ബെൽഗ്രേഡ് (സെർബിയ): നിലവിലെ ലോക ചാമ്പ്യനെയടക്കം അട്ടിമറിച്ച് തകർപ്പൻ വിജയങ്ങളുമായി ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് വനിത 53 കിലോഗ്രാം ഇനത്തിൽ സെമി ഫൈനലിലെത്തിയ ഇന്ത്യയുടെ ആന്റിം പൻഘലിന് ഫൈനൽ യോഗ്യത നേടാനായില്ല.
ഇന്ത്യൻ മെഡൽ പ്രതീക്ഷയായ പൻഘൽ ആദ്യ മത്സരത്തിൽ 3-2നാണ് ലോക ചാമ്പ്യൻ യു.എസിന്റെ ഒളീവിയ ഡോമിനിക് പാരിഷിനെ മറിച്ചിട്ടത്. 0-2ന് പിറകിലായിരുന്ന 19കാരി ഗംഭീര തിരിച്ചുവരവ് നടത്തി മത്സരം ജയിക്കുകയായിരുന്നു. പോളണ്ടിന്റെ റുക്സാന മാർത്ത സാസിനയെ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിലും മറികടന്നായിരുന്നു പൻഘലിന്റെ ക്വാർട്ടർ പ്രവേശനം.
റഷ്യയുടെ നടാലിയ മലിഷേവയെ ക്വാർട്ടറിൽ വീഴ്ത്തി സെമിയിലുമെത്തിയെങ്കിലും തുടർന്ന് ബെലറൂസിന്റെ വനേസ കലദ്സിൻസ്കയോട് (4-5) തോൽവി ഏറ്റുവാങ്ങി. വ്യാഴാഴ്ചത്തെ വെങ്കല മെഡൽ മത്സരത്തിനിറങ്ങുന്ന ആന്റിം ഒളിമ്പിക്സ് യോഗ്യതയും ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.