എല്ലാത്തിനും മുകളിലാണ്​ മനുഷ്യത്വം; ഇന്ത്യ ഉള്‍പ്പെടുന്ന കാര്യമായാലും അഭിപ്രായം തുറന്നുപറയും -അഫ്രീദി

കറാച്ചി: സമീപ കാലത്ത് കശ്​മീർ വിഷയത്തിൽ​ ഇന്ത്യാ വിരുദ്ധ അഭിപ്രായം പറഞ്ഞതി​െൻറ പേരിൽ വിവാദത്തിലായ മുൻ പാകിസ്​താൻ നായകനും വെടിക്കെട്ട്​ ബാറ്റ്​സ്​മാനുമായിരുന്ന ഷാഹിദ്​ അഫ്രീദി ത​െൻറ നിലപാട്​ വ്യക്​തമാക്കി രംഗത്തെത്തി. ഇന്ത്യ ഉള്‍പ്പെടുന്ന കാര്യമായാലും ത​െൻറ അഭിപ്രായം തുറന്നുപറയുന്നതില്‍ മടിയില്ലെന്ന്​ അഫ്രീദി പറഞ്ഞു.

കശ്മീരിലെ ജനങ്ങള്‍ പാകിസ്താനില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന അഫ്രീദിയുടെ പ്രസ്താവന വലിയ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്​. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായിരുന്ന ഗൗതം ഗംഭീർ, ഹര്‍ഭജന്‍ സിങ്​, യുവരാജ് സിങ്​ തുടങ്ങിയവർ അഫ്രീദിക്ക് ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കുകയും ചെയ്​തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഫ്രീദി പരിഹസിക്കുകയുണ്ടായി.

'ഒരാള്‍ സത്യം മാത്രമാണ് പറയുന്നതെങ്കില്‍ അതിന്​ ശേഷം എന്ത്​ സംഭവിക്കുമെന്നത്​ ഒരു പ്രശ്‌നമേയല്ല. എന്തിനേക്കാളും വലുത് മനുഷ്യത്വമാണെന്നാണ് വിശ്വസിക്കുന്നയാളാണ്​ ഞാൻ. അതിനാല്‍ ഇന്ത്യ ഉള്‍പ്പെടുന്ന കാര്യമായാലും എ​െൻറ അഭിപ്രായം തുറന്നുപറയുന്നതിൽ എനിക്ക് യാതൊരു മടിയില്ല'-അഫ്രീദി പറഞ്ഞു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷ​െൻറ കീഴില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ താരം നടത്തുന്നുണ്ട്​. ഇന്ത്യൻ താരങ്ങളായ യുവരാജ്​, ഹർഭജൻ എന്നിവർ അഫ്രീദിക്ക്​ സാമ്പത്തിക സഹായം ചെയ്​തതി​െൻറ പേരിൽ വിമർശനം നേരിട്ടിരുന്നു.

ബാബർ അസമിനെയും വിരാട്​ കോഹ്​ലിയെയും താരതമ്യം ചെയ്യുന്നതിനെ കുറിച്ചും അഫ്രീദി പ്രതികരിച്ചു. 'ബാബർ അസമാണ്​ പാകിസ്​താ​െൻറ ന​െട്ടല്ല്​. കോഹ്​ലിയുമായി താരതമ്യം ചെയ്യുന്നതിൽ അവന്​ സമ്മർദ്ദമുണ്ടാകുന്നുണ്ടെന്ന്​ ഞാൻ കരുതുന്നില്ല. പാകിസ്​താൻ ടീമിനെ ഒറ്റക്ക്​ ജയിപ്പിക്കുന്ന തരത്തിലുള്ള ഇന്നിങ്​സുകൾ ബാബറിൽ നിന്ന്​ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Why Shahid Afridi is Forthright with Opinions on India and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.