ഇസ്ലാമാബാദ്: ക്രിക്കറ്റ് കരിയർ അവസാനിച്ചതോടെ താൻ ലഹരിക്ക് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ പാകിസ്താൻ ക്യാപ്റ്റൻ വസീം അക്രം. താൻ സ്വയം ആഹ്ലാദിക്കാൻ ഇഷ്ടപ്പെട്ടെന്നും രാത്രി പാർട്ടികൾക്ക് പോവാൻ ഇഷ്ടമായിരുന്നെന്നും പുറത്തിറങ്ങാനിരിക്കുന്ന 'സുൽത്താൻ, ഒരോർമക്കുറിപ്പ്' ആത്മകഥയിൽ അക്രം തുറന്നെഴുതിയിട്ടുണ്ട്. ദുഷ് പ്രവണതകൾ നയിക്കാൻ തുടങ്ങി. കൊക്കെയ്നിനെ ആശ്രയിച്ചു.
ഇംഗ്ലണ്ടിലെ ഒരു പാർട്ടിയിലായിരുന്നു തുടക്കം. ഉപയോഗം ക്രമാനുഗതമായി കൂടുതൽ ഗുരുതരമായി വർധിച്ചു. പിന്നീട് അതില്ലാതെ കഴിയില്ലെന്നായി. ഭാര്യ ഹുമ ഇത് പിന്നീട് കണ്ടുപിടിച്ചു. അവരുമായി പിരിയുന്ന കാര്യംവരെ താൻ ആലോചിച്ചു. ഹുമയുടെ ഇടപെടലാണ് ലഹരിയുടെ പിടിയിൽനിന്ന് തന്നെ മോചിപ്പിച്ചതെന്നും അവരുടെ മരണം ഏറെ തളർത്തിയെന്നും വിഖ്യാത പേസ് ബൗളറായ അക്രം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.