മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടച്ച കായിക താരമായി ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലി. കഴിഞ്ഞ സാമ്പത്തിക വർഷം 66 കോടി രൂപയാണ് താരം നികുതിയായി നൽകിയത്.
മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയും ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുമാണ് തൊട്ടുപിന്നിൽ. 38 കോടി രൂപയാണ് ധോണി നികുതിയായി അടച്ചത്. സചിൻ 28 കോടി രൂപയും. സൗരവ് ഗാംഗുലി 23 കോടിയും ഹാർദിക് പാണ്ഡ്യ 13 കോടിയും നികുതിയായി നൽകി. ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യ അഞ്ചിൽ ഇല്ലെന്നതാണ് ഏറെ ശ്രദ്ധേയം.
2024ലെ കണക്കുകൾ പ്രകാരം കോഹ്ലിയുടെ മൊത്തം ആസ്തി 1000 കോടിയിലധികം വരും. ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള കായിക താരമാണ് കോഹ്ലി. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരങ്ങളിൽ ഒരാൾ കൂടിയാണ്. സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റിനു മാത്രം കോടികളാണ് താരത്തിന് ലഭിക്കുന്നത്. വരുമാനത്തിൽ വലിയൊരു ഭാഗവും ബി.സി.സി.ഐ കരാറിലൂടെയും ഐ.പി.എല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിൽനിന്നുമാണ്.
കൂടാതെ, പ്യൂമ, എം.ആർ.എഫ് ഉൾപ്പെടെ നിരവധി കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് കോഹ്ലി. പ്യൂമക്കുവേണ്ടി മാത്രം നൂറു കോടി രൂപക്ക് മുകളിലാണ് താരം പരസ്യ കരാർ ഒപ്പിട്ടത്.
വിരാട് കോഹ്ലി -66 കോടി
എം.എസ്. ധോണി -38 കോടി
സചിൻ തെണ്ടുൽക്കർ -28 കോടി
സൗരവ് ഗാംഗുലി -23 കോടി
ഹാർദിക് പാണ്ഡ്യ -13 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.