സാരി ധരിച്ച് മാരത്തോണിൽ പങ്കെടുത്ത് താരമായിരിക്കുകയാണ് ഒഡീഷ സ്വദേശിയായ മധുസ്മിത ജെന. ഞായറാഴ്ചയാണ് മധുസ്മിത സംബാൽപൂരി കൈത്തറി സാരി ധരിച്ച് മാഞ്ചസ്റ്റർ മാരത്തോണിൽ ഓടിയത്. നാല് മണിക്കൂർ 50മിനിറ്റുകൊണ്ടാണ് 42.5 കിലോമീറ്റർ മധുസ്മിത പൂർത്തിയാക്കിയത്.
മാഞ്ചസ്റ്ററിലെ ഹൈസ്കൂൾ അധ്യാപികയാണ് ഇവർ. അമ്മയും മുത്തശ്ശിയുമാണ് സാരി ധരിച്ച് മാരത്തണിൽ പങ്കെടുക്കാൻ പ്രചോദനമായതെന്നും മധുസ്മിത പറയുന്നു.
'ഞാൻ മാത്രമായിരുന്നു സാരി ഉടുത്ത് ഓടിയത്. മാരത്തോൺ മുഴുവൻ ഓടിതീർക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സാരി ധരിച്ച് ഓടുക എന്നത് അതിനേക്കാളും ബുദ്ധിമുട്ടാണ്. എന്നാൽ ഞാൻ മുഴുവൻ ദൂരവും ഓടി തീർത്തു.' - മധുസ്മിത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.'
സാരിയുടുത്ത് സ്ത്രീകൾക്ക് ഓടാൻ കഴിയില്ലെന്ന ധാരണ ആളുകൾക്ക് ഉണ്ടെന്നും അത് തെറ്റാണെന്ന് തെളിയിക്കാനാണ് സാരിയുടുത്ത് മാരത്തോണിൽ പങ്കെടുത്തതെന്നും മധുസ്മിത കൂട്ടിച്ചേർത്തു. നേരത്തെയും നിരവധി മാരത്തോണുകളിലും ആൾട്രാമാരത്തോളുകളിലും മധുസ്മിത പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.