ന്യൂഡൽഹി: ആസ്ട്രേലിയയിലെ പ്രധാന നഗരിയായ മെൽബണിൽ ആറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചതോെട ട്വൻറി20 ലോകകപ്പിെൻറ സാധ്യതകൾ അടയുന്നു. ഈ വർഷം ഒക്ടോബർ-നവംബറിൽ നടക്കേണ്ട ലോകകപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഐ.സി.സി വൈകുന്നതിനിടെയാണ് കോവിഡ് വ്യാപനം തടയാൻ മെൽബണിൽ വീണ്ടും അടച്ചിടൽ പ്രഖ്യാപിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ട്വൻറി20 ലോകകപ്പ് ഈ വർഷം നടത്തുക സാധ്യമല്ലെന്ന് ഐ.സി.സി അംഗവും പാകിസ്താൻ ക്രിക്കറ്റ് ചെയർമാനുമായ ഇഹ്സാൻ മണി അറിയിച്ചു. ഇതുതന്നെയാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെയും നിലപാട്. കോവിഡ്മുക്ത പരിസ്ഥിതിയിൽ ഈ വർഷം ലോകകപ്പ് നടത്താനാവില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ തലവൻ ഏൾ എഡ്ഡിങ്സ് നേരേത്ത വ്യക്തമാക്കിയിരുന്നു.
16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻറ് നിലവിലെ സാഹചര്യത്തിൽ അസാധ്യമെന്നാണ് അവരുടെ നിലപാട്. അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് തയാറാവാൻ ടീം അംഗങ്ങൾക്ക് നിർദേശവും നൽകി. ലോകകപ്പ് സംബന്ധിച്ച് ഈയാഴ്ചതന്നെ ഐ.സി.സി അന്തിമ തീരുമാനമെടുക്കും. മാറ്റിവെച്ചാൽ, ഐ.പി.എൽ സൗകര്യത്തോടെ നടത്താനുള്ള കാത്തിരിപ്പിലാണ് ബി.സി.സി.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.