ഷോർട്സ് ധരിച്ച് വാർത്ത വായിച്ച് ബി.ബി.സി അവതാരകൻ; കൈയ്യോടെ പൊക്കി സോഷ്യൽ മീഡിയ

പാന്റ്സിടാതെ ഷോർട്സ് ധരിച്ച് ഷർട്ടിന് മുകളിൽ ജാക്കറ്റുമിട്ട് സൂം മീറ്റിങ്ങിൽ പങ്കെടുക്കുന്നവരുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ മുമ്പ് വൈറലായിരുന്നു. അതിന് സമാനമായി ഷോർട്സ് ധരിച്ച് മുകളിൽ ഷർട്ടും ജാക്കറ്റും ടൈയും ധരിച്ച് വാർത്ത വായിക്കുന്ന അവതാരകനെ കണ്ടെത്തിയിരിക്കുകയാണ് നെറ്റിസൺസ്. ബി.ബി.സി ന്യൂസ് അവതാരകനാണ് ചൂടിൽ നിന്ന് രക്ഷപ്പെടാൻ സ്റ്റുഡിയോയിൽ പാന്റ്സിടാതെ ഷോർട്സ് ധരിച്ച് വാർത്ത വായിച്ചത്.

Full View

ബി.ബി.സി ന്യൂസിലെ അവതാരകനായ ഷോൺലെയുടെ വിഡിയോ ആണ് ഇതോടെ വൈറലായത്. കാമറ ക്ലോസപ് ആയതിനാൽ ആരും ഇക്കാര്യം കണ്ടുപിടിക്കില്ലെന്ന് ഷോൺലെ കരുതിയെങ്കിലും അദ്ദേഹത്തിന് തെറ്റി. വാർത്ത വായിക്കുന്നതിന്റെ തുടക്കത്തിൽ സ്റ്റുഡിയോയുടെ വൈഡ് ഷോട്ട് ആണ് കാണിച്ചത്. ഈ ഭാ​ഗത്ത് ഷോൺലെ ഇരിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ഇത് കണ്ടുപിടിച്ച ചില ർ ആ ഭാ​ഗം മാത്രം കട്ട് ചെയ്തെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെ വിഡിയോ വൈറലാവുകയായിരുന്നു.

നിരവധി പേരാണ് വിഡിയോക്ക് കമന്റുമായി രം​ഗത്തെത്തിയത്. അവതാരകനോട് ഇത് സൂം മീറ്റിങ്ങല്ലെന്ന് ആരെങ്കിലും പറയൂവെന്നാണ് ഒരാളുടെ കമന്റ്. എന്ത് ധരിച്ചുവെന്നല്ല, ആ വസ്ത്രത്തിൽ ധരിച്ചയാൾ കൺഫർട്ടബിൾ ആണോ എന്നത് മാത്രം നോക്കിയാൽ മതിയെന്നും ചിലർ കുറിച്ചു.

Tags:    
News Summary - BBC newsreader, BBC News, wearing shorts on air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.