സ​ർ​ഫി​ങ് മ​ത്സ​ര​ത്തി​നി​ടെ സ​മു​ദ്ര​ത്തി​ൽ തി​മിം​ഗ​ലം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ൾ നീന്തി രക്ഷപ്പെടുന്ന താരങ്ങൾ

ഒളിമ്പിക് സർഫിങ് മത്സരത്തിനിടെ ‘അതിഥിയായി’ തിമിംഗലം

പാരിസ്: സമുദ്ര സംരക്ഷിത മേഖലയായ താഹിതി ദ്വീപിലെ ടഹൂപോവയിൽ ഒളിമ്പിക് സർഫിങ് സെമി ഫൈനൽ മത്സരത്തിനിടെ തിമിംഗലം പ്രത്യക്ഷപ്പെട്ടു. സർഫിങ്ങിന്റെ അവസാന ദിനത്തിൽ ബ്രസീൽ താരം തത്യാന വെസ്റ്റൺ വെബ്, കോസ്റ്റാറിക്കയുടെ ബ്രിസ ഹെന്നസി എന്നിവരിൽനിന്ന് സുരക്ഷിതമായ അകലത്തിലാണ് തിമിംഗലം എത്തിയത്.

ഇത് കാണികൾക്കും ഫോട്ടോഗ്രാഫർമാർക്കും ജീവിതത്തിലെ അപൂർവ നിമിഷമായി. 24 വീതം പുരുഷ -വനിത താരങ്ങളാണ് സർഫിങ്ങിൽ മത്സരിച്ചത്. സർഫിങ്ങിനിടെ പക്ഷികൾ, നീർനായ്ക്കൾ, സ്രാവുകൾ എന്നിവയെ സാധാരണയായി കടലിൽ കാണാമെങ്കിലും തിമിംഗലം പ്രത്യക്ഷപ്പെട്ടത് കൗതുകമായി. പാരിസിൽനിന്ന് 16,000 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന താഹിതി ദ്വീപ് തിമിംഗലങ്ങളുടെ വാസകേന്ദ്രമാണ്.

Tags:    
News Summary - Blue whale as a 'guest' during the Olympic Surfing Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.