ലോ​ക ബീ​ച്ച് ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ ഉ​റു​ഗ്വാ​യെ നേ​രി​ടു​ന്നു

ബീച്ച് ഹാൻഡ് ബാൾ: ഖത്തർ പ്രധാന റൗണ്ടി​ലേക്ക് മുന്നേറി

പി​ങ്ടാ​ൻ (ചൈ​ന): ചൈ​ന​യി​ലെ പി​ങ്ടാ​നി​ൽ ന​ട​ക്കു​ന്ന ലോ​ക ബീ​ച്ച് ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ ഉ​റു​ഗ്വാ​യെ കീ​ഴ​ട​ക്കി പ്ര​ധാ​ന റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. 2-0ത്തി​നാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ ആ​ധി​കാ​രി​ക ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ജ​ർ​മ​നി​യോ​ട് 2-0ത്തി​ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ചൊ​വ്വാ​ഴ്ച ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ന് അ​മേ​രി​ക്ക​യോ​ട് 1-2നും ​കീ​ഴ​ട​ങ്ങേ​ണ്ടി​വ​ന്നു. ഓ​രോ ഗ്രൂ​പ്പി​ൽ​നി​ന്നും മൂ​ന്നു ടീ​മു​ക​ൾ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റു​മെ​ന്ന രീ​തി​യാ​ണ് ഖ​ത്ത​റി​ന് തു​ണ​യാ​യ​ത്. ഡി ​ഗ്രൂ​പ്പി​ൽ യു.​എ​സ് ഒ​ന്നാ​മ​തും ജ​ർ​മ​നി ര​ണ്ടാ​മ​തും ഖ​ത്ത​ർ മൂ​ന്നാ​മ​തു​മാ​യി. ഗ്രൂ​പ് എ ​യി​ൽ ആ​സ്ട്രേ​ലി​യ, ഡെ​ന്മാ​ർ​ക്, ഒ​മാ​ൻ, ഹം​ഗ​റി എ​ന്നി​വ​യും ഗ്രൂ​പ് ബി​യി​ൽ തു​നീ​ഷ്യ, സ്‍പെ​യി​ൻ, ചൈ​ന, ബ്ര​സീ​ൽ എ​ന്നി​വ​യും ഗ്രൂ​പ് സി​യി​ൽ പോ​ർ​ട്ടോ റി​ക്കോ, പോ​ർ​ച്ചു​ഗ​ൽ, അ​ർ​ജ​ന്റീ​ന, ക്രൊ​യേ​ഷ്യ എ​ന്നി​വ​യു​മാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജൂ​ൺ 23നാ​ണ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ക്കു​ന്ന​ത്.

Tags:    
News Summary - Beach handball: Qatar advances to major

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.