അ​ണ്ട​ർ 14 ഹൈ​ജം​പ്​ ​-മാ​ത്യു എ. ​സാ​ബു (ലി​യോ സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി, ആ​ല​പ്പു​ഴ)

ആലപ്പുഴ ജില്ല ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് തുടങ്ങി

ചേ​ര്‍ത്ത​ല: ജി​ല്ല ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ് ചേ​ര്‍ത്ത​ല സെൻറ്​ മൈ​ക്കി​ള്‍സ് കോ​ള​ജ് മൈ​താ​നി​യി​ല്‍ തു​ട​ങ്ങി. ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ആ​ല​പ്പു​ഴ ലി​യോ അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി 118 പോ​യ​േ​ൻ​റാ​ടെ മു​ന്നി​ല്‍. ആ​ല​പ്പു​ഴ ദി​ശ സ്‌​പോ​ര്‍ട്സ് അ​ക്കാ​ദ​മി 94 പോ​യ​േ​ൻ​റാ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. സെൻറ്​ ജോ​ണ്‍സ് മ​റ്റം (22), ദു​ര്‍ഗാ​വി​ലാ​സം അ​ത്‌​ല​റ്റി​ക് ക്ല​ബ് ചാ​ര​മം​ഗ​ലം (21) എ​ന്നി​വ​യാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍.

ജി​ല്ല​യി​ലെ 44 ക്ല​ബു​ക​ളി​ല്‍നി​ന്നാ​യി 700 താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. 21 മു​ത​ല്‍ 23 വ​രെ മ​ല​പ്പു​റ​ത്ത്​ ന​ട​ക്കു​ന്ന സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക് മീ​റ്റി​നു​ള്ള ജി​ല്ല ടീ​മി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ്രോ​ണാ​ചാ​ര്യ അ​വാ​ര്‍ഡ് നേ​ടി​യ ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക് ചീ​ഫ് കോ​ച്ച് പി. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​രെ ജി​ല്ല സ്‌​പോ​ര്‍ട്സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ പി.​ജെ. ജോ​സ​ഫ് ആ​ദ​രി​ച്ചു.

തുടക്കം മഴയിൽ കുതിർന്ന്

ചേ​ർ​ത്ത​ല: ആ​ർ​ത്തി​ര​മ്പി​യെ​ത്തി​യ മ​ഴ​യി​ൽ കു​തി​ർ​ന്ന്​ ജി​ല്ല ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ആ​രം​ഭം. മ​ഴ​യി​ൽ ട്രാ​ക്കും മൈ​താ​ന​വും വെ​ള്ള​ത്തി​ലാ​യ​ത് പ​ല താ​ര​ങ്ങ​ളു​ടെ​യും പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചു. ചി​ല​ർ വെ​ള്ള​ത്തി​ൽ വീ​ണു. എ​ങ്കി​ലും ആ​വേ​ശം കു​റ​യാ​തെ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങാ​നാ​യ​ത്.

Tags:    
News Summary - Alappuzha District Junior Athletic Championship begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.