കൂറ്റൻ വിമാനത്തെ വായുവിലൂടെ പറപ്പിക്കുന്ന അതിന്‍റെ എൻജിന് എത്രത്തോളം കരുത്തുണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആ എൻജിനിൽ നിന്നുണ്ടാകുന്ന വായുവിന്‍റെ പുറന്തള്ളലിനോ. 'ജെറ്റ് ബ്ലാസ്റ്റി'ന്‍റെ കരുത്ത് എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വിമാനത്താവളത്തിന്‍റെ റൺവേക്കരികിലായി നിൽക്കുന്ന ഒരുകൂട്ടം ആളുകളെയാണ് വിഡിയോയിൽ കാണുന്നത്. റൺവേയിലൂടെ പതിയെ വരുന്ന വിമാനം യു-ടേൺ എടുത്ത് പുറപ്പെടാൻ തയാറാകുകയാണ്.
എൻജിൻ അതിന്‍റെ ശക്തിയിൽ പ്രവർത്തിച്ചുതുടങ്ങിയതും ജെറ്റ് ബ്ലാസ്റ്റ് താങ്ങാനാവാതെ ചുറ്റുമുള്ളവർ രക്ഷതേടി പായുകയാണ്. കൊടുങ്കാറ്റിന് സമാനമായ രീതിയിൽ വായുവിന്‍റെ പുറന്തള്ളലാണ് ജെറ്റ് എൻജിനിൽ നിന്നുണ്ടായത്. പലരും പിടിച്ചുനിൽക്കാനാകാതെ നിലത്ത് വീഴുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.