മുംബൈ: അരങ്ങേറ്റത്തിൽതന്നെ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ഇന്നിങ്സ് വിജയം സമ്മാനിച്ചത്. കളിയിലെ താരവുമായി.
ഇരട്ട സെഞ്ച്വറി പ്രതീഷ നൽകിയ യശസ്വി, 387ാം പന്തിൽ ജോഷ്വ ഡി സിൽവക്ക് ക്യാച്ച് നൽകി പുറത്താകുമ്പോൾ താരത്തിന്‍റെ സമ്പാദ്യം 171 റൺസായിരുന്നു. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന പതിനേഴാമത്തെ താരമാണ്.
സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ജയ്‌സ്വാൾ പിതാവിനെ വിളിച്ച് സന്തോഷം പങ്കിട്ടിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ നാലരക്കാണ് വിളിച്ചത്. ഇരുവർക്കും കരച്ചിൽ നിയന്ത്രിക്കാനായില്ലെന്നും പിതാവ് വെളിപ്പെടുത്തി. ‘വിളിക്കുമ്പോൾ മകന് കരച്ചിൽ നിയന്ത്രിക്കാനായില്ല, ഞാനും കരഞ്ഞു. വൈകാരിക നിമിഷമായിരുന്നു അത്. അധികമൊന്നും സംസാരിച്ചില്ല, അച്ഛാ സന്തോഷമായില്ലെ എന്ന് ചോദിച്ചു’ -ഭൂപേന്ദ്ര പറഞ്ഞു.
ഉത്തർപ്രദേശിലെ ബദോഹിയിൽ ചെറിയൊരു പെയിന്റ് കട നടത്തുകയാണ് ഭൂപേന്ദ്ര. അടുത്ത കാലം വരെയും പാനിപുരി ഷോപ്പിൽ ജയ്സ്വാള്‍ ജോലി ചെയ്തിരുന്നു. മത്സരത്തിൽ നായകൻ രോഹിത് ശർമക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് ജയ്‌സ്വാൾ പടുത്തുയർത്തിയത്. രോഹിതും സെഞ്ച്വറി നേടിയിരുന്നു. അരങ്ങേറ്റത്തിൽ തന്നെ 150 റൺസിലേറെ റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാണ് ജയ്‌സ്വാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.