ലണ്ടൻ: മാർച്ചിൽ ലണ്ടനിൽ നടന്ന യൂറോപ്യൻ ഒളിമ്പിക്സ് ബോക്സിങ് യോഗ്യത മത്സരത്തിനെത്തിയ ആറുപേർക്ക് കോവിഡ്–19. തുർക്കിയുടെ രണ്ട് ബോക്സർമാർ, പരിശീലകൻ, ക്രൊയേഷ്യയുടെ ഒരു ബോക്സർ, രണ്ട് പരിശീലകർ എന്നിവരാണ് കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്. ഒളിമ്പിക്സ് യോഗ്യത മത്സരത്തിനിടെയാണ് രോഗം പകർന്നതെന്ന് ക്രൊയേഷ്യൻ ബോക്സിങ് ഫെഡറേഷൻ െസക്രട്ടറി ജനറൽ മാർകോ മറോവിച് പറഞ്ഞു. ചാമ്പ്യൻഷിപ് പാതിവഴിയിൽ റദ്ദാക്കപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങിയവർ നിരീക്ഷണത്തിലായിരുന്നു. ഇറ്റലി ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പടരുന്നതിനിടെ മാർച്ച് 14 മുതൽ കാണികൾക്ക് പ്രവേശനം നൽകി ബോക്സിങ് ചാമ്പ്യൻഷിപ്പുമായി മുന്നോട്ടുപോവാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. സംഘാടകരായ ഐ.ഒ.സി ബോക്സിങ് ടാസ്ക് ഫോഴ്സിന് ഗുരുതര പിഴവുണ്ടായതായി തുർക്കി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.