കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു.
മധ്യനിരക്കാരൻ ദുനിത് വെല്ലാലഗെ, ഓപ്പണർ പതും നിസംഗ എന്നിവരുടെ അർധ സെഞ്ച്വറി പ്രകടനമാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 65 പന്തിൽ 67 റൺസുമായി ദുനിത് പുറത്താകാതെ നിന്നു. നിസംഗ 75 പന്തിൽ 56 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി അർഷ്ദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അവിഷ്ക ഫെർണാണ്ടോ (ഏഴു പന്തിൽ ഒന്ന്), കുശാൽ മെൻഡിസ് (31 പന്തിൽ 14), സദീര സമരവിക്രമ (18 പന്തിൽ എട്ട്), ചരിത് അസലങ്ക (21 പന്തിൽ 14), ജനിത് ലിയാനഗെ (26 പന്തിൽ 20), വാനിന്ദു ഹസരംഗ (35 പന്തിൽ 24) എന്നിവരാണ് പുറത്തായ ലങ്കൻ താരങ്ങൾ. മുഹമ്മദ് ഷിറാസ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജ്, ശിവം ദുബെ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞ ശുഭ്മൻ ഗില്ലൊഴികെ എല്ലാവർക്കും വിക്കറ്റ് നേടാനായി. ടോസ് നേടിയ ലങ്കൻ നായകൻ ചരിത് അസലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ. രാഹുലും ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തി. ഋഷഭ് പന്ത് പുറത്തായി. സ്പിന്നര്‍ കുൽദീപ് യാദവ്, ഓൾറൗണ്ടർ ശിവം ദുബെ എന്നിവരും പ്ലെയിങ് ഇലവനിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.