ഇന്ത്യക്ക് ബാറ്റിങ്; ഓപ്പണറായി സഞ്ജുവും അഭിഷേകും തന്നെ; പരമ്പര തൂത്തുവാരാൻ സൂര്യയും സംഘവും

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽനിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്.

പേസർ അർഷ്ദീപ് സിങ്ങിനു പകരം സ്പിന്നർ രവി ബിഷ്ണോയി പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് ബംഗ്ലാദേശ് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. തൻസിദ് തമീമും മെഹദി ഹസനും കളിക്കാനിറങ്ങും. ഇന്ത്യക്കായി മൂന്നാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെയാണ് ഓപ്പൺ ചെയ്യുന്നത്. ട്വന്റി20 ടീമിൽ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജുവിനും സ്ഥിരം ഓപ്പണർ പദവിയിൽ പ്രതീക്ഷ വെക്കുന്ന അഭിഷേകിനും ആദ്യ രണ്ടു മത്സരങ്ങളിലും പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല.

ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി തന്നെ ജയിച്ച് സൂര്യകുമാറും സംഘവും പരമ്പര സ്വന്തമാക്കിയിരുന്നു. മറുവശത്ത് ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ക്ഷീണത്തിൽ എത്തിയ ബംഗ്ലദേശിന് ട്വന്റി20യിലും വൈറ്റ് വാഷ് തോൽവി ഒഴിവാക്കാൻ ഈ മത്സരം ജയിച്ചേ മതിയാകൂ.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, മായങ്ക് യാദവ്

ബംഗ്ലാദേശ് ടീം: നജ്മുൽ ഹുസൈൻ ഷാന്‍റോ, പർവേസ് ഹുസൈൻ, ലിറ്റൺ ദാസ്, തൻസിദ് ഹസൻ, തൗഹീദ് ഹൃദോയ്, മഹ്മൂദുല്ല, മെഹദി ഹസൻ, തസ്കിൻ അഹ്മദ്, റിഷാദ് ഹുസൈൻ, മുസ്തഫിസുർ റഹ്മാൻ, തൻസിം ഹസൻ ഷാകിബ്.

Tags:    
News Summary - India win the toss, bat first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.