മലപ്പുറം: നേപ്പാളിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സിനിയർ വിഭാഗം സോഫ്റ്റ് ആൻഡ് ബേസ്ബാളിൽ ഇന്ത്യൻ ടീമിൽ ഇടം നേടി പടിക്കൽ സ്വദേശി. പടിക്കൽ െക.പി. മൂസയുടെയും പി.വി. റംലയുടെയും മകൻ കെ.പി. മുഹമ്മദ് അലൂഫാണ് ടീമിൽ അംഗമായത്. കോഴിക്കോട് മീഞ്ചന്ത കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. സോഫ്റ്റ് ആൻഡ് ബേസ്ബാൾ തേഞ്ഞിപ്പലം ടീമിൽ അംഗമാണ്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുേമ്പാഴാണ് സോഫ്റ്റ് ആൻഡ്ബാസ് ബാൾ കളിയിൽ ആകൃഷ്ടനാകുന്നത്. തുടർന്ന് മലപ്പുറം ജില്ല ടീമിൽ ഇടം നേടി. കൂടാതെ കോഴിക്കോട് ലീഗിലും ഇൻറർ കൊളീജിയറ്റ് മത്സരങ്ങളിലും തിളങ്ങി. യൂനിവേഴ്സിറ്റി സ്വദേശി കെ.എം. ജവാദാണ് പരിശീലകൻ. കാലിക്കറ്റ് സർവകലാശാല കാമ്പസ് ഗ്രൗണ്ടിലാണ് ജില്ലയിലെ ബേസ്ബാൾ താരങ്ങൾക്ക് പരിശീലനം നൽകുന്നത്. 18 അംഗ സംഘത്തിൽ ഒമ്പതുപേർ അടങ്ങുന്ന ടീമാണ് ഗ്രൗണ്ടിൽ ഇറങ്ങുക. അടുത്തയാഴ്ച നേപ്പാളിൽ നടക്കുന്ന മത്സരത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഈ 20കാരൻ. അസ്ഹറുദ്ദീൻ, ഹസ്ന, അൻവറ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.