്രിട്ടനിലെ പാർട്ടികളും, വിഷയം ഇത്ര വ ഷളാക്കിയവർ ഇനി ചെയ്യേണ്ടത്​ ചെയ്​തില്ലെങ്കിൽ ‘ചെവിക്കുപിടിച്ച്​’ പുറത്താക്കുമെന്ന​ ഭീഷണിയുമായി യൂറോപ്യൻ യൂനിയനും ​പാമ്പും കോണിയും കളിക്കു​േമ്പാൾ മുൾമുനയിലാകുന്നത്​ ബ്രിട്ടനിലെ സാധാരണക്കാരനാണ്​. ഇനി ബ്രക്​സിറ്റ ്​ നടക്കാ​െത തരമില്ലെന്നിടത്തേക്ക്​ കാര്യങ്ങൾ എത്തിയിട്ടുണ്ടെങ്കിലും അതിൽകവിഞ്ഞ്​ വലിയ ധാരണയൊന്നും ബ്രിട ്ടനിലെ രാഷ്​ട്രീയ നേതൃത്വത്തിന്​ ആയിട്ടില്ലെന്നതാണ്​ സത്യം. തൊഴിൽ നഷ്​ടവും സഞ്ചാര സ്വാതന്ത്ര്യ നഷ്​ടവും മാ ത്രമല്ല, യൂറോപ്പി​​​െൻറ സാമ്പത്തിക തലസ്​ഥാനമെന്ന സൽ​പേരും, ചെറുതും വലുതുമായി നാല്​ ‘രാജ്യങ്ങളെ’ ഒന്നിച്ച്​ നിർത്തിയ ശക്​തിയെന്ന പെരുമയും ഒന്നിച്ച്​ ബലികഴിച്ചാണ്​ ബ്രിട്ടൻ ബ്രക്​സിറ്റിന്​ തലവെച്ചുകൊടുക്കുന്നത്​.

തെരേസ മേയ്​

ഒറ്റ യൂറോപിനെ പിടിക്കാൻ ഒറ്റ ഇംഗ് ലണ്ട്​
പരസ്​പരം പോരടിച്ച്​ യൂറോപ്​ തരിപ്പണമായിപ്പോയ രണ്ടാം ലോക യുദ്ധം കഴിഞ്ഞ്​ അഞ്ചുവർഷത്തെ ചർച്ചകൾക്കൊടുവിലാണ്​ ഭൂഖണ്​ഡത്തിന്​​ വിനഷ്​ടമായ പ്രതാപം തിരിച്ചുപിടിക്കാൻ ജർമനിയും ​ഫ്രാൻസും മുൻ​ൈ​കയെടുത്ത്​ യൂറോപ്യൻ യൂനിയൻ 1950ൽ നിലവിൽ വരുന്നത്​. ജർമനി, ഇറ്റലി, ഫ്രാൻസ്​, നെതർലൻഡ്​സ്​, ബെൽജിയം, ലക്​സംബർഗ്​ എന്നിവയയായിരുന്നു തുടക്കത്തിലെ അംഗങ്ങൾ. ആദ്യമായി വികസിപ്പിച്ച 1973ൽ തന്നെ ബ്രിട്ടൻ അംഗമായി. പലവട്ടം വികസിച്ച ഇ.യു അംഗസംഖ്യ നിലവിൽ 28ൽ നിൽക്കുന്നു.
പൊതു നാണയം (19 അംഗങ്ങൾ ഇത്​ ഉപയോഗിക്കുന്നു), യൂറോപ്യൻ പാർലമ​​െൻറ്​ എന്നിവയാണ്​ ഏകീകരിക്കുന്ന പ്രധാന ശക്​തികൾ. എവിടെയും സഞ്ചരിക്കാനും പ്രത്യേക നികുതിയില്ലാതെ എവിടെയും വ്യാപാരം നടത്താനും കുടിയേറാനുമുൾപെടെ അംഗരാജ്യങ്ങളിലുള്ളവർക്ക്​ സൗകര്യമുണ്ട്​.

ഡേവിഡ്​ കാമറൺ

വിശാല യൂറോപി​​​െൻറ ഭാഗമായി ബ്രിട്ടൻ നിൽക്കരുതെന്ന്​ ശഠിക്കുന്ന ഒരു വിഭാഗം കാലങ്ങളായി രാജ്യത്തുണ്ടെങ്കിലും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ്​ കാലത്ത്​ കൺസർവേറ്റീവ്​ നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന ഡേവിഡ്​ കാമ​റണാണ്​ യൂറോപ്യൻ യൂനിയനിൽനിന്ന്​ ബ്രിട്ടൻ വിട്ടുപോരുന്നുതി​​​െൻറ ഒറ്റപ്പദമായ ‘ബ്രക്​സിറ്റ്’ എന്ന ആശയം​ അവതരിപ്പിക്കുന്നത്​.
ഒറ്റ യൂറോപെന്ന സങ്കൽപത്തെ ചോദ്യം ചെയ്​ത്​ രംഗത്തുണ്ടായിരുന്ന ​നൈജൽ ഫറജി​​​െൻറ യു.കെ ഇൻഡിപെൻഡൻറ്​സ്​ പാർട്ടി (യു.കെ.ഐ.പി)യെ ചെറുക്കുകയായിരുന്നു ലക്ഷ്യം. ജനം പിന്തുണക്കില്ലെന്ന ഉറപ്പിൽ നടത്തിയ ബ്രക്​സിറ്റ്​ ഹിത പര​ിശോധനയിൽ പക്ഷേ, 52 ശതമാനം വോട്ട്​ ലഭിച്ചത്​ അനുകൂലമായി. എല്ലാം കൈവിട്ടുപോയ കാമറൺ ഉടൻ അധികാരം വിട്ടു. ബ്രക്​സിറ്റി​​​െൻറ ആരോരുമറിയാത്ത ശിൽപിയായ ​െനെജൽ ​ഫറജും ദൗത്യം പൂർത്തിയായെന്നു പറഞ്ഞ്​ രാജിനൽകി.

ജെറമി കോർബിൻ

ആഴ്​ചകൾ നീണ്ട അനിശ്​ചിതത്വത്തിനൊടുവിൽ എത്തിയ തെരേസ മേയ്​ തുടക്കത്തിൽ പ്രതീക്ഷയോടെയായിരുന്നുവെങ്കിലും സ്വന്തം പാർട്ടിയുടെ അടുപ്പിൽ പോലും ബ്രക്​സിറ്റ്​ വേവുന്നില്ലെന്ന വലിയ സത്യം തിരിച്ചറിഞ്ഞതോടെ ഉറച്ച തീരുമാനങ്ങളെടുക്കുന്നതിൽ പരാജയമായി. ബ്രക്​സിറ്റ്​ ചർച്ചകൾക്ക്​ മേയ്​ തെരഞ്ഞെടുത്ത പ്രതിനിധിയായ ഒളിവർ റോബിൻസണും സമ്പൂർണ തോൽവിയായി.
2017 മാർച്ച്​ 29ന്​ ഇ.യുവിന്​ ബ്രിട്ടൻ സമർപ്പിച്ച 50ാം വകുപ്പ്​ വ്യവസ്​ഥകൾ പ്രകാരം കഴിഞ്ഞ മാർച്ച്​ അവസാനത്തോടെ ഇംഗ്ലണ്ട്​ ഇ.യു വിട്ടുപോകാനുള്ള ആദ്യ അവധിയായിരുന്നു. തൽക്കാലം സമയം ഒക്​ടോബർ 31 വരെ നീട്ടിയെടുത്തിട്ടുണ്ട്​. അതും നടക്കുമെന്ന്​ ഒരു ഉറപ്പുമില്ല.

സർവത്ര വെല്ലുവിളികൾ
മൂന്നു വഴികളാണ്​ നിലവിൽ ബ്രിട്ടനു മുന്നിലുള്ളത്​.
1. നേരത്തെ ഇ.യുവുമായി ചേർന്ന്​ ​തെരേസ മേയ്​ രൂപം നൽകിയ കരാർ പാലിച്ച്​ ബ്രക്​സിറ്റ്​ നടപ്പാക്കുക. അതുപക്ഷേ, പാർലമ​​െൻറിൽ സ്വന്തം പാർട്ടിക്കാർ പോലും അംഗീകരിക്കുമെന്ന്​ തോന്നുന്നില്ല.

2. കരാറൊന്നുമില്ലാതെ ഇ.യുവിൽനിന്ന്​ വിട്ടുപോരുക. അതുപക്ഷേ, ബ്രിട്ടന്​ ആത്​മഹത്യാപരമാകും. ഉഭയകക്ഷി നിയമങ്ങൾ യൂറോപ്യൻ യൂനിയ​​​െൻറ മാത്രം തീരുമാനങ്ങൾക്ക്​ പുറത്താകു​േമ്പാൾ വ്യാപാരം, ചരക്കുകടത്ത്​ ഉൾപ്പെടെ വിഷയങ്ങളിൽ ബ്രിട്ടൻ പെട്ടുപോകുമെന്ന്​ മാത്രമല്ല, ചുരുങ്ങിയത്​ 9000 കോടി പൗണ്ടി​​​െൻറ അധിക ബാധ്യതയെങ്കിലും വരികയും​ ചെയ്യും. തുറമുഖങ്ങൾ അടച്ചിടുന്നതും വിമാന സർവീസുകൾ നിർത്തിവെക്കുന്നതും ഭക്ഷ്യ വസ്​തുക്കൾ മുടങ്ങുന്നതും പോലുള്ള അത്യന്തം അപകടകരമായ സ്​ഥിതി വിശേഷം ബ്രിട്ടന്​ ചിന്തിക്കാനാകില്ല. അതിനാൽ, കരാറി​ല്ലാത്ത ബ്രക്​സിറ്റ്​ എന്ന വിഷയം തന്നെ മിണ്ടിപ്പോകരുതെന്ന്​ പ്രതിപക്ഷമായ ലേബർ പാർട്ടി തെരേസ മേയ്​ക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

​നൈജൽ ഫറജ്​

3. ബ്രക്​സിറ്റിൽ ഇനിയൊരിക്കൽ കൂടി ഹിതപരിശോധന നടത്തുക. നിലവിലെ ജനമനസ്സ്​ വായിച്ചാൽ 2016ൽ കാണിച്ച വങ്കത്തത്തിന്​ അവർ പ്രായശ്​ചിത്തം ചെയ്യുന്നതാകും വീണ്ടുമൊരു ബ്രക്​സിറ്റി​​​െൻറ ഫലമെന്ന്​ സർവേകൾ പറയുന്നു. ബ്രക്​സിറ്റ്​ വേണ്ടെന്നു വെക്കാ​ൻ ബ്രിട്ടന്​ അധികാരമുണ്ടെന്ന്​ യൂറോപ്യൻ കോടതി അടുത്തിടെ വിധിച്ചതാണ്​.
എന്നാൽ, കരാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്​സിറ്റ്​ നടപ്പാക്കുമെന്നാണ്​ തെരേസ മേയ്​യുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന ബോറിസ്​ ജോൺസൺ നൽകുന്ന വാഗ്​ദാനം.


ബ്രക്​സിറ്റിലെ ലാഭ, നഷ്​ടക്കണക്കുകൾ
ബ്രക്​സിറ്റിനെ അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും വാദമുഖങ്ങൾക്ക്​ കുറവില്ല. യൂറോപ്യൻ യൂനിയ​​​െൻറ ഭാഗമായ​തി​​​െൻറ പേരിൽ അടക്കേണ്ടിവരുന്ന വാർഷിക തുകയാണ്​ ഒന്നാമത്തെ വിഷയം. 1310 കോടി ​പൗണ്ട്​ ഇ.യു ഫണ്ടായി നൽകുന്ന ബ്രിട്ടന്​ പക്ഷേ, 450 കോടി ​പൗണ്ടാണ്​ തിരികെ ലഭിക്കുന്നത്​- അതായത്​, ജർമനി കഴിഞ്ഞാൽ ഇ.യുവിന്​ ഏറ്റവും കൂടുതൽ ഫണ്ടൊഴുക്കുന്ന രാജ്യം. വിട്ടുപോന്നാൽ പിന്നെ ഇത്​ നൽകേണ്ടിവരി​ല്ലല്ലോയെന്നാണ്​ വാദമെങ്കിലും വ്യാപാര നഷ്​ടവും തൊഴിൽ നഷ്​ടവും പിന്നെ പുതുതായി നിലവിൽവരുന്ന അതിർത്തികൾ ഉണ്ടാക്കുന്ന പ്രയാസങ്ങളും പരിഗണിച്ചാൽ ഇതു നൽകൽ തന്നെയല്ലേ ബ്രിട്ടന്​ ലാഭം എന്നു കണക്കുകൾ പറയുന്നു.
വ്യാപാര രംഗത്തെ ഇളവുകളാണ്​ രണ്ടാമത്തെ വിഷയം. നിലവിൽ 28 അംഗ രാജ്യങ്ങൾക്കിടയിലെ വ്യാപാരത്തിന്​ ബ്രിട്ടൻ അധിക നികുതി നൽകുന്നില്ല. സാമ്പത്തിക സേവനങ്ങളും സൗജന്യമാണ്​. ഇത്​ രണ്ടും രാജ്യത്തിന്​ നൽകുന്ന മേൽ​ൈ​ക്ക ഇല്ലാതാകുന്നത്​ സ്വാഭാവികമായും രാജ്യാന്തര തലത്തിൽ ബ്രിട്ട​​​െൻറ പദവികൾക്ക്​ കോട്ടം തട്ടിച്ചേക്കും.

യൂറോപി​​​െൻറ കവാടമായാണ്​ ബ്രിട്ടീഷ്​ തലസ്​ഥാനമായ ലണ്ടൻ പരിഗണിക്കപ്പെടുന്നത്​. എണ്ണമറ്റ യൂറോപ്യൻ കമ്പനികളുടെ ആസ്​ഥാനം നിലകൊള്ളുന്നതും ഇവിടെ. അവയിലേറെയും കൂടുമാറും. താവളം മാറ്റും. അതും ബ്രിട്ടന്​ തിരിച്ചടിയാകും. നിസാൻ, ജാഗ്വാർ ഉൾപെടെ സ്​ഥാപനങ്ങൾ ഇതിനകം നടപടികൾക്ക്​ തുടക്കമിട്ടുകഴിഞ്ഞു.
കുടിയേറ്റമാണ്​ മറ്റൊരു വിഷയം. നിലവിൽ 30 ലക്ഷം യൂറോപ്യൻ പൗരൻമാർ ഇന്ന്​ ബ്രിട്ടനിലുണ്ട്​. 13 ലക്ഷം ബ്രിട്ടീഷുകാർ പുറത്തും. പ്രത്യേക വിസ രേഖകളില്ലാതെ സുഗമ യാത്ര സാധ്യമായിടത്ത്​ രണ്ടു വിഭാഗത്തിനും തടസ്സങ്ങൾ വരും. ഇത്​ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സ്വാഭാവികം. കുടിയേറ്റ വിരുദ്ധ സമരം നയിക്കുന്ന കക്ഷികൾ ഈ വിഷയമാണ്​ ബ്രക്​സിറ്റി​​​െൻറ വലിയ നേട്ടമായി കണക്കാക്കുന്നതും.

യൂറോപ്യൻ പാർലമ​​െൻറി​​​െൻറ അധികാരങ്ങൾ രാജ്യത്തി​​​െൻറ പരമാധികാരത്തെ കൊച്ചാക്കുന്നുവെന്ന ആരോപണങ്ങളും നേരത്തെ ഉയർന്നതാണ്​. ഇരുവശത്തെയും ന്യായാന്യായങ്ങൾ എന്തൊക്കെയാണെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബ്രിട്ട​​​െൻറ സാമ്പത്തിക രംഗ​ത്ത്​ വൻ ഇടിവുണ്ടായത്​ വരാനിരിക്കുന്നതി​​​െൻറ സൂചനകളായി പരിഗണിക്കണം. വിട്ടുപോകുന്ന പക്ഷം, 5070 കോടി ​യൂറോ യൂറോപ്യൻ യൂനിയന്​ ബ്രിട്ടൻ നൽകേണ്ടിയും വരും.

രാഷ്​ട്രീയ വങ്കത്തം
കൺസർവേറ്റീവുകളും മുഖ്യ പ്രതിപക്ഷമായ ലാബർ പാർട്ടിയും ബ്രക്​സിറ്റ്​ വേണമെന്നതിൽ ഏകാഭിപ്രായക്കാരാണെങ്കിലും സംഭവിച്ചത്​ അബദ്ധമായെന്ന തിരിച്ചറിവ്​ നല്ലതാണെന്ന്​ ജനം കരുതുന്നു. ബോറിസ്​ ജോൺസണോ ലാബർ നേതാവ്​ ജെറമി കോർബിനോ വരും കാലയളവിൽ രാജ്യത്തെ ഒറ്റക്ക്​ വലിയ നേട്ടങ്ങളിലേക്ക്​ നടത്താനാകുമെന്ന്​ തോന്നുന്നില്ല. യൂറോപ്യൻ യൂനിയനിൽനിന്ന്​ വിട്ടുപോന്ന ബ്രിട്ടൻ യൂറോപിനെക്കാൾ അമേരിക്കയെ പ്രീതിപ്പെടുത്തുന്നുണ്ട്​. ഒറ്റ യൂറോപ്​ എന്ന സങ്കൽപത്തെ ഭീഷണിയായി കണ്ടിരുന്ന ട്രംപ്​ തെരേസ മേയിയെ ബ്രക്​സിറ്റിന്​ നിർബന്ധിക്കുന്നുണ്ടെങ്കിൽ താൽപര്യം ​വേറെയാണ്​. കനഡയെ പോലെ സ്വതന്ത്രമായി നിന്ന്​ വൻ സാമ്പത്തിക ശക്​തിയാകാമെന്നാണ്​ കണക്കുകൂട്ടലെങ്കിൽ സാമ്പത്തിക വിശകലനങ്ങൾ ബ്രിട്ടന്​ അനുകൂലമല്ലെന്നതും അറിയണം.

Tags:    
News Summary - when Theresa May steping down without brexit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT