ന്യൂഡൽഹി: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം ഒരു ദിവസം നേരത്തേയാക്കാൻ സാധ്യത. നവരാത്രി ആരംഭദിനത്തിലെ തിരക്ക് പരിഗണിച്ചാണിത്. ഇന്ത്യ-പാക് മത്സരം ഒക്ടോബർ 15ന് അഹ്മദാബാദിലാണ് നടക്കേണ്ടത്.
എന്നാൽ, അന്ന് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകുന്നതിനാൽ രാത്രിയിലും വൻ ജനക്കൂട്ടം പുറത്തുണ്ടാകുമെന്ന് സുരക്ഷ ഏജൻസികൾ ബി.സി.സി.ഐയെ അറിയിച്ചതായാണ് വിവരം. ‘മുന്നിലുള്ള ഓപ്ഷനുകളെ കുറിച്ച് ഞങ്ങൾ ആലോചിക്കുകയാണ്. ഉടൻ ഒരു തീരുമാനമുണ്ടാകും.
വാശിയേറിയ ഇന്ത്യ-പാക് മത്സരത്തിന് ആയിരക്കണക്കിന് ആരാധകർ വരുന്നതാണെന്നും തിരക്കേറിയ നവരാത്രി ആരംഭത്തിൽ ഈയൊരു മത്സരം മാറ്റിവെക്കണമെന്നുമാണ് സുരക്ഷാ ഏജൻസികൾ’ -ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.