വിൻഡീസിനെ എറിഞ്ഞൊതുക്കി അശ്വിൻ; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് ജയം

റോ​സോ: സ്പിന്നർ ആർ. അശ്വിന്‍റെ പന്തുകൾക്ക് മുന്നിൽ രണ്ടാം ഇന്നിങ്സിലും വെസ്റ്റിൻഡീസുകാർ ബാറ്റ് വെച്ച് കീഴടങ്ങിയപ്പോൾ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യക്ക് ഇന്നിങ്സിനും 141 റൺസിനും ജയം. രണ്ടാമിന്നിങ്സിൽ വെറും 130 റൺസെടുക്കാൻ മാത്രമേ വെസ്റ്റിൻഡീസിന് സാധിച്ചുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ 171 റൺസെടുത്ത യുവതാരം യാശസ്വി ജയ്സ്വാളാണ് കളിയിലെ താരം. സ്കോർ: വെസ്റ്റിൻഡീസ് -150, 130. ഇന്ത്യ- 421ന് 5 (ഡിക്ല.). രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ1-0ന് മുന്നിലെത്തി.

മൂ​ന്നാം ദി​നം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 421 റ​ൺ​സെ​ടു​ത്ത് ഇന്ത്യ ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.  വെസ്റ്റിൻഡീസിന്‍റെ രണ്ടാമിന്നിങ്സും കൂട്ടത്തകർച്ചയായി. ഒന്നാമിന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുകാട്ടിയ അശ്വിൻ രണ്ടാമിന്നിങ്സിലും വിൻഡീസിന്‍റെ അന്തകനായി. ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ മത്സരത്തിൽ ആകെ 12 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കി. ഒന്നാമിന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ രണ്ടാമിന്നിങ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത് അലിക്ക് അതാന്‍സെയും (28) ജേസണ്‍ ഹോള്‍ഡറുമായിരുന്നു (20 നോട്ടൗട്ട്).

ര​ണ്ടി​ന് 312 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് ​അ​ര​​ങ്ങേ​റ്റ ​സെ​ഞ്ച്വ​റി വീ​ര​ൻ യ​ശ​സ്വി ജ​യ്സ്വാ​ളി​ന്റെ വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. 171 റ​ൺ​​സെ​ടു​ത്ത ജ​യ്സ്വാ​ളി​നെ അ​ൽ​സാ​രി ​ജോ​സ​ഫി​ന്റെ പ​ന്തി​ൽ വി​ക്ക​റ്റി​നു പി​ന്നി​ൽ ജോ​ഷ്വ ഡാ ​സി​ൽ​വ ക്യാ​ച്ചെ​ടു​ത്താ​ണ് മ​ട​ക്കി​യ​ത്. മൂ​ന്നു റ​ൺ​സെ​ടു​ത്ത് വൈ​സ് ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​ന​യും പു​റ​ത്താ​യി. കെ​മ​ർ റോ​ച്ചി​നാ​ണ് വി​ക്ക​റ്റ്. വി​രാ​ട് കോ​ഹ്‍ലി​ 76 റ​ൺ​സെടുത്ത് മടങ്ങിയപ്പോൾ 37 റ​ൺ​സ് നേ​ടി​യ ര​വീ​ന്ദ്ര ജ​ദേ​ജ​യും ഒറ്റ റൺസുമായി ഇഷാൻ കിഷനുമായിരുന്നു ഒടുവിൽ ക്രീസിൽ.

143 റ​ൺ​സു​മാ​യാ​ണ് ജ​യ്സ്വാ​ൾ മൂ​ന്നാം ദി​നം ബാ​റ്റി​ങ് തു​ട​ങ്ങി​യ​ത്. 36 റ​ൺ​സു​മാ​യി ​​കോ​ഹ്‍ലി​യും. രാ​വി​ലെ മൂ​ന്നാം ഓ​വ​റി​ൽ ത​ന്നെ ജ​യ്സ്വാ​ൾ 150 ക​ട​ന്നു. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ ഈ ​നേ​ട്ടം കു​റി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ൻ ബാ​റ്റ​റാ​യി യു​വ​താ​രം. സ്പി​ന്ന​ർ ജോ​മ​ൽ വാ​രി​ക്ക​നെ അ​തി​ർ​ത്തി​ക്ക​പ്പു​റം പ​റ​ത്തി ടെ​സ്റ്റി​ലെ ആ​ദ്യ സി​ക്സും ജ​യ്സ്വാ​ൾ നേ​ടി. ക​രു​ത​ലോ​ടെ ക​ളി​ച്ച ജ​യ്സ്വാ​ളി​ന് ഒ​രു ലൂ​സ് ഷോ​ട്ടി​ൽ പി​ഴ​ക്കു​​ക​യാ​യി​രു​ന്നു. ശി​ഖ​ർ ധ​വാ​നും (187) രോ​ഹി​ത് ശ​ർ​മ​ക്കും (177) ശേ​ഷം അ​ര​ങ്ങേ​റ്റ​ത്തി​ലെ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്റെ മൂ​ന്നാ​മ​ത്തെ മി​ക​ച്ച സ്കോ​റാ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്റെ 171 റ​ൺ​സ്. 147 പ​ന്തി​ലാ​ണ് ക്ഷ​മാ​പൂ​ർ​വം ബാ​റ്റ് വീ​ശി വി​രാ​ട് കോ​ഹ്‍ലി അ​ർ​ധ ശ​ത​കം നേ​ടി​യ​ത്.

Tags:    
News Summary - Ind vs Wi cricket test India won by innings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-01 01:49 GMT