ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 107 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ന്യൂസിലാൻഡ് സ്പിന്നർമാരുടെ മുന്നിൽ ഇന്ത്യൻ ബാറ്റർമാർ തകരുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്. മിച്ചൽ സാന്‍റ്നർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്ലെൻ ഫിലിപ്സ് രണ്ട് വിക്കറ്റ് വീഴ്ത്തി. 30 റൺസ് വീതം നേടിയ ശുഭ്മൻ ഗിൽ യശ്വസ്വി ജയ്സ്വാൾ എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാരായത്.
സൂപ്പർതാരം വിരാട് കോഹ്ലി വെറും ഒരു റൺസ് നേടിയാണ് ക്രീസ് വിട്ടത്. ടീം സ്കോർ 56 റൺസിൽ നിൽക്കവെയായിരുന്നു വിരാടിന്‍റെ മടക്കം. രണ്ട് ഓവർ മുമ്പ് ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ സാന്‍റ്നർ തന്നെയാണ് വിരാടിനെയും മടക്കിയത്. തന്‍റെ നാച്ചുറൽ വേരിയേഷനിലായിരുന്നു സാന്‍റ്നർ പന്തെറിഞ്ഞത്. എന്നാൽ ഫുൾടോസ് ആയി മാറിയ പന്ത് വിരാട് ഫൈൻലെഗിലേക്ക് സ്വീപ്പ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വിരാടിന് അത് മിസ്സാകുകയും പന്ത് വിക്കറ്റിൽ കൊള്ളുകയുമായിരുന്നു.
ഔട്ടായതിന് പിന്നാലെ വിശ്വസിക്കാനാകാതെ കോഹ്ലി കുറച്ച് നേരം നിശ്ചലമായി നിന്നുപോയി. പിന്നാലെ ബാറ്റ് ദേഷ്യത്തിൽ വീശിയാണ് അദ്ദേഹം കളം വിട്ടത്. വിരാട് പുറത്താകുന്ന രീതിയല്ലെന്നും ഒരു അസാധാരണ പുറത്താകലുമെന്നായിരുന്നു കമന്‍ററി ബോക്സിൽ നിന്നും പറഞ്ഞത്. താരത്തിന്‍റെ പുറത്താകലിന് ശേഷം പൂണെ ക്രൗഡ് നിശബ്ദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.