മുംബൈ: നൈറ്റ് വാച്ച്മാനായെത്തി ആദ്യ പന്തിൽ തന്നെ പുറത്തായതിന് പുറമേ റിവ്യുവും പാഴാക്കിയ മുഹമ്മദ് സിറാജിനെ പരിഹസിച്ച് രവി ശാസ്ത്രി. കമന്ററിക്കിടെയാണ് രവിശാസ്ത്രിയും സിമോൺ ഡോളും മുഹമ്മദ് സിറാജിനെ വിമർശിച്ച് രംഗത്തെത്തിയത്. നൈറ്റ് വാച്ച്മാനെ അയക്കണമായിരുന്നുവെങ്കിൽ അശ്വിനെ വിടാമായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. മികച്ച ഇന്നിങ്സ് കളിക്കാൻ അശ്വിൻ പൂർണമായും യോഗ്യനാണ്. റിവ്യു കൂടി മുഹമ്മദ് സിറാജ് പാഴാക്കിയതിനേയും രവിശാസ്ത്രി വിമർശിച്ചു.
രവിശാസ്ത്രിയുടെ നിലപാടിനോട് പൂർണമായും യോജിച്ചാണ് സിമൺ ഡോൾ രംഗത്തെത്തിയത്. ലോവർ ഓർഡർ ബാറ്ററോ ബൗളറോ അധികസമയം കളിക്കുമെന്ന് പറയാനാവില്ല. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ മികച്ച രീതിയിൽ കളിക്കാൻ അശ്വിന് സാധിക്കും. രവിശാസ്ത്രിയുടെ അഭിപ്രായത്തോട് താൻ പൂർണമായും യോജിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
18ാം ഓവറിൽ അജാസ് പട്ടേലിന്റെ പന്തിൽ യശ്വസി ജയ്സ്വാൾ പുറത്തായതിന് പിന്നാലെ അപ്രതീക്ഷിതമായി കോഹ്‍ലിക്ക് പകരം നാലാം നമ്പറിൽ സിറാജാണ് കളിക്കാൻ എത്തിയത്. മൂന്നാം പന്തിൽ തന്നെ സിറാജ് പുറത്തായി. അമ്പയറുടെ തീരുമാനം സിറാജ് പുനഃപരിശോധിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് 235 റൺസിന് പുറത്തായിരുന്നു. 82 റൺസെടുത്ത ഡാരൽ മിച്ചലും 71 റൺസെടുത്ത വിൽ യങും മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്ത് നിൽക്കുകയാണ്. 31 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.