ചണ്ഡീഗഢ്: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് തുടരുന്ന കർഷക പ്രതിഷേധങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരിക്കവേ ചർച്ചയായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്‍റെ പ്രൊഫൈൽ ചിത്രം. ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്ചറായി കർഷകരുടെ ദുരവസ്ഥ പറയുന്ന ചിത്രമാണ് ഗിൽ വെച്ചിരിക്കുന്നത്.
ഗില്ലിന്‍റെ കുടുംബം നേരത്തേ കർഷക സമരത്തിൽ സജീവമായിരുന്നു. ഗില്ലിന്‍റെ പിതാവ് ലഖ്വീന്ദർ സിങ് സിംഘുവിലെത്തി കർഷക സമരത്തിൽ അണിചേർന്നിരുന്നു. മകൻ ഗിൽ ഗ്രാമത്തിൽ വളർന്നവനാണെന്നും കർഷക പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം അറിയാമെന്നും ലഖ്വീന്ദർ അന്ന് പ്രതികരിച്ചിരുന്നു. താരം ആസ്ട്രേലിയൻ പര്യടനത്തിലായ സമയത്തായിരുന്നു അത്.
ആസ്ട്രേലിയൻ പരമ്പരയിൽ മിന്നുംപ്രകടനം കാഴ്ചവെച്ച ഗിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീമിൽ അംഗമാണ്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ഗിൽ 2018ലെ അണ്ടർ 19 ലോകകപ്പിലെ മിന്നും പ്രകടനത്തെ തുടർന്നാണ് ദേശീയ ടീമിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.