ബ്രിഡ്ജ്ടൗൺ: പരിശീലന സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട്, ഏകദിന ലോകകപ്പിന് ശേഷമെത്തിയ രോഹിത് ശർമയുടെ ഫോൺകാളിന് നന്ദി പറഞ്ഞ് രാഹുൽ ദ്രാവിഡ്.രോഹിത് ശർമയുടെ ഫോൺകാളിന് നന്ദി പറഞ്ഞ് രാഹുൽ ദ്രാവിഡ്.
രോഹിത് പറഞ്ഞതുപ്രകാരം ചെയ്തില്ലായിരുന്നെങ്കിൽ വലിയൊരു ചരിത്രത്തിന്റെ ഭാഗമാവാൻ തനിക്ക് കഴിയില്ലായിരുന്നുവെന്നും സ്ഥാനമൊഴിയുന്ന ഇന്ത്യൻ പരിശീലകൻ വെളിപ്പെടുത്തി. ട്വന്റി20 ലോകകിരീട നേട്ടത്തിന് ശേഷം ബി.സി.സി.ഐ പങ്കുവെച്ച വിഡിയോയിലാണ് ദ്രാവിഡ് ഇക്കാര്യം വ്യക്തമാക്കിയത്.
‘‘രോ, എന്നോട് തുടരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നവംബറിലെ ഫോൺകാളിന് വളരെ നന്ദി. ഓരോരുത്തർക്കൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരവും സന്തോഷം നൽകുന്നതുമാണ്. എനിക്കും രോഹിത്തിനും ഇടയിൽ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടായിട്ടുണ്ട്. എപ്പോഴും പറയാറുള്ളതുപോലെ റൺസോ വിക്കറ്റോ കരിയറോ അല്ല, ഈ നിമിഷമാണ് എല്ലാവരുടെയും ഓർമകളിൽ ബാക്കിയുണ്ടാവുക’’ -ദ്രാവിഡ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.