നോർത്ത് സൗണ്ട് (ആന്റിഗ്വ): ട്വന്റി20 ലോകകപ്പിൽ സൂപ്പർ എട്ടിൽ രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. ഇന്ത്യൻ സമയം രാത്രി എട്ടിന് ന്യൂസൗണ്ടിലാണ് മത്സരം.
ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും ബൗളിങ്ങിൽ ജസ്പ്രീത് ബുംറയും കളി നയിച്ച സൂപ്പർ എട്ടിലെ ആദ്യ പോരാട്ടത്തിൽ അഫ്ഗാനിസ്താനെ 47 റൺസിന് ഇന്ത്യ വീഴ്ത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത 20 ഓവറിൽ എട്ടു വിക്കറ്റിനാണ് 181 റൺസിലെത്തിയത്. 28 പന്തിൽ 53 റൺസടിച്ച് സൂര്യകുമാർ യാദവ് ടോപ് സ്കോററായപ്പോൾ ഉപനായകൻ ഹാർദിക് പാണ്ഡ്യ 24 പന്തിൽ 32 റൺസ് ചേർത്തു. അവസാന പന്തിൽ ഓൾഔട്ടാകുമ്പോൾ 134 റൺസായിരുന്നു അഫ്ഗാൻ ടീമിെൻറ സമ്പാദ്യം.
നാലോവറിൽ ഏഴു റൺസ് വഴങ്ങി മൂന്നു വിക്കറ്റുമായി ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. അർഷ്ദീപ് സിങ്ങും മൂന്ന് വിക്കറ്റെടുത്തപ്പോൾ കുൽദീപ് രണ്ടുപേരെ മടക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ ജയിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.